Is there any opening in Logistics management..
Posted by Fahad Gafoor, Kozhikode On 23.01.2021
View Answer
Please go through the article at http://employmentnews.gov.in/newemp/MoreContentNew.aspx?n=InDepthJobs&k=97 to get an idea of this area and its job prospects.
സർ
BDS ന്റെ മൂന്നാം വർഷം MBBs ലേക്കായി ഒരു BRIDGE കോഴ്സ് ഉണ്ടെന്ന് അറിഞ്ഞു. അത് ഇപ്പോൾ നിലവിലുണ്ടോ ?ഉണ്ടെങ്കിൽ അതിന്റെ മറ്റു വിശദാംശങ്ങൾ ഒന്ന് പറയാമോ ?
Posted by SNEHA, KANNUR On 23.01.2021
View Answer
No such course is there as of now as per our information
Can you please inform how msc admission takes place in ncbs banglore through JGEEBILS
Posted by Vani Krishnadas, Punnayurkulam Thrissur (Dt) On 23.01.2021
View Answer
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമൻ്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ) - ൻ്റെ കീഴിലെ സ്ഥാപനമാണ് ബാംഗളൂർ നാഷണൽ സെൻ്റർ ഫോർ ബയോളജിക്കൽ സയൻസസ് (എൻ.സി.ബി.എസ്).
ടി.ഐ.എഫ്.ആർ. നടത്തുന്ന ഗ്രാജുവറ്റ് സ്കൂൾ (ജി.എസ്) അഡ്മിഷൻ ടെസ്റ്റ് - ലെ ബയോളജി പേപ്പറിലെ പരീക്ഷയാണ് ജോയൻ്റ് ഗ്രാജുവറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി & ഇൻ്റർ ഡിസിപ്ലിനറി ലൈഫ് സയൻസസ് (ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്) എന്ന പേരിൽ അറിയപ്പെടുന്നത്.
നാഷണൽ സെൻ്റർ ഫോർ ബയോളജിക്കൽ സയൻസസ് (എൻ.സി.ബി.എസ്) ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങൾ, ബയോളജി, അനുബന്ധ മേഖലകളിലെ, അവരുടെ
എം.എസ്.സി, പി.എച്ച്.ഡി, ഇൻ്റഗ്രേറ്റഡ് എം.എസ്.സി-പി.എച്ച്.ഡി, പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി (ലഭ്യതയ്ക്കു വിധേയം) ഈ പരീക്ഷയുടെ സ്കോർ ഉപയോഗിക്കുന്നു. ഈ പരീക്ഷവഴി ഏതാണ്ട് 24 ദേശീയതല സ്ഥാപനങ്ങളാണ് ബയോളജി/അനുബന്ധ മേഖലയിലെ കോഴ്സുകൾക്ക് പ്രവേശനം നൽകുന്നത്. സ്ഥാപനങ്ങളുടെ പൂർണ പട്ടിക www.ncbs.res.in ൽ ലഭിക്കും (അക്കാദമിക് > അഡ്മിഷൻസ് ലിങ്ക് വഴി). പൊതുവായ പരീക്ഷയാണെങ്കിലും ടി.ഐ.എഫ്.ആർ. ശ്രംഖലയ്ക്ക് പുറത്തുള്ള ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓരോ സ്ഥാപനത്തിനും അവരുടേതായ പ്രവേശനരീതി ഉണ്ടാകും
പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഇല്ല. അടിസ്ഥാന അനലിറ്റിക്കൽ സ്കിൽസ്, പ്ലസ്ടു തല മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി അറിവ് എന്നിവ വിലയിരുത്തുന്നതായിരിക്കും പരീക്ഷ.
ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്ന് ഇൻ്റർവ്യൂ ഉണ്ടാകും
ബാച്ചലർ ബിരുദം പൂർത്തിയാക്കിയവർക്ക്
എൻ.സി.ബി.എസ് - ൽ ഇൻ്റഗ്രേറ്റഡ് പി.എച്ച്. ഡി. പ്രോഗ്രാമുണ്ട്.
ബേസിക് സയൻസസിൽ (ഫിസിക്സ്/ കെമിസ്ട്രി/ബയോളജിയിലെ ഏതെങ്കിലും ശാഖ) ബാച്ചലർ ബിരുദമോ, ബി.ഇ, ബി.ടെക്, ബി.വി.എസ്.സി, ബി.ഫാർമ തുടങ്ങിയ 4 വർഷ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇതേ യോഗ്യതയുള്ളവർക്ക് ടി.ഐ.എഫ്.ആർ. ഡിപാർട്ട്മൻ്റ് ഓഫ് ബയോളജിക്കൽ സയൻസസിൽ (മുംബൈ) 3 വർഷ എം.എസ്.സി. പ്രോഗ്രാമിനും
ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്. വഴി ശ്രമിക്കാം.
ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്
അപേക്ഷ നൽകേണ്ട അവസാന തിയ്യതി 2021 ജനവരി 31 ആണ്. യോഗ്യതാ പ്രോഗ്രാമിൻ്റെ അന്തിമ വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പരീക്ഷ മാർച്ച് 7 ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ.
വെബ് സൈറ്റ്, http://univ.tifr.res.in/gs2021/
I'm a BSc forensic science last year student . Can I apply for ssc combined graduate level examination.
Posted by Syama , Kollam On 22.01.2021
View Answer
The candidates appearing in the final year of their graduation can also apply, however they must possess Essential qualification on or before 01-01-2021. So if you have not passed BSc by this date, you will not be eligible.
I have written KEAM2020 on 16.7.20 and l got in state merit for EC in Ahaliya college of engineering in 1st phase allotted on 7.10.20 and in 2nd phase,I got Civil engineering in Ahaliya itself. College wanted full fees ie;₹78000/- After persuasion,we were forced to remit ₹5000/- on 30.10.20. But to participate in spot admission at NSS engineering college at akathethara-pkd,I had requested the college officials either my TC or NOC.They informed us the whole fees ie)₹78000/- must be remitted. As we had no other go,we had remitted ₹78000/-. I would like to know whether we get that amount back being failed in getting spot admission for the desired course.
Posted by Adhila.M, Palakkad On 22.01.2021
View Answer
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ) - ൻ്റെ പരിധിയിൽ വരുന്ന എൻജിനിയറിങ്, ഫാർമസി പ്രോഗ്രാമുകളുടെ കാര്യത്തിൽ, ഫീ റീഫണ്ട് വ്യവസ്ഥകൾ, 2020-21 ലെ എ.ഐ.സി.ടി.ഇ.അപ്രൂവൽ പ്രോസസ് ഹാൻഡ് ബുക്കിൽ വിശദീകരിച്ചിട്ടുണ്ട്. കീം 2020 പ്രോസ്പക്ടസ് ക്ലോസ് 12.2.2, 12.2.3 എന്നിവയിൽ ഇതിൻ്റെ വിശദാംശങ്ങൾ നൽകിയിട്ടുമുണ്ട്.
കോഴ്സ് തുടങ്ങുന്നതിനു മുമ്പ് വിദ്യാർത്ഥി പ്രവേശനം റദ്ദു ചെയ്താൽ, അടച്ച ഫീസിൽ നിന്നും, പ്രോസസിംഗ് ഫീസായി പരമാവധി 1000 രൂപ എടുത്തശേഷം, ബാക്കി തുക സ്ഥാപനം തിരികെ നൽകണം.
കോഴ്സിൽ പ്രവേശനം നേടിയ ശേഷം വിദ്യാർത്ഥി അഡ്മിഷൻ റദ്ദു ചെയ്യുകയും, അങ്ങനെ വന്ന ഒഴിവിൽ പ്രവേശനത്തിനുള്ള അവസാന തിയ്യതിക്കകം മറ്റൊരു വിദ്യാർത്ഥിക്ക് പ്രവേശനം നൽകുകയും ചെയ്താൽ,
പ്രോസസിംഗ് ഫീസായി, പരമാവധി 1000 രൂപ എടുത്ത ശേഷം, ബാക്കി തുക സ്ഥാപനം തിരികെ നൽകണം. ബാധകമെങ്കിൽ, പ്രതിമാസ ഫീസ്, ഹോസ്റ്റൽ വാടക എന്നിവയിൽ ആനുപാതികമായി തുക പിടിച്ച് ബാക്കി തിരികെ നൽകണം. ഒഴിവുവന്ന സീറ്റ് നികത്താൻ കഴിയാതെ വന്നാൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങിയിട്ടുള്ള പക്ഷം അതും, ഒറിജിനൽ രേഖകളും വിദ്യാർത്ഥിക്ക് തിരികെ നൽകണം.
പ്രവേശനം, ഏതു സമയത്തു റദ്ദു ചെയ്താലും, ബാക്കിയുള്ള വർഷങ്ങളിലെ ഫീസ്, വിദ്യാർത്ഥിയിൽ നിന്നും ഈടാക്കാൻ പാടില്ല.
എ.ഐ.സി.റ്റി.ഇ. നിയന്ത്രണത്തിലല്ലാത്ത കോഴ്സുകൾക്ക്, പ്രവേശനപരീക്ഷാ കമ്മീഷണർ പ്രഖ്യാപിക്കുന്ന തീയ്യതിക്കുള്ളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക്, ഫീസ് തിരികെ ലഭിക്കാൻ അർഹതയുണ്ട്. ഈ കോഴ്സുകളിൽ, എൻട്രൻസ് കമ്മീഷണറുടെ അവസാന അലോട്ടുമെൻ്റിനു ശേഷം ടി.സി.യ്ക്ക് അപേക്ഷിക്കുകയോ അഡ്മിഷൻ റദ്ദുചെയ്യുകയോ ചെയ്താൽ, അവർക്ക് ഫീസ് തിരികെ ലഭിക്കില്ല. കീം 2020 പ്രോസ്പക്ടസ് ക്ലോസ് 12.2.4 പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് അവർ അടയ്ക്കണം. എൻട്രൻസ് കമ്മീഷണറുടെ അവസാന റൗണ്ട് അലോട്ട്മെൻ്റ് പ്രകാരo പ്രവേശനം നേടാത്തവർക്കും ഫീസ് തിരികെ ലഭിക്കില്ല. അവരും ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കണം.
for participating icar mop up round i did make online payment but my choice filling option didn't active after making the payment. will they refund the payed money . what i have to do for getting the money back ?
Posted by Aparna, Thiruvananthapuram On 21.01.2021
View Answer
The counselling registration fee is non-refundable.. You may still contact at the number given at https://icarexam.net/HelpDesk.aspx
How can i get admission for bsc agriculture, after plus two
Posted by Karthika R S, Kollam On 21.01.2021
View Answer
There are two routes. The first is to appear for NEET UG and also apply to Kerala Entrance Commissioner when applications are called. You can see about NEET UG at http://ntaneet.nic.in/ntaneet/welcome.aspx
Second route is to appear for the ICAT All India entrance for Agriculture and allied courses and take part in the counselling for All India Quota seats. Details are available at https://icar.nta.nic.in/WebInfo/Public/Home.aspx and also at https://icarexam.net/
കാനഡയിൽ എൻജിനീയറിങ് പഠിക്കാൻ എത്ര രൂപ കെട്ടണം
Posted by Deepa Ramesh, Annanad On 21.01.2021
View Answer
Post the question at Study Abroad in this portal
UPSC പരീക്ഷയുടെ സിലബസ് എന്തൊക്കെ ആണ്? UPSC എക്സാം എഴുതാൻ ഉള്ള യോഗ്യത എന്തൊക്കെ ആണ്?
Posted by Thushara K M, Calicut On 21.01.2021
View Answer
There are several examinations conducted by UPSC from Plus 2 level entries to different graduate level entries. Please specify tour requirment.
I completed my puc in Karnataka , now I got admission for Ayurveda in Kerala ,is equivalency certificate is required if yes what is the procedure to get it and through which website do I get equivalency certificate for 2 puc
Posted by Vijetha , Kasaragod On 20.01.2021
View Answer
You have to get the equivalency from the Kerala University of health Sciences. You may visit their website and see the procedure and application form.
Pages:
1 ...
84 85 86 87 88 89 90 91 92 93 94 ...
2959