തപാല്‍-ആര്‍.എം.എസ്. ജീവനക്കാര്‍ പൊതുപണിമുടക്കില്‍ പങ്കെടുക്കും

Posted on: 27 Aug 2015കൊച്ചി: സപ്തംബര്‍ 2ന് രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കില്‍ ഇന്ത്യയിലെ ആറു ലക്ഷത്തോളം വരുന്ന തപാല്‍ ജീവനക്കാര്‍ പങ്കെടുക്കും. തപാല്‍ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ അവസാനിപ്പിക്കുക, തൊഴിലാളികള്‍ക്കെതിരായ തൊഴില്‍ നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന പണിമുടക്കില്‍ എല്ലാ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എഫ്.എന്‍.പി.ഒ. സംസ്ഥാന അസി. സെക്രട്ടറി എ.എം. ജമാലുദ്ദീന്‍, സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) സംസ്ഥാന സെക്രട്ടറി ടി.എന്‍. മോഹനചന്ദ്രന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

More Citizen News - Ernakulam