What are the job opportunities for B.A Hindi students
Posted by ANUSREE.P, BEYPORE On 08.01.2021
View Answer
You can work in fields such as as translation or editing, Journalism, Public relations, lexicography, technical writing, Masks communication, Advertising, Voice over, etc. If you have Post Graduation, you can work in Banks, Government Departments etc as Official Language Officer.
How to become a vehicle inspector in kerela
Posted by Abhiram k, Vadakara On 08.01.2021
View Answer
You will have to apply as and when Public Service Commission invites applications for the post. subject tot he eligibility conditions specified in the notification.
Which course taken after completing b.com computer applications
Posted by Adithya mol.k.s, Ernakulam On 08.01.2021
View Answer
You can think of Masters in Commerce(M.Com) If you are not interested in that you can think of other PG Courses where Commerce students are admitted. Other Options are Law, Management, Journalism, Design, Fashion Technology and similar other courses..
I am now a plus one commerce student
If I could apply for NDA exam after completing plus two class
Posted by Avyamangalassery, Calicut On 08.01.2021
View Answer
നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) പ്രവേശനത്തിനായി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന പരീക്ഷയ്ക്ക് കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കുന്നവർക്ക് എൻ.ഡി.എ. ആർമി വിംഗിലേക്ക്, മറ്റു വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. ഇപ്പോൾ വന്നിരിക്കുന്ന വിജ്ഞാപന പ്രകാരം, 2021 ൽ പ്ലസ് ടു പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിൽ സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) ഇൻ്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം, അതിൽ പങ്കെടുക്കുന്ന സമയത്ത്, പ്ലസ് ടു
അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അപ്പോഴും അതു ഹാജരാക്കാൻ
കഴിയുന്നില്ലെങ്കിൽ, സ്വയം സാക്ഷ്യപ്പെടുത്തിയ അതിൻ്റെ പകർപ്പ്, 2021 ഡിസംബർ 24 നകം ലഭിക്കത്തക്കവിധം, വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള വിലാസത്തിലേക്ക് അയച്ചുകൊടുത്താൽ മതി.
I didn't get the refund 5000 yet that i paid for mcc council 2019.What should i do for refunding?
Posted by Hairunnisa, Kanjiramattom On 08.01.2021
View Answer
മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) വെബ്സൈറ്റിൽ, റീഫണ്ട് സംബന്ധിച്ച വിവരങ്ങൾ, പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. (2019 link)
2019 ഒക്ടോബർ 12 ലെ നോട്ടീസ് പ്രകാരം, കാർഡ് വഴി, സെക്യൂരിറ്റി തുക അടച്ച, അത് തിരികെ ലഭിക്കാൻ അർഹതയുള്ള, 86621 പേർക്ക്, ഒക്ടോബർ 2, 4 തിയ്യതികളിൽ, തുക തിരികെ നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്. ടി.എസ്.പി.എൽ.നമ്പർ, അപേക്ഷാർത്ഥിയുടെ റോൾ നമ്പർ, കാർഡ് ടൈപ്പ്, തുക അടച്ച കാർഡ് നമ്പർ, റീഫണ്ട് നൽകിയ തിയ്യതി, തുക, റഫറൻസ് നമ്പർ, എന്നിവ അടങ്ങുന്ന പട്ടികയാണ് https://mcc.nic.in/UGCounselling/ എന്ന സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഇതേസൈറ്റിലുള്ള, ഒക്ടോബർ 21 ലെ നോട്ടീസ് പ്രകാരം, നെറ്റ് ബാങ്കിംഗ് വഴി സെക്യൂരിറ്റി തുക ഒടുക്കി, റീഫണ്ടിന് അർഹത നേടിയ, അത് അനുവദിക്കപ്പെട്ട, 31472 പേരുടെ പട്ടികയും, പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 4 നും 11 നും ഇടയ്ക്കാണ്, ഇവരുടെ ഡിപ്പോസിറ്റ്, തിരികെ നൽകിയിരിക്കുന്നത്. ട്രാൻസാക്ഷൻ ഐ.ഡി, അപേക്ഷാർത്ഥിയുടെ റോൾ നമ്പർ, ബാങ്കിന്റെ പേര്, റീഫണ്ട് തിയ്യതി, റീഫണ്ട് തുക, റീഫണ്ട് റഫറൻസ് നമ്പർ, എന്നീ വിവരങ്ങൾ പട്ടികയിലുണ്ട്.
ഈ രണ്ടു പട്ടികകൾ പരിശോധിച്ച്, റീഫണ്ട് സംബന്ധിച്ചുള്ള, നിങ്ങളുടെ സ്ഥിതി, മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ടും പരിശോധിക്കുക. ഇക്കാര്യത്തിൽ, എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം, financemcc2019@lifecarehll.com എന്ന ഇ-മെയിൽ വിലാസത്തിൽ മാത്രം, പരാതി നൽകുക.
Keam വഴി ഒരു Private Medical collegeൽ MBBS നു admission കിട്ടി. അങ്ങനെയെങ്കിൽ mcc വഴി നടക്കുന്ന stray vaccancy പങ്കെടുക്കുന്നതിനായി certificate ന്റെ copy മതിയാക്കുമോ ? അഥവാ college ൽ നിന്ന് admission റദ്ദാക്കുകയും MCC വഴി admission കിട്ടിയില്ലെങ്കിൽ വീണ്ടും college ൽ ചേരാൻ സാധിക്കുമോ?
Posted by Sreeraj R, Thiruvananthapuram On 07.01.2021
View Answer
It is doubtful if you can attend the stray vacancy round of MCC at this stage. as the allotments in Kerala are almost completed for MBBS
സർ, B.ed distance education ഇൽ ചെയ്താൽ govtPSC examination ന് അംഗീതരിച്ചതാണോ?? അങ്ങനെ ആണെങ്കിൽ ഏതൊക്കെ യൂണിവേഴ്സിറ്റി നിന്നു ചെയ്യുന്നതാണ് അംഗീകരിച്ചിട്ടുള്ളത്.. ഒന്നു വിശദീകരിക്കാമോ???
Posted by Sujith, palakkad On 07.01.2021
View Answer
In Kerala, B Ed by distance education is not accepted for higher studies or employment. But in service teachers can acquire additional qualification of BEd through distance B Ed of IGNOU
Sir,
KEAM allotment list ൽ allotment category SM SM, SM EZ, EZ EZ..എന്നിങ്ങനെ കാണുന്നു. എന്താണ് ഇത് സൂചിപ്പിക്കുന്നത്?
Posted by SREEVALSAN K, Thrissur On 07.01.2021
View Answer
കീം അലോട്ടുമെൻ്റിൽ സർക്കാർ/ എയ്ഡഡ് കോളേജുകളിലെ അലോട്ടുമെൻ്റുകൾ സംസ്ഥാന തലത്തിലാണ് നടത്തുന്നത്. ഒരു കോഴ്സിന് എല്ലാ കോളേജുകളിലുമായുള്ള മൊത്തം സീറ്റുകൾ ഒരു പുൾ ആയി കണക്കാക്കും. മാൻഡേറ്ററി സംവരണവിഭാഗത്തിൽ സംസ്ഥാനത്തുള്ള മൊത്തം സീറ്റുകൾ, സംവരണ തോത് പ്രകാരം വിവിധ വിഭാഗങ്ങൾക്ക് സംസ്ഥാനതലത്തിൽ ആദ്യം വിഭജിക്കും. കോളെജ് തലത്തിലും താൽകാലികമായ ഒരു വിഭജനം തുടക്കത്തിൽ ഉണ്ടാകും. ഓരോ കോളേജിലും ഒരു വിഭാഗത്തിനു നീക്കിവയ്ക്കാവുന്ന പരമാവധി സീറ്റുകൾ അതുവഴി നിർണയിക്കും. അലോട്ടുമെൻ്റ് തത്വപ്രകാരം, എല്ലാ കുട്ടികളെയും ആദ്യം പരിഗണിക്കുക സ്റ്റേറ് മെറിറ്റ് (SM) സീറ്റുകളിലേക്കായിരിക്കും. അതിനാൽ ആദ്യം നികത്തുക SM സീറ്റുകളാണ്.
വിദ്യാർത്ഥികൾ കൂടുതൽ താൽപര്യം കാട്ടുന്ന മുൻനിര സ്ഥാപനങ്ങളിൽ (ഉദാ: കോളെജ് A, ഒന്നിൽ കൂടുതലും ആകാം) സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ തുടക്കത്തിൽ തന്നെ നികത്തപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഒരു ഘട്ടം കഴിയുമ്പോൾ മെറിറ്റ് പ്രവേശനത്തിന് അർഹതയുള്ളവരുടെ, A യിലെ ഓപ്ഷൻ പരിഗണിക്കാൻ കഴിയാതെ വരും. പക്ഷെ ആ സമയത്ത്, മറ്റു കോളേജുകളിൽ SM സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുമുണ്ടാകും. അതുകൊണ്ടുതന്നെ റിസർവേഷൻ സീറ്റിലേക്ക് ഈ ഘട്ടത്തിൽ അലോട്ടുമെൻ്റ് നൽകാൻ കഴിയില്ല. സാമുദായിക സംവരണം ഇല്ലാത്ത ഒരു കുട്ടിക്ക് (C1 എന്ന കുട്ടി) ഈ ഘട്ടത്തിൽ, SM സീറ്റ് ഒഴിഞ്ഞു കിടക്കുന്ന ഒരു കോളേജിൽ ഓപ്ഷൻ പരിഗണിച്ച് SM സീറ്റ് അനുവദിക്കും. C1 ൻ്റെ അഡ്മിഷൻ SM വിഭാഗത്തിലായിരിക്കും. എന്നാൽ C1 ൻ്റെ റാങ്കിനെക്കാൾ താഴെ റാങ്കുള്ള, EZ സംവരണ ആനുകൂല്യമുള്ള ഒരു കുട്ടിക്ക് (C2) കോളേജ് A യിയേക്ക് ഓപ്ഷൻ ഉണ്ടെന്നു കരുതുക. പക്ഷെ A യിലെ SM സീറ്റുകൾ തീർന്ന സ്ഥിതിക്ക് SM വിഭാഗത്തിൽ അവിടെ C2 ന് അലോട്ടുമെൻ്റ് നൽകാനാവില്ല. പക്ഷെ EZ സംവരണ സീറ്റ് A യിൽ ഒഴിഞ്ഞുകിടപ്പുണ്ട്. C2 ന് ആ സംവരണ അർഹതയുമുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ, A യിലെ ഒരു EZ സംവരണ സീറ്റ് മറ്റൊരു കോളേജിലേക്കു മാറ്റി, അവിടെ നിന്നും ഒരു SM സീറ്റ് A യിലേക്ക് കൊണ്ടുവരുന്നു (വച്ചു മാറ്റം - സംവരണ സീറ്റ് നില നിർത്തുന്നു - ഇതാണ് അലോട്ടുമെൻ്റ് പ്രക്രിയയിലെ ഫ്ലോട്ടിംഗ് തത്വം). A യിലേക്കു മാറ്റിക്കൊണ്ടുവന്ന SM സീറ്റിൽ
C2 വിദ്യാർത്ഥിക്ക്, അഡ്മിഷൻ കൊടുക്കുന്നു. പക്ഷെ ആ കുട്ടിയുടെ EZ സംവരണ ആനുകൂല്യം പരിഗണിച്ചാണ് അലോട്ടുമെൻ്റ്. അതിനാൽ C2 എന്ന കുട്ടിയുടെ പ്രവേശനത്തിൻ്റെ നില SM EZ എന്നാകും അലോട്ടുമെൻ്റ് ലിസ്റ്റിൽ കാണുക. C1 കുട്ടിയുടെ കാര്യത്തിൽ അഡ്മിഷനും അലോട്ടുമെൻ്റും SM ൽ തന്നെയായതിനാൽ ആ കുട്ടിയുടെ പ്രവേശനത്തിൻ്റെ നില SM SM എന്നാകും ലിസ്റ്റിൽ കാണുക. ഈ പ്രക്രിയവഴി സ്റ്റേറ്റ് മെറിറ്റൽ വരാൻ അർഹതയുള്ളവർക്ക് അതിൽ തന്നെ അഡ്മിഷൻ നൽകുന്നു. മെരിറ്റിൽ വരാൻ അർഹതയുള്ള, സംവരണ ആനുകൂല്യമുുളവർക്ക്,
സംവരണ സീറ്റ് നഷ്ടപ്പെടുത്താതെ,
താൽപര്യമുള്ള കോളേജിൽ അവരുടെ സംവരണ ആനുകൂല്യം കൂടി പരിഗണിച്ച് പ്രവേശനം നൽകുന്നു. സംസ്ഥാന തലത്തിലെ SM സീറ്റ് തീർന്ന ശേഷം EZ സംവരണം ഉള്ള ആൾക്ക് ആ സംവരണ സീറ്റ് ഉള്ളിടത്ത് പ്രവേശനം നൽകുമ്പോൾ ആ വിദ്യാർത്ഥിയുടെ അഡ്മിഷൻ/അലോട്ടുമെൻ്റ് നില, EZ EZ എന്നാകും ലിസ്റ്റിൽ കാണുക.
സർ ഞാൻ ഇപ്പോൾ മൂന്നാം വർഷ BSc Zoology വിദ്യാർത്ഥി ആണ് . കേരളത്തിൽ Msc Zoology ഏതെല്ലാം കോളേജിൽ ഉണ്ട് . അഡ്മിഷൻ മാർക്ക് അടിസ്ഥാനത്തിലാണോ അതോ എൻട്രൻസ് എക്സാം വഴി ആണോ ? അപേക്ഷിക്കേണ്ട സമയം എപ്പോൾ ആണ് ?
Posted by Pramod, Tirur On 06.01.2021
View Answer
This may be checked at the admission portal of the various Universities. (i) https://admissions.keralauniversity.ac.in/ (ii) http://cap.mgu.ac.in/pgcap/ (iii) http://cuonline.ac.in/ (iv) http://admission.kannuruniversity.ac.in/
8th standard all subjects notes
Posted by Karthika.V, Pudussery On 06.01.2021
View Answer
We do not provide notes
Pages:
1 ...
88 89 90 91 92 93 94 95 96 97 98 ...
2959