പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർത്തിയാണ്. പ്ലസ് ടു കഴിഞ്ഞ് എറോസ്പേസ് എഞ്ചിനീറിങ്ങിൽ ചേരാൻ ആണ് ആഗ്രഹം. ഈ കോഴ്സ് നു കേരളത്തിൽ എവിടെയാണ് കോളേജ്. പ്രവേശന പരീക്ഷയായി എൻട്രൻസ് എക്സാം ആണോ എഴുതേണ്ടത്. ഈ കോഴ്സ് നെ പറ്റി ഒന്ന് വിശദീകരിക്കുമോ?
Posted by ARJUN S M, VATAKARA On 19.05.2021
View Answer
ഏറോസ്പേസ് എൻജിനിയറിങ് പഠനത്തിന് അവസരമുള്ള ചില പ്രമുഖ ദേശീയ തലസ്ഥാപനങ്ങളും, അവയിലെ പ്രവേശന രീതിയും, ഇപ്രകാരമാണ്.
ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് (4 വർഷം): ബോംബെ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ് എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ);
5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി): ഐ.ഐ.ടി. ഖരഗ്പൂർ, മദ്രാസ്.
ഈ 4/5 വർഷ പ്രോഗ്രാമുകളിലെ പ്രവേശനം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് യോഗ്യത നേടിയാൽ മാത്രമേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ.മെയിൻ പരീക്ഷയക്കുറിച്ച് അറിയാൻ,
https://jeemain.nta.nic.in സന്ദർശിക്കണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ വിശദാംശങ്ങൾക്ക്, http://jeeadv.ac.in കാണണം.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രവേശനo നൽകുന്ന രണ്ടു സ്ഥാപനങ്ങളുണ്ട്. ഷിബ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് & ടെക്നോളജി; ചണ്ടിഗർ, പഞ്ചാബ് എൻജിനിയറിങ് കോളേജ്.
ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനം, ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)- യാണ് നടത്തുന്നത്. വെബ്സൈറ്റ്: https://josaa.nic.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്ക്/ സ്കോർ പരിഗണിച്ച് സ്ഥാപനം നേരിട്ടാണ് പ്രവേശനം നൽകുന്നത്. ഈ സ്ഥാപനത്തിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിനൊപ്പം, ഐ.ഐ.എസ്.ടി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. അങ്ങനെ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച്, ഐ.ഐ.എസ്.ടി. തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് അഡ്മിഷൻ. വിവരങ്ങൾക്ക് https://www.iist.ac.in/ കാണുക.
Under KEAM, there is no college offering Aerospace Engineering course..
I am a SSLC student waiting for the result. I have joined KVPY coaching. I would like to opt computer science for higher secondary education. Is is possible for me to write KVPY? Is there special exam for Computer science students?
Posted by Abhin Siby, Kattappana On 19.05.2021
View Answer
On enquiry from IISC Bangalore, it is informed that those who have studied Computer Science are eligible to appear for KVPY. There is only a common examination for all students as per the stream applied. See the website, http://www.kvpy.iisc.ernet.in/main/index.htm Question papers of earlier years are also available at this site.
After plus two how can i take criminology courses, is the admmision depends upon entrance exam, which are the best collegues available in kerela(under gov) and other states
Posted by Sidharths, Kozhikode On 18.05.2021
View Answer
കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ പഠനമാണിത്. ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ, സ്വഭാവം, വ്യാപ്തി, കാരണങ്ങൾ, നിയന്ത്രണം, പ്രത്യാഘാതം, സമൂഹത്തിലെയും വ്യക്തിയുടെയും കൂറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത കുറയ്ക്കുവാനുള്ള ശാസ്ത്രീയമാർഗങ്ങൾ, തുടങ്ങിയവയൊക്കെ പാഠ്യപദ്ധതിയിൽ പെടുന്നു.
ക്രിമിനോളജിയുമായി ബന്ധപ്പെട്ട ബാച്ചലർ പ്രോഗ്രാമുകളുള്ള ചില സ്ഥാപനങ്ങൾ:
* കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ്, കോയമ്പത്തൂർ: ബി.എ.ക്രിമിനോളജി (https://karunya.edu/)
* സ്കൂൾ ഓഫ് സോഷ്യൽ വർക്ക് (ഓട്ടോണമസ്) മംഗലാപുരം: ബി.എ. ക്രിമിനോളജി (www.sswrishni.in/)
* ശ്രീ സിദ്ധേശ്വര ഗവൺമന്റ് കോളെജ്, നാർഗുണ്ട് (കർണാടക): ബി.എ.ഹിസ്റ്ററി - ക്രിമിനോളജി - പൊളിറ്റിക്കൽ സയൻസ് (https://gfgc.kar.nic.in/)
* എ.പി.എ. കോളേജ് ഓഫ് ആർട്സ് & സയൻസ്, തിരുനൽവേലി: ബി.എ. ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (http://apacollege.in/)
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് - ബി.എ.ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (www.ide.uom.ac.in/)
* ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് & കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ, മനോൻമണിയം സുന്ദർനാർ യൂണിവേഴ്സിറ്റി, തിരുനൽവേലി: ബി.എ. ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (www.msuniv.ac.in)
* ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ, അണ്ണാമലൈ യൂണിവേഴ്സിറ്റി: ബി.എ.പോലീസ് അഡ്മിനി സ്ട്രേഷൻ (https://annamalaiuniversity.ac.in)
B A Criminology and Police Science (Self Financing): St Thomas College, Thrissur (SF)
I have recently written my plus two science examination, how can i join in indian navy , what are the job opportunities available
Posted by Sidharths, Kozhikode On 18.05.2021
View Answer
There are two officer entries in Navy after Plus 2- The National Defense Academy & Naval Academy Entry and the 10+2 BTech Cadet Entry. Details of the first can be seen at https://www.upsc.gov.in/examinations/active-exams and of the second at https://www.joinindiannavy.gov.in/en/page/selection-procedure.html
What are tge paramedical courses available in kerela
Posted by Sidharths, Kozhikode On 18.05.2021
View Answer
Please check https://lbscentre.in/
ഞാൻ ഇപ്പൊൾ B.A ഹിസ്റ്ററിയിൽ ഡിഗ്രി ചെയ്യുകയാണ്. അപ്ലൈഡ് ഇക്കണോമിക്സിൽ M.A ചെയ്താൽ കരിയർ സാധ്യതകൾ കുറയുമോ? H.S.S.T ക്ക് അപേക്ഷിക്കാൻ സാധിക്കുമോ
Posted by Gayathri Rajeev, Thodupuzha On 18.05.2021
View Answer
If doing MA in Applied Economics you will have all the openings available for MA Applied Economic. Finding a career depends on various factors like the manner in which you compete the course, the skills you have for a job role etc. For applying for HSST in Economics you need a PG in the concerned subject, B.Ed and SET in Economics. IF you do MA in Applied Economics, you will have to prove the equivalency of the course with MA in Economics obtained from any University in Kerala. Enquire on the equivalency status from the academic section of any university in Kerala
ഞാൻ ഇപ്പോൾ BPA കോഴ്സ് സ്വാതിതിരുനാൾ സംഗീത കോളേജ്ൽ അവസാന വർഷ വിദ്യാർഥിനി ആണ്. ഒരു മ്യൂസിക് തെറാപ്പിസ്റ് ആവാൻ ഞാൻ ഇനി ഏത് കോഴ്സ് ഏതു കോളേജ്ൽ പഠിച്ചാൽ നന്നായിരിക്കും അതിനുള്ള കോളേജ് എവിടെയാണ് ഉള്ളത്
Posted by Archana , Makkada (kozhikkod) On 18.05.2021
View Answer
Chennai School of Music Therapy offers some courses related to Music Therapy. Please visit the website, https://chennaimusictherapy.org/
Also see the link, https://www.coursera.org/lecture/music-life/individual-music-therapy-eWSqK
Hi,
Now I finished my degree in Bsc.Agriculture at Punjab and searching for doing MSc.Agriculture in kerala. Can u please provide me information about how to apply for it and the exams related to this.
Posted by Arya Balachandran, Kottarakara On 18.05.2021
View Answer
Please visit the site of Kerala Agricultural University at http://www.kau.in/basic-page/academic-programmes. You can also check https://icarexam.net/Images/Brochure/ICAR_Counseling_PG_Brochure.pdf; https://icar.org.in/content/agricultural_education_division; https://icar.nta.nic.in/WebInfo/Public/Home.aspx
+1ൽ പഠിക്കുന്നു. ആർമിയിൽ ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നു.എന്തെല്ലാം ചെയ്യണം?
Posted by Babitha, Thiruvananthapuram On 17.05.2021
View Answer
പ്ലസ് ടു പൂർത്തിയാക്കുന്നവർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി എം.ബി.ബി.എസ്. വിജയകരമായി പൂർത്തിയാക്കി ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ കമ്മീഷൻഡ് റാങ്കോടെ ഡോക്ടറായി നിയമനം നേടാം. ഈ പ്രവേശന പ്രക്രിയയുടെ ആദ്യഘട്ടം കടക്കാൻ വിദ്യാർത്ഥി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവറ്റ് (നീറ്റ് - യു.ജി) യോഗ്യത നേടണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് - യു.ജി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിച്ച്, കാറ്റഗറിയനുസരിച്ച് നിശ്ചിത കട്ട് ഓഫ് പെർസൻടൈൽ സ്കോർ നേടി പരീക്ഷയിൽ യോഗ്യത നേടണം. നീറ്റ് വെബ് സൈറ്റ്: http://ntaneet.nic.in/
നീറ്റ് ഫലം വന്ന ശേഷം, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) എം.ബി.ബി.എസ്/ബി.ഡി.എസ്. കൗൺസലിംഗ് നടപടികൾ ആരംഭിക്കുമ്പോൾ, അവയ്ക്കൊപ്പം എ.എഫ്.എം.സി. പ്രവേശനത്തിനുള്ള നടപടികളും ആരംഭിക്കും. ഈ ഘട്ടത്തിൽ എ.എഫ്.എം.സി. പ്രവേശനത്തിനുള്ള താൽപര്യം എo.സി.സി. വെബ്സൈറ്റ് വഴി നൽകാം. ഇപ്രകാരം എ.എഫ്.എം.സി. ചോയ്സ് നൽകുന്നവരുടെ പട്ടിക, എം.സി.സി, എ.എഫ്.എം.സി. യ്ക്ക് കൈമാറും.
എം.സി.സി. വെബ് സൈറ്റ്: https://mcc.nic.in/UGCounselling/
സീറ്റുകളുടെ ലഭ്യത പരിഗണിച്ച്, നിശ്ചിത എണ്ണം അപേക്ഷകരെ, ഈ പട്ടികയിൽ നിന്നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി, നീറ്റ് സ്കോർ പരിഗണിച്ച്, എ.എഫ്.എം.സി. ഷോർട് ലിസ്റ്റ് ചെയ്യും.
രണ്ടാം റൗണ്ടിലേക്ക് ഷോർട്ലിസ്റ്റ് ചെയ്യപ്പെടാനുള്ള കട്ട് ഓഫ് സ്കോർ, ഓരോ വർഷവും മാറും. ഇത്, ആ വർഷത്തെ അപേക്ഷകരുടെ മാർക്ക് രീതി ആശ്രയിച്ചിരിക്കും. എ.എഫ്.എം.സി. ഷോർട് ലിസ്റ്റിംഗ് - ന്, 2020 ലെ പ്രവേശനത്തിന്, നീറ്റിലെ കട്ട് ഓഫ് സ്കോർ, ആൺകുട്ടികൾക്ക് 618 മാർക്കും, പെൺകുട്ടികൾക്ക് 637 മാർക്കും ആയിരുന്നു. 2019 ൽ ഇത് യഥാക്രമo, 596 മാർക്കും, 610 മാർക്കും; 2018 ൽ ഇരു വിഭാഗങ്ങൾക്കും 551ഉം ആയിരുന്നു.
തുടർന്ന് ഇവർക്കായി എ.എഫ്.എം.സി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടത്തും. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹൻഷൻ ലോജിക് & റീസണിoഗ് (ടി.ഒ.ഇ.എൽ.ആർ) എന്ന കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (80 മാർക്ക്), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, ഇന്റർവ്യൂ (50 മാർക്ക്) എന്നിവ ഈഘട്ടത്തിൽ എ.എഫ്.എം.സി. നടത്തും.
നീറ്റ്, ടി.ഒ.ഇ.എൽ.ആർ, ഇന്റർവ്യൂ സ്കോറുകൾ നിശ്ചിത രീതിയിൽ കണക്കാക്കി റാങ്ക് പട്ടിക തയ്യാറാക്കും. മൊത്തം 145 സീറ്റ്. 115 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കും പ്രവേശനം നൽകും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ കമ്മീഷൻഡ് റാങ്കോടെ ഡോക്ടറായി നിയമിക്കും. എ.എഫ്.എം.സി. വെബ്സൈറ്റുകൾ: www.afmc.nic.in, www.afmcdg1d.gov.in
എ.എഫ്.എം.സി. അല്ലാതെ മറ്റു സ്ഥാപനങ്ങളിൽ നിന്നും
എം.ബി.ബി.എസ്. ബിരുദമെടുത്തവർക്ക് ആംഡ് ഫോർസസ് മെഡിക്കൽ സർവീസസിൽ ഷോർട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) ഓഫീസർ ആകാൻ അവസരമുണ്ട്. ഇതിന് പ്രത്യേകം വിജ്ഞാപനം വരും. ഫൈനൽ എം.ബി.ബി.എസ്. പരീക്ഷ ആദ്യ/രണ്ടാം ശ്രമത്തിൽ ജയിച്ചിരിക്കണം. പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പോസ്റ്റ് ഗ്രാജുവറ്റ് ഡിഗ്രി/ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ഈ രീതിയിലും സായുധ സേനയിൽ ഡോക്ടറാകാം.
What are the job opportunities or courses after MSc Physics other than PhD
Posted by Ashna, Calicut On 17.05.2021
View Answer
വിഷയവുമായി ബന്ധപ്പെട്ട് മുൻനിര സ്ഥാപനങ്ങളിൽ ശ്രമിക്കാവുന്ന ചില തൊഴിലവസരങ്ങൾ ഇവയാണ്:
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോഫിസിസിറ്റ് (ഗ്രേഡ് എ) തസ്തികയിലേക്ക് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, അപ്ലൈഡ് ജിയോഫിസിക്സ്, മറൈൻ ജിയോഫിസിക്സ് എം.എസ്.സി, എക്സ്പ്ലോറേഷൻ ജിയോഫിസിക്സ് ഇന്റഗ്രേറ്റഡ് എം.എസ്.സി, അപ്ലൈഡ് ജിയോഫിസിക്സ് എം.എസ്.സി (ടെക്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവിസ് കമ്മിഷൻ നടത്തുന്ന കംബൈൻഡ് ജിയോ - സയന്റിസ്റ്റ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
ഓയിൽ & നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (റിസർവയർ), തസ്തികയിലേക്ക് ബി.എസ്.സി.ക്ക് മാത്തമാറ്റിക്സ്/ഫിസിക്സ് പഠിച്ച, ഫിസിക്സ് എം.എസ്.സി.ക്കാർക്കും ഇലക്ട്രോണിക്സ് ഒരു വിഷയമായി പഠിച്ച ഫിസിക്സ് എം.എസ്.സി. ഉള്ളവർക്ക് ജിയോഫിസിസിസ്റ്റ് (സർഫസ്), ജിയോഫിസിസിസ്റ്റ് (വെൽസ്) തസ്തിതികകളിലേക്കും അപേക്ഷിക്കാം. മൂന്നിനും, ഫിസിക്സ് വിഷയത്തിൽ ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) യോഗ്യത നേടിയിരിക്കണം. ഇവിടെ, ജിയോഫിസിസിസ്റ്റ് തസ്തികയിലേക്ക് ജിയോഫിസിക്സ് എം.എസ്.സി.ക്കാർക്ക് അപേക്ഷിക്കാം. ജിയോളജി & ജിയോഫിസിക്സ് നിശ്ചിത സെക്ഷൻ എടുത്ത് ഗേറ്റ് യോഗ്യത നേടണം. ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ എം.എസ്.സി. ഉള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയന്റിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് അവസരമുണ്ടാകാം. ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് ഉണ്ട്.
ഭാബ ആറ്റമിക് റിസർച്ച് സെന്റർ ട്രെയിനിംഗ് സ്കൂളിന്റെ ഓറിയന്റേഷൻ പ്രോഗ്രാം (ഒ.സി.ഇ.എസ്) വിജയകരായി പൂർത്തിയാക്കുന്നവർക്ക്, ആറ്റമിക് എനർജി വകുപ്പിന്റെ ഏതെങ്കിലും യൂണിറ്റിലോ ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിലോ സയന്റിഫിക് ഓഫീസറായി നിയമനം ലഭിക്കാം. ഫിസിക്സിൽ എം.എസ്.സി. ഉള്ളവരെയും ഈ പദ്ധതിയിലേക്ക് പരിഗണിക്കും. എം.എസ്.സി ഫിസിക്സ്/ന്യൂക്ലിയാർ ഫിസിക്സ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ എജ്യൂക്കേഷൻ ബ്രാഞ്ചിൽ ഷോർട് സർവീസ് കമ്മീഷന് അപേക്ഷിക്കാം. എൻട്രൻസ് ടെസ്റ്റ്/ഇന്റർവ്യൂ ഉണ്ട്. സി.എസ്.ഐ.ആർ - യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാൽ, നിരവധി ഗവേഷണ, വികസന സ്ഥാപനങ്ങളിൽ ജെ.ആർ.എഫ്/എസ്.ആർ.എഫ് - ഓടെ പ്രോജക്ടുകളിൽ പ്രവർത്തിക്കാം. കൂടാതെ സർവകലാശാല/കോളെജ് അധ്യാപക നിയമനത്തിന് അർഹത നേടുകയും ചെയ്യാം. ബി.എഡ്. എടുത്താൽ കേരളത്തിൽ ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപകരാകാം.
Pages:
1 ...
58 59 60 61 62 63 64 65 66 67 68 ...
2959