ആയുഷ് കൗൻസിലിംഗിന് അടച്ച സെക്യൂരിറ്റി തുക തിരിച്ചു കിട്ടാൻ ആയോ ? എങ്ങനെ ആണ് അതിന്റെ നടപടി ക്രമങ്ങൾ വിശദീകരിക്കാമോ .3
Posted by Anaswara, Pulamanthole On 11.03.2021
View Answer
There is no update on this in AACCC website. So wait for the updates..
ഞാൻ ബി കോം അവസാന വർഷ വിദ്യാർത്ഥി ആണ് യൂണിവേഴ്സിറ്റിയിൽ അപ്ലൈ ചെയ്തു കോപ്പറേഷൻ പേപ്പർ മാത്രം എഴുതി എടുക്കാൻ പറ്റുമോ
Posted by Savad s, Kerela thiruvananthapuram On 10.03.2021
View Answer
ഒരു ഇലക്ടീവ് എടുത്ത് ബി.കോം ജയിച്ചശേഷം മറ്റൊരു ഇലക്ടീവ് കൂടി എടുത്തു പഠിക്കാൻ വ്യവസ്ഥകൾക്കു വിധേയമായി കേരളത്തിലെ സർവകലാശാലകൾ അനുവദിക്കുന്നുണ്ട്. അതതു സർവകലാശാലയിൽ ബി.കോം പൂർത്തിയാക്കിയവർക്കാണ്, ഓരോ സർവകലാശാലയും ഈ അവസരം നൽകുന്നത്. ബി.കോം കഴിഞ്ഞ്, സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തേണ്ടിവരും. ബി.കോം.നേടി, ഒരു വർഷം കഴിഞ്ഞേ പരീക്ഷ എഴുതാൻ കഴിയൂ. ഒറ്റ സിറ്റിംഗിൽ എല്ലാ പേപ്പറുകളും എഴുതണം. കോഴിക്കോട്, എം.ജി. സർവകലാശാലകളിൽ രണ്ടാമതെടുക്കുന്ന ഇലക്ടീവ് സംബന്ധിച്ച് നിബന്ധനകളൊന്നുമില്ല. എം.ജി. സർവകലാശാലയിൽ നിന്നും ബി.കോം. എടുത്തശേഷം ഏതെങ്കിലും സർവകലാശാലയിൽ നിന്നും എം.കോം എടുത്തവർക്കും, എം.ജി. സർവകലാശാല ഈ സൗകര്യം നൽകുന്നുണ്ട്. കേരള സർവകലാശാലയിൽ, അഡീഷണൽ ഇലക്ടീവ് ആയി കോ-ഓപ്പറേഷൻ മാത്രമേ അനുവദിക്കുകയുള്ളു.
Sir, Ee varshathe keam exam n Ulla application samarppikkenda theeyathi ennan enn parayamo..?
Posted by Hena Sunny, Thrissur On 10.03.2021
View Answer
It has not been notified. Keep visiting this site for the updates. You can also visit www.cee-kerala.org and www.cee.kerala.gov.in for latest news.
I am doing my degree at stage right now.. I want to know can I do my PG at home after this along with a professional course?!
Posted by Anna Thomas , Mulanthuruthy On 10.03.2021
View Answer
You cannot do two regular courses simultaneously
How can I join online internal auditor courses provided by the MSME technology development center?How can I connect the technology development center?wht is the criteria for joining??
Posted by Rosemol T V, Thrissur On 10.03.2021
View Answer
The notifications come in media . You can also visit the site https://msme.gov.in/about-us/training-institutes to see the Programs of various Training Centres
Njn comerce student aanu.comerce sector shorterm aayi padikan pattiya course indo
Posted by Vinay, Pazhuvil On 10.03.2021
View Answer
സ്കില്ലിംഗ് മേഖലയുമായി ബന്ധപ്പെട്ടു നടത്തുന്ന നിരവധി പരിശീലന പ്രോഗ്രാമുകൾ വിവിധ ഏജൻസികൾ നടത്തിവരുന്നുണ്ട്. വളരെ ചുരുങ്ങിയ കാലയളവിലൂടെ ഒരു സർട്ടിഫിക്കറ്റ് നേടാവുന്ന നിരവധി കോഴ്സുകൾ നടത്തുന്ന സ്ഥാപനമാണ് കേന്ദ്ര സർക്കാരിൻ്റെ മൈക്രോ, സ്മോൾ, മീഡിയം എൻ്റർപ്രൈസസ് (എം.എസ്.എം.ഇ) -ൻ്റെ കീഴിലുള്ള എം.എസ്.എം.ഇ.
ടെക്നോളജി ഡവലപ്മൻ്റ് സെൻ്ററുകൾ. ഇപ്പോൾ ഈ കോഴ്സുകൾ പൊതുവെ ഓൺലൈനായാണ് നടത്തുന്നത്. ചെന്നൈ (ഗിണ്ടി), ഫിറോസാബാദ് (യു.പി) കേന്ദ്രങ്ങൾ നടത്തിയിട്ടുള്ള/നടത്തുന്ന, കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട ചില ഹൃസ്വകാല കോഴ്സുകൾ.
* ജി.എസ്.ടി. പ്രാക്ടീഷണർ അഡ്വാൻസ്ഡ് * ജി.എസ്.ടി. അക്കൗണ്ടിംഗ് യൂസിംഗ് ടാലി * ജി.എസ്.ടി. പ്രാക്ടീഷണർ ട്രെയിനിംഗ് * ഡിജിറ്റൽ മാർക്കറ്റിംഗ് * ഇ കൊമേഴ്സ് & ഡിജിറ്റൽ മാർക്കറ്റിംഗ് * ബിക്കം എ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പർട്ട് * ബിക്കം ആൻ ഇ കൊമേഴ്സ് സ്പെഷ്യലിസ്റ്റ് * ഇൻകം ടാക്സ് പ്രാക്ടീഷണർ ട്രെയിനിംഗ് * ബിക്കം ബിസിനസ് അക്കൗണ്ടിംഗ് & ടാക്സേഷൻ എക്സ്പർട് * ബിക്കം ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എക്സ്പർട്ട് - ടാലി ഇ.ആർ.പി. 9
* എക്സ്പോർട്സ് & ഇംപോർട്സ് - പ്രൊസീജ്യുവർ & ഡോക്യുമൻടേഷൻ * എക്സ്പോർട് മാനേജ്മൻ്റ് * എക്സ്പോർട് ഇംപോർട് മാനേജ്മൻ്റ് * ഐ.എസ്.ഒ 9001: 2015 ഇൻടേണൽ ഓഡിറ്റർ * ക്വാളിറ്റി മാനേജ്മൻ്റ് സിസ്റ്റം ഐ.എസ്.ഒ 9001: 2015 ലീഡ് ഓഡിറ്റർ സർട്ടിഫിക്കേഷൻ * ഇൻടേർണൽ ഓഡിറ്റർ സർട്ടിഫിക്കേഷൻ പ്രോഗ്രാം * ഫിനാൻഷ്യൽ പ്ലാനിംഗ് ട്രെയിനിംഗ് * സ്റ്റാർട്ട് യുവർ ഓൺ ബിസിനസ് * പ്രൊജക്ട് മാനേജ്മൻ്റ് സർട്ടിഫിക്കേഷൻ * പ്രോജക്ട് മാനേജ്മൻ്റ് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ * ഹൗ ടു സ്റ്റാർട്ട് യുവർ ഓൺ സ്റ്റാർട്ട് അപ്? * സ്റ്റോക്ക് ട്രേഡിംഗ് ട്രെയിനിംഗ് * ബിക്കം സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് എക്സ്പർട്ട് * ബിക്കം എ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് എക്സ്പർട്ട്
* ബിക്കം എ റിയൽ എസ്ടേറ്റ് കൺസൽട്ടൻ്റ് * ബിക്കം എ സർട്ടിഫൈഡ് എച്ച്.ആർ.മാനേജ്മൻ്റ് പ്രൊഫഷണൽ * ഡാറ്റാ അനലറ്റിക്സ് വിത്ത് എക്സൽ വിഷ്വലൈസേഷൻ * ബിക്കം ക്യാപ്പിറ്റൽ മാർക്കറ്റിംഗ് പ്രൊഫഷണൽ.
കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.
Also visit https://msme.gov.in/about-us/training-institutes to go to the sites of the training institutes..
Plus two സയന്സ് പഠിക്കുന്നു ബി വിഎസ് സി യിൽ ഏതെല്ലാം നല്ല കോളേജ് ഉണ്ട് അഡ്മിഷൻ എങ്ങനെ ആണ്
Posted by Varsha Manikandan, Wayanad On 10.03.2021
View Answer
The Information Bulletin at https://www.vcicounseling.nic.in/ gives a list of Colleges and Admission process to the 15% All India Quota seats allotted by the Veterinary Council of India. For All India Quota and Kerala Admissions made by CEE to the 2 colleges in Kerala, you have to appear for NEET. For All India Quota you need to score marks as per NEET conditions and for KEAM Admissions you need to score 20 marks out of 720 to figure in the rank list. Visit the site www.cee.kerala.gov.in to see the Prospectus of KEAM 2020 to understand the admission details.
പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്. ആർമിയിൽ ഡോക്ടർ ആവാൻ ആഗ്രഹിക്കുന്നു. പ്ലസ് ടു വിനു ശേഷം എന്ത് ചെയ്യണം?
Posted by Gopika , Thrissur On 10.03.2021
View Answer
പ്ലസ് ടു പൂർത്തിയാക്കുന്നവർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി എം.ബി.ബി.എസ്. വിജയകരമായി പൂർത്തിയാക്കി ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ കമ്മീഷൻഡ് റാങ്കോടെ ഡോക്ടറായി നിയമനം നേടാം. ഈ പ്രവേശന പ്രക്രിയയുടെ ആദ്യഘട്ടം കടക്കാൻ വിദ്യാർത്ഥി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവറ്റ് (നീറ്റ് - യു.ജി) യോഗ്യത നേടണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് - യു.ജി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിച്ച്, കാറ്റഗറിയനുസരിച്ച് നിശ്ചിത കട്ട് ഓഫ് പെർസൻടൈൽ സ്കോർ നേടി പരീക്ഷയിൽ യോഗ്യത നേടണം. നീറ്റ് വെബ് സൈറ്റ്: http://ntaneet.nic.in/
നീറ്റ് ഫലം വന്ന ശേഷം, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) എം.ബി.ബി.എസ്/ബി.ഡി.എസ്. കൗൺസലിംഗ് നടപടികൾ ആരംഭിക്കുമ്പോൾ, അവയ്ക്കൊപ്പം എ.എഫ്.എം.സി. പ്രവേശനത്തിനുള്ള നടപടികളും ആരംഭിക്കും. ഈ ഘട്ടത്തിൽ എ.എഫ്.എം.സി. പ്രവേശനത്തിനുള്ള താൽപര്യം എo.സി.സി. വെബ്സൈറ്റ് വഴി നൽകാം. ഇപ്രകാരം എ.എഫ്.എം.സി. ചോയ്സ് നൽകുന്നവരുടെ പട്ടിക, എം.സി.സി, എ.എഫ്.എം.സി. യ്ക്ക് കൈമാറും. എം.സി.സി. വെബ് സൈറ്റ്: https://mcc.nic.in/UGCounselling/
സീറ്റുകളുടെ ലഭ്യത പരിഗണിച്ച്, നിശ്ചിത എണ്ണം അപേക്ഷകരെ, ഈ പട്ടികയിൽ നിന്നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി, നീറ്റ് സ്കോർ പരിഗണിച്ച്, എ.എഫ്.എം.സി. ഷോർട് ലിസ്റ്റ് ചെയ്യും. രണ്ടാം റൗണ്ടിലേക്ക് ഷോർട്ലിസ്റ്റ് ചെയ്യപ്പെടാനുള്ള കട്ട് ഓഫ് സ്കോർ, ഓരോ വർഷവും മാറും. ഇത്, ആ വർഷത്തെ അപേക്ഷകരുടെ മാർക്ക് രീതി ആശ്രയിച്ചിരിക്കും. എ.എഫ്.എം.സി. ഷോർട് ലിസ്റ്റിംഗ് - ന്, 2020 ലെ പ്രവേശനത്തിന്, നീറ്റിലെ കട്ട് ഓഫ് സ്കോർ, ആൺകുട്ടികൾക്ക് 618 മാർക്കും, പെൺകുട്ടികൾക്ക് 637 മാർക്കും ആയിരുന്നു. 2019 ൽ ഇത് യഥാക്രമo, 596 മാർക്കും, 610 മാർക്കും; 2018 ൽ ഇരു വിഭാഗങ്ങൾക്കും 551ഉം ആയിരുന്നു. തുടർന്ന് ഇവർക്കായി എ.എഫ്.എം.സി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടത്തും. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹൻഷൻ ലോജിക് & റീസണിoഗ് (ടി.ഒ.ഇ.എൽ.ആർ) എന്ന കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (80 മാർക്ക്), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, ഇന്റർവ്യൂ (50 മാർക്ക്) എന്നിവ ഈഘട്ടത്തിൽ എ.എഫ്.എം.സി. നടത്തും. നീറ്റ്, ടി.ഒ.ഇ.എൽ.ആർ, ഇന്റർവ്യൂ സ്കോറുകൾ നിശ്ചിത രീതിയിൽ കണക്കാക്കി റാങ്ക് പട്ടിക തയ്യാറാക്കും. മൊത്തം 145 സീറ്റ്. 115 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കും പ്രവേശനം നൽകും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ കമ്മീഷൻഡ് റാങ്കോടെ ഡോക്ടറായി നിയമിക്കും. എ.എഫ്.എം.സി. വെബ്സൈറ്റുകൾ: www.afmc.nic.in, www.afmcdg1d.gov.in
എ.എഫ്.എം.സി. അല്ലാതെ മറ്റു സ്ഥാപനങ്ങളിൽ നിന്നും എം.ബി.ബി.എസ്. ബിരുദമെടുത്തവർക്ക് ആംഡ് ഫോർസസ് മെഡിക്കൽ സർവീസസിൽ ഷോർട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) ഓഫീസർ ആകാൻ അവസരമുണ്ട്. ഇതിന് പ്രത്യേകം വിജ്ഞാപനം വരും. ഫൈനൽ എം.ബി.ബി.എസ്. പരീക്ഷ ആദ്യ/രണ്ടാം ശ്രമത്തിൽ ജയിച്ചിരിക്കണം. പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പോസ്റ്റ് ഗ്രാജുവറ്റ് ഡിഗ്രി/ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ഈ രീതിയിലും സായുധ സേനയിൽ ഡോക്ടറാകാം.
Can I study at IISER without taking biology in class 11
Posted by C P Hemanth Krishna, Thrissur On 09.03.2021
View Answer
You can study in IISER even without Biology in Plus 2. But you must have to face an entrance with some questions in Biology if you are going through the IISER Aptitude Test Channel (State Central Boards) . If admitted you will have to study Biology for the first two years after which you can choose a subject other than Biology.
Plus two commerce student aanu. Indian army nursing join cheyyan endhu cheyyanam.
Posted by Aswathi kv, Kasargod On 09.03.2021
View Answer
Commerce students are not eligible for Nursing admissions in Indian Army
Pages:
1 ...
73 74 75 76 77 78 79 80 81 82 83 ...
2959