How can I join in paramedical courses after +2 and which are the paramedical courses
Posted by Lakshmipriya, Thrissur On 21.04.2021
View Answer
ആരോഗ്യപരിപാലന രംഗത്ത് രോഗനിർണയം, രോഗചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഡോക്ടർമാരെ സഹായിക്കുന്നവരായി പ്രവർത്തിക്കാനാണ് താൽപര്യമെങ്കിൽ നിരവധി ബിരുദ പ്രോഗ്രാമുകളും ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ട്.
നഴ്സിംഗ് മേഖലയിലെ പ്രോഗ്രാമുകളാണ് ബി.എസ്.സി. നഴ്സിംഗ്, ഡിപ്ലോമ പ്രോഗ്രാമുകളായ ജനറൽ നഴ്സിംഗ് & മിഡ് വൈഫറി, ഓക്സിസിലിയറി നഴ്സിംഗ് & മിഡ് വൈഫറി എന്നിവ. മറ്റ് ചില ബിരുദ പോഗ്രാമുകൾ: മെഡിക്കൽ ലബോറട്ടറി ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, മെഡിക്കൽ
റേഡിയോളജിക്കൽ ടെക്നോളജി, ഒപ്റ്റോമട്രി, ഫിസിയോതെറാപ്പി, ഓക്യുപ്പേഷണൽ തെറാപ്പി, പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്, ഓഡിയോളജി & സ്പീച്ച് ലാoഗ്വേജ് പത്തോളജി, കാർഡിയോ വാസ്കുലാർ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, അനസ്തേഷ്യാ ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി, യൂറോളജി ടെക്നോളജി, ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, ബ്രോങ്കോസ്കോപ്പി ടെക്നിഷ്യൻ, പൾമനറി ഫംഗ്ഷൻ ടെസ്റ്റ് ടെക്നീഷ്യൻ, സ്ലീപ് ലാബ് ടെക്നീഷ്യൻ, റസ്പിരേറ്ററി ടെക്നോളജി, റെസ്പിരേറ്ററി തെറാപ്പി, എംബാമിംഗ് & മോർച്ചറി സയൻസസ്, മെഡിക്കൽ ആനിമേഷൻ & ഓഡിയോ വിഷ്വൽ ക്രിയേഷൻ, പബ്ലിക് ഹെൽത്ത്, ഡെൻ്റൽ മെക്കാനിക്സ്, ഡൻ്റൽ ഹെജിൻ, ഡൻ്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻ്റ് മുതലായവ.
ഇവയിൽ പലതിനും ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ബാച്ചലർ ഓഫ് ഫാർമസി, ഡിപ്ലോമ ഇൻ ഫാർമസി പ്രോഗ്രാമുകളും ഉണ്ട്.
ഓരോ പ്രോഗ്രാമിനെപ്പറ്റിയും മനസ്സിലാക്കി അനുയോജ്യമെന്നു കരുതുന്ന ഒന്ന് തിരഞ്ഞെടുത്തു പഠിക്കുക.
Admission process varies from Institution to Institution. In Keala, admissions for 2020-21 was based on Plus 2 marks. For AIIMS there is Entrance Examination, JIPMER, PGIMER, are some prominent institutions conducting para medical courses. Visit their websites to know about the admission process.
after +2,if I get a chance to decide between computer science Engineering in NIT,Calicut or IIT Palakkad,which one will have more value/beneficial?
Posted by Luke , Ernakulam On 21.04.2021
View Answer
There are various factors that students consider when selecting an Institution. One is the Institution tag. It depends on which tag you prefer to progress in your career. If you are looking for an IIT tag, go for IIT or else go for NIT. Based on age of the Institution, NIT Calicut is older compared to IIT Palakkad. In any case both are good.
I read the information regarding the question of Athira being clarified about Ph.D. How many seats will be available in such institutions?
Posted by Priyanka Sidharthan , Guruvayoor On 21.04.2021
View Answer
Please specify the area you are relating to. Please specify the context and ask your doubt specifically.
LLB പാർട്ട് ടൈം ആയിട്ട് ചേരണം. കേരളത്തിൽ അവിടെയൊക്കെ പാർടൈം LLB ചെയ്യാം. എങ്ങനെയാണ് അഡ്മിഷൻ procedures
Posted by Adarsh sasidharan, Kollam On 20.04.2021
View Answer
There is no part time LL.B Program in Kerala
അനാസ്തെഷ്യ ആൻഡ് ഓപ്പറേഷൻ ടെക്നോളജി കോഴ്സ് ബി എസ് സി കുറിച്ച് അറിയുവാൻ താൽപര്യമുണ്ട് ഈ കോഴ്സ് എവിടെയെല്ലാം ഉണ്ട് ഫീസ് എങ്ങനെയാണ് ഇതിന്റെ ജോലിസാധ്യത എങ്ങനെയൊക്കെയാണ് ദയവായി പറഞ്ഞു തരിക
Posted by Arathi, Kozhikode On 19.04.2021
View Answer
പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാം പ്രവേശന പ്രോസ്പക്ടസ് പ്രകാരം, രണ്ടരവർഷത്തെ, ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യാ ടെക്നോളജി, ഡിപ്ലോമ പ്രോഗ്രാം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, സർക്കാർ മെഡിക്കൽ കോളേജുകളിലുണ്ട്. സ്വാശ്രയ മേഖലയിൽ 16 സ്ഥാപനങ്ങളിൽ ഈ ഡിപ്ലോമ പ്രോഗ്രാമുണ്ട്. പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, മൊത്തത്തിൽ 40% മാർക്ക് നേടി ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ മൂന്നു വിഷയങ്ങൾക്ക് കിട്ടിയ മൊത്തം മാർക്ക് പരിഗണിച്ചാണ്, റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
സ്വകാര്യ മേഖലയിൽ, അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് (കൊച്ചി) - ൽ, ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി പ്രോഗ്രാം ലഭ്യമാണ്. സ്ഥാപനത്തിന്റെ പ്രവേശന പരീക്ഷയുണ്ട്.
കേരളത്തിന് പുറത്ത് സർക്കാർ/സ്വകാര്യ മേഖലയിൽ ചില സ്ഥാപനങ്ങളിൽ ഡിഗ്രി പ്രോഗ്രാം ഉണ്ട്. സർക്കാർ മേഖലയിൽ, റിഷികേശ് (ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി), ഭുവനേശ്വർ (ബി.എസ്.സി.ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യോളജി ടെക്നോളജി)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്; പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ബി.എസ്.സി. അലൈഡ് ഹെൽത്ത് സയൻസസ്- അനസ്തേഷ്യാ ടെക്നോളജി) എന്നിവയിൽ പ്രോഗ്രാം ഉണ്ട്. നീറ്റ് യു.ജി. അടിസ്ഥാനമാക്കിയല്ല പ്രവേശനം. പ്രത്യേകം പ്രവേശനപരീക്ഷകൾ ഉണ്ട്.
മെഡിക്കൽ ആവശ്യങ്ങൾക്കായി, നിയന്ത്രിതമായ, താൽകാലികമായി ബോധം നഷ്ടമാകുന്ന അവസ്തയുമായി ബന്ധപ്പെട്ട പഠന മേഖലയാണ് അനസ്തേഷ്യാ ടെക്നോളജി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികൾക്ക്, അനസ്തേഷ്യ നൽകുന്നതിലും, അവരെ നിരീക്ഷിക്കുന്നതിലും, ഡോക്ടർമാരെ സഹായിക്കുന്ന അനുബന്ധ ആരോഗ്യ പ്രൊഫഷണൽ ആണ്, അനസ്ത്യേഷ്യ ടെക്നീഷൻ. ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരാഗ്യ പ്രൊഫഷണലുകൾ, എന്നിവരുമൊത്തു പ്രവർത്തിക്കേണ്ട ഇവർ, അനസ്തേഷ്യാ വകുപ്പിലും, ഓപ്പറേഷൻ തിയറ്ററുകളിലുമാണ് മുഖ്യമായും ജോലി ചെയ്യേണ്ടി വരിക. അതുകൊണ്ടു തന്നെ,
അനസ്തേഷ്യാ വകുപ്പും, ശസ്ത്രക്രിയാസംവിധാനങ്ങളുമുള്ള ആശുപത്രികളിലാണ്, ജോലി അവസരങ്ങൾ ഉണ്ടാവുക. ആരോഗ്യമേഖല വളർന്നു വികസിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ മേഖലയിൽ യോഗ്യത നേടുന്നവർക്ക്, സർക്കാർ/സ്വകാര്യ ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, തുടങ്ങിയിടങ്ങളിൽ ജോലി ലഭിക്കാം.
ഞൻ ITI ഫാഷൻ ഡിസൈൻ പഠിക്കുന്നു. ഇത് കഴിഞ്ഞാൽ എന്താണ് പേടിക്കേണ്ടത്. ഇതിന്റെ സാധ്യത എന്തോക്കെയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്.
Posted by Arathi , Kozhikode On 17.04.2021
View Answer
Please specify if you have passed SSLC or not.
I had taken bio stream. But i didn't choose maths. Is maths compulsory for this course.
Posted by Amritasree. P. M, Chevayur On 16.04.2021
View Answer
Please specify the course you have in mind...
സാർ ഞാൻ +2 കോമേഴ്സ് സ്റുഡന്റാണ്.
ക്ലാറ്റ് എക്സാം ആൻഡ് ഗവണ്മെന്റ് ലോ കോളേജ് കേരളത്തിൽ ഏതൊക്കെ എന്ന് പറയാവോ?
Posted by Varna.S, Thiruvananthapuram On 16.04.2021
View Answer
Only National University of Advanced Legal Studies (NUALS) Kochi admits students for BA LLB Honours Program based on CLAT Rank in Kerala. For Govt Law Colleges, admissions to Integrated law [programs are based on the rank in the Entrance examinations conducted by Commissioner for Entrance Examinations.
ഞാൻ +2 കോമേഴ്സ് എടുക്കാൻ ആഗ്രഹിക്കുന്നു.+2 പഠനത്തോടൊപ്പം എനിക്ക് സി. എ (C. A)ബേസിക് /ഫൗണ്ടേഷൻ കോഴ്സ് ന് ചേർന്ന് പഠിക്കാൻ കഴിയുമോ?
ഇതിന് ഞാൻ എന്താണ് ചെയ്യേണ്ടത്.
Posted by Vineeth , PALAKKAD On 16.04.2021
View Answer
You can do the CA Foundation Program during your Plus 2. For details and the procedure contact ICAI Palghat Branch of SIRC of the Institute of Chartered Accountants of India, ICAI BHAWAN, 8/121/ (2), Indrani Nagar, Chunnambuthara, Palakkad- 678012
MSc ലെവലിൽ astronomy/astrophysics കോഴ്സുകൾ ഉണ്ടോ?
Posted by C P Hemanth Krishna, Thrissur On 15.04.2021
View Answer
ഇൻഡോർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo നടത്തുന്നുണ്ട്. ഐ.ഐ.ടി. നടത്തുന്ന, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജാo) വഴിയാണ്, പ്രവേശനം. ബിരുദതലത്തിൽ ഫിസിക്സ്/ മാത്തമാറ്റിക്സ്/ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്/ഇലക്ട്രിക്കൽ എൻജിനിയറിങ്/മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവയിലൊന്ന് പഠിച്ചിരിക്കണം. ജാമിൽ ഫിസിക്സ് പേപ്പറാണ് അഭിമുഖീകരിക്കേണ്ടത്. ജാം യോഗ്യത നേടിയ ശേഷം, കേന്ദ്രീകൃത്ര അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കണം.
തെലങ്കാന, ഹൈദരബാദ്, ഒസ്മാനിയ സർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസ് - ൽ, എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo ഉണ്ട്. ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ഫിസിക്സ് പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്.
പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ അസ്ട്രോണമി & സ്പേസ് ഫിസിക്സ് എം.എസ്.സി. പ്രോഗ്രാം ഉണ്ട്. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം കെമിസ്ട്രി/കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/കംപ്യൂട്ടർ മെയിന്റനൻസ്/സ്പേസ് സയൻസ്/സ്റ്റാറ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നും പഠിച്ച്, ബി.എസ്.സി.ബിരുദം നേടിയവർ, ഫിസിക്സിൽ ബി.എസ്.സി (ഓണേഴ്സ്) ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് മാർക്ക് പരിഗണിച്ചാണ് പ്രവേശനം.
ആസ്ട്രോണമി & അസ്ട്രോഫിസിക്സിലുള്ള മാസ്റ്റർ ഓഫ് സയൻസ് കോഴ്സ് തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുണ്ടു്. പക്ഷെ അതിലെ പ്രവേശനത്തിന് പി.ജി. വേണം. ഫിസിക്സിലെ മാസ്റ്റേഴ്സ് ബിരുദധാരികൾക്കുo അപേക്ഷിക്കാം. ഒപ്പം, ഫിസിക്സിൽ ഗേറ്റ്/ ജസ്റ്റ് യോഗ്യതയോ ഫിസിക്കൽ സയൻസസിലെ യു.ജി.സി - നെറ്റ് യോഗ്യതയോ കൂടി വേണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടെസ്റ്റ്/ഇൻറർവ്യൂ എന്നിവയുണ്ടാകും.
Pages:
1 ...
64 65 66 67 68 69 70 71 72 73 74 ...
2959