സ്വന്തം തോട്ടത്തിലെ ജൈവ പച്ചക്കറികളുടെ ഓണച്ചന്തയൊരുക്കി ഭവന്‍സ് വരുണ വിദ്യാലയ

Posted on: 26 Aug 2015തൃക്കാക്കര: ഓണക്കാലത്ത് വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തി ഓണച്ചന്ത ഒരുക്കുകയാണ് ഭവന്‍സ് വരുണ വിദ്യാലയത്തിലെ സീഡ് ക്ലബ്ബ്. തിങ്കളാഴ്ച സ്‌കൂളില്‍ ആരംഭിച്ച ഈ ഓണച്ചന്ത ബുധനാഴ്ച സമാപിക്കും.
സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി കമ്പോളവിലയിലും താഴ്ന്ന വിലയ്ക്കാണ് ജൈവപച്ചക്കറികള്‍ ഒരുക്കിയിരിക്കുന്നത്.
ഓണച്ചന്തയില്‍ നിന്ന് ലഭിക്കുന്ന വരുമാനം അശരണരായ കുട്ടികള്‍ക്ക് ഓണസദ്യ ഒരുക്കുവാനായി ഉപയോഗിക്കും.
സ്‌കൂളിലെ ഇത്തരം സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉഷ കെ. ആണ്. കുരുന്നുകള്‍ക്ക് പ്രചോദനമേകി വൈസ് പ്രിന്‍സിപ്പല്‍ മിനി കെ., സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ മുരുകന്‍ എസ്. എന്നിവരും സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ട്.

More Citizen News - Ernakulam