'ലാവണ്യ'ത്തിന് ഇന്ന് തുടക്കം

Posted on: 26 Aug 2015കൊച്ചി: നഗരത്തിന്റെ ഓണാഘോഷത്തിന് വര്‍ണപ്പകിട്ട് പകര്‍ന്ന് 'ലാവണ്യം-2015'ന് ബുധനാഴ്ച തുടക്കമാവും. ആറ് നാളുകള്‍ നീണ്ടുനില്‍ക്കുന്ന കലാസന്ധ്യകളുടെ ദൃശ്യ-ശ്രാവ്യ വിസ്മയത്തിനാണ് ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍ വേദിയാവുക.
ചലച്ചിത്ര-സംഗീത-നൃത്ത രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഓണാഘോഷ പരിപാടികളില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ ആസ്വാദകര്‍ക്കു മുന്നില്‍ കാഴ്ചവയ്ക്കും.
സാംസ്‌കാരിക ഘോഷയാത്ര ബുധനാഴ്ച നാലിന് മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും.
സാംസ്‌കാരിക ഘോഷയാത്രയോടനുബന്ധിച്ച് ഡി.ടി.പി.സി. സംഘടിപ്പിച്ചിരിക്കുന്ന മാവേലി വേഷമണിഞ്ഞ കുട്ടികളുടെ മത്സരവും ലാവണ്യത്തിന് വര്‍ണക്കൊഴുപ്പേകും.
ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നാലിന് മത്സരം ആരംഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വേഷങ്ങളണിഞ്ഞ് 3.30-ന് മുന്‍പ് എത്തണം.

More Citizen News - Ernakulam