പ്ലസ്ടുവിനുശേഷം ഗവ. കോളേജിൽ ബിടെകിന് എങ്ങനെ അപേക്ഷിക്കാം?
Posted by Aswathy , Wayanad On 10.04.2021
View Answer
For Admission to Govt Engineering Colleges in Kerala, you will first have to apply to Commissioner for Entrance Examinations as and when the Notification is issued. Then you have appear for the Kerala Engineering Entrance Test consisting of 2 papers Paper 1- Physics and Chemistry and Paper 2- mathematics. You will also have to get the minimum prescribed marks in Mathematics, Physics and Chemistry in Plus 2. Rank list for engineering admissions will be prepared by giving equal weightage for the marks in the Entrance computed out of 300 and the marks in Physics Chemistry and Mathematics in second year of Plus2 each converted out of 100 as per the principle given in the Prospectus. Once you are in the rank list you can give options to Colleges. Allotment will be based on your rank and options. If you have high rank you can get admission in Govt Colleges. Details of admissions of 2020 is available at www.cee.kerala.gov.in
I am a plus two student science stream and interested to study forensic science after 12th
My question is that how can I apply Bsc forensic science in Government Colleges,Kerala
Is NEET necessary?
Posted by Nandana Gireesh, Alappuzha On 10.04.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
ടെക്നിക്കൽ ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്.environmental science പഠിക്കാനാണ് ആഗ്രഹം. കൂടുതൽ വിവരങ്ങൾ നൽകാമോ?
Posted by Aswamithra P D, Thrissur, kodungallur On 08.04.2021
View Answer
എൻവയൺമൻ്റൽ സയൻസ് അനുബന്ധ മേഖലയിലെ പഠനങ്ങൾക്ക് ലഭ്യമായ ചില സ്ഥാപനങ്ങളും കോഴ്സുകളും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൻസ്, ബാംഗളൂർ: ബി.എസ് (റിസർച്ച്) - എർത്ത് & എൻവയൺമൻ്റൽ സയൻസ് ഒരു മേജർ വിഷയമാണ്. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം (നീറ്റ് യുജി/ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ്/ കെ.വി.പി.വൈ. വഴി പ്രവേശനം ഉണ്ട്).
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ): ഭോപ്പാൽ - എർത്ത് & എൻവയൺമൻ്റൽ സയൻസസ്; പൂനെ - എർത്ത് & ക്ലൈമറ്റ് സയൻസസ്. രണ്ടിടത്തും ബി.എസ് - എം.എസ്. ഡ്യുവൽ ഡിഗ്രി - പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ്/കെ.വി.പി.വൈ/സ്റ്റേറ്റ് - സെൻട്രൽ ബോർഡ് (ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ചാനലുകൾ.
ഐ.ഐ.ടി.കളിൽ: ബോംബെ - എൻവയൺമൻ്റൽ സയൻസ് & എൻജിനിയറിങ് - 5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി); ഭുവനേശ്വർ - 5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി) - സിവിൽ എൻജിനിയറിങ് & എം.ടെക് എൻവയൺമൻ്റൽ എൻജിനിയറിങ്; ധൻബാദ്- എൻവയൺമൻ്റൽ എൻജിനിയറിങ് - 4 വർഷം ബി.ടെക് - മുന്നിലെയും പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി - ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക് സ് പഠിച്ചുള്ള പ്ലസ് ടു.
രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എൻവയൺമൻ്റൽ സയൻസിൽ ഇൻ്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുണ്ട്. ബയോളജി/ മാത്തമാറ്റിക്സ് ഒരു ഓപ്ഷണലായി പഠിച്ച് 50% മാർക്കു വാങ്ങി പ്ലസ് ടു/ തത്തുല്യ കോഴ്സ് സയൻസ് സ്ട്രീമിൽ ജയിച്ചിരിക്കണം. സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി പ്രവേശനം.
കേരളത്തിലെ ഈ മേഖലയിലെ ചില പ്രോഗ്രാമുകൾ: കേരള സർവകലാശാല: എൻവയൺമൻ്റൽ സയൻസ് & എൻവയൺമൻ്റ് ആൻ്റ് വാട്ടർ മാനേജ്മൻ്റ് (കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം) - ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ് ടു.
മഹാത്മാഗാന്ധി സർവകലാശാല: (i) ബി.എസ്.സി ബോട്ടണി മോഡൽ II എൻവയൺമൻ്റൽ മോണിട്ടറിംഗ് & മാനേജ്മൻ്റ് - പ്ലസ് ടു തലത്തിൽ ബോട്ടണി പഠിച്ചിരിക്കണം (ii) ബി.എ. ഹിസ്റ്ററി - മോഡൽ II - ഫോറസ്ട്രി & എൻവയൺമൻ്റൽ ഹിസ്റ്ററി - പ്ലസ് ടു ജയിച്ചിരിക്കണം.
കോഴിക്കോട്- ബി.എസ്.സി എൻവയൺമൻ്റ് & വാട്ടർ മാനേജ്മൻ്റ് - ഏതെങ്കിലും 2 സയൻസ് വിയങ്ങൾ പഠിച്ച പ്ലസ് ടു. മൂന്നു സർവകലാശാലകളിലും പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.താൽപര്യമുള്ള പ്രോഗ്രാമിനനുസരിച്ച് പ്ലസ് ടു തല കോംബിനേഷൻ തിരഞ്ഞെടുത്തു പഠിക്കുക.
കേരളത്തിന് പുറത്തുള്ള വിവിധയിന യൂണിവേർസിറ്റികളിലെ എം.എ അഡ്മിഷൻ പരീക്ഷകളുടെ നോറ്റിഫിക്കേഷൻ?
Posted by Basil Jose K, Kolenchery On 08.04.2021
View Answer
കേരളത്തിനു പുറത്തുള്ള പ്രമുഖ സർവകലാശാലകളുടെ 2021 ലെ എം.എ പ്രവേശന പരീക്ഷകളുടെ വിജ്ഞാപനം വരാനിരിക്കുന്നതേയുള്ളു.
2020 ലെ വിജ്ഞാപനങ്ങൾ പ്രകാരം അവയിൽ പ്രമുഖമായ പ്രവേശന സംവിധാനം 14 ൽ പരം കേന്ദ്ര സർവകലാശാലകളിലേക്കു സംയുക്തമായി നടത്തിയ സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) ആണ്. അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹര്യാണ, ജമ്മു, ജാർഖണ്ഡ്, കേരള, കർണാടക, കഷ്മിർ, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബിഹാർ, തമിഴ്നാട് എന്നീ കേന്ദ്ര സർവകലാശാലകളിലെ എം.എ പ്രവേശനം ഈ പരീക്ഷ വഴിയായിരുന്നു. വിശദാംശങ്ങൾക്ക്
https://cucetexam.in/ കാണുക.
മറ്റു ചില പ്രധാന പി.ജി പ്രവേശന പരീക്ഷകൾ/പ്രവേശന പ്രക്രിയകൾ (കോവിഡ് സാഹചര്യത്തിൽ പ്രവേശന പരീക്ഷ നടത്തുമോ എന്ന കാര്യം വെബ്സൈറ്റ് വഴി മനസ്സിലാക്കണം):
* ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ബി.എച്ച്.യു), വാരണാസി - പോസ്റ്റ് ഗ്രാജുവറ്റ് എൻട്രൻസ് ടെസ്റ്റ് (പി.ഇ.റ്റി): http://bhuonline.in/
*അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി (എ.എം.യു), അലിഗർ - https://amucontrollerexams.com
* ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എൻ.യു), ന്യൂഡൽഹി- ജെ.എൻ.യു.എൻട്രൻസ് എക്സാമിനേഷൻ (ജെ.എൻ.യു.ഇ.ഇ) - നടത്തുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) - https://jnuexams.nta.nic.in/, https://www.jnu.ac.in/
* ജാമിയ മിലിയ ഇസ്ലാമിയ (ജെ.എം.ഐ) യൂണിവേഴ്സിറ്റി, ന്യൂഡൽഹി - ജെ.എം.ഐ എൻട്രൻസ് ടെസ്റ്റ്: http://jmicoe.in/, https://www.jmi.ac.in/
* യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (ഡി.യു.ഇ.ടി): http://du.ac.in
* ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി, അമർകന്തക്, മധ്യപ്രദേശ് : www.igntu.ac.in/
* വിശ്വഭാരതി, ശാന്തിനികേതൻ: http://www.visvabharati.ac.in/
* യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദ്, ഹൈദരബാദ്: https://uohyd.ac.in/
* യൂണിവേഴ്സിറ്റി ഓഫ് അലഹബാദ്, പ്രയാഗ്രാജ്: https://www.allduniv.ac.in/
* പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, പുതുശ്ശേരി: https://www.pondiuni.edu.in
* മദ്രാസ് യൂണിവേഴ്സിറ്റി, ചെന്നൈ: https://www.unom.ac.in
* ബാംഗളൂർ യൂണിവേഴ്സിറ്റി:
https://bangaloreuniversity.ac.in
* ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ- അപേക്ഷ വിളിച്ചിട്ടുണ്ട്: https://www.tiss.edu
ഞാൻ പ്ലസ്ടു വിദ്യാർത്ഥി. BSC നഴ്സിംഗ് ന് പ്രവേശന പരീക്ഷ ക്ക് എങ്ങനെ അപേഷിക്കാ? ജൂലായ് 18 നാണെന്ന് അറിഞ്ഞു. അതുകൊണ്ട് ഇപ്പൊൾ അപേക്ഷിക്കാൻ പറ്റോ?
അപേക്ഷിക്കേണ്ടത് എങനെ ആണെന്ന് പറഞ്ഞു തരാമോ?
Posted by Manjima, Mangalam,valamaruthoor On 08.04.2021
View Answer
ഏതു പ്രവേശന പരീക്ഷയാണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല. 2021 ലെ ബി.എസ്.സി.നഴ്സിംഗ് പ്രവേശനത്തിന് ഇതിനകം വന്ന ചില വിജ്ഞാപനങ്ങളിൽ ഇവയും ഉൾപ്പെടുന്നു. ചിലതിന്, അപേക്ഷ നൽകേണ്ട സമയം കഴിഞ്ഞു.
* ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൻ്റെ കീഴിലെ നഴ്സിംഗ് കോളേജുകളിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിലേക്ക് 2021 മാർച്ച് 10 വരെ അപേക്ഷിക്കാമായിരുന്നു. പ്രവേശനപരീക്ഷാ തിയ്യതി സംബന്ധിച്ചുള്ള അറിയിപ്പ് പിന്നീട് വരുന്നതാണ്. പൂനെ, കൊൽക്കത്ത, ന്യൂഡൽഹി, ലക്നൗ, ബാംഗളൂർ, ഐ.എൻ.എസ്. അശ്വിനി എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് ഉള്ളത്.
* ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന ബി.എസ്.സി (ഓണേഴ്സ്) പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ 6 വരെ ബേസിക് രജിസ്ട്രേഷൻ നടത്താമായിരുന്നു. ഫൈനൽ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 27 ന് തുടങ്ങും. പ്രവേശനപരീക്ഷ 2021 ജൂൺ 14 നാണ്. ഭുവനേശ്വർ, ഭോപ്പാൽ ന്യൂഡൽഹി, ജോദ്പൂർ, പട്ന, റായ്പൂർ റിഷികേശ് എന്നിവിടങ്ങളിലാണ് 2020 ൽ കോഴ്സ് ഉണ്ടായിരുന്നത്.
*ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് & ന്യൂറോസയൻസസ് (നിംഹാൻസ്) നടത്തുന്ന ബി.എസ്.സി. നഴ്സിംഗ് പ്രോഗ്രാമിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജൂലായ് 18 നാണ്.
* പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ) - ലെ ബി.എസ്.സി നഴ്സിംഗ്; ന്യൂഡൽഹി ആർ.എ.കെ. കോളേജ് ഓഫ് നഴ്സിംഗിലെ ബി.എസ്.സി. (ഓണേഴ്സ്) നഴ്സിംഗ് എന്നിവയിലെ പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഈ സ്ഥാപനങ്ങൾ അറിയിച്ചിട്ടുണ്ട്. നീറ്റ് യു.ജി. 2021 ആഗസ്റ്റ് 1 നാണ്. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുക. ബന്ധപ്പെട്ട സ്ഥാപനം അപേക്ഷ ക്ഷണിക്കുമ്പോൾ അവിടേക്കും അപേക്ഷിക്കണം.
* ചണ്ടിഗർ പോസ്റ്റ്ഗ്രാജുവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) ലെ 2021 ലെ ബി.എസ്.സി നഴ്സിംഗ് പ്രവേശനം വിജ്ഞാപനം വരാനുണ്ട്.
* കേരളത്തിലെ 2020 ലെ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കി എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ് നടത്തിയത്. 2021 ലെ പ്രവേശന അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.
എൻ്റെ മകന് astronomy പഠിക്കാൻ എവിടെ ചേരണം,എന്ത് കോഴ്സ് എടുക്കണം?
Posted by Vidhya PM, Pukattupady On 08.04.2021
View Answer
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയം, ഇവയല്ലാതെ മറ്റൊരു വിഷയം എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ച് മൊത്തം 75% മാർക്കു വാങ്ങി ജയിച്ച വിദ്യാർത്ഥികൾക്ക്, പ്രവേശനം നൽകുന്ന 5 വർഷ (10 സെെെമസ്റ്റർ) ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ ഭാഗമായി അസ്ട്രോണമി & അസ്ട്രോഫിസിക്സ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യുവാൻ അവസരം നൽകുന്നുണ്ട്. ബി.ടെക് (എൻജിനിയറിങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി എന്ന ഈ കോഴ്സിൻ്റെ ഭാഗമായാണ് ഈ സൗകര്യമുളളത്. പ്രോഗ്രാമിൻ്റെ ആറാം സെമസ്റ്ററിനു ശേഷം, വിദ്യാർത്ഥിയുടെ താൽപര്യം , അതുവരെയുള്ള മികവ്, എന്നിവ പരിഗണിച്ചുകൊണ്ട്, മാസ്റ്റർ ഓഫ് സയൻസ് വിഭാഗത്തിൽ അസ്ട്രോണമി & അസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നും മാസ്റ്റർ ഓഫ് ടെക്നോളജി എങ്കിൽ എർത്ത് സിസ്റ്റം സയൻസ്, ഓപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നും അനുവദിക്കും. ആപേക്ഷികമായി മികച്ച രീതിയിൽ 6 സെമസ്റ്റർ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ലഭിക്കാം. കോഴ്സിനെപ്പറ്റി കൂടുതൽ അറിയാൻ www.iist.ac.in കാണുക.
ഐ.ഐ.എസ്.ടി. പ്രവേശനം ലഭിക്കാൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് - ൽ മികച്ച റാങ്ക് വേണം. ഐ.ഐ.എസ്.ടി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. പ്ലസ് ടു കഴിഞ്ഞുള്ള ഘട്ടത്തിൽ ഈ മേഖലയിൽ മറ്റു കോഴ്സുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
Plus two പഠിക്കുന്നു. Integrated Msc പഠിക്കാനാണ് താത്പര്യം . CUSATന്റെ പ്രവേശന യോഗ്യതയായി plus two mark consider ചെയ്യുന്നുണ്ടോ.. Integrated coursesനെ കുറിച്ച് കൂടൂതലറിയണമെന്നുണ്ട്.
Posted by Anusree , Kasaragod On 08.04.2021
View Answer
Normally it is based on the marks in the entrance Examination. For 2021-22 admissions also it is announced that selection will be based on marks in Entrance Examinations. But for admissions you will have to secure the minimum marks prescribed in the Prospectus. Visit https://admissions.cusat.ac.in/ and also see the Prospectus available there.
final year b.pharm ചെയ്യുന്നു. തുടർന്ന് LLB ചെയ്യാൻ ആഗ്രഹമുണ്ട്. അതിനുള്ള entrance exam തുടങ്ങിയ കാര്യങ്ങൾ എന്തൊക്കെയാണ് ?
Posted by Aimy Kuriakose, Ernakulam On 08.04.2021
View Answer
ബിരുദപഠനത്തിനു ശേഷം ത്രിവത്സര എൽഎൽ.ബി. പ്രോഗ്രാമിന് അപേക്ഷാക്കാൻ അവസരമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം. മാർക്ക് വ്യവസ്ഥ ഉണ്ടാകും.
കേരളത്തിൽ തിരുവനന്തപുരം, എണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലും 7 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും 3 വർഷ എൽഎൽ.ബി. പ്രോഗ്രാo ഉണ്ട്. പ്രവേശനപരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദകോഴ്സിന് മൊത്തത്തിൽ 45% മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് ചില ഇളവുണ്ട്. നിലവിൽ ഉയർന്ന പ്രായപരിധിയില്ല. പക്ഷെ ഇത് കോടതി വിധിക്ക് വിധേയമാണ്. കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക്, മൊത്തം 200 ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ജനറൽ ഇംഗ്ലീഷ് (60 ചോദ്യങ്ങൾ), ജനറൽ നോളജ് (45), അരിത് മറ്റിക് & മെൻ്റൽ എബിലിറ്റി (25), ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് (70) എന്നിവയിൽ നിന്നും ഉണ്ടാകും. മൊത്തം മാർക്ക് 600. പരീക്ഷയിൽ യോഗ്യത നേടാൻ 10% മാർക്ക് (60) നേടണം. പട്ടിക വിഭാഗക്കാർക്ക് 5 % (30) മതി. 2021 ലെ പ്രവേശനവിജ്ഞാപനം വന്നിട്ടില്ല. 2020 ലെ പ്രവേശന വിശദാംശങ്ങൾ
www.cee-kerala.org ൽ ഉള്ളത് പരിശോധിക്കുക.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് - ൽ, 3 വർഷ എൽഎൽ.ബി. പ്രോഗ്രാമുണ്ട്. കോമൺ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. 2021 പ്രവേശനത്തിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ https://admissions.cusat.ac.in ൽ ലഭിക്കും.
3 വർഷ എൽ എൽ.ബി. പ്രോഗ്രാം ഉള്ള മറ്റു ചില പ്രമുഖ സർവകലാശാലകൾ/ സ്ഥാപനങ്ങൾ:
* ബനാറസ് ഹിന്ദു സർവകലാശാല: 3 വർഷ എൽ.എൽ.ബി (ഓണേഴ്സ്). പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് http://bhuonline.in/
* ഡൽഹി യൂണിവേഴ്സിറ്റി- സർവകലാശാലയുടെ എൽഎൽ.ബി. എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം - http://lawfaculty.du.ac.in/
* ഗവ.ലോ കോളേജ്, മുംബൈ: എൽഎൽ.ബി 3 വർഷ കോഴ്സ്. നിയമപഠനത്തിൽ താൽപര്യമുള്ള എന്നാൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് രണ്ടാം വർഷം കഴിഞ്ഞ് എൽഎൽ.ബി (ജനറൽ) ഡിഗ്രിയുമായി പുറത്തു വരാം. മഹാരാഷ്ട്ര കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി) സെൽ നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനo.
www.glcmumbai.com, https://cetcell.mahacet.org
* യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോ ഒസ്മാനിയ യൂണിവേഴ്സിറ്റി: എൽഎൽ.ബി. കോമൺ എൻട്രൻസ് എക്സാമിനേഷൻ (ലോ സി.ഇ.ടി) വഴി പ്രവേശനം.
www.osmania.ac.in/lawcollege/
* ഖരഗ്പൂർ ഐ.ഐ.ടി. യുടെ രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ലോ: എൽ.എൽ.ബി (ഓണേഴ്സ്) - എൻജിനിയറിങ്/ ടെക്നോളജി/മെഡിസിൻ/തത്തുല്യ ബിരുദം അല്ലെങ്കിൽ സയൻസ്/ ഫാർമസി എം.എസ്.സി അല്ലെങ്കിൽ ഇവയിൽ ഒന്നും എം.ബി.എ.യും വേണം. പ്രവേശന പരീക്ഷയുണ്ട്. www.iitkgp.ac.in/law
Sir may I know the dates of refunding aayush and what are the steps to it.
Posted by Sandra , Calicut On 07.04.2021
View Answer
There is no information on this at the counselling site https://aaccc.gov.in/aacccug/home/homepage
I am a plus two science student
If there is any combined course for degree and civil service ?
Where we can study that type of courses ?
What are the details?
Posted by Arathi.R, Kureepally On 07.04.2021
View Answer
There is a course named "BA Administrative Service Course" for Civil Service Aspirants at University of Science and Technology, Meghalaya (USTM). See the link https://www.ustm.ac.in/event/ba-administrative-service-course-for-civil-service-aspirants-at-ustm/ for details.
KL Deemed to be University KLEF Greenfields ,Vaddeswaram; Guntur District; Andhra Pradesh- 522 502 has a Bachelor of Arts (BA) with integrated IAS (UPSC exams) coaching program See https://www.kluniversity.in/ba/default.aspx
Administrative Service Degree College, 846,Near Shyam Dham Mandir, New Nandanwan, Nagpur-440009 affiliated to Kavikulguru Kalida Sanskrit University offers a BA Civil Services Course. See https://www.asdcollege.org/
Competitive Examination Centre, Savitribai Phule Pune University, Pune offers a three year Integrated course for Administrative careers.
Pages:
1 ...
66 67 68 69 70 71 72 73 74 75 76 ...
2959