ശ്രീധരീയത്തില്‍ ഓണോത്സവം തുടങ്ങി: കാലിഫോര്‍ണിയ സംഘം ദീപം തെളിച്ചു

Posted on: 27 Aug 2015കൂത്താട്ടുകുളം: ലോകസമാധാനത്തിന് വേണ്ടിയുള്ള കാലിഫോര്‍ണിയ ദേശത്തെ പ്രതിനിധികളായി എത്തിയ ഡോ. ജോണ്‍ കോന്‍ഹോസ്, സാറാ കോന്‍ഹോസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാസ്​പത്രി ഗവേഷണകേന്ദ്രത്തിലെ ഓണോത്സവം ഉദ്ഘാടനം ചെയ്തു. സാദ് മുബാറക്ക് അല്‍ ഷമലി (ഖത്തര്‍) , സലിം അലി അല്‍ ഹോസ്‌നി (ഒമാന്‍) എന്നിവര്‍ മുഖ്യാതിഥികളായി.
ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.പി. നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. മാനേജിംഗ് ഡയരക്ടര്‍ ഡോ. എന്‍.പി.പി. നമ്പൂതിരി ഓണസന്ദേശം നല്കി. ഹരി എന്‍. നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, ഡോ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam