പൊന്നോണത്തെ വരവേല്‍ക്കാന്‍ നാടും നഗരിയും

Posted on: 27 Aug 2015കോതമംഗലം: തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരിയും ഒരുങ്ങി. ഓണക്കോടിയും ഓണസ്സദ്യ ഒരുക്കാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുമായി ഉത്രാടപ്പാച്ചിലില്‍ നാടെങ്ങും. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും മറ്റ് വിവിധ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന ഓണഘോഷം കൊണ്ട് നാടെങ്ങും ഓണലഹരിയിലാണ്.
കോതമംഗലം: അടിവാട് മലയാളം സാംസ്‌കാരിക സമിതി തിരുവോണ ദിനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 5ന് ഓണം സുഹൃദ് സംഗമം പരിപാടി നടത്തും. ഓണത്തിന്റെ വര്‍ത്തമാനകാല പ്രസക്തിയും കഴിഞ്ഞകാല ഓര്‍മകളും ഉള്‍ക്കൊള്ളിച്ച പരിപാടിയില്‍ നാട്ടിലെ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതികരണവും നാടന്‍പാട്ടുകളും കഥകളും കോര്‍ത്തിണക്കിയാണ് നടത്തുന്നത്.
കോതമംഗലം: മാതിരപ്പിള്ളി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം 30ന് നടക്കും. വിളയാല്‍ അങ്കണവാടി മന്ദിരത്തിന് സമീപം ഉച്ചയ്ക്ക് 3ന് വിവിധ മത്സരങ്ങളോടെ തുടങ്ങും. വൈകീട്ട് 6.30ന് കുടുംബസംഗമം നഗരസഭ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്യും. പി.വി. ഗോപാലന്‍ അധ്യക്ഷനാവും.
കോതമംഗലം: കുട്ടമ്പുഴ യുവ ആര്‍ട്ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ സമാപന സമ്മേളനം വ്യാഴാഴ്ച നടക്കും. രാവിലെ 11.30ന് ടി.യു. കുരുവിള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കെ.എ. സിബി അധ്യക്ഷനാവും.
കേരള വിശ്വകര്‍മ സഭ ഇളമ്പ്ര ശാഖയുടെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. കീരമ്പാറ കെ.ടി. രാജുവിന്റെ വസതിയില്‍ പൊതുസമ്മേളനം പഞ്ചായത്തംഗം വാസന്തി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കെ.ടി. വിജയന്‍, അമ്മിണി കൃഷ്ണന്‍കുട്ടി, അജയ്കൃഷ്ണന്‍, കെ.എസ്. കുട്ടപ്പന്‍, കെ.എ. ജയന്‍, കെ.കെ. അയ്യപ്പന്‍, എസ്.ടി. ദെരീഷ്, സിനി ജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍. ഷിജു സ്വാഗതം പറഞ്ഞു. വിവിധ കലാ കായിക മത്സരം, ഓണസ്സദ്യ, സമ്മാന വിതരണം എന്നിവ ഉണ്ടായിരുന്നു.
കോതമംഗലം: ആയക്കാട് ഗിരിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷവും 29ന് വിവിധ കലാ കായിക മത്സരത്തോടെ നടക്കും. രാവിലെ 8ന് മത്സരം തുടങ്ങും. വൈകീട്ട് 5ന് സാംസ്‌കാരിക സമ്മേളനം ടി.യു. കുരുവിള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പി.വി. ജോര്‍ജ് അധ്യക്ഷനാവും.
കോതമംഗലം: ഗാര്‍ഡന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം മഹാബലിയുടെ വേഷപ്പകര്‍ച്ചയിലെത്തിയ വിജി ബേസില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഐ. വര്‍ഗീസ് അധ്യക്ഷനായി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക മത്സരവും നടത്തി.
കോതമംഗലം: യുവജനക്ഷേമ ബോര്‍ഡ് ബ്ലോക്ക് കമ്മിറ്റി നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി ചേര്‍ന്ന് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി.ജി. അനി അധ്യക്ഷനായി.


1

More Citizen News - Ernakulam