കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ എം.എ. ഈ ബിരുദം പഠിച്ചുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം ഇഗ്നോയുയിൽ നിന്ന് എം എ പൊളിറ്റിക് ഡിസ്റ്റൻസ് ആയി പഠിക്കാമോ
Posted by BASITH MALAYAMMA, KODUVALLY On 14.02.2022
View Answer
It is not pssible to do two regular courses simultaneously
ഡിസ്റ്റൻഡായി (MLIS) ലൈബ്രറി സയൻസ് PG കോഴ്സ് പഠിക്കുന്നു. ടീച്ചിങ്, ഗവേഷണം എന്നി മേഖലയല്ലതെ മറ്റ് ഉപരിപഠന, ജോലി സാദ്ധ്യതകൾ എന്തൊക്കെയാണ്?
Posted by Shyam, THRICKODITHANAM On 12.02.2022
View Answer
The jobs for MLIS will naturally be in Libraries There are librarries in Government and Private secotor.
I am a general category candidate,, My Kerala medical rank 2021 is near 700,,,Do I have any chance to get Td medical college Alappuzha in second round allotment of Kerala
Posted by Vinod , Ernakulam On 12.02.2022
View Answer
കൃത്യമായ ഒരു റാങ്ക് ഉള്ളതിനാൽ അത് നൽകുന്നതാണ് ഉചിതം. കീം 2021 ലെ എം.ബി.ബി.എസ് ആദ്യ റൗണ്ട് അലോട്ടുമെൻ്റിൽ, വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെരിറ്റിലെ അവസാന റാങ്കുകൾ ഇപ്രകാരമായിരുന്നു. കോഴിക്കോട്- 164,
തിരുവനന്തപുരം- 271, കോട്ടയം- 408,
തൃശൂർ- 456, മഞ്ചേരി- 549, കൊല്ലം- 588, എറണാകുളം- 591, കണ്ണൂർ- 592,
ആലപ്പുഴ- 594.
രണ്ടാം റൗണ്ടിലെ അലോട്ടുമെൻ്റ് സാധ്യതകൾ, മുഖ്യമായും, ആദ്യ റൗണ്ടിൽ വിവിധ വിഭാഗങ്ങളിലുള്ള ഒഴിവുകളെ ആശ്രയിച്ചിരിക്കും. അതുപോലെ തന്നെ താങ്കളുടെ റാങ്കിനെക്കാൾ ഉയർന്ന റാങ്കുള്ളവരിൽ എത്ര പേർ ഓപ്ഷൻ നൽകിയിട്ടുണ്ട്, അവരുടെ ഹയർ ഓപ്ഷനുകൾ എന്നിവയും പ്രധാനമാണ്. ഇവയൊന്നും പൊതു ഡൊമൈനിൽ ലഭ്യമല്ലാത്തതിനാൽ അവയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ സാധ്യമല്ല.
2020 ൽ, പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ രണ്ടാം റഗുലർ റൗണ്ട് എം.ബി.ബി.എസ്. അലോട്ടുമെൻ്റിൽ, വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്റ്റേറ്റ് മെരിറ്റ് അവസാന റാങ്കുകൾ, ഇപ്രകാരമായിരുന്നു. കോഴിക്കോട്- 328,
തിരുവനന്തപുരം- 452, കോട്ടയം- 669,
തൃശൂർ- 748, കൊല്ലം- 790, എറണാകുളം- 808, കണ്ണൂർ- 953, ആലപ്പുഴ- 955, മഞ്ചേരി- 962.
2020 ൽ മോപ് അപ് റൗണ്ട് ഉൾപ്പടെ അലോട്ട്മെൻ്റുകൾ പൂർത്തിയായപ്പോൾ ചില സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെരിറ്റിലെ അവസാന റാങ്കുകൾ രണ്ടാം റൗണ്ട് അപേക്ഷിച്ച് മാറിയിരുന്നു. മാറിയവ പ്രകാരമായിരുന്നു. തിരുവനന്തപുരം- 1139, കോട്ടയം- 1423, തൃശൂർ- 1590, കണ്ണൂർ- 1599, ആലപ്പുഴ- 1267.
കോഴിക്കോട്, മഞ്ചേരി, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ രണ്ടാം റൗണ്ടിലെ നില തുടർന്നു.
റഗുലർ റൗണ്ട് എന്ന നിലയിൽ രണ്ടാം റൗണ്ടിലെ അവസാന റാങ്കുകൾ ഒരു പ്രവണതയായി വേണമെങ്കിൽ കാണാം. 2020 ലെ പ്രവണത അതേ പോലെ 2021 ലും തുടർന്നാൽ 700 നടുത്ത് റാങ്കുള്ളവർ ക്ക് 6 മെഡിക്കൽ കോളേജുകളിൽ രണ്ടാം റൗണ്ടിൽ അലോട്ടുമെൻ്റ് സാധ്യത ഉണ്ടെന്നു വിലയിരുത്താം. പക്ഷെ ഈ രണ്ടു വർഷങ്ങളിലും, ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വിഭിന്നമാണ്. അവരുടെ താൽപര്യങ്ങൾ വ്യത്യസ്തമാകാം. അതുകൊണ്ടു തന്നെ ഒരു വർഷത്തെ രീതി തുടർ വർഷം ആവർത്തിക്കണമെന്നില്ലെന്ന കാര്യവും ഓർത്തിരിക്കുക.
മോപ് അപ് റൗണ്ട് അവസാന റാങ്കുകൾ ഒരു പ്രവണതയായി കണക്കാക്കാൻ കഴിയില്ല. മോപ്അപ് റൗണ്ടിൽ പങ്കെടുക്കുന്നതിന് ചില വ്യവസ്ഥകൾ ഉണ്ടാകും. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയവരെ മറ്റൊരു സർക്കാർ മെഡിക്കൽ കോളേജിലെ സീറ്റിലേക്ക് മോപ് - അപ് റൗണ്ടിൽ പരിഗണിക്കുന്നതല്ല. ഈ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ 2020 ൽ 1599 വരെ റാങ്കുള്ളവർക്ക് ചില മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് സ്റ്റേറ്റ് മെരിറ്റ് അലോട്ട്മെൻ്റ് കിട്ടിയിട്ടുണ്ട്.
പൊതുവെ നിങ്ങളുടെ റാങ്ക് പരിധിയിൽ ഉള്ളവർക്ക് കീം 2021 ൽ ഗവ. മെഡിക്കൽ കോളേജിൽ രണ്ടാം റൗണ്ടിൽ ഒരു എം.ബി.ബി.എസ്. സീറ്റ് ലഭിക്കാൻ സാധ്യത കൂടുതലാണ്. പക്ഷെ ഉറപ്പുപറയാൻ പറ്റില്ല.
Best colleges for bsc forensic science in India after 12th
Posted by Abhinav Ajith, THRISSUR On 07.02.2022
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
My keam rank is 1203 with MU reservation
Will i get a govt medical seat for mbbs in 2nd allotment ??
Posted by Thensi Ruby , Nilambur,Kerala On 06.02.2022
View Answer
In 2020 candidates with this general rank have got seats fr MBBS in MU quoat in Govt Medical Colleges. If trends of 2020 continues, the chance for a seat is very high.
I am a plus one computer science student.I wish to join B tech in NDA.Which entrance exam should i write after plus two?
Posted by AVIDHAN G NAIR, THIRUVANANTHAPURAM, KERALA On 02.02.2022
View Answer
10+2 കോഴ്സ് കഴിഞ്ഞവർക്ക് 10+2 ടെക്നിക്കൽ എൻട്രി സ്കീം (ടി.ഇ.എസ്), 10+2 ബി.ടെക് കേഡറ്റ് എൻട്രി സ്കീം എന്നിങ്ങനെ രണ്ടു പദ്ധതികൾ വഴി യഥാക്രമം ആർമിയിലും നേവിയിലും പ്രവേശനങ്ങൾക്ക് അവസരമുണ്ട്.
രണ്ടു എൻട്രികളും സ്ഥിരം കമ്മീഷനിലേക്കു നയിക്കുന്ന കോഴ്സുകളാണ്. കോഴ്സിൽ കൂടി എൻജിനിയറിങ് ബിരുദം നേടാനും അവസരമുണ്ട്.
രണ്ടു കോഴ്സുകൾക്കും അവിവാഹിതരായ ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. പെൺകുട്ടികൾക്ക് രണ്ടിലേക്കും നിലവിൽ പ്രവേശനമില്ല.
നേവിയിലേക്കുള്ള 10+2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷിക്കുവാൻ, അപേക്ഷാർത്ഥി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച്, മൂന്നിനും കൂടി 70% മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. ക്ലാസ് 10-ൽ/ക്ലാസ് 12-ൽ ഇംഗ്ലീഷിന് 50% മാർക്ക് ഉണ്ടായിരിക്കണം.
ജൂലായ് 2022 ൽ തുടങ്ങുന്ന 10+2 (ബി.ടെക്) കേഡറ്റ് എൻട്രി കോഴ്സിലേക്ക് അപേക്ഷിക്കുവാൻ അപേക്ഷകർ 2003 ജനവരി 2 - 2005 ജൂലായ് 1 കാലയളിൽ ജനിച്ചവരായിരിക്കണം. ഈ ബാച്ചിലേക്ക് അപേക്ഷിക്കുന്നവർക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ 2021 ലെ ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ ബി.ഇ/ബി.ടെക് പേപ്പറിൽ ഒരു റാങ്ക് ഉണ്ടായിരിക്കണം.
ആർമിയിലേക്കുള്ള 10+2 ടെക്നിക്കൽ എൻട്രിയ്ക്ക്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച്, മൂന്നിനും കൂടി 60% മാർക്ക് വാങ്ങി, പ്ലസ് ടു ജയിച്ചിരിക്കണം. പ്ലസ് ടു കോഴ്സിൻ്റെ രണ്ടം വർഷ പരീക്ഷയിലെ മാർക്കാണ് ശതമാനം കണക്കാക്കാൻ പരിഗണിക്കുക.
ജൂലായ് 2022 ൽ തുടങ്ങുന്ന കോഴ്സിലേക്ക് അപേക്ഷിക്കുവാൻ അപേക്ഷകരുടെ പ്രായം 1.7.2022 ന് പതിനാറരയ്ക്കും പത്തൊമ്പതരയ്ക്കും ഇടയ്ക്കായിരിക്കണം. 2003 ജനവരി 2 നോ മുമ്പോ, 2006 ജനവരി 1 നോ ശേഷമോ ജനിച്ചവരാകരുത്. ഈ ബാച്ചിൽ പ്രവേശനം തേടുന്ന അപേക്ഷകർക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ 2021 ലെ ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ ബി.ഇ/ ബി.ടെക് പേപ്പറിൽ ഒരു റാങ്ക് ഉണ്ടായിരിക്കണം.
നാഷണാലിറ്റി, ഫിസിക്കൽ സ്റ്റാൻഡാർഡ് എന്നീ വ്യവസ്ഥകളും അപേക്ഷകർ തൃപ്തിപ്പെടുത്തണം.
വർഷത്തിൽ രണ്ടു തവണ വിജ്ഞാപനം വരാറുണ്ട്. വിജ്ഞാപനത്തിനനുസരിച്ച് പ്രായവുമായി ബന്ധപ്പെട്ട കട്ട് ഓഫ് തിയ്യതികൾ, ജെ.ഇ.ഇ. മെയിൻ യോഗ്യത വേണ്ട വർഷം എന്നിവയിൽ മാറ്റമുണ്ടാകും.
നീറ്റ്-2021നു അപേക്ഷിച്ചപ്പോൾ അമ്മയുടെ പേരിൽ അക്ഷരത്തെറ്റ് സംഭവിച്ചു. അത് കേരളത്തിലെ മെഡിക്കൽ അഡ്മിഷനെ ബാധിക്കുമോ, One and same certificate വാങ്ങേണ്ടതുണ്ടോ?
Posted by Vishnuprasad, Kozhikode On 01.02.2022
View Answer
May not be an issue.. In case the authorities ask, get a one and the same certificate.
Bds കഴിഞ്ഞു dentistry അല്ലാതെ ചെയ്യാൻ പറ്റിയ career options ഏതൊക്കെ ആണ്?
Posted by Mangala, Trivandrum On 01.02.2022
View Answer
ബി.ഡി.എസ്. പൂർത്തിയാക്കിയവർക്ക് ആ മേഖലയിൽ നിന്നും മാറി പഠിക്കുവാൻ അവസരമൊരുക്കുന്ന നിരവധി പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്. അവയിൽ ചിലത്:
* മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്), ഓർ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റായ്പൂർ
* പോസ്റ്റ് ഗ്രാജുവറ്റ് സർട്ടിഫിക്കറ്റ് കോഴ്സ്: (i) എപ്പിഡമിയോളജി ഓഫ് വൈറൽ ഹെപ്പറ്റൈറ്റിസ് & ലിവർ ഡിസീസസ് (ii) ക്ലിനിക്കൽ റിസർച്ച് ഇൻ ലിവർ ഡിസീസസ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ & ബൈലിയറി സയൻസസ് (ഐ.എൽ.ബി.എസ്) ന്യൂ ഡൽഹി
* എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ പബ്ലിക് ഹെൽത്ത് പോളിസി, ലീഡർഷിപ്പ് & മാനേജ്മൻ്റ് - സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജോഡ്പൂർ
* മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) ഹോസ്പിറ്റൽ മാനേജ്മൻ്റ് (വിദൂര പഠനം) - പോണ്ടിച്ചേരി യൂണിവേഴ്സിറ്റി
* പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ: (i) ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ii) ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്മൻ്റ്
- ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) മുംബൈ
* ഗവൺമൻ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ ഹോസ്പിറ്റൽ മാനേജ്മൻ്റ് (ഓൺലൈൻ, 4 ദിവസം) - മൈക്രോ, സ്മോൾ & മീഡിയം എൻ്റർപ്രൈസസ് (എം.എസ്.എം.ഇ) ട്രെയിനിംഗ് സെൻ്റർ
* പി.ജി. ഡിപ്ലോമ ഇൻ പേഷ്യൻ്റ് നാവിഗേഷൻ ഇൻ ഓൻകോളജി- ടാറ്റാ മെമ്മോറിയൽ സെൻ്റർ - ടിസ്സ് സംയുക്ത പ്രോഗ്രാം
* പി.ജി.ഡിപ്ലോമ ഇൻ മാനേജ്മൻ്റ് - എക്സിക്യൂട്ടീവ് (i) ഹോസ്പിറ്റൽ മാനേജ്മൻ്റ് (ii) ഹെൽത്ത് & ഫാമിലി വെൽഫെയർ മാനേജ്മൻ്റ് (iii) ഹെൽത്ത് പ്രമോഷൻ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ ന്യൂഡൽഹി (ഡിസ്റ്റൻസ് രീതിയിൽ)
* പി.എച്ച്.ഡി. ന്യൂറോളജി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് & ന്യൂറോ സയൻസസ് (നിംഹാൻസ്) ബംഗളൂരു
* പി.ജി.ഡിപ്ലോമ ഇൻ ബയോഇൻഫർമാറ്റിക്സ് (ഡിസ്റ്റൻസ്) - ഒസ്മാനിയ സർവകലാശാല
* പി.എച്ച്.ഡി. ബയോമെഡിക്കൽ സയൻസസ്- ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് & ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ഫരീദാബാദ്)
* എം.ടെക്. മെഡിക്കൽ ഡിവൈസസ്, എം.എസ്. (ഫാo) മെഡിക്കൽ ഡിവൈസസ്, എം.എസ് (ഫാം) റെഗുലേറ്ററി അഫയേഴ്സ് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (നിപർ)
* എം.ബയോടെക്നോളജി - എയിംസ്, ന്യൂഡൽഹി
* എം.എസ്സി ബയോടെക്നോളജി & ബയോഇൻഫർമാറ്റിക്സ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് & അപ്ലൈഡ് ബയോടെക്നോളജി (ഇബാബ്) ബംഗളൂരു
* എം.എസ്സി: അനാറ്റമി, മെഡിക്കൽ ബയോഫിസിക്സ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് - പോസ്റ്റ് ഗ്രാജുവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) ചണ്ടിഗർ
* മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് - ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി, തിരുവനന്തപുരം
* പിഎച്ച്.ഡി - ന്യൂക്ലിയാർ മെഡിസിൻ, ഫിസിയോളജി - എയിംസ്, റായ്പൂർ
* പി.ജി.സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ന്യൂട്രിഷൻ - ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ (ഹൈദരാബാദ്)
പി.എച്ച്.ഡി ബയോളജി - ഗ്രാജുവറ്റ് സ്കൂൾ അഡ്മിഷൻ - ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമൻ്റൽ റിസർച്ച്
I am a plus two bio maths student.I wish to choose Astrophysics as my career.What course should i choose after plus two ?
Posted by Sanjay S Nair, Palakkad On 25.01.2022
View Answer
തിരുവനന്തപുരം വലിയമലയിലുള്ള
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയം, ഇവയല്ലാതെ മറ്റൊരു വിഷയം എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ച് മൊത്തം 75% മാർക്കു വാങ്ങി ജയിച്ച വിദ്യാർത്ഥികൾക്ക്, പ്രവേശനം നൽകുന്ന 5 വർഷ (10 സെെെമസ്റ്റർ) ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ ഭാഗമായി അസ്ട്രോണമി & അസ്ട്രോഫിസിക്സ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യുവാൻ അവസരം നൽകുന്നുണ്ട്. ബി.ടെക് (എൻജിനിയറിങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി എന്ന ഈ കോഴ്സിൻ്റെ ഭാഗമായാണ് ഈ സൗകര്യമുളളത്. പ്രോഗ്രാമിൻ്റെ ആറാം സെമസ്റ്ററിനു ശേഷം, വിദ്യാർത്ഥിയുടെ താൽപര്യം , അതുവരെയുള്ള മികവ്, എന്നിവ പരിഗണിച്ചുകൊണ്ട്, മാസ്റ്റർ ഓഫ് സയൻസ് വിഭാഗത്തിൽ
അസ്ട്രോണമി & അസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നും മാസ്റ്റർ ഓഫ് ടെക്നോളജി എങ്കിൽ എർത്ത് സിസ്റ്റം സയൻസ്, ഓപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നും അനുവദിക്കും. ആപേക്ഷികമായി മികച്ച രീതിയിൽ 6 സെമസ്റ്റർ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ലഭിക്കാം.
കോഴ്സിനെപ്പറ്റി കൂടുതൽ അറിയാൻ www.iist.ac.in കാണുക.
ഐ.ഐ.എസ്.ടി. പ്രവേശനം ലഭിക്കാൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് - ൽ മികച്ച റാങ്ക് വേണം. ഐ.ഐ.എസ്.ടി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം.
പ്ലസ് ടു കഴിഞ്ഞുള്ള ഘട്ടത്തിൽ ഈ മേഖലയിൽ മറ്റു കോഴ്സുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
കീം വഴി ഗവണ്മൻറ് BDS ന് 1st,2nd or 3rd റൗണ്ടിൽ അഡ്മിഷൻ ലഭിച്ചയാൾക്ക് 4-ാമത്തെ റൗണ്ടിൽ സെൽഫ് ഫൈനാൻസിങ്ങ് കോളേജിൽ MBBS ന് അഡ്മിഷൻ ലഭിച്ചാൽ govt BDS ഒഴിവാക്കി Self financing MBBS നു ചേരുന്നതിന് സാധിയ്ക്കുമോ?
Posted by PURUSHOTHAMAN, ALAPPUZHA On 25.01.2022
View Answer
For allotments through the commissioner for Entrance Examinations, there is no issue in changing the course.
Pages:
1 ...
4 5 6 7 8 9 10 11 12 13 14 ...
2959