ഭൂതത്താന്‍കെട്ടില്‍ ഓണാഘോഷം; അതിസാഹസിക ഫോര്‍ വീല്‍ മഡ്െറയ്‌സോടെ നാളെ

Posted on: 27 Aug 2015കോതമംഗലം: ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം ഓണാഘോഷത്തിന്റെ ഭാഗമായി പ്രമുഖ റാലി ഡ്രൈവേഴ്‌സ് പങ്കെടുക്കുന്ന സാഹസിക മഡ്െറയ്‌സ് മത്സരത്തിന് ഒരുങ്ങി. ഭൂതത്താന്‍കെട്ട് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലും ഡി.ടി.പി.സി.യും ചേര്‍ന്ന് 28 മുതല്‍ 30 വരെ 50ഓളം കാറുകളുടേയും ബൈക്കുകളുടേയും മഡ്െറയ്‌സ് നടത്തും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള കാര്‍-ബൈക്ക് റാലി മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഭൂതത്താന്‍കെട്ട് ഈറ്റക്കനാല്‍ ഭാഗത്ത് വെള്ളം വറ്റി കിടക്കുന്ന വൃഷ്ടി പ്രദേശത്താണ് റാലി സംഘടിപ്പിക്കുന്നത്. മത്സര ട്രാക്കില്‍ ചെളിക്കുഴിയും കല്‍ക്കൂനയും മണ്‍കൂമ്പാരവും നദീതടവും പാറക്കുന്നുകളുമുള്ള സാഹസിക റാലിയില്‍ അന്തസ്സംസ്ഥാന വനിതാ ഡ്രൈവര്‍മാരും പങ്കെടുക്കും. പെട്രോള്‍,ഡീസല്‍, എസ്.യു.വി തുടങ്ങി മൂന്ന് വിഭാഗത്തിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി പത്തോളം കാറുകള്‍ പങ്കെടുത്ത ട്രയല്‍സ് കാണികള്‍ക്ക് ഏറെ ഹരം പകര്‍ന്നു.
വെള്ളിയാഴ്ച ഭൂതത്താന്‍കെട്ട് ജെട്ടിയില്‍ ഇതിന്റെ ഭാഗമായി വിവിധ കലാമത്സരവും പരിപാടിയും നടക്കും. ഉച്ചയ്ക്ക് 3.30ന് ടി.യു.കുരുവിള എം.എല്‍.എ. പതാക ഉയര്‍ത്തുന്നതോടെ ഓണാഘോഷത്തിന് തുടക്കമാവും. തുടര്‍ന്ന് ഗാനമേള, രാത്രി 7ന് കഥാപ്രസംഗവും ഉണ്ടാകും. 29ന് രാവിലെ 9 മുതല്‍ ഫോര്‍വീലേഴ്‌സിന്റെ മഡ്െറയ്‌സ് നടക്കും. രാത്രി 7ന് ഞാറയ്ക്കല്‍ ചൈത്രധാരയുടെ 'മഞ്ഞ്' നാടകവും നടക്കും. 30ന് ഉച്ചയ്ക്ക് 2ന് ടൂവീലേഴ്‌സ് മഡ്െറയ്‌സ് നടക്കും.

More Citizen News - Ernakulam