Bsc.zoology രണ്ടാം വർഷവിദ്യാർത്ഥിനിയാണ്.zoology ബിരുദദാരികൾക്ക് ഏതൊക്കെ career options ആണ് ഉള്ളത്?
Posted by Devika. K, Malappuram On 23.05.2021
View Answer
സുവോളജി പഠനം കഴിഞ്ഞവർക്ക് യോഗ്യതയ്ക്കനുസരിച്ച് പ്രവർത്തിക്കാവുന്ന ചില സ്ഥാനങ്ങൾ: ഇക്കോളജിസ്റ്റ്, ആനിമൽ ന്യൂട്രീഷനിസ്റ്റ്, മറൈൻ സയൻ്റിസ്റ്റ്/ബയോളജിസ്റ്റ്, എൻവയൺമൻ്റൽ കൺസൽട്ടൻ്റ്, വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റ്, ആനിമൽ & വൈൽഡ് ലൈഫ് എജ്യൂക്കേറ്റർ, ആനിമൽ റീഹാബിലിറ്റേറ്റർ, ആനിമൽ കെയർടേക്കർ, ഒർണിത്തോളജിസ്റ്റ് (പക്ഷിശാസ്ത്രജ്ഞൻ), മാമ്മലോജിസ്റ്റ് (മാമൽ പoന ശാസ്ത്രജ്ഞൻ), ഇക്തിയോളജിസ്റ്റ് (മത്സ്യ ശാസ്ത്രജ്ഞൻ), ടാക്സോണമിസ്റ്റ്, എoബ്രിയോളജിസ്റ്റ്, ഹെർപറ്റോളജിസ്റ്റ്, ഫിസിയോളജിസ്റ്റ് തുടങ്ങിയവ. നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് സാംക്ച്വറി, മൃഗശാല, ബേർഡ് സാംക്ച്വറി എന്നിവിടങ്ങളിലും അവസരങ്ങൾ പ്രതീക്ഷിക്കാം.
സുവോളജിക്കാർക്ക് അപേക്ഷിക്കാമായിരുന്ന, കേരളത്തിൽ പി.എസ്.സി. വഴി മുൻകാലങ്ങളിൽ വന്നിട്ടുള്ള ചില തൊഴിൽ വിജ്ഞാപനങ്ങൾ:
* എം.എസ്.സി യോഗ്യത: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അദർ റിസർച്ച് അസിസ്റ്റൻ്റ് (സുവോളജി), അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (മൂന്നും ഫിഷറീസ് വകുപ്പിൽ); സയൻ്റിഫിക് ഓഫീസർ - ബയോളജി (കേരള പോലീസ് സർവീസ് - ഫോറൻസിക് സയൻസ് ലബോറട്ടറി)
* ബി.എസ്.സി യോഗ്യത: വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് (കേരള ഫോറസ്റ്റ് വകുപ്പ്), ക്യുറേറ്റർ (മ്യൂസിയംസ് & സൂസ് വകുപ്പ്), വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ - ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്, ഫിഷറീസ്, ഡയറിയിംഗ് മിൽക്ക് പ്രോഡക്ട്സ് (മൂന്നും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്)
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് സുവോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം.
തൊഴിൽ അവസരങ്ങൾ വരാവുന്ന മറ്റു ചില കേന്ദ്ര സ്ഥാപനങ്ങൾ: സെൻട്രൽ സൂ അതോറിറ്റി (കേന്ദ്ര പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം), സെൻട്രൽ സിൽക്ക് ബോർഡ് (ടെക്സ്ടൈൽ മന്ത്രാലയം)-ടെക്നിക്കൽ അസിസ്റ്റൻ്റ് (ബി.എസ്.സി), സീനിയർ സയൻ്റിഫിക് ഓഫീസർ ബയോളജി - ഫോറൻസിക് സയൻസ് ലബോറട്ടറി, ഡൽഹി (എം.എസ്.സി), ബയോളജിക്കൽ അസിസ്റ്റൻ്റ് (നാഷണൽ സുവോളജിക്കൽ പാർക്ക്) (എം.എസ്.സി), സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് - ഡിഫൻസ് റിസർച്ച് & ഡവലപ്പ്മൻ്റ് ഓർഗനൈസേഷൻ (ബി.എസ്.സി), Zoological Survey of India
പ്രൊജക്ടുകളിൽ നിരവധി അവസരങ്ങൾ വരാം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഹെൽത്ത് റിസർച്ച് വകുപ്പ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യൂക്കേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, സെൻട്രൽ ഇൻലാൻ്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, Central Marine Reserch Institute, ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വൈൽഡ് ലൈഫ് ഇൻസ്റ്റി്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സലിം അലി സെൻ്റർ ഫോർ ഒർനിത്തോളജി & നാച്വറൽ ഹിസ്റ്ററി, Zoological Survey of India, കേരളാ സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ്, തുടങ്ങിയവ ഉൾപ്പടെയുള്ള ഗവേഷണ കേന്ദ്രങ്ങളിലായി പ്രൊജക്ട് ഫെല്ലോ, പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, റിസർച്ച് അസോസിയറ്റ്, സീനിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് അസിസ്റ്റൻ്റ്, ജൂണിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, റിസർച്ച് ബയോളജിസ്റ്റ്, പ്രൊജക്ട് അസിസ്റ്റൻറ് തുടങ്ങിയ പ്രൊജക്ട് തസ്തികകളിൽ എം.എസ്.സി/ബി.എസ്.സി ക്കാർക്ക് അവസരം ലഭിച്ചിട്ടുണ്ട്.
എനിക്ക് Art ട ൽ താൽപര്യം ഉണ്ട്. ലക്ഷ്യം IAട ആണ് .Cour Select ചെയ്യുമ്പോൾ fineart ട അല്ലേൽ :Social science & humanitieട Sub എടുക്കണോ ?
Posted by Amrutha Baiju, Kodungallur On 23.05.2021
View Answer
For appearing for Civil Services examination you need a Graduation It can be in any subject.
I am a first year graduate student.I want to become a pilot.What should I do to become a pilot after completing my degree.
Posted by Amrutha, Wayanad On 23.05.2021
View Answer
Eligibility for Commercial Pilot License course: Applicants must have passed 10+2/equivalent with 50% marks in English
and passed in Mathematics & Physics with 50% aggregate marks (45% each for SC/ST/EWS/OBC applicants) . Applicant should be at least 17 years old, at the time of joining. You can apply based on your Plus 2 results
Iam a first year degree student.I wish to do CMA USA course after completing my degree.So what should I do after my degree.
Posted by Adithya, Wayanad On 23.05.2021
View Answer
Post the question at Study Abroad in this portal
Waiting for SSLC result. Like to become an aerospace engineer. Which subject do we take after SSLC? Which exam do we need to write? Which are the colleges? How many years do we need to study?
Posted by Anjala shirin, Kozhikode On 23.05.2021
View Answer
ഏറോസ്പേസ് എൻജിനിയറിങ് പഠനത്തിന് അവസരമുള്ള ചില പ്രമുഖ ദേശീയ തലസ്ഥാപനങ്ങളും, അവയിലെ പ്രവേശന രീതിയും, ഇപ്രകാരമാണ്.
ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് (4 വർഷം): ബോംബെ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ് എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ);
5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി): ഐ.ഐ.ടി. ഖരഗ്പൂർ, മദ്രാസ്.
ഈ 4/5 വർഷ പ്രോഗ്രാമുകളിലെ പ്രവേശനം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് യോഗ്യത നേടിയാൽ മാത്രമേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ.മെയിൻ പരീക്ഷയക്കുറിച്ച് അറിയാൻ,
https://jeemain.nta.nic.in സന്ദർശിക്കണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ വിശദാംശങ്ങൾക്ക്, http://jeeadv.ac.in കാണണം.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രവേശനo നൽകുന്ന രണ്ടു സ്ഥാപനങ്ങളുണ്ട്. ഷിബ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് & ടെക്നോളജി; ചണ്ടിഗർ, പഞ്ചാബ് എൻജിനിയറിങ് കോളേജ്.
ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനം, ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)- യാണ് നടത്തുന്നത്. വെബ്സൈറ്റ്: https://josaa.nic.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്ക്/ സ്കോർ പരിഗണിച്ച് സ്ഥാപനം നേരിട്ടാണ് പ്രവേശനം നൽകുന്നത്. ഈ സ്ഥാപനത്തിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിനൊപ്പം, ഐ.ഐ.എസ്.ടി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. അങ്ങനെ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച്, ഐ.ഐ.എസ്.ടി. തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് അഡ്മിഷൻ. വിവരങ്ങൾക്ക് https://www.iist.ac.in/ കാണുക.
You may take Physics Chemistry and Mathematics combination at Plus 2 level to achieve this.
പ്ലസ് ടു കഴിഞ്ഞു Astrophysics പഠിക്കാൻ ആഗ്രഹിക്കുന്നു, എവിടെയൊക്കെ ആണ് കോളേജ് ഉള്ളത്,
അഡ്മിഷൻ എങ്ങനെ ആണ്,
Posted by Adish ps, Kollam On 23.05.2021
View Answer
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയം, ഇവയല്ലാതെ മറ്റൊരു വിഷയം എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ച് മൊത്തം 75% മാർക്കു വാങ്ങി ജയിച്ച വിദ്യാർത്ഥികൾക്ക്, പ്രവേശനം നൽകുന്ന 5 വർഷ (10 സെെെമസ്റ്റർ) ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ ഭാഗമായി അസ്ട്രോണമി & അസ്ട്രോഫിസിക്സ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യുവാൻ അവസരം നൽകുന്നുണ്ട്. ബി.ടെക് (എൻജിനിയറിങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി എന്ന ഈ കോഴ്സിൻ്റെ ഭാഗമായാണ് ഈ സൗകര്യമുളളത്. പ്രോഗ്രാമിൻ്റെ ആറാം സെമസ്റ്ററിനു ശേഷം, വിദ്യാർത്ഥിയുടെ താൽപര്യം , അതുവരെയുള്ള മികവ്, എന്നിവ പരിഗണിച്ചുകൊണ്ട്, മാസ്റ്റർ ഓഫ് സയൻസ് വിഭാഗത്തിൽ അസ്ട്രോണമി & അസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നും മാസ്റ്റർ ഓഫ് ടെക്നോളജി എങ്കിൽ എർത്ത് സിസ്റ്റം സയൻസ്, ഓപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നും അനുവദിക്കും. ആപേക്ഷികമായി മികച്ച രീതിയിൽ 6 സെമസ്റ്റർ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ലഭിക്കാം. കോഴ്സിനെപ്പറ്റി കൂടുതൽ അറിയാൻ www.iist.ac.in കാണുക.
ഐ.ഐ.എസ്.ടി. പ്രവേശനം ലഭിക്കാൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് - ൽ മികച്ച റാങ്ക് വേണം. ഐ.ഐ.എസ്.ടി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. പ്ലസ് ടു കഴിഞ്ഞുള്ള ഘട്ടത്തിൽ ഈ മേഖലയിൽ മറ്റു കോഴ്സുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
പത്താം തരം വിദ്യാർത്ഥിനി ആണ്.
പൈലറ്റ് ആവാൻ വേണ്ട ചെലവും അതിനുള്ള കോഴ്സസും
എങ്ങനെയാണെന്ന് ഒന്നു പറഞ്ഞ് തരുമോ? അതിനു ഇ കോവിഡ് പേമാരിയിൽ സാധ്യമാണോ?
Posted by Devika, NIT On 23.05.2021
View Answer
You can go for CPL Program after Plus 2 with Physics, Mathematics and English. The leading institution for that is IGRUA. Please see the IGRUA Entrance link to know the details. http://igrua.gov.in/Aboutus.htm
പ്ലസ്ടു വിദ്യാർഥിനിയാണ്.പ്ലസ്ടുവിനുശേഷം ബി.എസ്.സി.കെമിസ്ട്രി പഠിക്കുവാൻ ആഗ്രഹിക്കുന്നു. കോഴ്സിൻ്റെ ജോലി സാധ്യതകൾ എന്തൊക്കെയാണ്? തുടർന്ന് എം.എസ്.സി ബയോടെക്നോളജി പഠിക്കുവാൻ സാധിക്കുമോ?
Posted by Kavya, Malappuram On 22.05.2021
View Answer
കെമിസ്ട്രി ബിരുദം/ബിരുദാനന്തര ബിരുദധാരികൾക്ക് ടീച്ചിംഗ് മേഖലയിലല്ലാതെ, ഫാർമസ്യൂട്ടിക്കൽസ്, ഫെർടിലൈസർ, പ്ലാസ്റ്റിക്സ്, പൾപ് & പേപ്പർ, കൺസ്യൂമർ, ടാനിoഗ്, ഓയിൽ, പെട്രോളിയം, ടെക്സ്ടൈൽ, ഡൈ, പെയിൻ്റ്സ്, കോസ്മറ്റിക്സ്, സിമൻ്റ്, ഗ്ലാസ്, വാട്ടർ/വേസ്റ്റ് വാട്ടർ പ്യൂറിഫിക്കേഷൻ, പൊല്യൂഷൻ കൺട്രോൾ, എൻവയൺമൻ്റ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ കണ്ടെത്താം. ഗവേഷണ വികസന സ്ഥാപനങ്ങൾ, പ്രൊഡക്ഷൻ, ബയോടെക്നോളജി, ക്വാളിറ്റി കൺട്രോൾ, പ്രോസസ് ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലും അവസരം കിട്ടാം. ഫാർമക്കോളജിസ്റ്റ്, നാനോ ടെക്നോളജിസ്റ്റ്, ഫോറൻസിക് സയൻ്റിസ്റ്റ്, ക്ലിനിക്കൽ സയൻ്റിസ്റ്റ്, അനലറ്റിക്കൽ കെമിസ്റ്റ്, ബയോടെക്നോളജിസ്റ്റ് തുടങ്ങിയ ജോലി അവസരങ്ങളും ഉണ്ട്. എം.എസ്.സി. കെമിസ്ട്രി ബിരുദക്കാർക്ക് മുൻ വിജ്ഞാപനങ്ങൾ പ്രകാരം, അവസരങ്ങൾ/പ്രോജക്ട് സ്ഥാനങ്ങൾ ലഭിക്കാവുന്ന ചില സ്ഥാപനങ്ങൾ: സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് & ടെക്നോളജി; നാഷണൽ എൻവയൺമൻ്റൽ റിസർച്ച് ഇൻസ്റ്റിറ്യൂട്ട്; ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് & ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്; ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ; ഡൽഹി മെട്രോ റെയിൽ കോർപറേഷൻ, മറൈൻ പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ, ഭാബ ആറ്റമിക് റിസർച്ച് സെന്റർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഡിഫൻസ് റിസർച്ച് & ഡവലപ്മൻ്റ് ഓർഗനൈസേഷൻ; സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യ; കേന്ദ്ര ഫിഷറീസ് ആനിമൽ ഹസ്ബൻഡ്രി & ഡയറിയിങ് ഡിപ്പാർട്ടുമെൻ്റ്, കേന്ദ്ര എൻവയൺമൻ്റ് ഫോറസ്റ്റ് & ക്ലൈമറ്റ് ചേഞ്ച് ഡിപ്പാർട്ടുമെൻ്റ്, നാഷണൽ കെമിക്കൽ ലബോറട്ടറി, മലബാർ സിമൻ്റ്സ് ലിമിറ്റഡ്, സിൽക്ക് ബോർഡ്, നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡ്, നാഷണൽ ടെക്നിക്കൽ ടെക്സ്ടൈൽ മിഷൻ തുടങ്ങിയവ. CSIR-Central Glass & Ceramic Research Institute, Kolkata
കേരള പി.എസ്.സി വഴി ജോലി ലഭിക്കാവുന്ന വകുപ്പുകൾ: ഫുഡ് സേഫ്ടി വകുപ്പ് (ഫുഡ് സേഫ്ടി ഓഫീസർ), കെമിക്കൽ എക്സാമിനർ ലബോറട്ടറി (സയന്റിഫിക് ഓഫീസർ); മൈനിംഗ് & ജിയോളജി (ജൂണിയർ കെമിസ്റ്റ്), ടെക്നിക്കൽ എജ്യൂക്കേഷൻ (കംപ്യൂട്ടർ പ്രോഗ്രാമർ); കേരള പൊലീസ് സർവീസ് - ഫോറൻസിക് സയൻസ് ലബോറട്ടറി (സയൻ്റിഫിക് ഓഫീസർ)
ബി.എസ്.സി യോഗ്യതവച്ചുള്ള അവസരങ്ങൾ നൽകുന്ന ചില സ്ഥാപനങ്ങൾ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ; ഫെർടിലൈസേഴ്സ് & കെമിക്കൽസ് ഓഫ് ട്രാവൻകൂർ; നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡ്; നാഷണൽ കെമിക്കൽ ലബോറട്ടറി; മിഷ്റ ദത്തു നിഗം ലിമിറ്റഡ്; പാർലമെന്റ് മ്യൂസിയം സർവീസ്; ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയവ.
കേരള പി.എസ്.സി - ഹെൽത്ത് സർവീസസ് (കെമിസ്റ്റ് ഗ്രേഡ് II), ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് (അനലിസ്റ്റ്), ഫാക്ടറീസ് & ബോയലേഴ്സ് (കെമിസ്റ്റ്) ചില തസ്തികകൾക്ക് അധിക/ഉയർന്ന യോഗ്യതയും പരിചയവും വേണ്ടി വരും. Those with M.Sc Chemistry can apply for Indian Navy education Branch Education Cadre SSC Men and Women entry
Is bcvt course is available in Calicut medical College?If so,how can i apply?
Posted by Abhimanya K, Kozhikode On 22.05.2021
View Answer
Please see the Admission to B.Sc. Nursing and Paramedical Streams - 2020 link at https://lbscentre.in/ to get the details of the availability of courses and the procedure to apply (for 2020) Notification for 2021 has not come yet.
പ്ലസ് ടു ഹ്യുമാനിറ്റീസ് കഴിഞ്ഞു ഇരികുകയാണ്. ബി. ആ ആർക്കിയോളജി പഠിക്കാനാണ് ആഗ്രഹം. കേരളത്തിൽ ഏതൊക്കെ കോളേജിൽ ആണ് കോഴ്സ് ഉള്ളത്? അതിൽ എത്ര വിഭാഗങ്ങൾ ഉണ്ട്? ഒന്ന് വിശദമാക്കാമോ.
Posted by Gopika m nair, Mangalam (po) lakkidi, ottappalam, palakkad On 22.05.2021
View Answer
ചരിത്രത്തിലും ചരിത്രാതീത കാലത്തും ഉള്ള ആൾക്കാരെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കുന്ന മേഖലയാണിത്. അവരുടെ കരകൗശല പ്രാവീണ്യം, ശിലാലിഖിതം, അവർ അവശേഷിച്ച വസ്തുക്കൾ, പ്രത്യേകിച്ച് കുഴിച്ചെടുത്തവ, അക്കാലത്തെ സ്മാരകങ്ങൾ, തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തിലുള്ള പഠനമാണ് ആർക്കിയോളജി അഥവാ പുരാവസ്തു ശാസ്ത്രം. The following Colleges offer course in this /related area Kerala: Under Mahatma Gandhi University:BA History Model II (Archaeology and Museology)- Mar Thoma College for Women, Perumbavoor; St. Mary’s College, Malam P.O., Manarcaud; St. Thomas College, Pala.
Assumption College, Changanacherry (Autonomous) has BA in Museology and Archaeology [Self financing course]. You may visit the website of the college concerned to know the details.
Pages:
1 ...
56 57 58 59 60 61 62 63 64 65 66 ...
2959