കിടപ്പുരോഗികള്‍ക്ക് നഗരസഭയുടെ ഓണം - പച്ചക്കറി കിറ്റ്‌

Posted on: 26 Aug 2015



മരട്: നഗരസഭാ പരിധിയിലെ കിടപ്പിലായ രോഗികള്‍ക്ക് നഗരസഭയുടെ വക ഓണക്കിറ്റും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. 330 രൂപ വിലയുള്ള കിറ്റ് പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്ത 175 പേര്‍ക്കാണ് നല്‍കിയത്.
മാങ്കായില്‍ ഹൈസ്‌കൂള്‍ മൈതാനിയിലെ ഓണക്കാഴ്ച നഗറില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചെര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ആന്റണി ആശാംപറമ്പില്‍, ജിന്‍സണ്‍ പീറ്റര്‍, ഗ്രേസി സൈമണ്‍, ജയദേവി മനോഹരന്‍, പി.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam