പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി ആണ്.. ഡിഗ്രിയും ബിടെക് അല്ലാതെ മറ്റു കോഴ്സുകൾക്ക് പോകാൻ സാധിക്കുമോ.. Abroad ൽ പഠിക്കാനും ജോലി സാധ്യത ഉള്ള ജോലികൾ ഏതൊക്കെ..
Posted by ലക്ഷ്മി ബി നായർ , പാലക്കാട് On 29.12.2020
View Answer
There are multiple areas you can think of studying in India after Plus 2
I need to know the vacancy in chemist position in factories and boilers currently,there is only one position is vacant in notification, but for any scope in the shortlisted students for having more vacancy. How I know?
Posted by Amrutha , Thrissur On 29.12.2020
View Answer
It may change by the time the list is ready.
Distance education വഴി ഗണിതത്തിൽ ബിരുദാനന്തര ബിരുദം ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
Posted by Vismaya, Vatakara On 29.12.2020
View Answer
You can locate the Universities offering approved Distance Programme in Mathematics at https://www.ugc.ac.in/deb/
How to register in UPSC exams for engineers
Posted by Rahul A Nair, Trivandrum On 29.12.2020
View Answer
As and when the Notification is issued at https://www.upsc.gov.in/, you can register at https://upsconline.nic.in/mainmenu2.php
Sir,
Now I'm alloted to KAU & I have paid fee to the CEE.If I got an allotment to KVASU via veterinary AIQ counseling, what will happen to that fee ?
Also please inform me about veterinary AIQ counseling registration fees; I'm UR so registration fee is 1000/- or 11000/-?
Posted by SREEVALSAN K, Thrissur On 29.12.2020
View Answer
Details of Veterinary All India Counselling process ha snot yet been published. We have to wait and see. If you join All India Quota of BVSc and AH Program after cancelling KEAM allotment you would get back the fee remitted to CEE if the KEAM admission is cancelled before closing of KEAM Admissions
Physics പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന internship programs ഏതൊക്കെ?
Posted by Surya E S, Perumbavoor On 29.12.2020
View Answer
Please specify the level of your course. UG or PG?
Job oppertunities for bsc chemistry
Posted by Adithyan, Kozhikkode On 27.12.2020
View Answer
കെമിസ്ട്രി ബിരുദം/ബിരുദാനന്തര ബിരുദധാരികൾക്ക് ടീച്ചിംഗ് മേഖലയിലല്ലാതെ, ഫാർമസ്യൂട്ടിക്കൽസ്, ഫെർടിലൈസർ, പ്ലാസ്റ്റിക്സ്, പൾപ് & പേപ്പർ, കൺസ്യൂമർ, ടാനിoഗ്, ഓയിൽ, പെട്രോളിയം, ടെക്സ്ടൈൽ, ഡൈ, പെയിൻ്റ്സ്, കോസ്മറ്റിക്സ്, സിമൻ്റ്, ഗ്ലാസ്, വാട്ടർ/വേസ്റ്റ് വാട്ടർ പ്യൂറിഫിക്കേഷൻ, പൊല്യൂഷൻ കൺട്രോൾ, എൻവയൺമൻ്റ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ കണ്ടെത്താം. ഗവേഷണ വികസന സ്ഥാപനങ്ങൾ, പ്രൊഡക്ഷൻ, ബയോടെക്നോളജി, ക്വാളിറ്റി കൺട്രോൾ, പ്രോസസ് ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലും അവസരം കിട്ടാം. ഫാർമക്കോളജിസ്റ്റ്, നാനോ ടെക്നോളജിസ്റ്റ്, ഫോറൻസിക് സയൻ്റിസ്റ്റ്, ക്ലിനിക്കൽ സയൻ്റിസ്റ്റ്, അനലറ്റിക്കൽ കെമിസ്റ്റ്, ബയോടെക്നോളജിസ്റ്റ് തുടങ്ങിയ ജോലി അവസരങ്ങളും ഉണ്ട്.
ബി.എസ്.സി യോഗ്യതവച്ചുള്ള അവസരങ്ങൾ നൽകുന്ന ചില സ്ഥാപനങ്ങൾ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ; ഫെർടിലൈസേഴ്സ് & കെമിക്കൽസ് ഓഫ് ട്രാവൻകൂർ; നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡ്; നാഷണൽ കെമിക്കൽ ലബോറട്ടറി; മിഷ്റ ദത്തു നിഗം ലിമിറ്റഡ്; പാർലമെന്റ് മ്യൂസിയം സർവീസ്; ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയവ.
കേരള പി.എസ്.സി - ഹെൽത്ത് സർവീസസ് (കെമിസ്റ്റ് ഗ്രേഡ് II), ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് (അനലിസ്റ്റ്), ഫാക്ടറീസ് & ബോയലേഴ്സ് (കെമിസ്റ്റ്)
ചില തസ്തികകൾക്ക് അധിക/ഉയർന്ന യോഗ്യതയും പരിചയവും വേണ്ടി വരും.
MCC വഴിയുള്ള MBBS stray vaccancy ക്ക് എങ്ങെനെ അപേക്ഷിക്കണം?
Posted by Sreeraj R, Thiruvananthapuram On 27.12.2020
View Answer
മെഡിക്കൽ കൗൺസ ലിംഗ് കമ്മറ്റി (എം.സി.സി) നടത്തുന്ന എം.ബി.ബി.എസ്/ബി.ഡി.എസ് കൗൺസലിംഗ് പ്രക്രിയയിൽ മോപ്അപ് റൗണ്ടിനു ശേഷമുള്ള ഒറ്റപ്പെട്ട ഒഴിവുകളാണ്, സ്ട്രേ വേക്കൻസി റൗണ്ടിൽ നികത്തുന്നത്. മോപ് അപ് റൗണ്ടിൽ അലോട്ടുമെൻ്റ് ലഭിച്ച സ്ഥാപനത്തിൽ പ്രവേശനം നേടാനുള്ള സമയപരിധി ഡിസംബർ 29 ആയിരുന്നു. അതിനുശേഷമുള്ള ഒഴിവുകളാണ് സ്ട്രേ വേക്കൻസി റൗണ്ടിൽ സ്ഥാപന തലത്തിൽ നികത്തുന്നത്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ), കേന്ദ്ര സർവകലാശാലകൾ, എംപ്ലോയീസ് സ്റേററ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ഇ.എസ്.ഐ.സി) കോളേജുകൾ, കൽപിത സർവകലാശാലകൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകളാണ് ഈ റൗണ്ടിൽ ഉൾപ്പെടുക.
ഈ റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ ഉണ്ടാകില്ല. എം.സി.സി. ആദ്യ മൂന്നു റൗണ്ടുകളിലേക്ക് രജിസ്റ്റർ ചെയ്തവരെ മാത്രമേ സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് പരിഗണിക്കൂ. എം.സി.സി.രണ്ടാം റൗണ്ടിനു ശേഷം, ഒരു അഡ്മിഷൻ ഉള്ളവർ, എം.സി.സി മോപ്അപ് റൗണ്ടിൽ അലോട്ടുമെൻ്റ് കിട്ടി പ്രവേശനം നേടാത്തവർ/പ്രവേശനം നേടിയവർ എന്നിവർക്ക് സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല.
രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നുംഒഴിവുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ, പരിഗണിക്കാവുന്നവരെ ഉൾപ്പെടുത്തിയ പട്ടിക, എം.സി.സി, ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറും. പട്ടിക എം.സി.സി. സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
പട്ടികയിൽ പേരുള്ള, ഈ റൗണ്ടിൽ താൽപര്യമുള്ളവർ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.
Sir,
Veterinary AIQ counseling schedule vcicounseling.nic.in എന്ന website ൽ തന്നെ ആണോ VCI publish ചെയ്യുക? ഇപ്പോൾ ഈ site testing-ന് open ചെയ്തിട്ടുണ്ടല്ലോ, YouTube ൽ counseling schedule നെ കുറിച്ച് കാണുന്നു. Any notifications regarding the schedule?
Posted by SREEVALSAN K, Thrissur On 26.12.2020
View Answer
വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി.സി.ഐ), രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളെജുകളിലെ
ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്)
പ്രോഗ്രാമിലേക്കു നടത്തുന്ന, അഖിലേന്ത്യ ക്വാട്ട അലോട്ടുമെൻ്റ് നടപടികൾ, ഡിസംബർ 31 ന് ആരംഭിക്കും.
ഈ പ്രോഗ്രാമിലെ 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കാണ്, 2020 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.റാങ്ക് പരിഗണിച്ച്, വി.സി.ഐ.ഓൺലൈൻ അലോട്ടുമെൻ്റ് നടത്തുന്നത്. ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ www.vcicounseling.nic.in ൽ 31.12.2020 ന് തുടങ്ങും.
കോളെജുകളുടെ പട്ടിക, സീറ്റ് ലഭ്യത, ഓൺലൈൻ കൗൺസലിംഗ് സമയക്രമം, രജിസ്ഷേൻ ഫീസ്, തുടങ്ങിയ വിശദാംശങ്ങൾ ഈ സൈറ്റിലും, www.dahd.nic.in, http://vci.dadf.gov.in എന്നീ സൈറ്റുകളിലും ലഭ്യമാക്കും.
B.tech finalyear student ന് ssc observer വിഭാഗത്തിൽ apply ചെയ്യാൻ കഴിയുമോ?
Posted by ATHIRA K, Palakkad On 26.12.2020
View Answer
Final year students can apply for SSC Observer Post in Indian Navy. But only Men are eligible for the positions. There are other posts that women also can apply. Details can be seen in the Notification
Pages:
1 ...
92 93 94 95 96 97 98 99 100 101 102 ...
2959