150 അമ്മമാര്‍ക്ക് ഓണക്കോടി നല്‍കി

Posted on: 26 Aug 2015തൃപ്പൂണിത്തുറ: നഗരസഭ 33-ാം വാര്‍ഡ് കമ്മിറ്റി 60 വയസ്സ് കഴിഞ്ഞ 150 അമ്മമാര്‍ക്ക് ഓണക്കോടിയും ഓണസദ്യയും നല്‍കി. കൗണ്‍സിലര്‍ ആര്‍. സാബു അധ്യക്ഷത വഹിച്ചു.
എസ്‌ഐ പി.ആര്‍. സന്തോഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുന്‍ കൗണ്‍സിലര്‍മാരായ എ.കെ. ജയകുമാര്‍, സീന സുരേഷ്, എസ്വിഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബിനോയ് വാസു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam