സര്‍ക്കാറിന്റ നടപടി വെല്ലുവിളി - കടന്നപ്പള്ളി

Posted on: 26 Aug 2015കോഴിക്കോട്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് യഥാസമയം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിബദ്ധതയ്‌കെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി കുറ്റപ്പെടുത്തി.
ഭരണഘടനാസ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ള ഉപഗ്രഹങ്ങളാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന് അവസരം ഒരുക്കിക്കെടുക്കുമെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് കടന്നപ്പള്ളി പറഞ്ഞു.

More Citizen News - Ernakulam