Which are the collages offering Msc medical physics both in kerala and outside?
Posted by Athira, THIRUVANANTHAPURAM On 19.02.2021
View Answer
മെഡിക്കൽ ഫിസിക്സ് എന്ന മേഖല ഫിസിക്സുമായി ബന്ധപ്പെട്ടുടുള്ള ഒരു പ്രായോഗയോഗ്യമായ (അപ്ലൈഡ്) ശാഖയാണ്. ഫിസിക്സിലെ ആശയങ്ങളുടെയും രീതികളുടെയും പ്രായോഗിക വശങ്ങൾ മനുഷ്യരിലെ, രോഗ നിർണയo, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടു പ്രയോഗിക്കുന്നതിൻ്റെ പഠനങ്ങളാണ് ഇതിൽ നടത്തുന്നത്. മെഡിക്കൽ ഇലക്ട്രോണിക്സ്, ബയോ എൻജിനിയറിങ്, ഹെൽത്ത് ഫിസിക്സ്, റേഡിയോളജി, റേഡിയേഷൻ ഓൻകോളജി, ന്യൂക്ലിയാർ മെഡിസിൻ എന്നിവയുൾപ്പടെയുള്ള മേഖലകളുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു.
ഈ മേഖലയിലും ബന്ധപ്പെട്ട ചില മേഖലകളിലും പി.ജി.പ്രോഗ്രാമുകൾ ലഭ്യമാണ്. മെഡിക്കൽ ഫിസിക്സിന് കേരളത്തിൽ എം.എസ്.സി. കോഴ്സ് ലഭ്യമല്ല. കോഴിക്കോട് സർവകലാശാലയിൽ 3 വർഷത്തെ എം.എസ്.സി. റേഡിയേഷൻ ഫിസിക്സ് പ്രോഗ്രാമുണ്ട്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബി.എസ്.സി. ഫിസിക്സ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെൻ്റർ - പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയോളജിക്കൽ സയൻസസ് (ഒരു വർഷം).
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്റർ - റേഡിയോളജിക്കൽ ഫിസിക്സ് പോസ്റ്റ് എം.എസ്.സി ഡിപ്ലോമ (ഒരു വർഷം).
കേരളത്തിനു പുറത്ത്, ഖരഗ്പൂർ ഐ.ഐ.ടി, മാംഗളൂർ, ഒസ്മാനിയ, ഭാരതിയാർ, ജാദവ്പൂർ, ഭാരതീദാസൻ, അണ്ണാ, പഞ്ചാബ് സർവകലാശാലകൾ, ഹോമി ഭാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, സി.എം.സി. വെല്ലൂർ, ഉൾപ്പടെ നിരവധി സ്ഥാപനങ്ങളിൽ മെഡിക്കൽ ഫിസിക്സ്/അനുബന്ധ മേഖലയിലെ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകൾ ലഭ്യമാണ്.
I'm studying in 12 std I opted PCMB
Which exam should I give to join cusat for B. Tech
In marine engineering
Posted by Sreelakshmi c. m, Kannur On 19.02.2021
View Answer
കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ചെന്നൈ), വിവിധ ക്യാമ്പസുകളിൽ 4 വർഷ ബി.ടെക്. മറൈൻ എൻജിനിയറിങ് പ്രോഗ്രാo നടത്തുന്നുണ്ട്. കൊൽക്കത്ത, മുംബൈ പോർട്ട്, ചെന്നൈ, ക്യാമ്പസുകളിലാണ് ഈ പ്രോഗ്രാമുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് മൂന്നിനും കൂടി 60% മാർക്ക് വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് പത്തിലോ പന്ത്രണ്ടിലോ 50% മാർക്ക് വേണം. ഐ.എം.യു. കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പൊതുവെ പ്രവേശനം. ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ നിന്നുമുള്ള പ്ലസ് ടു നിലവാരമുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകുo. വിശദാംശങ്ങൾക്ക് https://www.imu.edu.in കാണണം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 4 വർഷ ബി.ടെക്. മറൈൻ എൻജിനിയറിങ് പ്രോഗ്രാമുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60% ഉം മാത്തമാറ്റിക്സ് - ന് 50% ഉം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പൊതുവെ പ്രവേശനം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നുമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. വിശദാംശങ്ങൾ അറിയാൻ https://admissions.cusat.ac.in കാണുക.
പ്രവേശന പരീക്ഷകളുടെ സിലബസ് (പ്രത്യേകിച്ച് ഉള്ള പക്ഷം) ബന്ധപ്പെട്ട വെബ്സൈറ്റിൽ/പ്രോസ്പക്ടസിൽ ലഭിക്കും.
രാജ്യമൊട്ടാകെയായി ഏതാണ്ട് 30 സ്ഥാപനങ്ങളിൽ ബി.ഇ/ബി.ടെക് മറൈൻ എൻജിനിയറിംങ് പ്രോഗ്രാം ഉണ്ട്. പ്രോഗ്രാം നടത്തുവാൻ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അംഗീകാരം വേണം. മുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങൾ കൂടാതെ അംഗീകൃത ബി.ഇ/ബി.ടെക് മറൈൻ എൻജിനിയറിംങ് പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക https://www.dgshipping.gov.in -ൽ ലഭ്യമാണ്. മാരിടൈം ട്രെയിനിംഗ് > ലിസ്റ്റ് ഓഫ് അപ്രൂവ്ഡ് കോഴ്സസ് > ബി.ഇ/ ബി.ടെക് മറൈൻ എൻജിനിയറിംങ് എന്നീ ലിങ്കുകൾ വഴി പോയി വിശദാംശങ്ങൾ മനസ്സിലാക്കുക.
BA English language and literature കഴിഞ്ഞാൽ higher education ഏതെല്ലാമാണ്?
Posted by Aswathi SV, Narakkode On 16.02.2021
View Answer
You can go for M.Phil or Research leading to Ph.D in English Language and Literature at various Universities /Institutions in India. If you want to move to another area, then there are various options including Management , Law, Chartered Accountancy, Cost and Management Accountancy, Design , and other areas.
Which are the best universities in USA & UK providing course in Maths equivalent to BSc.What is the procedure for admission for +2 students in India?
Which are the top rated institutes in India offering BSc maths course?
Posted by Sunil VT, Pattimattam , Ernakulam On 16.02.2021
View Answer
For foreign study post the question at Study Abroad in this portal.
മാത്തമാറ്റിക്സിൽ പി.ജി.ചെയ്യാൻ, ഐ.ഐ.ടി.യിൽ സൗകര്യം ഉണ്ട്. മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, അപ്ലൈഡ് മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ പി.ജി പ്രോഗ്രാമുകളും, മാത്തമാറ്റിക്സ് ജോയന്റ് എം.എസ്.സി-പി എച്ച്.ഡി പ്രോഗ്രാമും വിവിധ ഐ.ഐ.ടി.യിൽ ഉണ്ട്. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജെ.എ.എം - ജാം) വഴി പ്രവേശനം നേടാം (http://jam.iitkgp.ac.in).
കോഴിക്കോടുള്ള എൻ.ഐ.ടി.ഉൾപ്പടെ നിരവധി എൻ.ഐ.ടി-കളിൽ മാത്തമാറ്റിക്സ് പി.ജി.ഉണ്ട്. 'ജാം' സ്കോർ പരിഗണിച്ച്, പ്രവേശനം നൽകുന്നു.
തമിഴ്നാട്, കേളമ്പക്കത്തെ, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എം.എസ്.സി); കൊൽക്കത്ത, ബംഗളൂരു കേന്ദ്രങ്ങളിലെ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ്); ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി), മുംബൈ ടി.ഐ.എഫ്.ആർ. സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (ഇന്റഗ്രേറ്റഡ് എം.എസ്.സി- പി.എച്ച്.ഡി), ബംഗളൂരുവിലെ ടി. ഐ.എഫ്.ആർ സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സ് (ഇന്റഗ്രേറ്റഡ് എം.എസ്.സി- പി.എച്ച്.ഡി) എന്നിവിടങ്ങളിൽ, ബിരുദം കഴിഞ്ഞ്, പ്രവേശനത്തിനായി ശ്രമിക്കാം. നിരവധി കേന്ദ്ര സർവകലാശാലകളിലും, മാത്തമാറ്റിക്സ്, പി.ജി. തലത്തിൽ പഠിക്കാം. എല്ലായിടത്തും, പ്രവേശന പരീക്ഷകൾ ഉണ്ടു്.
കേരള, കോഴിക്കോട്, കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ, ഈ സർവകലാശാലകളിലെയും എം.ജി.സർവകലാശാലയിലെയും, അഫിലിയേറ്റഡ് കോളേജുകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവിടങ്ങിൽ, മാത്തമാറ്റിക്സ് എം.എസ്.സി. പഠിക്കാം.
I had applied for jee main but I was unable to submit the obc certificate during time of application. So I uploaded the undertaking form (released by nta)for submitting the certificate before may.. Now I received the non-creamy layer certificate from the concerned authority. So how can I upload it to the site.. When will the portal be open for uploading it??
Posted by Malavika. P. M, Kodungallur On 16.02.2021
View Answer
The site will be opened after first examination and its result declaration for registering for second exam. At that time or at the time of corrections, for second exam, you may try to upload the certificate.
sir,
I completed my diploma in Electrical and Electronics Engineering and join B.E now i am last year student and i like to join marine field and i find out a course electro technical officer (ETO).Sir tell about this course and future of this course is it good in future.And the good institutions for this course please help.
Posted by SREEHARI H, KOLLAM On 16.02.2021
View Answer
Please visit the link http://www.mti.shipindia.com/courses/electro-technical-officer-eto/ to get the details of ETO Course at Shipping Corporation of India
+2 ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ഡൽഹി യൂണിവേർസിറ്റിയിലെ St Stephen's ൽ BA Economics ന് ചേരണമെങ്കിൽ +2 വിന് Maths പഠിക്കണോ?
Posted by Drishya , Ernakulam On 16.02.2021
View Answer
ഡൽഹി സർവകലാശാല: ബി.എ (ഓണേഴ്സ്) - പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.
ബി.എസ്.സി.അഗ്രിക്കൾച്ചർ കോഴ്സിന് അഡ്മിഷൻ ലഭിക്കുന്നതിന് നീറ്റ്, കീം എന്നീ പരീക്ഷകൾ എഴുതിയാൽ പോരേ?കഴിഞ്ഞ ദിവസം പത്രത്തിൽ യു.ജി.സ്കോർ വേണമെന്നു കണ്ടു. എന്താണ് യു.ജി.ഇതിന് പ്രത്യേക പരീക്ഷയുണ്ടോ? ഉണ്ടെങ്കിൽ അപേക്ഷ ക്ഷണിച്ചുവോ? അഗ്രിക്കൾച്ചർ കോഴ്സിന് സ്പോർട്സ് കോട്ടയിൽ ഉള്ളവർക്ക് പ്രത്യേകം സീറ്റുകൾ ഉണ്ടോ? വിശദ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
കുമാർ, ഒറ്റപ്പാലം
Posted by Kumar , Pallakad On 16.02.2021
View Answer
കേരളത്തിൽ കാർഷിക കോളേജിൽ ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സിൽ രണ്ടു രീതിയിൽ പ്രവേശനം നേടാം.
ഒന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജ്വറ്റ് (യു.ജി) സ്കോർ പരിഗണിച്ച്, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ടുമെൻ്റ് വഴിയാണ്. ഈ പ്രക്രിയയിൽ താൽപര്യമുള്ളവർ, പ്ലസ് ടു രണ്ടാം വർഷം പഠിക്കുമ്പോൾ, എൻ.ടി.എ,
നീറ്റ് യു.ജി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ, അതിന് അപേക്ഷിക്കണം. അതിനൊപ്പം കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണൽ, കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അതിലേക്കും അപേക്ഷ നൽകണo. നിലവിലെ വ്യവസ്ഥയനുസരിച്ച് നീറ്റ് അഭിമുഖീകരിച്ച് 720 ൽ, കുറഞ്ഞത് 20 മാർക്ക് വാങ്ങുന്നവരെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. തുടർന്ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് പ്രക്രിയയിൽ ഓപ്ഷൻ നൽകി പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക് www.cee.kerala.gov.in, www.cee-kerala.org, www.ntaneet.nic.in കാണുക.
മറ്റൊന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേക്ഷൻ ഫോർ അഡ്മിഷൻ - (അണ്ടർ ഗ്രാജുവറ്റ്) [എ.ഐ. ഇ.ഇ.എ (യു.ജി)] സ്കോർ പരിഗണിച്ച്, ഐ.സി.എ.ആർ. നടത്തുന്ന 15% അഖിലേന്ത്യാ ക്വാട്ട അലോട്ടുമെൻ്റ് വഴിയാണ്. ഈ പ്രക്രിയയിൽ പങ്കെടുത്തും കാർഷിക കോളേജിൽ ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രോഗ്രാം പ്രവേശനം നേടാം. നിലവിൽ എൻ.ടി.എ ആണ് ഈ പരീക്ഷയുടെ അപേക്ഷ ക്ഷണിക്കുന്നതും പരീക്ഷ നടത്തുന്നതും. ഓൾ ഇന്ത്യ ക്വാട്ട കൗൺസലിംഗ്, ഐ.സി.എ.ആർ നടത്തും. വിശദാംശങ്ങൾക്ക് https://icar.nta.nic.in, https://icarexam.net കാണണം.
There is no entrance of CEE kerala for admission to B.SC agriculture course
ഞാൻ +1 വിദ്യാർത്ഥി ആണ് ഹയർ സെക്കണ്ടറി കോഴ്സ് കമ്പ്യൂട്ടർ സയൻസ് ആണ് എടുത്തത് തുടർന്ന് എനിക്ക് സിവിൽ സർവീസ് പഠിക്കാനാണ് ആഗ്രഹം തുടർന്ന് ഏത് കോഴ്സ് പഠിക്കണം??
Posted by Sangeetha. Gs, Tvm On 15.02.2021
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന
സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്.
മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും.
റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം.
പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
What are the requirements and scholorships available to study UG program in USA in physics?
Posted by Harohar K S, Palakkad On 15.02.2021
View Answer
Post the question at Study Abroad in this portal
Pages:
1 ...
78 79 80 81 82 83 84 85 86 87 88 ...
2959