ഫോര്‍ത്ത് എസ്റ്റേറ്റ് മാധ്യമ പരിശീലന ക്യാമ്പ് സമാപിച്ചു

Posted on: 26 Aug 2015കൊച്ചി: കേരള മീഡിയ അക്കാദമിയും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പച്ച പരിശീലന ക്യാമ്പ് 'ഫോര്‍ത്ത് എസ്റ്റേറ്റ്' സമാപിച്ചു. കേരള മീഡിയ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ഡോ. അസീം സി.എം, നൗഷാദ് എ., എന്‍.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍മാരായ എന്‍. രാജേഷ് സ്വാഗതവും ആസീഫ് റെജു നന്ദിയും പറഞ്ഞു. പതിനാല് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ത്ഥികളാണ് നാല് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തത്.
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ലാബ് ജേര്‍ണല്‍ മീഡിയ ബഡ്‌സ് എന്‍. വേണുഗോപാല്‍ പ്രകാശനം ചെയ്തു.

More Citizen News - Ernakulam