കോക്കുന്നില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

Posted on: 27 Aug 2015അങ്കമാലി: എ.പി. കുര്യന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കോക്കുന്നില്‍ നടന്നു. ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഓര്‍ത്തോ വിഭാഗം, ഗൈനക്കോളജി, കാന്‍സര്‍ വിഭാഗം, ത്വക്ക്രോഗ വിഭാഗം, കാര്‍ഡിയോളജി, നേത്ര വിഭാഗം, ഇഎന്‍ടി, ദന്ത വിഭാഗം, എമര്‍ജന്‍സി വിഭാഗം, ലാബ്, ഇസിജി എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു.
ജോസ് തെറ്റയില്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ പി.ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, സംഘാടക സമിതി ഭാരവാഹികളായ കെ.കെ. ഷിബു, അഡ്വ. എന്‍.സി. മോഹനന്‍, പി.വി. മാത്യു, പി.വി. മോഹനന്‍, കെ.എസ്. മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. ആയിരത്തോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും ഉണ്ടായി.

More Citizen News - Ernakulam