Sir,
What are the job opportunities in Government sector after msc zoology otherthan teaching?
Posted by SANGEETHA , Kozhikode On 06.01.2021
View Answer
സുവോളജി പഠനം കഴിഞ്ഞവർക്ക് യോഗ്യതയ്ക്കനുസരിച്ച് പ്രവർത്തിക്കാവുന്ന ചില സ്ഥാനങ്ങൾ: ഇക്കോളജിസ്റ്റ്, ആനിമൽ ന്യൂട്രീഷനിസ്റ്റ്, മറൈൻ സയൻ്റിസ്റ്റ്/ബയോളജിസ്റ്റ്, എൻവയൺമൻ്റൽ കൺസൽട്ടൻ്റ്, വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റ്, ആനിമൽ & വൈൽഡ് ലൈഫ് എജ്യൂക്കേറ്റർ, ആനിമൽ റീഹാബിലിറ്റേറ്റർ, ആനിമൽ കെയർടേക്കർ, ഒർണിത്തോളജിസ്റ്റ് (പക്ഷിശാസ്ത്രജ്ഞൻ), മാമ്മലോജിസ്റ്റ് (മാമൽ പoന ശാസ്ത്രജ്ഞൻ), ഇക്തിയോളജിസ്റ്റ് (മത്സ്യ ശാസ്ത്രജ്ഞൻ), ടാക്സോണമിസ്റ്റ്, എoബ്രിയോളജിസ്റ്റ്, ഹെർപറ്റോളജിസ്റ്റ്, ഫിസിയോളജിസ്റ്റ് തുടങ്ങിയവ. നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് സാംക്ച്വറി, മൃഗശാല, ബേർഡ് സാംക്ച്വറി എന്നിവിടങ്ങളിലും അവസരങ്ങൾ പ്രതീക്ഷിക്കാം.
സുവോളജിക്കാർക്ക് അപേക്ഷിക്കാമായിരുന്ന, കേരളത്തിൽ പി.എസ്.സി. വഴി മുൻകാലങ്ങളിൽ വന്നിട്ടുള്ള ചില തൊഴിൽ വിജ്ഞാപനങ്ങൾ:
* എം.എസ്.സി യോഗ്യത: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അദർ റിസർച്ച് അസിസ്റ്റൻ്റ് (സുവോളജി), അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (മൂന്നും ഫിഷറീസ് വകുപ്പിൽ); സയൻ്റിഫിക് ഓഫീസർ - ബയോളജി (കേരള പോലീസ് സർവീസ് - ഫോറൻസിക് സയൻസ് ലബോറട്ടറി)
* ബി.എസ്.സി യോഗ്യത: വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് (കേരള ഫോറസ്റ്റ് വകുപ്പ്), ക്യുറേറ്റർ (മ്യൂസിയംസ് & സൂസ് വകുപ്പ്), വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ - ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്, ഫിഷറീസ്, ഡയറിയിംഗ് മിൽക്ക് പ്രോഡക്ട്സ് (മൂന്നും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്)
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് സുവോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം.
തൊഴിൽ അവസരങ്ങൾ വരാവുന്ന മറ്റു ചില കേന്ദ്ര സ്ഥാപനങ്ങൾ: സെൻട്രൽ സൂ അതോറിറ്റി (കേന്ദ്ര പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം), സെൻട്രൽ സിൽക്ക് ബോർഡ് (ടെക്സ്ടൈൽ മന്ത്രാലയം)-ടെക്നിക്കൽ അസിസ്റ്റൻ്റ് (ബി.എസ്.സി), സീനിയർ സയൻ്റിഫിക് ഓഫീസർ ബയോളജി - ഫോറൻസിക് സയൻസ് ലബോറട്ടറി, ഡൽഹി (എം.എസ്.സി), ബയോളജിക്കൽ അസിസ്റ്റൻ്റ് (നാഷണൽ സുവോളജിക്കൽ പാർക്ക്) (എം.എസ്.സി), സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് - ഡിഫൻസ് റിസർച്ച് & ഡവലപ്പ്മൻ്റ് ഓർഗനൈസേഷൻ (ബി.എസ്.സി)
പ്രൊജക്ടുകളിൽ നിരവധി അവസരങ്ങൾ വരാം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഹെൽത്ത് റിസർച്ച് വകുപ്പ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യൂക്കേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, സെൻട്രൽ ഇൻലാൻ്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ഉൾപ്പടെയുള്ള ഗവേഷണ കേന്ദ്രങ്ങളിലായി പ്രൊജക്ട് ഫെല്ലോ, പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, റിസർച്ച് അസോസിയറ്റ്, സീനിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് അസിസ്റ്റൻ്റ്, റിസർച്ച് ബയോളജിസ്റ്റ്, പ്രൊജക്ട് അസിസ്റ്റൻറ് തുടങ്ങിയ പ്രൊജക്ട് തസ്തികകളിൽ എം.എസ്.സി/ബി.എസ്.സി ക്കാർക്ക് അവസരം ലഭിച്ചിട്ടുണ്ട്.
Sir; I registered in kerela agriculture University for writing exams for getting admission in btech biotechnology what kind of exams is that can you say the details of exams??
Posted by Midhun, Nedumangad On 05.01.2021
View Answer
Prospectus says that the questions will be objective type and based on the Higher Secondary syllabus (Chemistry, Physics and Biology). Si prepare based on these subjects.
Sir,
I have registered veterinary AIQ counseling 2020 but when I login site shows some mismatched details; different from what I registered or number of choice filled. So can I register it once again?
Posted by SREEVALSAN K, Thrissur On 05.01.2021
View Answer
A new regsitration may not be accepted. Try to contact the counselling authorities to rectify the defects noticed.
Courses that can be taken after completing bsc Mathematics
Posted by Anjana Ajayghosh , Thrissur On 05.01.2021
View Answer
ആദ്യം ചിന്തിക്കാവുന്നത്, വിവിധ സ്ഥാപനങ്ങളിൽ/കോളേജുകളിൽ ഉള്ള, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്.സി.കോഴ്സുകൾ ആണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക്, ഇക്കണോമിക്സ് പി.ജി.യും, അനുയോജ്യമാണ്.
മാത്തമാറ്റിക്സ് ബിരുദധാരികൾക്ക് പരിഗണിക്കാവുന്ന, മാത്തമാറ്റിക്സുമായി ബന്ധപ്പെട്ടുള്ള, മറ്റു ചില കോഴ്സുകൾ:
ഐ.ഐ.ടി.കളിലുള്ള, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എം.എസ്.സി. എന്നിവയ്ക്കു പുറമെ, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ്, എന്നീ എം.എസ്.സി. പ്രോഗ്രാമുകൾ; ജോയന്റ് എം.എസ്.സി- പി.എച്ച്.ഡി മാത്തമാറ്റിക്സ്, എം.എസ്.സി-എം.ടെക്. സ്യുവൽ ഡിഗ്രി ഇൻ മാത്തമാറ്റിക്സ് -ഡാറ്റ & കംപ്യൂട്ടേഷണൽ സയൻസസ്, എം.എസ്.സി- പി.എച്ച്.ഡി സ്യുവൽ ഡിഗ്രി ഇൻ ഓപ്പറേഷൻസ് റിസർച്ച് എന്നീ പ്രോഗ്രാമുകൾക്ക്, മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (ബാധകമായത്) വിഷയമെടുത്ത്, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജാം) യോഗ്യത നേടിയാൽ, അപേക്ഷിക്കാം.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാസ്റ്റേഴ്സ് കൂടാതെ, ക്വാണ്ടിറേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, എന്നീ എം.എസ്. പ്രോഗ്രാമുകൾ ഉണ്ട്. പ്രവേശന പരീക്ഷയുണ്ട്.
ഒറിസ്സയിലെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് & ആപ്ലിക്കേഷൻസിൽ, മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, കംപ്യൂട്ടേഷണൽ ഫിനാൻസ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഉണ്ട്.
സർ
ഞാൻ +1 ഹ്യൂമാനിറ്റീസ്(politics, economics, history, geography) വിദ്യാർത്ഥിയാണ് എനിക്ക് ഒരു IB officer ആവാൻ കഴിയുമോ അതിനു +2 കഴിഞ്ഞ ശേഷം എന്താണ് ചെയ്യണ്ടത് Degree ഏത് course ആണ് എടുക്കേണ്ടത്.
Posted by Manasa, Kozhikode On 05.01.2021
View Answer
Please check the link Recruitment to the post of ACIO-II/Exe in IB at https://www.mha.gov.in/ This is the latest Notification for IB recruitment
Keam മെഡിക്കൽ&മെഡിക്കൽ അനുബന്ധ അലോട്ട്മെൻറ് റാങ്ക് ലിസ്റ്റിലെ പട്ടികകളിൽ കാറ്റഗറിക്കായ് കൊടുത്തിരിക്കുന്ന അലോട്ട്മെൻറ് റാങ്കിനു താഴെ ചില കോളേജുകളിൽ blank (-) ആയി ഇട്ടിരിക്കുന്നു.. ഇത് ആ നിശ്ചിത കോളേജുകളിൽ ആ കാറ്റഗറിക്കാർക്ക് സീറ്റ് ഇല്ലാത്തതു കൊണ്ടാണോ?
Posted by Aparna A S, Ernakulam On 05.01.2021
View Answer
Yes. It will generally be because there may not be seats for that category for that course in that college
I saw a news in "ask expert" section about GME course under Cochin Shipyard. May i know whether the placements are given by them after interview. Can i know about the chance of getting placed by them by doing the course by Cochin Shipyard
Posted by Amal Anto, Kottayam,Kerala On 05.01.2021
View Answer
You may check the website of Cochin Shipyard and see the details there. https://cochinshipyard.com പേജിൻ്റെ താഴെയുള്ള "മറൈൻ എൻജിനിയറിങ്" ലിങ്ക് സന്ദർശിച്ച്, അവിടെയുള്ള രേഖകൾ പരിശോധിച്ച് മനസ്സിലാക്കുക.
Mcc വഴി stray vaccancy ക്ക് option നൽകാൻ candidate login ചെയ്ത് reset registration ചെയ്യേണ്ട ആവശ്യമുണ്ടോ?
Posted by Sreeraj R, Thiruvananthapuram On 04.01.2021
View Answer
The Guidelines issued by the MCC in this regard is not clear on these things. You may contact the MCC Office for clarifications.
സർ,
Veterinary all india quota counseling 2020
register ചെയ്യുമ്പോൾ first step - challan printout എടുത്തു. പക്ഷേ, payment എങ്ങനെ നടത്തും? Second step - registration ചെയ്തു. Third step ൽ choice filling നടത്തി. പക്ഷേ, choice locking status കാണിക്കുന്നത് will be locked by the system on 31-12-2020 എന്നാണ്. Choice fill ചെയ്തതിന്റെ printout എടുക്കാനും പറ്റുന്നില്ല. It is very urgent to know sir, please reply
Posted by SREEVALSAN K, Thrissur On 04.01.2021
View Answer
The Guidelines issued by VCI says that the payment has to be made in the Bank. See if the bank details are there in the Chalan. Regarding locking there is no need to do it yourself. The system will lock it when the time limit comes.
I have logged in successfully with the username and password sent to my email id. I could see the personal details and the post applied details but could not see the edit button to enter the other details such as signature and photograph. How can I proceed further. I have logged out and again login but could see the details to enter. You may kindly help me.
Posted by Anupam Narayan, Thiruvananthapuram On 03.01.2021
View Answer
The process you are referring to has not been mentioned yo give you an answer.
Pages:
1 ...
89 90 91 92 93 94 95 96 97 98 99 ...
2959