കെ.ബി.പി.എസ്സിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം

Posted on: 26 Aug 2015കാക്കനാട്: കെ.ബി.പി.എസ്സിലെ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് മാനേജ്‌മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പെന്‍ഷന്‍ അസോസിയേഷന്‍ കെ.ബി.പി.എസ്സിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ സെക്രട്ടറി സി.എസ്. മാണി, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍, ജെയിംസ് ചാഴുരാന്‍, കരീം തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam