ഞാന് Bsc chemistry കഴിഞ്ഞതാണ് ഈ വർഷം.
Msc അല്ലാതെ വേറെ എതൊക്കേ course ആണ് ഉള്ളത് ?
Posted by Rinshida , Malappuram On 25.12.2020
View Answer
There are several areas you can think of after BSc. You can join various Master Courses in Arts and Humanities, There are other areas like Law, Journalism, Design, Fashion Design, Chartered Accountancy, Company Secretary, Cost and Management Accountancy. You can also go for B.Ed if you have interest in teaching. These are some areas only..
Sir,
Bsc(Hons)Agriculture ന് KAU ൽ KEAM 2020 വഴി admission എടുത്തു. ഏതെങ്കിലും scholarship ന് അപേക്ഷിക്കാൻ പറ്റുമോ? Please explain if there any.
Posted by SREEVALSAN K, Thrissur On 25.12.2020
View Answer
You can apply for the Central Sector Scholarship subject to eligibility. Details are available at https://scholarships.gov.in/ and also at http://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php
BSc.nursing ൻറെ ക്ലാസ്സ് എന്ന് തുടങ്ങാനാണ് സാധ്യത
Posted by Varsha.k, Nilambur On 24.12.2020
View Answer
It will be announced by the Director of Medical Education /LBS Centre. Keep watching updates.
Sir , I am admited in management quota can I apply for pragathi scholarship?
Posted by Amritha, Palakkad On 24.12.2020
View Answer
There should not be any problem if you salsify the other eligibility conditions.
Njan oru BDS student aanu. Govt hospitalil Jolik kayaranamenkil nthan cheyendath?
Posted by Shajitha , Trivandrun On 24.12.2020
View Answer
PSC will invite applications for the Post of Dental Surgeons based on which you have to apply and take part in the selection process.
ഞാൻ 2019 ൽ പ്ലസ്ടു പഠിച്ചിറങ്ങി.2 പ്രാവശ്യമായി നീറ്റ് പരീക്ഷയും എഴുതി. ഇനി വരുന്ന 2021 നീറ്റ് പരീക്ഷക്ക് ആപേക്ഷിക്കാൻ സാധിക്കുമോ? ഒരാൾക്ക് എത്ര പ്രാവശ്യം നീറ്റ് അഭിമുഖകരിക്കാം?
Posted by Jauhara, Azhicode On 24.12.2020
View Answer
There are no restrictions on the number of attempts for NEET. So you can apply in 2021 also.
I'm a plustwo student. My aim to became a bank manager(gov.bank).for that,what are the steps taken for achieve my aim?
Posted by Megha.v.s, Kollam,koyilandy,kozhikode On 23.12.2020
View Answer
Some of the Banks call applications for Probationary Officers individually. There are also posts of Specialist Officers in Banks. You need a Degree for PO selection and depending ion the area, you may need special qualifications for Specialty officer posts. Recruitments are also made though the Institute of Banking Personnel selection. Visit https://www.ibps.in/
Sir മെഡിക്കൽ എൻട്രൻസിനു കോച്ചിങ്ങിനു പോയി ഈ വർഷം ഗവണ്മെന്റ് കോളേജിൽ mbbs ന് അഡ്മിഷൻ ലഭിച്ചു. ഞാൻ ജനറൽ കാറ്റഗറി ആണ്. എനിക്ക് അപേക്ഷിക്കാവുന്ന ഏതെങ്കിലും സ്കോളർഷിപ് പ്രോഗ്രാമുകൾ ഉണ്ടോ
Posted by Akhil, Kannur On 23.12.2020
View Answer
You can apply for the Central Sector Scholarship For detail, visit https://scholarships.gov.in/
Sir how to join IISC through neet. What are the steps of registration and when is the date of 2021.
Posted by Nila, Calicut On 23.12.2020
View Answer
നാലു ചാനലുകൾ വഴിയാണ് ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) - ലെ ബാച്ചലർ ഓഫ് സയൻസ് (ബി.എസ്-റിസർച്ച്) പ്രോഗ്രാം പ്രവേശനം. അതിൽ ഒരു ചാനലാണ് നീറ്റ് യു.ജി. ചാനൽ (കെ.വി.പി.വൈ, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് എന്നിവയാണ് മറ്റു മൂന്നു ചാനലുകൾ).
നീറ്റ് ചാനൽ വഴി പ്രവേശനം തേടുവാൻ ആദ്യം 2021 ലെ നീറ്റ് യു.ജി. അഭിമുഖീകരിക്കണം. ഐ.ഐ.എസ്.സി. പ്രവേശനത്തിനായി നിശ്ചയിച്ചിട്ടുള്ള നീറ്റ് യു.ജി കാറ്റഗറി കട്ട് - ഓഫ് സ്കോർ നേടണം. നിലവിൽ ഇത്, ജനറൽ - 60%, ഒ.ബി.സി - എൻ.സി.എൽ, ഇ.ഡബ്ല്യു.എസ്- 54%, എസ്.സി/എസ്.ടി/ പി.ഡബ്ല്യു..ഡി - 30% എന്നിങ്ങനെയാണ്.
ഐ.ഐ.എസ്.സി. അപേക്ഷ വിളിക്കുമ്പോൾ അപേക്ഷ നൽകണം. നീറ്റ് പരീക്ഷയ്ക്കു മുമ്പ് ഈ വിജ്ഞാപനം വരാറുണ്ട്. 2020 ലെ പ്രവേശനത്തിന് 2020 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 30 വരെയായിരുന്ന അപേക്ഷ നൽകാൻ ആദ്യം സമയം നൽകിയിരുന്നത്. പിന്നീട് അത് നീട്ടിയിരുന്നു. നീറ്റ് സ്കോർ/റാങ്ക് പ്രഖ്യാപിച്ചശേഷം സ്കോർ കാർഡ് അപ് ലോഡ് ചെയ്യേണ്ടിവരും.
അപേക്ഷകളുടെയും നീറ്റ് സ്കോറിൻ്റെയും അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റിംഗ് നടത്തി, പ്രവേശനത്തിനായി ഓൺലൈൻ കൗൺസലിംഗ് ആണ് ഈ വർഷം നടത്തിയിരുന്നത്. ആദ്യ റൗണ്ട് കൗൺസലിംഗിനായി വിവിധ കാറ്റഗറികളിൽ നിന്നും അർഹത നേടിയവരുടെ നീറ്റ് യു.ജി. 2020 കട്ട് ഓഫ് റാങ്കുകൾ (ഓൾ ഇന്ത്യ റാങ്ക് ആണ്, കാറ്റഗറി റാങ്ക് അല്ല) ഇപ്രകാരമായിരുന്നു. ജനറൽ മെറിറ്റ്: 220, ഇ.ഡബ്ലു.എസ്- 4000, ഒ.ബി.സി. എൻ.സി.എൽ - 7500, എസ്.സി- 10000, എസ്.ടി - 40000.
രണ്ടാം റൗണ്ടിലേക്ക് ജനറൽ വിഭാഗത്തിലൊഴികെ (അതിൽ ഒഴിവില്ലാത്തതിനാലാകാം) ഉണ്ടായിരുന്ന ഒഴിവുകളിലേക്ക് ഓൺലൈൻ കൗൺസലിംഗിനു വിളിച്ച നീറ്റ് യു.ജി. ഓൾ ഇന്ത്യ റാങ്കുകൾ: ഇ.ഡബ്ല്യു.എസ്: 4001- 10000, ഒ.ബി.സി: 7501 - 12000, എസ്.സി: 10001- 15000, എസ്.ടി: 40001- 50000 വരെ.
ഇത് 2020 ലെ കട്ട് - ഓഫ് മാത്രമാണെന്നറിയുക. ഓരോ വർഷത്തെയും കട്ട് ഓഫ് റാങ്ക്/മാർക്ക് ഒരു പോലെയാകണമെന്നില്ല.
പ്രവേശനം തേടുന്നവർക്ക് യോഗ്യതാ പരീക്ഷയിലെ വിഷയം/മാർക്ക് വ്യവസ്ഥയുമുണ്ട്. പ്ലസ് ടു തല പരീക്ഷ, പ്രവേശന വർഷത്തിലോ തൊട്ടു തലേവർഷത്തിലോ ജയിച്ചതായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലസ് ടു തലത്തിൽ നിർബന്ധമായും പഠിച്ചിരിക്കണം. പ്ലസ് ടു പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്/60% മാർക്ക്/തത്തുല്യ ഗ്രേഡ് (പട്ടിക വിഭാഗക്കാർക്ക് പാസ് ക്ലാസ് മതി) നേടിയിരിക്കണം.
വിശദാംശങ്ങൾ മനസ്സിലാക്കാൻ https://ug.iisc.ac.in, www.iisc.ac.in/admissions/ എന്നിവ കാണുക.
എം.എസ് സി.കെമിസ്ട്രിക്ക് പഠിക്കുന്നു. ഇതിനു ശേഷം ടീച്ചിംഗ് അല്ലാതെയുള്ള ജോലി ലഭിക്കുവാനുള്ള സാധ്യത എന്തൊക്കെയാണ്.
Posted by Mary Christeena, Ernakulam On 23.12.2020
View Answer
കെമിസ്ട്രി ബിരുദം/ബിരുദാനന്തര ബിരുദധാരികൾക്ക് ടീച്ചിംഗ് മേഖലയിലല്ലാതെ, ഫാർമസ്യൂട്ടിക്കൽസ്, ഫെർടിലൈസർ, പ്ലാസ്റ്റിക്സ്, പൾപ് & പേപ്പർ, കൺസ്യൂമർ, ടാനിoഗ്, ഓയിൽ, പെട്രോളിയം, ടെക്സ്ടൈൽ, ഡൈ, പെയിൻ്റ്സ്, കോസ്മറ്റിക്സ്, സിമൻ്റ്, ഗ്ലാസ്, വാട്ടർ/വേസ്റ്റ് വാട്ടർ പ്യൂറിഫിക്കേഷൻ, പൊല്യൂഷൻ കൺട്രോൾ, എൻവയൺമൻ്റ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ കണ്ടെത്താം. ഗവേഷണ വികസന സ്ഥാപനങ്ങൾ, പ്രൊഡക്ഷൻ, ബയോടെക്നോളജി, ക്വാളിറ്റി കൺട്രോൾ, പ്രോസസ് ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലും അവസരം കിട്ടാം. ഫാർമക്കോളജിസ്റ്റ്, നാനോ ടെക്നോളജിസ്റ്റ്, ഫോറൻസിക് സയൻ്റിസ്റ്റ്, ക്ലിനിക്കൽ സയൻ്റിസ്റ്റ്, അനലറ്റിക്കൽ കെമിസ്റ്റ്, ബയോടെക്നോളജിസ്റ്റ് തുടങ്ങിയ ജോലി അവസരങ്ങളും ഉണ്ട്.
എം.എസ്.സി. കെമിസ്ട്രി ബിരുദക്കാർക്ക് മുൻ വിജ്ഞാപനങ്ങൾ പ്രകാരം, അവസരങ്ങൾ/പ്രോജക്ട് സ്ഥാനങ്ങൾ ലഭിക്കാവുന്ന ചില സ്ഥാപനങ്ങൾ: സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് & ടെക്നോളജി; നാഷണൽ എൻവയൺമൻ്റൽ റിസർച്ച് ഇൻസ്റ്റിറ്യൂട്ട്; ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് & ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്; ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ;
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ, മറൈൻ പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ, ഭാബ ആറ്റമിക് റിസർച്ച് സെന്റർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഡിഫൻസ് റിസർച്ച് & ഡവലപ്മൻ്റ് ഓർഗനൈസേഷൻ; സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യ; കേന്ദ്ര ഫിഷറീസ് ആനിമൽ ഹസ്ബൻഡ്രി & ഡയറിയിങ് ഡിപ്പാർട്ടുമെൻ്റ്, കേന്ദ്ര എൻവയൺമൻ്റ് ഫോറസ്റ്റ് & ക്ലൈമറ്റ് ചേഞ്ച് ഡിപ്പാർട്ടുമെൻ്റ്, നാഷണൽ കെമിക്കൽ ലബോറട്ടറി, മലബാർ സിമൻ്റ്സ് ലിമിറ്റഡ്, സിൽക്ക് ബോർഡ്, നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡ്, നാഷണൽ ടെക്നിക്കൽ ടെക്സ്ടൈൽ മിഷൻ തുടങ്ങിയവ.
കേരള പി.എസ്.സി വഴി ജോലി ലഭിക്കാവുന്ന വകുപ്പുകൾ:
ഫുഡ് സേഫ്ടി വകുപ്പ് (ഫുഡ് സേഫ്ടി ഓഫീസർ), കെമിക്കൽ എക്സാമിനർ ലബോറട്ടറി (സയന്റിഫിക് ഓഫീസർ);
മൈനിംഗ് & ജിയോളജി (ജൂണിയർ കെമിസ്റ്റ്), ടെക്നിക്കൽ എജ്യൂക്കേഷൻ
(കംപ്യൂട്ടർ പ്രോഗ്രാമർ); കേരള പൊലീസ് സർവീസ് - ഫോറൻസിക് സയൻസ് ലബോറട്ടറി (സയൻ്റിഫിക് ഓഫീസർ)
ബി.എസ്.സി യോഗ്യതവച്ചുള്ള അവസരങ്ങൾ നൽകുന്ന ചില സ്ഥാപനങ്ങൾ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ; ഫെർടിലൈസേഴ്സ് & കെമിക്കൽസ് ഓഫ് ട്രാവൻകൂർ; നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡ്; നാഷണൽ കെമിക്കൽ ലബോറട്ടറി; മിഷ്റ ദത്തു നിഗം ലിമിറ്റഡ്; പാർലമെന്റ് മ്യൂസിയം സർവീസ്; ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയവ.
കേരള പി.എസ്.സി - ഹെൽത്ത് സർവീസസ് (കെമിസ്റ്റ് ഗ്രേഡ് II), ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് (അനലിസ്റ്റ്), ഫാക്ടറീസ് & ബോയലേഴ്സ് (കെമിസ്റ്റ്)
ചില തസ്തികകൾക്ക് അധിക/ഉയർന്ന യോഗ്യതയും പരിചയവും വേണ്ടി വരും.
Pages:
1 ...
93 94 95 96 97 98 99 100 101 102 103 ...
2959