മര്‍ച്ചന്റ്‌സ് അേസാസിയേഷന്റെ മംഗല്യ പദ്ധതിയിലൂടെ രമ്യയും അഖിലും പുതുജീവിതത്തിലേക്ക്

Posted on: 27 Aug 2015കൂത്താട്ടുകുളം: മര്‍ച്ചന്റ്‌സ് അേസാസിയേഷന്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് നടപ്പാക്കിയ മംഗല്യ പദ്ധതിയിലൂടെ കൂത്താട്ടുകുളം സ്വദേശിനി രമ്യയും തിരുമാറാടി സ്വദേശി അഖിലും പുതുജീവിതത്തിലേക്ക് കടന്നു. തിരുമാറാടി എടപ്രക്കാവിലും തുടര്‍ന്ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടന്ന വിവാഹച്ചടങ്ങിലും സല്‍ക്കാരത്തിലും വ്യാപാരികളും ജനപ്രതിനിധികളും ഉള്‍പ്പടെ നിരവധിയാളുകള്‍ പങ്കെടുത്തു. മന്ത്രി അനൂപ് ജേക്കബ് മംഗല്യ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.
മര്‍ച്ചന്റ്‌സ് അേസാസിയേഷന്‍ ഭാരവാഹികളായ പി.എസ്. ജോസഫ്, സെക്രട്ടറി ടി.എം. മാത്തച്ചന്‍, ലാജി എബ്രഹാം, രതീഷ് ജോസഫ്, സെലിന്‍ ജോര്‍ജ്, വി.എസ്. സുനീഷ്, എന്നിവര്‍ പങ്കെടുത്തു. മര്‍ച്ചന്റ്‌സ് അേസാസിയേഷന്‍ ഭവന നിര്‍മാണം, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ സഹായം, മംഗല്യ പദ്ധതി, ടൌണ്‍ വികസന പദ്ധതി എന്നിവയാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. മംഗല്യ പദ്ധതിയുടെ ഭാഗമായി നടന്ന വിവാഹച്ചടങ്ങിന്റെ മുഴുവന്‍ െചലവുകളും മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വഹിച്ചത്.

More Citizen News - Ernakulam