അനിശ്ചിതകാലം സമരം നടത്തും : കേരള വികലാംഗ സംയുക്ത സമിതി

Posted on: 27 Aug 2015കൊച്ചി: അംഗപരിമിതരോടുള്ള നീതി നിഷേധത്തിനെതിരെ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കേരള വികലാംഗ സംയുക്ത സമിതി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വികലാംഗ പെന്‍ഷന്‍ ഒരു വര്‍ഷത്തോളം കുടിശ്ശികയുണ്ടെന്നിരിക്കെ ഒരു മാസത്തെ പെന്‍ഷന്‍ മാത്രമാണ് പഞ്ചായത്തുകളില്‍ നിന്ന് ലഭ്യമായിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ മൂന്ന് ശതമാനം ജോലി സംവരണമെന്നത് പൂര്‍ണമായും നടപ്പാക്കുന്നില്ല. മൂന്ന് ശതമാനം െപ്രാമോഷന്‍ സംവരണം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി മേലുദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ല. സംസ്ഥാനത്ത് 35 ലക്ഷം അംഗപരിമിതര്‍ ഉണ്ടെന്നിരിക്കെ പുതിയ സെന്‍സസ് പ്രകാരം എട്ട് ലക്ഷം അംഗപരിമിതരാണുള്ളതെന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംഗപരിമിതരോടുള്ള ഇത്തരം അവഗണനയും നീതി നിഷേധവും തുടര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എ. സെയ്ത് മുഹമ്മദ്, ജില്ലാ പ്രസിഡന്റ് രാജു ഉളിയന്നൂര്‍, കെ.കെ. ലത്തീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam