I am a Bsc mathematics student. I want to do an MSc in data science or related courses like data analytics. Which are the colleges in kerala and top colleges in India offering these courses?
Is there any entrance exams for its admission?
Posted by Devika, Ernakulam On 28.03.2021
View Answer
ശേഖരിച്ച വിപുലമായ വിവരങ്ങൾ (ഡാറ്റാ) അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ആണ് ഡാറ്റ സയൻസ്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പ്രോഗ്രാമിങ്, ഡൊമൈൻ ജ്ഞാനം എന്നിവ ഇതിന്റെ ഘടകങ്ങളാണ്. അതിനാൽ ഡാറ്റാ സയൻസിന് മൾട്ടി ഡിസിപ്ലിനറി സ്വഭാവമുണ്ട്. സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്കൽ) തത്വങ്ങൾ ഉപയോഗിച്ചു നടത്തുന്ന ഈ പഠനങ്ങൾ വഴി, ഡാറ്റ സംബന്ധിച്ച മുഖ്യ സൂചനകൾ, അതിന്റെ ഗുണഗണങ്ങൾ തുടങ്ങിയവ വെളിവാക്കപ്പെടുന്നു. ഡാറ്റാ സയൻസിൽകൂടി ഡാറ്റ വ്യാഖ്യാനിക്കുവാനും, അവയിലെ അർത്ഥപൂർണമായ മാതൃകകൾ തിരിച്ചറിയുവാനും കഴിയുന്നു. വിവരങ്ങളുടെ ക്രമാനുഗതമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനമാക്കിയുള്ള വിശകലന പഠനമാണ്, അനലറ്റിക്സ്.
വാണിജ്യ (ബിസിനസ്) മേഖലയിലെ മുഖ്യമായ തീരുമാനങ്ങളിലേക്ക് എത്തുവാൻ നടത്തുന്ന വിശകലനങ്ങളുടെ പഠനങ്ങളാണ് ബിസിനസ് അനലറ്റിക്സ്. വാണിജ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ്, വാണിജ്യ സംബന്ധിയായ നിഗമനങ്ങളിലേക്കു നയിക്കുവാനുള്ള പഠനങ്ങൾ ഇവിടെ നടത്തുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി, മുൻനിര സ്ഥാപനങ്ങളിൽ കോഴ്സുകൾ ലഭ്യമാണ്. അവയിൽ ചിലത്:
* എം.ടെക്. ഡാറ്റ സയൻസ് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഗൗഹാട്ടി
* എം.ടെക്. ഡാറ്റ സയൻസ് - ഐ.ഐ.ടി, ഹൈദരബാദ്
* പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലറ്റിക്സ്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) - കോഴിക്കോട്, ചെന്നൈ കേന്ദ്രങ്ങളിൽ
* പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലറ്റിക്സ് - കൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം); ഖരഗ്പൂർ ഐ.ഐ.ടി; കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) സംയുക്ത പ്രോഗ്രാം
* മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിസിനസ് അനലറ്റിക്സ്) - ഐ.ഐ.എം. ബാംഗളൂർ
* എം.എസ്.സി കംപ്യൂട്ടർ സയൻസ് (ഡാറ്റാ അനലറ്റിക്സ്) - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം), ടെക്നോപാർക്ക് ക്യാമ്പസ്, കഴക്കൂട്ടം, തിരുവനന്തപുരം
* എം.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റാ അനലറ്റിക്സ് -കേരള സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് പoന വകുപ്പ്, കാര്യവട്ടം, തിരുവനന്തപുരം
സർട്ടിഫിക്കറ്റ്, എക്സിക്യൂട്ടീവ്, ഓൺലൈൻ പ്രോഗ്രാമുകളും ലഭ്യമാണ്.
There may be entrances depending on the institution . Please check the institution website for details
പ്ലസ് ടു MLT വിദ്യാർഥിനിയാണ് ഗവൺമെന്റ് ജോലി ലഭിക്കാൻ ഏത് കോഴ്സ് എടുക്കണം. മിലിട്ടറിനേഴ്സിംഗ് , എയർഫോഴ്സ്നേഴ്സ് ഇവയിൽ ജോലി കിട്ടാൻ ഏത് കോഴ്സ് ആണ് എടുക്കേണ്ടത്, കേരളത്തിൽ ഇതിനുള്ള കാേഴ്സുകൾഎവിടെയാണുളളത് വേറെഏതെങ്കിലുംജോലി സാധ്യതകളുണ്ടോ MLTക്ക്
Posted by TP Manjima, Kavancheri On 28.03.2021
View Answer
രോഗനിർണയം, രോഗചികിത്സ, രോഗപ്രതിരോധം എന്നീ മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണ് ലബോറട്ടറികളിലെ പരിശോധനകൾ. ഇവയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുന്ന ശാഖയാണ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി) പ്രോഗ്രാം. ഈ മേഖലയിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി), നാലു വർഷത്തെ ബി.എസ്.സി - എം.എൽ.ടി പ്രോഗ്രാമുകൾ ഉണ്ട്. തൊഴിൽ/പഠനo എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഭാവി പദ്ധതികൾ പരിഗണിച്ചുകൊണ്ട്, ഇതിൽ ഒന്നിൽ ചേരാവുന്നതാണ്. സർക്കാർ/ സ്വകാര്യ ആശുപത്രികളുമായി ബന്ധചെട്ട ലാബുകൾ, സ്വകാര്യ ലാബുകൾ എന്നിവയിലാണ് പൊതുവെ തൊഴിൽ അവസരങ്ങൾ ഉണ്ടാവുക. ഉയർന്ന യോഗ്യതകൾ കൂടി നേടുന്ന പക്ഷം അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കും കടക്കാം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ഡി.എം.എൽ.ടി - യ്ക്കോ, ബി.എസ്.സി. എം.എൽ.ടി - യ്ക്കോ പ്രവേശനത്തിന് അർഹതയുണ്ട്. മാർക്ക് വ്യവസ്ഥ ഉണ്ടാകും. കേരളത്തിൽ ബി.എസ്.സി. എം.എൽ.ടി. പ്രവേശനം, ഹയർ സെക്കണ്ടറി പ്രോഗ്രാം രണ്ടാം വർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിച്ച മാർക്ക് പ്രോസ്പക്ടസ് വ്യവസ്ഥപ്രകാരം നോർമലൈസ് ചെയ്തത്, മൊത്തത്തിൽ പരിഗണിച്ചു തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ്. 2020 ലെ പ്രവേശന പ്രക്രിയയിൽ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ (പരിയാരം) സർക്കാർ മെഡിക്കൽ കോളേജുകളിലും 23 സ്വകാര്യ കോളേജുകളിലും കോഴ്സ് പ്രവേശനം നടത്തിയിരുന്നു. പ്രവേശനം എൽ.ബി.എസ്.സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ് നടത്തിയത്.
ബി.എസ്.സി.എം.എൽ.ടി. പ്രോഗ്രാം ഉള്ള രാജ്യത്തെ ചില മുൻനിര സ്ഥാപനങ്ങൾ * ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) - ഭുവനേശ്വർ, റിഷികേശ് * ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ), പുതുശ്ശേരി * പോസ്റ്റ് ഗ്രാജുവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) ചണ്ടിഗർ - നാല് സ്ഥാപനങ്ങളിലും, പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. വിശദാംശങ്ങൾ സ്ഥാപന വെബ് സൈറ്റിൽ ലഭിക്കും.
ഈ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ടു വർഷ ഡിപ്ലോമ പ്രോഗ്രാമും (ഡി.എം.എൽ.ടി) ഉണ്ട്. പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) അണ് യോഗ്യത. പ്രവേശനം നടത്തിവരുന്നത് എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ്. പ്ലസ് ടു നിശ്ചിത വിഷയങ്ങളിലെ മാർക്ക്, പ്രോസ്പക്ടസ് വ്യവസ്ഥകൾ പ്രകാരം പരിഗണിച്ചാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്.
For Military Nursing you should have studied Physics Chemistry and Biology at Plus 2 level. There will be an entrance Examination. Application for 2021 admissions is closed now. See the Notification at https://www.joinindianarmy.nic.in/writereaddata/Portal/Images/pdf/Advertisement_BSc_(N)_Course_2021.pdf
For Airforce entry, depending on the entry you will have to take specific courses at the degree level. visit https://careerindianairforce.cdac.in/
Which is the best course to become an anchor?
Bsc visual communication or BA journalism and mass communication
Posted by Anusree, Thrissur On 28.03.2021
View Answer
You should generally be a Graduate and should have fluency in the language in which you propose to become an anchor. You should be able to present things well. You should not have stage fear. You must have general awareness of what is happening around you. Other than that it seems there is no specific eligibility fixed for these positions.
After a PhD in English language
What are the job opportunities
Posted by Milasha, Kozhikode On 27.03.2021
View Answer
With a PhD it would be good to go for the teaching positions in Colleges and Universities.
ഡെൽഹി യൂണിവേഴ്സിറ്റിയിലെ ബി.എ (ഹോണർ) ഉം ബി.എ പ്രോഗ്രാമും തമ്മിലുള്ള വ്യത്യാസം എന്ത് ? ബി. എ പ്രോഗ്രാമിന്റെ ഗുണങ്ങളും സാധ്യതകളും എന്തൊക്കെ?
Posted by Kusumam kuruvath, Chalakudy On 27.03.2021
View Answer
The Honours Program has generally an advanced syllabus compared to that of a BA Program. The usefulness of a BA Program depends on various factors including the subject you have taken at the Graduate level. Depending on that you will be able to apply for general jobs as well as subject specific jobs. You can also go for higher studies related to the subject or outside that area.
ഇ course details വേണം
Posted by GOURIKRISHNA, KAYAMKULAM On 27.03.2021
View Answer
There are 1000s of e-courses. Be more specific.
ഞാൻ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ആണ് എനിക്ക് ഫോറെൻസിക് സയൻസ് പഠിക്കണം . എതൊക്കെ കോളേജുകളിൽ ഫോറെൻസിക് സയൻസ് പഠിക്കാം? അതിനുവേണ്ട യോഗ്യത എന്തൊക്കെയാണ്?
Posted by ഗായത്രി , തിരുവനന്തപുരം On 25.03.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
How to be refund the spot admission fee of bvsc in aiq?
Posted by Abhi, Malappuram On 24.03.2021
View Answer
The VCI Counselling website has been withdrawn it seems. So no information on refund of fee is available
Plus one commerce പഠിക്കുന്നു. പോവാൻ ആഗ്രഹിക്കുന്നു. എങ്ങനെയാണ് പ്രവേശനം.എവിടെ ഒക്കെ ഈ course ഉണ്ട്?
Posted by Aswathi , Keezhariyur On 24.03.2021
View Answer
You have not specified the course for higher studies
Plus one commerce പഠിക്കുന്നു. TTC പോവാൻ ആഗ്രഹിക്കുന്നു.അതിനായി എങ്ങനെയാണ് പ്രവേശനം. എവിടെഒക്കെ ആണ് course ഉള്ളത്.
Posted by Aswathi , Keezhariyur On 24.03.2021
View Answer
കേരളത്തിൽ ട്രെയിൻഡ് ടീച്ചർ സർട്ടിഫിക്കറ്റ് (ടി.ടി.സി) എന്ന പേരിൽ നടത്തിവന്നിരുന്ന എൽ.പി/യു.പി അദ്ധ്യാപക പരിശീലന കോഴ്സ്, ആ പേരിൽ ഇപ്പോൾ നടത്തുന്നില്ല. 2013-14 അദ്ധ്യയന വർഷം മുതൽ ഈ കോഴ്സിൻ്റെ പേര് ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ (ഡി.എഡ്) എന്ന് മാറ്റിയിരുന്നു. പിന്നീട്, ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ എന്ന പേര്, ഡിപ്ലോമ ഇൻ എലമൻ്ററി എജ്യൂക്കേഷൻ (ഡി.എൽ.എഡ്) എന്ന് പുനർനാമകരണം ചെയ്തു.
നാലു സെമസ്റ്ററുകളിലായി 2 വർഷമാണ് കോഴ്സ് കാലാവധി.
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ഒരു വിജ്ഞാപനവും, സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് മറ്റൊരു വിജ്ഞാപനവുമാണ്.
കുറഞ്ഞത് 50% മാർക്ക് വാങ്ങി (മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 45% മതി. പട്ടിക വിഭാഗക്കാർക്ക് മാർക്ക് വ്യവസ്ഥയില്ല) കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നടത്തിയ പ്രീ ഡിഗ്രി/തത്തുല്യ പരീക്ഷ അല്ലെങ്കിൽ, കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കണ്ടറി/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ ജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തവർക്ക് (സേവ് എ ഇയർ പരീക്ഷ, ചാൻസായി കണക്കാക്കും) അപേക്ഷിക്കാൻ അർഹതയി ല്ല. പട്ടികവിഭാഗക്കാർക്ക് ചാൻസ് പരിധിയില്ല. പ്രായം, 1.7.2020 ന് 17 വയസ്സിൽ താഴെയാകരുത്, 33 വയസ്സ് കവിഞ്ഞിരിക്കരുത്. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. (for 2020 admissions)
തിരഞ്ഞെടുപ്പുരീതി, അപേക്ഷ നൽകേണ്ട വിധം, മറ്റു വ്യവസ്ഥകൾ എന്നിവ 2020 വിജ്ഞാപനത്തിൽ വിശദമായി
നൽകിയിട്ടുണ്ട്. വിജ്ഞാപനങ്ങൾ https://education.kerala.gov.in ൽ കിട്ടും
Pages:
1 ...
69 70 71 72 73 74 75 76 77 78 79 ...
2959