പ്ലസ് ടു പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥിനിയാണ്.2021 ല്ലെ മിലിറ്ററി ഡോക്ടർ പ്രേവേഷണത്തിന് യോഗ്യത എന്താണ്? എങ്ങനെ അഭേക്ഷിക്കാം.എന്തൊക്കയാണ് ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ? എന്തൊക്കെയാണ് അതിന്റെ രീതികൾ?
Posted by NIZNA. P. N, Thrissure On 26.01.2021
View Answer
Information Brochure of 2020 is available at https://www.afmc.nic.in/ADVT/G3InfoBrochureAFMCMBBS2020.pdf. Please go through that.
How can I apply army doctor after 12th other than afmc.
Posted by Priya S.P , Trivandrum On 26.01.2021
View Answer
After you complete MBBS, you can take part in the Recruitment of Medical Officers in Armed Forces Medical Service See the Notification at http://www.amcsscentry.gov.in/uploads/not/Advt_2019_for_website-converted.pdf
I am currently studying in 12 th standard.I wish to do my graduation in delhi university.what are the eligibility criterias? Do they evaluate my percentage including our marks of 11th class? Is there any common problems malayali students face in delhi?
Posted by Anu, Kollam On 26.01.2021
View Answer
ഡൽഹി സർവകലാശാലയിൽ ബിരുദ പ്രോഗ്രാം പ്രവേശനം, രണ്ടു രീതിയിൽ നടത്തിവരുന്നു. 12-ാം ക്ലാസ് ബോർഡ്/യോഗ്യതാപരീക്ഷാ മാർക്ക് പരിഗണിച്ചുകൊണ്ടുള്ള "മെരിറ്റ് അധിഷ്ഠിത" പ്രവേശനമാണ് ഒന്ന്. പ്രവേശനം തേടുന്ന കോഴ്സിനനുസരിച്ച്, എഴുത്ത്/പ്രാക്ടിക്കൽ പരീക്ഷ അടിസ്ഥാനമാക്കിയുള്ള "എൻട്രൻസ് അധിഷ്ഠിത" പ്രവേശനമാണ് രണ്ടാമത്തേത്. ഏതു രീതിയിലുള്ള പ്രവേശനമാണെങ്കിലും, പ്രവേശനം തേടുന്നവർ https://ug.du.ac.in വഴി രജിസ്റ്റർ ചെയ്യണം. ഇൻഫർമേഷൻ ബുള്ളളറ്റിൻ ഈ സൈറ്റിൽ ലഭ്യമാക്കും. 2020 ലെ ബുള്ളറ്റിൽ ഇവിടെ ലഭ്യമാണ്.
മെരിറ്റ് അധിഷ്ഠിത പ്രവേശനത്തിൽ, അഫിലിയേറ്റഡ് കോളെജുകളിലെ ആർട്സ്, സോഷ്യൽ സയൻസസ്, അപ്ലൈഡ് സോഷ്യൽ സയൻസ് & ഹ്യുമാനിറ്റീസ്, കൊമേഴ്സ് & ബിസിനസ് സ്റ്റഡീസ്, സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഇൻ്റർ ഡിസിപ്ലിനറി & അപ്ലൈഡ് സയൻസസ് ഫാക്കൽട്ടികളിലാണ് പ്രോഗ്രാമുകൾ ഉള്ളത്. കോഴ്സിനനുസരിച്ചാണ്, പ്രവേശനത്തിന്, പ്രസ് ടു കോഴ്സിൽ, പഠിച്ചിരിക്കേണ്ട വിഷയങ്ങളുടെ
കോംബിനേഷൻ നിശ്ചയിക്കപ്പട്ടിരിക്കുന്നത്. ഈ കോംബിനേഷനിൽ ഉൾപ്പെടുന്ന, കൂടുതൽ മാർക്കുള്ള, നിശ്ചിത വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മെരിറ്റ് പട്ടിക തയ്യാറാക്കും.
സയൻസസ്, അപ്ലൈഡ് സയൻസസ് ഫാക്കൽട്ടികളിൽ, കൂടുതൽ മാർക്കുള്ള 3 വിഷയങ്ങളും, മറ്റുള്ളവയിൽ കൂടുതൽ മാർക്കുള്ള 4 വിഷയങ്ങളും ഇതിനായി പരിഗണിക്കും.
അപേക്ഷാർത്ഥി, 10+2 രീതിയിലെ പരീക്ഷ, മെരിറ്റ് കണക്കാക്കാൻ പരിഗണിക്കുന്ന ഓരോ വിഷയത്തിലും ജയിച്ച്, പ്രവേശനം തേടുന്ന കോഴ്സിനനുസരിച്ച് നിശ്ചിത ശതമാനം മാർക്ക് വാങ്ങി പാസ്സായിരിക്കണം. മെരിറ്റ് പട്ടിക തയാറാക്കിയശേഷം, കട്ട് - ഓഫ് മാർക്ക് പ്രഖ്യാപിക്കും. തുടർന്ന് കട്ട് ഓഫ് നേടുന്നവർ ഓൺലൈനായി കോഴ്സ് - കോളേജ് സെലക്ഷൻ നടത്തണം. അതിനുശേഷo, ഓൺലൈൻ രേഖാപരിശോധനയാണ്.
എത്ര റൗണ്ടുകളിലായി പ്രവേശനം പൂർത്തിയാക്കുമെന്ന് സർവകലാശാല നിശ്ചയിക്കും. 2020 പ്രവേശന രീതി ഇപ്രകാരമായിരുന്നു.
പ്രവേശന പരീക്ഷ അധിഷ്ഠിത രീതിയിലെ പ്രവേശന പരീക്ഷ, 2020 ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നടത്തിയത്. 2020 പ്രവേശനവുമായി ബന്ധപ്പെട്ട, ഇതിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകൾ, പ്രവേശനപരീക്ഷാ ഘടന, പ്രവേശന യോഗ്യത, റാങ്ക് പട്ടിക തയ്യാറാക്കൽ എന്നിവയുടെയെല്ലാം വിശദാംശങ്ങൾ,
https://nta.ac.in/DuetExam - ലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും സർവകലാശാലാ യു.ജി.അഡ്മിഷൻ വെബ്സൈറ്റിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലുമായി ലഭിക്കും.
2021 ലെ പ്രവേശന അറിയിപ്പു വരുമ്പോൾ 2021 ലെ പ്രവേശനരീതി മനസ്സിലാക്കാൻ കഴിയും.
Respected Sir,
Are there institutions which offer undergraduate courses(BSc and integrated BS/MS) in astrophysics and space scieces. If yes, kindly mention the admission procedures.
Posted by Athul , Chathannoor On 26.01.2021
View Answer
തിരുവനന്തപുരം വലിയമലയിലുള്ള
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയം, ഇവയല്ലാതെ മറ്റൊരു വിഷയം എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ച് മൊത്തം 75% മാർക്കു വാങ്ങി ജയിച്ച വിദ്യാർത്ഥികൾക്ക്, പ്രവേശനം നൽകുന്ന 5 വർഷ (10 സെെെമസ്റ്റർ) ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ ഭാഗമായി അസ്ട്രോണമി & അസ്ട്രോഫിസിക്സ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യുവാൻ അവസരം നൽകുന്നുണ്ട്. ബി.ടെക് (എൻജിനിയറിങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി എന്ന ഈ കോഴ്സിൻ്റെ ഭാഗമായാണ് ഈ സൗകര്യമുളളത്. പ്രോഗ്രാമിൻ്റെ ആറാം സെമസ്റ്ററിനു ശേഷം, വിദ്യാർത്ഥിയുടെ താൽപര്യം , അതുവരെയുള്ള മികവ്, എന്നിവ പരിഗണിച്ചുകൊണ്ട്, മാസ്റ്റർ ഓഫ് സയൻസ് വിഭാഗത്തിൽ
അസ്ട്രോണമി & അസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നും മാസ്റ്റർ ഓഫ് ടെക്നോളജി എങ്കിൽ എർത്ത് സിസ്റ്റം സയൻസ്, ഓപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നും അനുവദിക്കും. ആപേക്ഷികമായി മികച്ച രീതിയിൽ 6 സെമസ്റ്റർ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ലഭിക്കാം.
കോഴ്സിനെപ്പറ്റി കൂടുതൽ അറിയാൻ www.iist.ac.in കാണുക.
ഐ.ഐ.എസ്.ടി. പ്രവേശനം ലഭിക്കാൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് - ൽ മികച്ച റാങ്ക് വേണം. ഐ.ഐ.എസ്.ടി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം.
പ്ലസ് ടു കഴിഞ്ഞുള്ള ഘട്ടത്തിൽ ഈ മേഖലയിൽ മറ്റു കോഴ്സുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
I completed my degree in mathematics this year.Iam interested in msc bio statistics.Is this course available in Kerala.How can I join the program.
Posted by Anjala shahnas T, Calicut On 25.01.2021
View Answer
തത്വ അധിഷ്ഠിതമായ സ്റ്റാറ്റിസ്റ്റിക്സ് - ൽ (തിയറ്ററിക്കൻ സ്റ്റാറ്റിസ്റ്റിക്സ്) നിന്നും വ്യത്യസ്തമായി, സ്റ്റാറ്റിസ്റ്റിക്സിൻ്റെ പ്രായോഗിക വശങ്ങളുടെ വിഭാഗമായ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്ന മേഖലയിലെ ഒരു ശാഖയാണ് ബയോസ്റ്റാറ്റിസ്റ്റിക്സ്. ആരോഗ്യശാസ്ത്രം, വൈദ്യശാസ്ത്രo, ജീവശാസ്ത്രo തുടങ്ങിയ മേഖലകളിലെ സാംഖ്യികപഠനങ്ങളാണ് ബയോസ്റ്റാറ്റിസ്റ്റിക്സ്.
ബി.എസ്.സി.മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞവർക്ക് സ്റ്റാറ്റിസ്റ്റിക്സ് പ്രായോഗിക പഠനങ്ങളിൽ താൽപര്യമുള്ള പക്ഷം, എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക് കോഴ്സ് അനുയോജ്യമായിരിക്കും.
കോഴ്സ് ലഭ്യമായ ചില സ്ഥാപനങ്ങൾ:
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് & ന്യൂറോ സയൻസസ് (നിംഹാൻസ്), ബംഗളൂരു (ബയോസ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെൻ്റ്)
* ഐ.സി.എം.ആർ- സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി, ചെന്നൈ
* യൂണിവേഴ്സിറ്റി ഓഫ് ലക്നൗ (എം.എ/എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്സ്)
* ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ്, മുംബൈ (എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് & ഡമോഗ്രഫി)
* തമിഴ്നാട് വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, ചെന്നൈ (എം.എസ്.സി-
ബയോഇൻഫർമാറ്റിക്സ്/
ബയോസ്റ്റാറ്റിസ്റ്റിക്സ്)
* ഐ.സി.എ.ആർ - ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇസാറ്റ്നഗർ, ഉത്തർപ്രദേശ്
* കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, പൂക്കോട്, വയനാട്
* ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, തമിഴ്നാട് (ബയോസ്റ്റാറ്റിസ്റ്റിക്സ് ഡിപാർട്ടുമെൻ്റ്)
* സെൻ്റ് തോമസ് കോളേജ്, പാല
* മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ, മണിപ്പാൽ (ഡാറ്റാ സയൻസ് ഡിപാർട്മൻ്റ്)
* അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. (അമൃത വിശ്വവിദ്യാപീഠം), കൊച്ചി (സെൻ്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ്)
* എം.ജി.എം.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, നവി മുംബൈ (സ്കൂൾ ഓഫ് ബയോമെഡിക്കൽ സയൻസസ്)
* എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി, ചെങ്കൽപെട്ട്, തമിഴ്നാട് (എം.എസ്.സി- ബയോസ്റ്റാറ്റിസ്റ്റിക്സ് & എപ്പിഡമിയോളജി -സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്)
* ജെ.എസ്.എസ്. അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ & റിസർച്ച്, മൈസൂരു (എം.എസ്.സി.മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് - സ്കൂൾ ഓഫ് ലൈഫ് സയൻസസ് )
ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്സൈറ്റ് പരിശോധിച്ച് വിശദാംശങ്ങൾ മനസ്സിലാക്കുക.
Which scholarship this?
Posted by Jayanandhan JL, Arusedam , tamilnadu On 25.01.2021
View Answer
Question is not clear..
I got admission for bams via keam 2020 . Can I write neet 2021 without discontinuing the current couse that I am studying now ? And Is there any issue for this situation for admission in 2021
Posted by Anusree , Kannur On 24.01.2021
View Answer
You can continue the course this year. But if you quit the course in 2021-22 to join some other course, you will have to pay liquidated damages as per Clause 12.2.4 (a) 1 & 2 of KEAM 2020 Prospectus. This is clarified in Clause 12.2.4 (b) (ii) of KEAM 2020 Prospectus.
Keam 2020 vazhi bams nu nhn admission edthu . Course discontinue cheyyathee enik neet 2021 ezhuthan pattumooo . ? 2021 KEAM vazhi mbbs n admission edkkan discontinue cheyyenda avashym undoo? Ithumaayii bandhapett ntekilum prashnm undoo
Posted by Anusree , Kannur On 24.01.2021
View Answer
You can continue the course this year. But if you quit the course in 2021-22 to join some other course, you will have to pay liquidated damages as per Clause 12.2.4 (a) 1 & 2 of KEAM 2020 Prospectus. This is clarified in Clause 12.2.4 (b) (ii) of KEAM 2020 Prospectus.
How can I apply for Military nursing service recruitment in 2021
Posted by Arya.p, Akalur On 24.01.2021
View Answer
പ്ലസ് ടു കഴിഞ്ഞ് പെൺകുട്ടികൾക്കു അപേക്ഷിക്കാവുന്ന മിലിട്ടറി നഴ്സിംഗ് പ്രവേശനത്തിൻ്റെ 2021 ലെ വിജ്ഞാപനം ഇതുവരെ വന്നിട്ടില്ല.
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൻ്റെ കീഴിലുള്ള നഴ്സിംഗ് കോളേജുകളിലാണ് കോഴ്സ് ഉള്ളത്. പൂന, കൊൽക്കത്ത, ന്യൂ ഡൽഹി, ലക്നൗ, ബാംഗളൂർ, ഐ.എൻ.എച്ച്.എസ്. അശ്വനി എന്നിവിടങ്ങളിലെ നഴ്സിംഗ് കോളെജുകളിലാണ് കോഴ്സ് നടത്തുന്നത്. 2020 പ്രവേശനത്തിന് മൊത്തത്തിൽ 220 സീറ്റാണ് ഉണ്ടായിരുന്നത്. ഭാരതീയരായ,
അവിവാഹിതർ/വിവാഹബന്ധം വേർപെടുത്തിയവർ/നിയമപരമായി വേർപിരിഞ്ഞവർ/ബാധ്യതകൾ ഇല്ലാത്ത വിധവകൾ എന്നീ വിഭാഗങ്ങളിലെ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്.
2020 ലെ പ്രവേശനവിജ്ഞാപന പ്രകാരം 1995 ഒക്ടോബർ 1 നും 2003 സെപ്തംബർ 30 നും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പടെ) ജനിച്ചവർക്ക് അപേക്ഷിക്കാമായിരുന്നു. അപേക്ഷാർത്ഥി, സീനിയർ സെക്കണ്ടറി പരീക്ഷ (10+2)/തത്തുല്യം (12 വർഷത്തെ സ്കൂൾ പഠനo) റഗുലർ വിദ്യാർത്ഥിയായി, അംഗീകൃത സ്കൂളിൽ നിന്നും ആദ്യ ശ്രമത്തിൽതന്നെ ജയിച്ചിരിക്കണം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം. പ്ലസ് ടു പരീക്ഷയിൽ മൊത്തത്തിൽ 50% മാർക്ക്
നേടിയിരിക്കണം. വിജ്ഞാപനവർഷം പ്ലസ് ടു പ്രോഗ്രാമിൻ്റെ അന്തിമ വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. നിശ്ചിത ശാരീരിക നിലവാരo, മെഡിക്കൽ ഫിറ്റ്നസ് എന്നിവ തൃപ്തിപ്പെടുത്തണം.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉണ്ടാകും. ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇൻ്റലിജൻസ് എന്നിവയിൽ നിന്നും ഉള്ള ചോദ്യങ്ങൾ 90 മിനിറ്റ് ദൈർഘുമുള്ള പരീക്ഷയ്ക്കുണ്ടാകും. രണ്ടാം ഘട്ടം, ഇൻ്റർവ്യൂ ആണ്. പ്രവേശനപരീക്ഷ, ഇൻ്റർവ്യൂ എന്നിവയുടെ സംയുക്ത മെരിറ്റ് പരിഗണിച്ച് മെഡിക്കൽ ഫിറ്റ്നസിന് വിധേയമായി അന്തിമ തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർ, കോഴ്സ് കഴിഞ്ഞ് മിലിട്ടറി നഴ്സിംഗ് സർവീസിൽ സേവനം അനുഷ്ഠിക്കേണ്ടി വരും. ഇതിലേക്ക് ഉള്ള എഗ്രിമൻ്റ്/ ബോണ്ട് പ്രവേശനസമയത്ത് നൽകണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, മിലിട്ടറി നഴ്സിംഗ് സർവീസിൽ പെർമനൻ്റ്/ ഷോർട് സർവീസ് കമ്മീഷൻ നൽകും. പരിശീലന കാലത്ത് വിദ്യാർത്ഥിനികൾക്ക് സൗജന്യ റേഷൻ, താമസസൗകര്യം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും.
https://www.joinindianarmy.nic.in വഴിയാണ് അപേക്ഷ നൽകേണ്ടത്.
മിലിട്ടറി നഴ്സിംഗ് 4 വർഷ ബി.എസ്.സി. നഴ്സിംഗ് പ്രോഗ്രാം പ്രവേശനത്തിൻ്റെ വിജ്ഞാപനം ഇന്ത്യൻ ആർമി, റിക്രൂട്ട്മൻ്റ് വെബ്സൈറ്റിലാണ് പ്രസിദ്ധപ്പെടുത്താറുള്ളത്.
https://www.joinindianarmy.nic.in ൽ ഓഫീസർ സെലക്ഷൻ എന്ന ലിങ്കിൽ, "നോട്ടീസസ് ഫോർ ആർ.വി.സി, ടി.എ & എം.എൻ.എസ്. എൻട്രീസ്" ഉപ- ലിങ്കിൽ ഇതു പ്രതീക്ഷിക്കാം. എംപ്ലോയ്മൻ്റ് ന്യൂസ് ഉൾപ്പടെ മറ്റു പ്രസിദ്ധീകരണങ്ങളിലും വിജ്ഞാപനം/ അറിയിപ്പ് പ്രതീക്ഷിക്കാം. 2021 ലെ പ്രവേശന വ്യവസ്ഥകൾ ആ വിജ്ഞാപനംം വരുമ്പോൾ പരിശോധിക്കുക.
കെഎയു നടത്തുന്ന ബിടെക് ബിയോടെക്നോളജി, ബസ്സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റല് സയൻസ് &ബസ്സി ബാങ്കിങ് ആൻഡ് കോഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ സിലബസ് ഏത് ഒകെ ആണ് ? പരീക്ഷ എത്ര മാർക്കിന് ആയിരിക്കും? നെഗറ്റീവ് മാർകിങ് ഉണ്ടാകുമോ?
Posted by Aparna, Thiruvananthapuram On 23.01.2021
View Answer
കാർഷിക സർവകലാശാല നടത്തുന്ന ബി.ടെക്. ബയോടെക്നോളജി, ബി.എസ്.സി (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് & എൻവയൺമൻ്റൽ സയൻസ്, ബി.എസ്.സി (ഓണേഴ്സ്) കോ- ഓപ്പറേഷൻ & ബാങ്കിംഗ് എന്നീ മൂന്നു പ്രോഗ്രാമുകളിലെയും 2020 ലെ പ്രവേശനം, സർവകലാശാല നടത്തുന്ന ഒരു പൊതു പ്രവേശനപരീക്ഷ വഴിയായിരിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ ഹയർ സെക്കണ്ടറി സിലബസ് അടിസ്ഥാനപ്പെടുത്തി ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. There is no mention beyond this in the Prospectus regarding the examination.
Pages:
1 ...
83 84 85 86 87 88 89 90 91 92 93 ...
2959