പനിച്ചയം-പാച്ചുപിള്ളപ്പടി റോഡ് തകര്‍ച്ചയില്‍

Posted on: 27 Aug 2015കുറുപ്പംപടി: അശമന്നൂര്‍ പഞ്ചായത്തിലെ പനിച്ചയം-പാച്ചുപിള്ളപ്പടി റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡിലെ കുഴികളില്‍ വാഴനട്ടു. 6,7 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന് രണ്ട് കിലോമീറ്ററാണ് നീളം. 15 വര്‍ഷം മുന്‍പ് റോഡ് ടാര്‍ ചെയ്തതിന് ശേഷം ഇതുവരെ അറ്റകുറ്റപ്പണികള്‍ പോലും നടത്തിയിട്ടില്ല. പഞ്ചായത്തും പൊതുമരാമത്തും പരസ്​പരം പഴിചാരി രക്ഷപ്പെടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന വഴി കടുത്ത അവഗണനയിലാണ്.പലവട്ടം ഗ്രാമസഭാ യോഗങ്ങളില്‍ ആവശ്യമുയര്‍ന്നെങ്കിലും റോഡ് പണിക്കുവേണ്ടി ഒരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ െപാതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.

More Citizen News - Ernakulam