ഓണച്ചന്ത ആരംഭിച്ചു

Posted on: 27 Aug 2015കാലടി: മലയാറ്റൂര്‍-നീലീശ്വരം സഹകരണ ബാങ്ക് മലയാറ്റൂര്‍, നീലീശ്വരം, കൊറ്റമം എന്നിവിടങ്ങളില്‍ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് തോമസ് പാങ്ങോല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ചെങ്ങാട്ട്, തോമസ് ശങ്കുരിക്കല്‍, പോള്‍സണ്‍ കാളാംപറമ്പില്‍, ജോണി പാലാട്ടി, പോള്‍സണ്‍ പറപ്പിള്ളി, എന്‍.ബി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രസിഡന്റ് അഡ്വ. പി.എസ്. ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ നേതൃത്വത്തില്‍ ചെയ്ത ജൈവ പച്ചക്കറി ഈ ചന്തവഴി നല്‍കുന്നുണ്ട്. ഉത്രാടം നാള്‍ വരെ പ്രവര്‍ത്തിക്കും
കാലടി ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് എം.കെ. കുഞ്ചു ഉദ്ഘാടനം ചെയ്തു. പി.എന്‍. അനില്‍കുമാര്‍, മാത്യൂസ് കോലഞ്ചേരി, എം.ടി. വര്‍ഗീസ്, എം.ഇ. മജീദ്, ബേബി പൗലോസ്, കല ജയമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് മാണിക്കമംഗലത്ത് ഓണച്ചന്ത നടത്തുന്നില്ല.
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. ഷൈമി പാപ്പച്ചന്‍, കെ.പി. അനൂപ്, ഷീജ ഹരിദാസ്, സീനത്ത് താഹിര്‍, ഹസീന മുഹമ്മദ്, സിനി ജോണി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam