ഇപ്പോൾ plus one commerce പഠിക്കുന്നു.CIA
Posted by Aswathi tm, Keezhariyur On 05.03.2021
View Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം. ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം. ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ് രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും. ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം. ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.
Now iam doing phd,can i apply for14 IGNOU's BEd course?my qualifications was masters,and phd(ongoing)
Posted by Sandra pk, Kozhikode On 05.03.2021
View Answer
Only In-service teachers who have completed an NCTE approved course can apply for IGNOU BEd even if they satisfy the academic eligibility.
പ്ലസ് ടൂ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നു. പ്ലസ് ടൂവിനു ശേഷം അസ്ട്രോഫിസിക്സ് പഠിക്കാൻ ആഗ്രഹിക്കുന്നു. ഇൻഡ്യയിൽ ഏതൊക്കെ നല്ല കോളേജുകൾ ആണ് അസ്ട്രോഫിസ്ക്സ് ഓഫർ ചെയ്യുന്നത്. ഏതൊക്കെ എൻട്രൻസ് എക്സാമിനേഷൻ ഇതിനായിട്ട് അറ്റൻഡ് ചെയ്യണം?
Posted by Athulya Saji, Rajakumary On 04.03.2021
View Answer
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയം, ഇവയല്ലാതെ മറ്റൊരു വിഷയം എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ച് മൊത്തം 75% മാർക്കു വാങ്ങി ജയിച്ച വിദ്യാർത്ഥികൾക്ക്, പ്രവേശനം നൽകുന്ന 5 വർഷ (10 സെെെമസ്റ്റർ) ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ ഭാഗമായി അസ്ട്രോണമി & അസ്ട്രോഫിസിക്സ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യുവാൻ അവസരം നൽകുന്നുണ്ട്. ബി.ടെക് (എൻജിനിയറിങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി എന്ന ഈ കോഴ്സിൻ്റെ ഭാഗമായാണ് ഈ സൗകര്യമുളളത്. പ്രോഗ്രാമിൻ്റെ ആറാം സെമസ്റ്ററിനു ശേഷം, വിദ്യാർത്ഥിയുടെ താൽപര്യം , അതുവരെയുള്ള മികവ്, എന്നിവ പരിഗണിച്ചുകൊണ്ട്, മാസ്റ്റർ ഓഫ് സയൻസ് വിഭാഗത്തിൽ അസ്ട്രോണമി & അസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നും മാസ്റ്റർ ഓഫ് ടെക്നോളജി എങ്കിൽ എർത്ത് സിസ്റ്റം സയൻസ്, ഓപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നും അനുവദിക്കും. ആപേക്ഷികമായി മികച്ച രീതിയിൽ 6 സെമസ്റ്റർ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ലഭിക്കാം. കോഴ്സിനെപ്പറ്റി കൂടുതൽ അറിയാൻ www.iist.ac.in കാണുക.
ഐ.ഐ.എസ്.ടി. പ്രവേശനം ലഭിക്കാൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് - ൽ മികച്ച റാങ്ക് വേണം. ഐ.ഐ.എസ്.ടി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. പ്ലസ് ടു കഴിഞ്ഞുള്ള ഘട്ടത്തിൽ ഈ മേഖലയിൽ മറ്റു കോഴ്സുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
Iam a commerce +2 student...
I would like to study nursing... Can i
Posted by Ahsana, Mangad On 04.03.2021
View Answer
കേരള സർക്കാരിന്റെ, ആരോഗ്യ വകുപ്പിനു കീഴിലുള്ള, നാലു പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിൽ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസർഗോഡ്) ഓക്സിലിയറി നേഴ്സിംഗ് & മിഡ് വൈഫ്സ് (എ.എൻ.എം) കോഴ്സുണ്ട്. പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു തലത്തിലെ മൊത്തം മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 2 വർഷമാണ് കോഴ്സ് ദൈർഘ്യം.
സംസ്ഥാനത്തെ14 സർക്കാർ നഴ്സിംഗ് സ്കൂളുകളിലും, കൊല്ലം ആശ്രാമത്തുള്ള, പട്ടിക വിഭാഗക്കാർക്കു മാത്രമായുള്ള നഴ്സിംഗ് സ്കുളിലും, 3 വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ് വൈഫറി (ജി.എൻ.എം) കോഴ്സ് ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണൽ ആയും, ഇംഗ്ലീഷ് നിർബന്ധ വിഷയമായും പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, 40 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. മതിയായ അപേക്ഷകരുടെ അഭാവത്തിൽ, മറ്റു വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു ജയിച്ചവരെയും പരിഗണിക്കും. ഓപ്ഷണൽ വിഷയങ്ങൾക്ക് ലഭിച്ച മൊത്തം മാർക്ക് പരിഗണിച്ചാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://dhs.kerala.gov.in കാണുക.
പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്നു. നൈതിക(Ethical) ഹാക്കർ ആവാൻ ഞാൻ എന്തുചെയ്യണം.
Posted by Sagar , Feroke On 04.03.2021
View Answer
It is better to go for a BTech in Computer Science and Engineering and then think of specializing in Ethical Hacking at the Post Graduate level.
I am a plus one science student And i wish to work in Indian foreign Service. What should I study for that. How can I get a job in that department.
Posted by Smitha , Vatakara On 04.03.2021
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), Indian Foreign Service, ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും ഇഷ്ടമുള്ള ഒരു ഓപ്ഷണൽ തിരഞ്ഞെടുക്കാം. അതിൽ രണ്ടു പേപ്പർ ഉണ്ടാകും
മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2021 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
പ്ലസ് ടു ഹുമാനിറ്റീസ് പിഠിക്കുന്നു. പ്ലസ്ടു വിന് ശേഷം പോലീസ് മേഖലയിൽ തുടരാൻ ആഗ്രഹിക്കുന്നു. ഇതിന് നല്ല കോഴ്സ് ഏതാണ്. പ്ലസ്ടുവിന് എത്ര ശതമാനം മാർക്ക് ഉണ്ടാവണം .ഈ കോഴ്സ് പഠിക്കാൻ ഏതൊക്കെ ഗവൺമെൻ്റ് കോളേജ് ആണ് ഉള്ളത്
Posted by Sreelakshmi R S, Kozhikode On 03.03.2021
View Answer
Your question is not specific. The options available in Police Force are numerous. It can be from a Police Constable to Indian Police Service. There are also Central forces that you can think of. So please specify the requirement.
Plus one science student. How can I join for BTech after plus two. what are the procedure? Which are the best Institutes?
Posted by Diya jayaprakash, Payyannur On 03.03.2021
View Answer
There are so many admission processes related to BE B Tech admissions in India . You can now apply for JEE Main Examination March session through the website. https://jeemain.nta.nic.in/. This is mainly for admissions to NITs, IIITs, GFTIs etc. it also is an eligibility test for JEE Advanced which is the eligibility test for IITs. Details of JEE Advanced is available at http://jeeadv.ac.in/. There are other Entrance Examinations for Engineering admissions which include Kerala Engineering Entrance Examination (KEAM), Cochin University Common Admission Test, Aligarh Muslim University Entrance Test, Central University Common Entrance Test etc.
Njan plus one computer science student annu.enik cyber cellil work cheyyanam ennund.athinayi njan enthu cheyyanam? plus two kazhinju ethu course adukkanam?
Posted by Harsha A, kanhangad On 03.03.2021
View Answer
Please give specifics of your career ambition. You can choose courses in areas like Forensic Science, Cyber Security, Computer Science and Engineering, Pure sciences etc to work in Cyber related areas.
I am a plus two bio maths student.I am planning to study in IISc Banglore.The admissions for 2021 have started but the results of neither entrance exams nor the board exams. So how am I supposed to apply..?
Posted by Binsil N Kuriakose, PERUMBAVOOR On 03.03.2021
View Answer
You can apply as an appearing candidate and give the required details later. The process will give directions on this as and when you apply.
Pages:
1 ...
75 76 77 78 79 80 81 82 83 84 85 ...
2959