IGNOU or MGU which has the harder syllabus in pg of bcom?
Posted by Anna Thomas, Ernakulam On 14.03.2021
View Answer
It cannot be compared..
12th science student What are the procedure for BVSE and Agriculture admission
Posted by Gautham Krishna, Pallickal On 14.03.2021
View Answer
ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്) എന്ന കോഴ്സ് പഠിക്കാൻ, കേരളത്തിൽ രണ്ടു കോളേജുകളുണ്ട് - കേരള ആനിമൽ & വെറ്ററിനറി സയൻസസ് സർവകലാശാലയുടെ കീഴിൽ മണ്ണൂത്തിയിലും (തൃശൂർ) പൂക്കോട്ടും (വയനാട്) ഉള്ള കോളേജ് ഓഫ് വെറ്ററിനറി & ആനിമൽ സയൻസസ്. പ്ലസ് ടു കഴിഞ്ഞ് ഇവിടെ രണ്ടു രീതിയിൽ പ്രവേശനം നേടാം. ഒന്ന്, കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ അലോട്ട്മെൻ്റ് വഴിയുള്ളതാണ്. അതിൽ താൽപര്യമുള്ളപക്ഷം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. അതോടൊപ്പം പ്രവേശനപരീക്ഷാ കമ്മീഷണർ പ്രൊഫഷണൽ ബിരുദകോഴ്സുകളിലെ പ്രവേശനത്തിന് (എൻജിനിയറിംഗ്, മെഡിക്കൽ (മെഡിക്കൽ അനുബന്ധം ഉൾപ്പെട), ആർക്കിട്ടക്ചർ, ഫാർമസി എന്നിവയ്ക്ക്) അപേക്ഷ വിളിക്കുമ്പോൾ മെഡിക്കൽ വിഭാഗത്തിൽ അപേക്ഷിക്കണം. നീറ്റ് യു.ജി.യിൽ 720 ൽ 20 മാർക്ക് നേടിയാൽ അപേക്ഷാർത്ഥിയെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും (അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി എന്നീ കോഴ്സുകൾ ഇതിൽ ഉൾപ്പെടും). തുടർന്ന് ഓപ്ഷൻ നൽകി പ്രക്രിയയിൽ പങ്കെടുക്കാം. മണ്ണൂത്തി കോളെജിനോടാണ് കീം അലോട്ടുമെൻ്റിൽ വിദ്യാർത്ഥികൾ പൊതുവെ താൽപര്യം കാട്ടുന്നത്. 2020-21 പ്രവേശന വിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും. രണ്ടാമത്തേത് ഓൾ ഇന്ത്യ ക്വാട്ട വഴിയാണ്. രാജ്യത്തെ 54 ൽ പരം വെറ്ററിനറി കോളെജുകളിലെ ബി.വി.എസ്.സി & എ.എച്ച്. പ്രോഗ്രാമിലെ 15% അഖിലേന്ത്യ ക്വാട്ട സീറ്റുകൾ, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നികത്തുന്നു. ഈ പ്രക്രിയ വഴി കേരളത്തിലെ രണ്ടു വെറ്ററിനറി കോളെജുകളിലെയും 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നുണ്ട്. ഈ അലോട്ടുമെൻ്റിൽ പങ്കെടുക്കാൻ അപേക്ഷാർത്ഥി, നീറ്റ് യു.ജി.യോഗ്യത നേടണം (50-ാം പെർസൻടൈൽ സ്കോർ നേടണo. സംവരണക്കാർക്ക് ഇളവുണ്ട്). നീറ്റ് യു.ജി. ഫലം വന്നശേഷം വെറ്ററിനറി കൗൺസിൽ, ഓപ്ഷൻ വിളിക്കുമ്പോൾ രജിസ്റ്റർ ചെയ്ത് പ്രക്രിയയിൽ പങ്കെടുക്കാം. ഇതിൽ ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങളിൽ ഐ.സി.എ.ആർ. വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബറേലി, യു.പി), കോളെജ് ഓഫ് വെറ്ററിനറി &ആനിമൽ സയൻസസ് (ബിക്കാനിർ), പോസ്റ്റ് ഗ്രാജുവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യൂക്കേഷൻ (ജയ്പൂർ), കോളേജ് ഓഫ് വെറ്ററിനറി & ആനിമൽ സയൻസസ് (പട്ന), കോളേജ് ഓഫ് വെറ്ററിനറി സയൻസസ് (ഹിസാർ), കോളേജ് ഓഫ് വെറ്ററിനറി സയൻസസ്, (ലൂധിയാന) തുടങ്ങിയവ, വിദ്യാർത്ഥികൾ കൂടുതൽ താൽപര്യം കാട്ടിയ ചില സ്ഥാപനങ്ങളാണ്. കേരളത്തിലെ രണ്ടു വെറ്ററിനറി കോളെജുകളിലെ അഖിലേന്ത്യാ ക്വാട്ട അലോട്ടുമെൻ്റ് വിവരങ്ങൾ ഉൾപ്പടെ 2020-21 പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ https://www.vcicounseling.nic.in/ ൽ ലഭ്യമാണ്.
പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്, നിശ്ചിത മാർക്കു വാങ്ങി ജയിക്കുന്നവർക്ക്, നാലു വർഷ, ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. കേരളത്തിൽ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ കോഴ്സിൽ, കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയുള്ള പ്രവേശനത്തിന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിക്കണം. അതോടൊപ്പം, കേരള എൻട്രൻസ് കമ്മീഷണറേറ്റ്, കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കുകയും വേണം (https://cee.kerala.gov.in).
നിലവിലെ വ്യവസ്ഥയനുസരിച്ച്, നീറ്റിൽ 720 ൽ 20 മാർക്കു ലഭിച്ചാൽ, കേരളത്തിലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. (https://ntaneet.nic.in)
ഇതു കൂടാതെ, രാജ്യത്തെ കാർഷിക സർവകലാശാലകളിലെ (കേരള കാർഷിക സർവകലാശാല ഉൾപ്പടെ) ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ആണ്. അതിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയും, എൻ.ടി.എ.യാണ് നടത്തുന്നത്. ഈ പരീക്ഷ വഴിയും, കേരളത്തിലും പുറത്തും, ബി.എസ്.സി. അഗ്രിക്കൾച്ചർ പഠിക്കാം. (https://ntaicar.nic.in)
Sir,I am 12th bio-science student.i wish to join in Indian Navy.what are the post allotted for girls?And hw can I get job in Navy?which are the entrance exam conducted(forgirls)?.
Posted by Nivedya.bk nair, Perambra On 14.03.2021
View Answer
As of now there is no entry for Girls in Indian Navy based on Plus 2
Which are the best collages in india for ba international relarions with good quality of education?
Posted by Sneha, Palakkad On 14.03.2021
View Answer
Some Universities offering BA in International Relations
• Central University of Kerala, Capital Centre, Thiruvananthapuram
• Jindal School of International Affairs, Sonipat, Haryana
• Asoka University Sonepat Haryana; BA Hons Global Affairs
• Amity University Noida; BA (Hons.) -International Relations
• Shiv Nadar University, Uttar Pradesh; B.A. (Research) In International Relations
• Noida International University; Bachelor of Arts International Relations (Honours)
Sir,I am 12th science student. I wish join in jnu university. What are the procedures to get admission?is there any entrance exam?
Posted by Nivedya.b, Karayad On 13.03.2021
View Answer
സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് (10+2)/തത്തുല്യ പരീക്ഷ, നിശ്ചിത മാർക്കോടെ ജയിച്ചവർക്കും പ്രവേശനവർഷം യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും, ന്യൂഡൽഹി ജവഹർലാൽ നെഹ്റു (ജെ.എൻ.യു) സർവകലാശാലയിൽ അപേക്ഷിക്കാവുന്ന കോഴ്സുകൾ, 2020 പ്രോസ്പക്ടസ് പ്രകാരം, ഇവയാണ് (കോഴ്സിനനുസരിച്ച് അധിക വ്യവസ്ഥകളും ഉണ്ടാകാം):
ഫുൾ ടൈം കോഴ്സുകൾ: സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി - ഹെർബ്രൂ, പാഷ്ടു, ഉർദു, മoഗോളിയൻ, ബഹസ ഇൻഡോനേസിയ. ബി.എ (ഓണേഴ്സ്): പേർഷ്യൻ, പാഷ്ടു, അറബിക്, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ്. ബി.എസ്.സി- എം.എസ്.സി ഇൻ്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ആയുർവേദ ബയോളജി . പാർട് ടൈം കോഴ്സുകൾ: സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി - യോഗ ഫിലോസഫി, വേദിക് കൾച്ചർ, സാൻസ്ക്രിറ്റ്, പാലി, സാൻസ്ക്രിറ്റ് കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്. ബി.എ (ഓണേഴ്സ് ) പ്രോഗ്രാമിന് അപേക്ഷിക്കുന്നവർക്ക് 17 വയസ്സ് ആണ് കുറഞ്ഞ പ്രായ പരിധി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) https://jnuexams.nta.nic.in വഴി, ഓൺലൈൻ അപേക്ഷ സ്വീകരിച്ച് നടത്തിയ ജെ.എൻ.യു. എൻട്രൻസ് എക്സാമിനേഷൻ വഴിയായിരുന്നു, 2020 ലെ പ്രവേശനം. 3 മണിക്കൂർ ദൈർഘ്യമുള്ള, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, കംപ്യൂട്ടർ അധിഷ്ഠിതമായിരുന്നു പരീക്ഷ. നെഗറ്റീവ് മാർക്കിംഗ് രീതി ഇല്ല. സിലബസ് https://www.jnu.ac.in/ ൽ അഡ്മിഷൻസ് ലിങ്കിൽ ലഭിക്കും. ആ കാലയളവിൽ https://jnuexams.nta.nic.in ലും ഇത് ലഭ്യമാക്കിയിരുന്നു. 2021 ലെ പ്രവേശന വിജ്ഞാപനം ഇതുവരെ വന്നിട്ടല്ല. വരുമ്പോൾ വിശദാംശങ്ങൾ ലഭിക്കും.
Sir now all india ayush counselling is over. I have not get a seat.There is no information regarding refunding.why is refunding delayed
Posted by Mekha. S. Hari, Kollam On 12.03.2021
View Answer
There is no announcement or update on this in the AACCC website. We have to wait and see..
What are the benefits after studying at CUSAT UNIVERSITY, KOCHI.
Posted by SREEPATHI TB, Nandikkara, Thrissur(Dist) On 12.03.2021
View Answer
There is nothing special about CUSAT. It is just like any other University
BA psychology cheyyan Thalparyam und. Keralathyl distant aayit eathokke university ee course offer cheyyunnund?
Posted by Geethu, Idukki On 12.03.2021
View Answer
None of the Universities in Kerala offer BA Psychology in Distance mode.
പ്ലസ് ടു കമ്പ്യൂട്ടർ കോമേഴ്സ് വിദ്യാർത്ഥിയാണ്. BCA ചെയ്യാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ BCA ചെയ്യാൻ പറ്റിയ കോളേജ് എവിടെയാണ്. ഏതൊക്കെയാണ്.
Posted by Gokul, Vadakara On 12.03.2021
View Answer
You can search the admission sites of the various Universities to find the colleges offering the course. Kerala: https://admissions.keralauniversity.ac.in/ug2020/, MG:https://www.mgu.ac.in/ (MGU UG CAP 2020 link) , Calicut:http://cuonline.ac.in/ , Kannur: http://admission.kannuruniversity.ac.in/
I am a 2nd year BSc Mathematics student , I would like to study MSW after completing my degree course. Please give me necessary guidence.
Posted by Nandana Rajesh, Thiruvananthapuram On 11.03.2021
View Answer
ജീവിതത്തിലെ വെല്ലുവിളികൾ അതിജീവിക്കാൻ മനുഷ്യരെയും സമൂഹത്തെയും സഹായിക്കുന്നതിൽ ഊന്നൽ നൽകുന്ന മേഖലയാണ് സോഷ്യൽ വർക്ക്. ദാരിദ്യം, തൊഴിലില്ലായ്മ, വൈകല്യം, മാനസിക ആരോഗ്യം, അധിഷേപം ഉൾപ്പടെയുള്ള മേഖലകളിലെ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടാം. സാമൂഹ്യ നീതി, തുല്യത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സഹായിക്കുന്നു.
ബി.എസ്.സി. കഴിഞ്ഞ് സോഷ്യൽ വർക്ക് - ൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന് ചേരാൻ കഴിയും. പൊതുവെയുള്ള പ്രവേശനയോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ്.
മാസ്റ്റർ ഇൻ/ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു), എം.എ.സോഷ്യൽ വർക്ക് എന്നീ രണ്ടുതരം പ്രോഗാമുകളുണ്ട്. ബിരുദതലത്തിലെ മാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ടാകാം.
എം.എസ്.ഡബ്ല്യു. ഉള്ള ചില സർവകലാശാലകൾ/സ്ഥാപനങ്ങൾ: * കേരള, കർണാടക, ജാാർഖണ്ഡ് കേന്ദ്ര സർവകലാശാലകൾ * അലിഗർ മുസ്ലീം സർവകലാശാല * പോണ്ടിച്ചേരി സർവകലാശാല * ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് (കാലടി) * കോഴിക്കോട് സർവകലാശാല (വയനാട് യൂണിവേഴ്സിറ്റി സെൻ്റർ, ചില അഫിലിയേറ്റഡ് കോളേജുകൾ) * എം.ജി.സർവകലാശാല (അഫിലിയേറ്റഡ് കോളേജുകൾ), മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് * മദ്രാസ് ക്രിസ്ത്യൻ കോളേജ് * ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് (തിരുവനന്തപുരം), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (കളമശ്ശേരി) * ക്രൈസ്റ്റ് കോളേജ് (ഇരിഞ്ഞാലക്കുട) * അസംപ്ഷൻ കോളെജ് (ചങ്ങനാശ്ശേരി) * സെൻ്റ് ജോസഫ്സ് കോളെജ് (ദേവഗിരി)
എം.എ.സോഷ്യൽ വർക്ക് പ്രോഗ്രാമുള്ള ചില സ്ഥാപനങ്ങൾ: *മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) _ വ്യത്യസ്തമായ നിരവധി പ്രോഗ്രാമുകളുണ്ട്. ചിൽഡ്രൻ & ഫാമിലീസ്, കമ്യൂണിറ്റി ഓർഗനൈസേഷൻ & ഡവലപ്മൻ്റ്, ക്രിമിനോളജി & ജസ്റ്റിസ്, ഡളിത് & ട്രൈബൽ സ്റ്റഡീസ് ആൻ്റ് ആക്ഷൻ, ലൈവ് ലിഹുഡ്സ് & സോഷ്യൽ ഓണ്ടർപ്രൂണർഷിപ്പ്, മെൻ്റൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത്. വിമൺ - സെൻ്റേർഡ് പ്രാക്ടീസ് എന്നീ സവിശേഷ മേഖലകളിൽ മാസ്റ്റർ ഓഫ് ആർട്സ് ഇൻ സോഷ്യൽ വർക്ക് പ്രോഗ്രാം ഉണ്ട് * ഗുജറാത്ത്, ഹര്യാണ, ജമ്മു കേന്ദ്ര സർവകലാശാലകൾ * ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല (ന്യൂ ഡൽഹി) * ഡൽഹി യൂണിവേഴ്സിറ്റി * ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി) * എം.ജി. യൂണിവേഴ്സിറ്റി (ഡിസെബിളിറ്റി സ്റ്റഡീസ് & ആക്ഷൻ) * ലയോള കോളേജ് (ചെന്നൈ)
പഠനവിഷയങ്ങൾ, പ്രവേശനരീതി, തുടങ്ങിയ വിവരങ്ങൾക്ക്, താൽപര്യമുള്ള സ്ഥാപനത്തിൻ്റെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
Pages:
1 ...
72 73 74 75 76 77 78 79 80 81 82 ...
2959