when i get cyber security in b.tech which exams i can apply? in kerala which colleges/universities available in this course
Posted by Harsha A, kanhangad On 15.05.2021
View Answer
Computer Science and Engineering (Cyber Security) in Kerala is offered at Rajadhani Institute of Engineering & Tech., Attingal. You have to qualify in Kerala Engineering Entrance and find place in the rank list. Allotment is made by the Commissioner for Entrance Examinations for Govt sears. For management seats you may contact the college.
കേരളത്തിൽ bsc ഫോറെൻസിക് സയൻസ് പഠിക്കാൻ പറ്റുമോ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും എങ്ങനെ പഠിക്കാം?
Posted by Vaishna, THIRUVANANTHAPURAM On 15.05.2021
View Answer
There are no BSc Forensic Science Programs in Kerala. There is a B.Voc Forensic Science Program at St Thomas College Thrissur (Autonomous) Se the website https://stthomas.ac.in/ for the details including admission process.
what course should be pursued to become a veterinary doctor ?what are the further specialisations in it ?which are the top government colleges in India that provide this course? how is the fees requirements?
Posted by AKSHAY JOHNY, ERNAKULAM On 14.05.2021
View Answer
You have to take Physics Chemistry Biology group . Specializations for Masters in Veterinary Science varies from Institutions Institution, For the specializations offered at Kerala Veterinary and Animal Seances University, see the Prospectus at https://www.kvasu.ac.in/userfiles/Prospectus-2020.pdf.
Some of the top colleges for B.V.Sc & AH as per student preferences are ICAR - Indian Veterinary Research Institute; College of Veterinary and Animal Science, Bikaner; Post Graduate Institute of Veterinary Education, Jaipur; College of Veterinary and Animal Sciences, Patna; College of Veterinary Science, Hisar; College of Veterinary and Animal Science, Navania, Udaipur; College of V S and Animal Husbandry, Mathura; College of Veterinary Science, Ludhiana; Collège of V S and Animal Husbandry, Anand ; Mumbai Veterinary College, Mumbai etc
Hi,
I will be completing graduation this year. I am currently pursuing B.Sc Psychology. I wanted to know the scope of specialising in criminology. Also I couldnt find many colleges providing this course. Could you provide a list of good colleges in India and Kerala. I prefer studying in Kerala.
Posted by Nazreen, Ernakulam On 14.05.2021
View Answer
കുറ്റകൃത്യങ്ങളുടെ, ശാസ്ത്രീയ പഠനമാണിത്. ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ, സ്വഭാവം, വ്യാപ്തി, കാരണങ്ങൾ, നിയന്ത്രണം, പ്രത്യാഘാതം, സമൂഹത്തിലെയും വ്യക്തിയുടെയും, കൂറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത കുറയ്ക്കുവാനുള്ള ശാസ്ത്രീയമാർഗങ്ങൾ, തുടങ്ങിയവയൊക്കെ പാഠ്യപദ്ധതിയിൽ പെടുന്നു. പി.ജി തലത്തിൽ ക്രിമിനോളജിയിലും അനുബന്ധ വിഷയങ്ങളിലും, കോഴ്സുകൾ ഉള്ള ചില സ്ഥാപനങ്ങൾ: മദ്രാസ്, പൂനെ, ജമ്മു, ഇന്ദ്രപ്രസ്ഥ, ലക്നൗ സർവകലാശാലകൾ; മുംബൈ, ടിസ്സ്; ഡൽഹി എൽ.എൻ.ജെ.എൻ. നാഷണൽ ഇൻസ്റ്റിറ്റ്യുട് ഓഫ് ക്രിമിനോളജി & ഫോറൻസിക് സയൻസ്; ജോധ്പുർ, സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പോലീസ് സെക്യൂരിറ്റി & ക്രിമിനൽ ജസ്റ്റിസ്; ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി; ഗുജറാത്ത് രക്ഷ ശക്തി യൂണിവേഴ്സിറ്റി. No collage in Kerala offers this course at Masters level as per our information.
എം എസ് സി സി
ഫർമസിയൂട്ടിക്കൽ കെമിസ്ട്രി കഴിഞ്ഞാൽ ഫർമസിസ്റ് ആയി ജോലി ചെയ്യാൻ പറ്റുമോ
Posted by Jijukrishna , Thalikulam On 14.05.2021
View Answer
To be pharmacist you need D.Pharm or B.Pharm. After MSc in Pharmaceutical Chemistry you can think of research in the concerned field.
I have currently qualified Master's degree in Physics. Will I be able to apply for career in ISRO, DRDO, VSSC like organisation with my Master's degree only.
What all the minimum qualification to get recruited as scientist in these organisation
Posted by Gopika Vijay, Chalakudy On 14.05.2021
View Answer
There are openings for MSc Physics holders in ISRO and related Institutions. See the recruitment site of ISRO https://www.isro.gov.in/careers
കേരള സർക്കാരിൻ്റെ കീഴിൽ B Pharm പഠിക്കാൻ എഴുതേണ്ട പരീക്ഷ ഏതാണ് എപ്പോഴാണ്
Posted by Parvathy prasad, T v Puram On 14.05.2021
View Answer
കേരളത്തിലെ ബാച്ചലർ ഓഫ് ഫാർമസി (ബി.ഫാം) പ്രവേശനത്തിലെ ഗവൺമൻ്റ് സീറ്റുകളിലെ പ്രവേശനം കേരള പ്രവേശനപരീക്ഷാ കമ്മീഷണറാണ് നടത്തുന്നത്. ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവ പഠിച്ച് ഓരോന്നും ജയിച്ച് പ്ലസ് ടു കോഴ്സ് ജയിച്ചിരിക്കണം എന്നതാണ് പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസയോഗ്യത. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഒരു പേപ്പറാണ് ബി.ഫാം പ്രവേശന പരീക്ഷയ്ക്കുള്ളത്. ഫിസിക്സിൽ നിന്നും 72 ഉം കെമിസ്ട്രിയിൽ നിന്നും 48 ഉം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്നതാണ് പരീക്ഷ (ഈ പേപ്പർ കേരള എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ഒന്നാം പേപ്പർ തന്നെയാണ്). ശരിയുത്തരം 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. ഈ പേപ്പറിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കി, പ്രത്യേക രീതിയിലാണ്, ഫാർമസി റാങ്ക് പട്ടിക തയ്യാറാക്കുന്നത്. പരീക്ഷയ്ക്ക്, കെമിസ്ട്രി ഭാഗത്തെ പരമാവധി മാർക്കായ 192 ൽ (48 ചോദ്യം 4 മാർക്കുവീതം) കിട്ടിയ മാർക്കിനെ 2.25 കൊണ്ട് ഗുണിക്കും. അപ്പോൾ കെമിസ്ട്രിയുടെ പരമാവധി മാർക്ക് 432 ആകും. ഇതിൽ കിട്ടുന്ന മാർക്കിനൊപ്പം, ഫിസിക്സ് ഭാഗത്ത് പരമാവധി മാർക്കായ 288 ൽ കിട്ടിയ മാർക്ക് (72 ചോദ്യം, 4 മാർക്കുവീതം) മാറ്റം ഒന്നും വരുത്താതെ കൂട്ടും. ഇങ്ങനെ ചെയ്യുമ്പോൾ കിട്ടാവുന്ന പരമാവധി സ്കോർ, 720 ആയിരിക്കും (432+288=720). ഈ സ്കോറിനെ 3 ൽ 2 കൊണ്ടു ഗുണിക്കും. അപ്പേൾ സ്കോർ, 480 ൽ ആകും [720 x (2/3)]. ഈ രീതിയിൽ 480 ൽ കിട്ടുന്ന സ്കോറാണ് ഫാർമസി റാങ്കിoഗിനായുള്ള ഇൻഡക്സ് സ്കോർ. ഇൻഡക്സ് സ്കോർ 10 എങ്കിലും കിട്ടിയാൽ (പട്ടിക വിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല. അവർ പേപ്പറിൽ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നൽകിയിരിക്കണം) റാങ്കിംഗിന് പരിഗണിക്കും. ഈ റാങ്ക് പട്ടിക വച്ചാണ് കേന്ദ്രീകൃത അലോട്ടുമെൻ്റ് പ്രക്രിയ വഴി ബി.ഫാം. അലോട്ടുമെൻ്റ് നൽകുന്നത്.
2020 ലെ അലോട്ടുമെൻ്റിൽ ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കണ്ണൂർ എന്നീ സർക്കാർ ഫാർമസി കോളേജുകൾ, 48 സ്വാശ്രയ ഫാർമസി കോളേജുകൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത് (പിന്നീട് 3 സ്വാശ്രയ ഫാർമസി കോളേജുകൾ കൂടി പ്രക്രിയയിലേക്ക് വന്നിരുന്നു)
സർക്കാർ ഫാർമസി കോളേജുകളിലെ വാർഷിക ട്യൂഷൻ ഫീസ് 15750 രൂപയും സ്വാശ്രയ ഫാർമസി കോളെജുകളിലേത് 98000 രൂപയുമായിരുന്നു.
2020 ലെ പ്രോസ്പക്ടസ്, അലോട്ടുമെൻ്റ് വിവരങ്ങൾ, അലോട്ടുമൻ്റിലെ അവസാന റാങ്കുകൾ തുടങ്ങിയവ www.cee.kerala.gov.in, www.cee-kerala.org എന്നിവയിൽ ലഭിക്കും. അത് പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കുക.
When will the JNUEE and cucet 2021 entrance exams begins?
Posted by jayakumar vm, ERNAKULAM On 10.05.2021
View Answer
No announcement has come on that...Wait for the announcements and Notifications.
അഗ്രികൾച്ചർ കോഴ്സും അതിനുള്ള ജോലി സാധ്യതകളും എന്താണെന്ന് പറഞ്ഞുതരാമോ സാർ..
Posted by Aleena , Kollam On 10.05.2021
View Answer
പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്, നിശ്ചിത മാർക്കു വാങ്ങി ജയിക്കുന്നവർക്ക്, നാലു വർഷ, ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. കേരളത്തിൽ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ കോഴ്സിൽ, കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയുള്ള പ്രവേശനത്തിന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിക്കണം. അതോടൊപ്പം, കേരള എൻട്രൻസ് കമ്മീഷണറേറ്റ്, കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കുകയും വേണം (https://cee.kerala.gov.in).
നിലവിലെ വ്യവസ്ഥയനുസരിച്ച്, നീറ്റിൽ 720 ൽ 20 മാർക്കു ലഭിച്ചാൽ, കേരളത്തിലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. നീറ്റ് വെബ്സൈറ്റ്: https://ntaneet.nic.ഇൻ
ഇതു കൂടാതെ, രാജ്യത്തെ കാർഷിക സർവകലാശാലകളിലെ (കേരള കാർഷിക സർവകലാശാല ഉൾപ്പടെ) ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ആണ്. അതിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയും, എൻ.ടി.എ.യാണ് നടത്തുന്നത്. ഈ പരീക്ഷ വഴിയും, കേരളത്തിലും പുറത്തും, ബി.എസ്.സി. അഗ്രിക്കൾച്ചർ പഠിക്കാം. വെബ്സൈറ്: https://ntaicar.nic.in
ബാച്ചലർ ബിരുദത്തിനു ശേഷം, മാസ്റ്റേഴ്സ്, പി.എച്ച്.ഡി. പഠന അവസരങ്ങളുണ്ട്. യോഗ്യതയ്ക്കനുസരിച്ച്, കേന്ദ്ര/സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടു പ്രവർത്തികുന്ന കൃഷി, അനുബന്ധ വകുപ്പുകൾ, ഐ.സി.എ.ആർ. സ്ഥാപനങ്ങൾ/ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന കാർഷിക സർവകലാശാലകൾ, കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി, എന്നിവയിലൊക്കെ തൊഴിലവസരങ്ങൾ ഉണ്ട്. ഐ.സി.എ.ആർ. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാൽ, പ്രൊജക്ടുകളിൽ പ്രവർത്തിക്കുവാനും അവസരം കിട്ടാം. ബാങ്കുകൾ, കാർഷിക വികസന മേഖല, നബാർഡ് എന്നിവയിലും ജോയൽ ലഭിക്കാം.
Njan btech in mechanical engineering kazhinju.
High school or higher secondary schools il padipikkan thalparyamund.. Ente qualification athinu pattilla ennariyam.. Ennalum njan ini enthaanu cheyyendath?
Posted by Praveen Krishnan, Angamali On 10.05.2021
View Answer
Go through this Notification related to recruitment of HSST Computer Science. https://www.keralapsc.gov.in/sites/default/files/inline-files/Cat-328%20to%20341-17.pdf. See if you can attain eligibility. You can take B.Ed if you interested. കോഴിക്കോട് സർവകലാശാലയിൽ എൻജിനിയറിങ് ബിരുദധാരികളെ, വ്യവസ്ഥകൾക്കു വിധേയമായി, ബി.എഡ്. കോഴ്സ് പ്രവേശനത്തിന് പരിഗണിക്കുന്നുണ്ട്. കുറഞ്ഞത് 55% മാർക്കോടെ ബി.ഇ/ബി.ടെക് ബിരുദം നേടിയവർക്ക് മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസസ് എന്നീ ബി.എഡ്. പ്രോഗാം പ്രവേശനത്തിന് അപേക്ഷിക്കാം. പക്ഷെ പ്രവേശന പ്രക്രിയയ്ക്കുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ബി.എസ്.സി.സ്ട്രീം കാരെ റാങ്ക് ചെയ്തശേഷമേ ബി.ഇ/ബി.ടെക് ബിരുദധാരികളെ റാങ്ക് ചെയ്യുകയുള്ളു. റാങ്കിംഗിനായി ബി.ഇ/ബി.ടെക് മൊത്തം മാർക്ക് മാത്രമേ പരിഗണിക്കുകയുള്ളു. ഒരു തരത്തിലുള്ള വെയ്റ്റേജും കിട്ടില്ല. സർവകലാശാലയാണ് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. വിശദവിവരങ്ങൾ പോസ്പക്ടസിൽ ലഭിക്കും. കേരള, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ ബി.ഇ/ബി.ടെക്. യോഗ്യതയുള്ളവരെ ബി.എഡ് പ്രവേശനത്തിന് പരിഗണിക്കുന്നില്ല. കേരളത്തിനു പുറത്ത് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ, എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (ആർ.ഐ.ഇ), മൈസൂരു ക്യാമ്പസിൽ നടത്തുന്ന ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് എൻജിനിയറിങ് ബിരുദധാരികളെ പരിഗണിക്കുന്നുണ്ട്. 50% മാർക്ക് ഉണ്ടായിരിക്കണം. വിശദാംശങ്ങൾക്ക് http://cee.ncert.gov.in/ കാണണം.
Pages:
1 ...
59 60 61 62 63 64 65 66 67 68 69 ...
2959