ഇപ്പോൾ പാത്താം ക്ലാസ്സിൽ പഠിക്കുന്നു, ഐ.ഐ.ടി എഞ്ചിനീയർ ആണ് ലക്ഷ്യം. ജെഇഇ മെയിനും
അഡ്വാൻസും എല്ലാതെ മറ്റു പരീക്ഷകൾ ഉണ്ടോ?
Posted by Avanthika Manoj , Kannur On 03.04.2021
View Answer
For IIT Admissions at the UG level, the only option is to go through JEE Main and JEE Advanced route,
Im a final year Bsc botany student. I would like to do my PG in Msc forestry at Forest Research Institute Dehradun. Let me know about the fees structure for Msc Forestry. Is there any grants allotted for OBC students?
Posted by Sreeram R, Palakkad On 03.04.2021
View Answer
Please go through the Information Bulletin at http://fridu.edu.in/
I would like to appear for IIT JAM exam . What is the eligibility criteria and the best time for its preparation ?
Posted by Divya R, Cheroor On 02.04.2021
View Answer
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ജോയൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) പരിധിയിൽ, ഐ.ഐ.ടി. കളിലെ വിവിധ വിഷയങ്ങളിലെ എം.എസ്.സി (2 വർഷം), ജോയൻ്റ് എം.എസ്.സി- പി.എച്ച്.ഡി, എം.എസ്.സി - പി.എച്ച്.ഡി. ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചലർ പ്രോഗ്രാമുകൾ, മാസ്റ്റേഴ്സ് ഇൻ ഇക്കണോമിക്സ് എന്നിവ; ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി. തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനമാണ് മുഖ്യമായും വരുന്നത്. മറ്റു പല സ്ഥാപനങ്ങളും അവരുടെ മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാം പ്രവേശനങ്ങൾക്ക് ഈ സ്കോർ പരിഗണിക്കാറുണ്ട്.
ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവയിലാണ് പരീക്ഷ നടത്തുന്നത്.
പ്രവേശനം തേടുന്നവർ, എലിജിബിലിറ്റി റിക്യുയർമൻ്റ്സ് (ഇ.ആർ), മിനിമം എജ്യൂക്കേഷണൽ ക്വാളിഫിക്കേഷൻസ് (എo.ഇ.ക്യു) എന്നിവ തൃപ്തിപ്പെടുത്തണം.
എലിജിബിലിറ്റി റിക്യുയർമൻ്റ്സ്: അപേക്ഷാർത്ഥിക്ക് ബാച്ചലർ ബിരുദം വേണം. ബിരുദ പ്രോഗ്രാമിൽ എല്ലാ വർഷങ്ങളിലുമായി
ഭാഷാ/സബ്സിഡിയറി വിഷയങ്ങൾ ഉൾപ്പടെ മൊത്തത്തിൽ 55% മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50%) അല്ലെങ്കിൽ സി.ജി.പി.എ/സി.പി.ഐ 5.5/5.0 വേണം.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത (എം.ഇ.ക്വു), അഭിമുഖീകരിക്കുന്ന പരീക്ഷ/ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാം എന്നിവയെ ആശ്രയിച്ചിരിക്കും. ബിരുദതലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, ബിരുദ പ്രോഗ്രാം ദൈർഘ്യം, പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ (ഇത് സംബന്ധിച്ച ആവശ്യകത ഉണ്ടെങ്കിൽ) എന്നിവയെല്ലാം എം.ഇ.ക്യു - വിൽ വ്യക്തമാക്കിയിരിക്കും. നിങ്ങൾ പഠിക്കുന്ന ബിരുദ കോഴ്സ്, ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാം എന്നിവയുടെ അടിസ്ഥാനത്തിൽ എം.ഇ.ക്യു മനസ്സിലാക്കുക. അഭിമുഖീകരിക്കേണ്ട വിഷയം കണ്ടെത്തുക. സമയക്രമത്തിനു വിധേയമായി, പരമാവധി രണ്ടു വിഷയങ്ങളുടെ പരീക്ഷ ഒരാൾക്ക് അഭിമുഖീകരിക്കാം. ബിരുദ പ്രോഗ്രാമിൻ്റെ അന്തിമ വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ കഴിയും. 2021 ലെ ജാം വെബ്സൈറ്റായ https://jam.iisc.ac.in/ വിശദാംശങ്ങൾ ലഭ്യമാണ്.
വെറ്റിനറി ഡോക്ടർ ആവാൻ ആണ് താല്പര്യം, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പഠിച്ചവർക്ക് സീറ്റ് റിസർവേഷൻ ഉണ്ടെന്നറിഞ്ഞു അങ്ങനെ എങ്കിൽ വെറ്റിനറി ഡോക്ടർ ആവാൻ നീറ്റ് / കീം ഇൽ അത്ര മാർക്ക് വേണം?
Posted by Aparna S Joshy, Idukki On 02.04.2021
View Answer
കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മീഷണർ നടത്തുന്ന ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്) പ്രോഗ്രാo പ്രവേശനത്തിൽ, സ്പെഷ്യൽ റിസർവേഷൻ വിഭാഗത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി (വി.എച്ച്. എസ്.ഇ) - ലൈവ് സ്റ്റോക്ക് മാനേജ്മൻ്റ് കഴിഞ്ഞവരെയും പരിഗണിക്കുന്ന ഒരു വിശേഷാൽ സംവരണ വിഭാഗമുണ്ട്. 2020 ലെ കീം പ്രോസ്പക്ടസ് അനുബന്ധം VII (4) ൽ നൽകിയിട്ടുള്ള ബി.വി.എസ്.സി & എ.എച്ച്. സീറ്റ് വിഭജന പട്ടിക പ്രകാരം, വി.എച്ച്.എസ്.ഇ (ലൈവ് സ്റ്റോക്ക് മാനേജ്മൻ്റ്/എച്ച്.എസ്.ഇ (ഡയറി ഫാം ഓണ്ടർപ്രൂണർ കോഴ്സ്) (കോഡ് എൽ.കെ) വിഭാഗത്തിൽ മൊത്തം 3 സീറ്റ് ബി.വി.എസ്.സി & എ.എച്ച് കോഴ്സിൽ സംവരണം ചെയ്തിട്ടുണ്ട്. രണ്ട് സീറ്റ് മണ്ണൂത്തിയിലും ഒന്ന് പൂക്കോടും. പ്രോസ്പക്ടസ് ക്ലോസ് 5.2.15 (iii), അതിനു താഴെ നോട്ട് (iv) എന്നിവയിലും ഈ സംവരണo വിശദീകരിച്ചിട്ടുണ്ട്. ഈ സീറ്റുകളിലേക്ക് അവകാശവാദം ഉന്നയിക്കുന്നവർ, പ്രവേശനപരീക്ഷാ കമ്മീഷണർ മെഡിക്കൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കണം. ബന്ധപ്പെട്ട കോഴ്സ് സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയിൽ അപ് ലോഡ് ചെയ്യണം. അപേക്ഷകർ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.അഭിമുഖീകരിച്ച് 720 ൽ 20 മാർക്ക് എങ്കിലും വാങ്ങി യോഗ്യത നേടണം. നീറ്റ് - യു.ജി. മാർക്ക്/റാങ്ക് അടിസ്ഥാനമാക്കി കേരള പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കുന്ന കേരളത്തിലെ മെഡിക്കൽ അലൈഡ് റാങ്ക്പട്ടിക അടിസ്ഥാനമാക്കിയാകും പ്രവേശനം. 2020-21 ലെ അലോട്ടുമെൻ്റ് പ്രക്രിയയിൽ, 10.12.2020 നു നടന്ന അലോട്ടുമെൻ്റിൽ കേരള അലൈഡ് മെഡിക്കൽ റാങ്ക് 13611 (നീറ്റ് റാങ്ക് 133722) ആണ്, പൂക്കോട് കേന്ദ്രത്തിലെ എൽ.കെ. വിഭാഗ അവസാന റാങ്ക്. മണ്ണൂത്തിയിൽ ഇത് 23781 (നീറ്റ് റാങ്ക് -289189) ആണ്. 2021 ലെ കീo പ്രോസ്പക്ടസ് വരുമ്പോൾ അതു പരിശോധിച്ച് വ്യവസ്ഥകൾ മനസ്സിലാക്കുക. ഓരോവർഷവും സീറ്റ് ലഭിക്കുന്ന റാങ്ക് മാറാം എന്ന വസ്തുത ഓർക്കുക.
ഇപ്പോൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് കേരള സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥിയാണ്.എൻ ഐ ടി അഡ്മിഷന് ജെഈഈ മെയിൻ മാർക്കിനോടൊപ്പം പ്ലസ് വണ്ണിലെയും പ്ലസ് ടു വിലയും മാർക്ക് പരിഗണിക്കുമോ ?
Posted by Krishnadev P V, Annamanada P O , Thrissur On 02.04.2021
View Answer
No admissions to NITs are based on JEE Main rank only
LBS നേ കുറിച്ച് പറഞ്ഞു തരാമോ
Posted by Manjima tp, Malappuram On 01.04.2021
View Answer
Please visit the site http://lbscentre.kerala.gov.in/ to know about LBS Centre for Science and Technology and the activities they are engaged in.
പ്ലസ് 1 സയൻസ് വിദ്യാർത്ഥിയാണ്.(pediatriction) ആകാൻ ഇതു കോഴ്സ് തിരഞ്ഞെ എടുക്കണം?
Posted by സോനാ , പാലക്കാട് On 29.03.2021
View Answer
You have to complete Plus two with Physics Chemistry and Biology and then get admission to MBBS Course. Complete that and do Post Graduations and also if necessary Super Specialty. With an MD in Pediatrics you could practice as a pediatrician
ഇപ്പോൾ പത്താംക്ലാസ്സിൽ പഠിക്കുന്നു. സ്പെഷ്യൽ ടീച്ചർ ആകാനാണ് aagraham. സ്പെഷ്യൽ ടീച്ചർ ആകാൻ പത്താം ക്ലാസിനു ശേഷം ഏത് കോഴ്സ് എടുക്കുന്നതാണ് നല്ലത്. സ്പെഷ്യൽ ടീച്ചർ കോഴ്സ് പഠിക്കാൻ അടുത്തുള്ള സ്ഥലം ഏതാണ്?
Posted by Sreelakshmi , Chorukkala,kannur On 29.03.2021
View Answer
സ്പെഷ്യൽ എജ്യൂക്കേഷൻ മേഖലയെക്കുറിച്ചാണ് ഉദ്ദേശിക്കുന്നതെന്നു കരുതുന്നു. ഈ മേഖലയിൽ വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിൽ, ഡിപ്ലോമ ഇൻ എജ്യൂക്കേഷൻ (ഡി.എഡ്) സ്പെഷ്യൽ എജ്യൂക്കേഷൻ, ബാച്ചലർ ഓഫ് എജ്യൂക്കേഷൻ (ബി.എഡ്) സ്പെഷ്യൽ എജ്യൂക്കേഷൻ കോഴ്സുകളുണ്ട്. റീഹാബിലിറ്റേഷൻ കൗൺസിൽ റഗുലേഷൻസ് പ്രകാരം, നിശ്ചിത മാർക്കോടെ പ്ലസ് ടു പരീക്ഷ ജയിച്ചവർക്ക്, ഡി.എഡ്. സ്പെഷ്യൽ എജ്യൂക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. വിഷ്വൽ ഇoപെയർമൻ്റ്; ഡെഫ് ബ്ലൈൻഡ്; ഹിയറിംഗ് ഇoപെയർമൻ്റ്; മെൻ്റൽ ഡിറ്റാർഡേഷൻ; സെറിബ്രൽ പ്ലാസി; ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളിൽ കോഴ്സുകൾ ഉണ്ട്. ഏർളി ചൈൽഡ് ഹുഡ് സ്പെഷ്യൽ എജ്യൂക്കേഷൻ - ഹിയറിംഗ് ഇംപെയർമൻ്റ്; ഇൻ്റലക്ച്വൽ ഡിസെബിലിറ്റി എന്നീ ഡിപ്ലോമ കോഴ്സുകൾക്കും പ്ലസ് ടു കഴിഞ്ഞ് പോകാം. കോഴ്സ് ദൈർഘ്യം, കോഴ്സിനനുസരിച്ച് ഒന്ന്/രണ്ട് വർഷമാണ്. പ്രവേശരീതി, പാഠ്യപദ്ധതി എന്നിവയുടെ വിശദാംശങ്ങൾ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ വെബ്സൈറ്റിൽ (www.rehabcouncil.nic.in) ലഭ്യമാണ്. ബിരുദത്തിനു ശേഷo സ്പെഷ്യൽ എജ്യൂക്കേഷൻ ബി.എഡ്. കോഴ്സിനു ചേരാം. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, ഹിയറിംഗ് ഇംപെയർമൻ്റ്, ലേണിംഗ് ഡിസെബിലിറ്റി, മെൻ്റൽ റിറ്റാർഡേഷൻ/ഇൻ്റലക്ച്വൽ ഡിസെബിലിറ്റി, മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, വിഷ്വൽ ഇംപെയർമൻ്റ് തുടങ്ങിയ സവിശേഷമേഖലകളിൽ ബി.എഡ് സ്പെഷൽ എജ്യൂക്കേഷൻ പ്രോഗ്രാമുണ്ട്. പൊതുവായ വിദ്യാഭ്യാസ യോഗ്യത ഇപ്രകാരമാണ് - സയൻസ്/സോഷ്യൽ സയൻസസ്/ഹ്യുമാനിറ്റീസ് ബാച്ചിലർ ബിരുദo/ മാസ്റ്റേഴ്സ് ബിരുദo അല്ലെങ്കിൽ, സയൻസ്, മാത്തമാറ്റിക്സ് സ്പെഷ്യലൈസേഷനോടെ എൻജിനിയറിങ്/ടെക്നോളജി ബാച്ചലർ ബിരുദo. മാർക്ക് വ്യവസ്ഥ ഉണ്ട്. വിശദാംശങ്ങൾക്ക് റീഹാബിലിറ്റേഷൻ കൗൺസിൽ വെബ് സൈറ്റ് പരിശോധിക്കുക.
ഏതു തലം കഴിഞ്ഞുള്ള കോഴ്സിനു ചേരണമെന്ന് ആദ്യം തീരുമാനിക്കുക. പത്താം ക്ലാസ് കഴിഞ്ഞ്, ഏതു സ്ട്രീമിൽ ഹയർ സെക്കണ്ടറി പഠിച്ചാലും സ്പെഷ്യൽ എജ്യൂക്കേഷൻ ഡിപ്ലോമ കോഴ്സുകൾക്ക് ചേരാൻ നിലവിൽ അർഹതയുണ്ട്. ബിരുദം കഴിഞ്ഞും സ്പെഷ്യൽ എജ്യൂക്കേഷൻ ബാച്ചലർ പ്രോഗ്രാമിന് ചേരാം. അതിനാൽ, ഭാവി പoന/തൊഴിൽ പദ്ധതികൾകൂടി പരിഗണിച്ചുകൊണ്ട് 10 കഴിഞ്ഞ്, എന്തു പഠിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Bsc zoology ക്കു ശേഷം ഉപരിപഠനസാധ്യതകൾ?
Posted by Vyshnav km , Kuttikkatoor On 28.03.2021
View Answer
ആദ്യ പരിഗണന സുവോളജിയിലെ എം.എസ്.സി പ്രോഗ്രാമിനു നൽകാം. മിക്ക സർവകലാശാലകളിലും ഈ കോഴ്സുണ്ട്. സുവോളജി ബി.എസ്.സി ക്കാർക്ക് പ്രവേശന അർഹതയുള്ള, ചില സർവകലാശാലകളിലുള്ള, മറ്റ് ചില, എം.എസ്.സി. കോഴ്സുകൾ: ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി (ഹര്യാന സെൻട്രൽ, രാജസ്ഥാൻ സെൻട്രൽ); ന്യൂട്രീഷൻ ബയോളജി (ഹര്യാന സെൻട്രൽ); എൻവയൺമെന്റൽ സയൻസസ് (ഭാരതീയാർ, കേരള); ഹ്യൂമൺ ജനറ്റിക്സ് & മോളിക്യുളാർ ബയോളജി (ഭാരതീയാർ), ആനിമൽ സയൻസ് (കേരള സെൻട്രൽ); അപ്ലൈഡ് മൈക്രോ ബയോളജി, മാസ്റ്റർ ഓഫ് വൊക്കേഷൻ (മെഡിക്കൽ ലബോറട്ടറി ടെക്നോളജി), ഫോറൻസിക് സയൻസ്, മാസ്റ്റർ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ -അഗ്രിബിസിനസ്സ് (ബനാറസ് ഹിന്ദു); ആനിമൽ ബയോളജി & ബയോടെക്നോളജി, മോളിക്യുളാർ മൈക്രോബയോളജി (ഹൈദരബാദ്); ലൈഫ് സയൻസസ്, ജിയോ ഇൻഫർമാറ്റിക്സ് (ജാർഖണ്ഡ്), എൻവയൺമെന്റൽ സയൻസ് & ടെക്നോളജി (പഞ്ചാബ്); ബയോകെമിസ്ട്രി & മോളിക്യുളാർ ബയോളജി (പോണ്ടിച്ചേരി); മറൈൻ ബയോളജി (കൊച്ചി, പോണ്ടിച്ചേരി, കേരള ഫിഷറീസ് & ഓഷ്യൻ സയൻസസ്); ബയോ ഇൻഫർമാറ്റിക്സ് (ഭാരതിയാർ); എൻവയൺമെന്റൽ ബയോടെക്നോളജി, സീഫുഡ് സേഫ്ടി & ട്രേഡ്, ഇൻഡസ്ട്രിയൽ ഫിഷറീസ് (കൊച്ചി), അക്വാട്ടിക് ബയോളജി & ഫിഷറീസ്, ഇന്റഗ്രേറ്റീവ് ബയോളജി, സുവോളജി (പ്യുവർ & അപ്ലൈഡ്) (കേരള), അക്വാകൾച്ചർ & ഫിഷറി മൈക്രോബയോളജി (കോഴിക്കോട്): ഫുഡ് സയൻസ് & ടെക്നോളജി (കേരള ഫിഷറീസ് & ഓഷ്യൻ സയൻസസ്). ഇവയിൽ ചിലത് മറ്റു സർവകലാശാലകളിലുണ്ട്. മറ്റു കോഴ്സുകളും ലഭ്യമാണ്.
Is neet required for BSc nursing from this year
Posted by Ranjini, Palakkad On 28.03.2021
View Answer
It will be known only when the notification comes. As of now it is informed that the NEET score may be used for some Nursing Admissions . As per the forat announcement on 12.3.2021 of NEET, available at https://ntaneet.nic.in/, "The Result of NEET (UG) - 2021 may be utilized by other Entities of Central/State Governments (including Indian Nursing Council/ Nursing Colleges/ Schools, JIPMER) for counselling / admission to relevant courses [including B.Sc.(Nursing) and B.Sc. (Life Sciences)] in accordance with their rules / norms /guidelines."
Pages:
1 ...
68 69 70 71 72 73 74 75 76 77 78 ...
2959