Is masters in forensic science from calicut university and cusat recognized by kerala psc
Posted by malavika, kollam On 23.05.2022
View Answer
Please check with the Academic Section of any University -Kerala/MG/Calicut/Kannur University
എംഎസി സൈക്കോളജി സ്പെഷ്യലൈസേഷനുകളും,അത് പഠിക്കാൻ ഇന്ത്യയിൽ ഏതൊക്കെ കോളേജുകൾ ഉണ്ട്? പ്രവേശന യോഗ്യത എന്താണ്?
Posted by Karthika devi s, Adoor, Pathanamthitta On 22.05.2022
View Answer
സൈക്കോളജിയുമായി ബന്ധപ്പെട്ട് മാസ്റ്റേഴ്സ് തലത്തിൽ സൈക്കോളജിയിലും അതിൻ്റെ വിവിധ സ്പെഷ്യലൈസേഷനുകളിലും ദേശീയ തലത്തിൽ നിരവധി സർവകലാശലകളിൽ പ്രോഗ്രാമുകളുണ്ട്. ചിലയിടത്ത് എം.എ യും മറ്റു ചിലയിടത്ത് എം.എസ്സി-യും ലഭ്യമാണ്.
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.റ്റി) - ൻ്റെ പരിധിയിൽ വരുന്ന ചില സൈക്കോളജി സ്പെഷ്യലൈസേഷനുകളും സർവകലാശാലകളും:
സൈക്കോളജി (എം.എ): സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹര്യാണ (എം.എ), ജാർഖണ്ഡ് (എം.എ/എം.എസ്സി), കർണാടക (എം.എസ്സി), പഞ്ചാബ് (എം.എ), സൗത്ത് ബിഹാർ (എം.എ/എം.എസ്സി), ത്രിപുര യൂണിവേഴ്സിറ്റി (എം.എ), ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ യൂണിവേഴ്സിറ്റി ശ്രീനഗർ (എം.എ), മണിപ്പൂർ യൂണിവേഴ്സിറ്റി (എം.എ/എം.എസ്സി), സിക്കിം യൂണിവേഴ്സിറ്റി (എം.എ/എം.എസ്സി), ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (എം.എ/എo.എസ്സി), ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി അമർകന്തക്ക് (എം.എ/എo.എസ്സി), ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (എം.എ/എo.എസ്സി)
അപ്ലൈഡ് സൈക്കോളജി: രാജിവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്മൻ്റ് ശ്രീപെരുമ്പതൂർ തമിഴ്നാട് (എം.എസ്സി) സെൻട്രൽ യൂണിവേഴ്സിറ്റി ആന്ധ്രപ്രദേശ് (എം.എസ്സി), തമിഴ്നാട് (എം.എസ്സി), പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (എം.എസ്സി)
ഹെൽത്ത് സൈക്കോളജി: യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്
സ്പോർട്സ് സൈക്കോളജി - സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ (എം.എ/എം.എസ്സി)
സൈക്കോളജി - റീഹാബിലിറ്റേഷൻ സൈക്കോളജി: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹര്യാണ (പോസ്റ്റ് ഗ്രാജ്യവറ്റ് ഡിപ്ലോമ)
സൈക്കോളജി - ചൈൽഡ് ഗൈഡൻസ് & കൗൺസലിംഗ്: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹര്യാണ (അഡ്വാൾസ്ഡ് പോസ്റ്റ് ഗ്രാജ്യവറ്റ് ഡിപ്ലോമ)
സൈക്കോളജി -ഹ്യൂമൺ ഡവലപ്മൻ്റ് & ഫാമിലി സ്റ്റഡീസ് (എം.എസ്സി) - ബാബാസാഹേബ് ബിം റാവ് അംബേദ്കർ യൂണിവേഴ്സിറ്റി
സി.യു.ഇ.റ്റി. പി.ജി ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദാംശങ്ങൾ ലഭിക്കും.
സി.യു.ഇ.റ്റി പി.ജി പരിധിയിൽ വരാത്ത ചില പ്രമുഖ സർവകലാശാലകളും/സ്ഥാപനങ്ങളും, സൈക്കോളജി കോഴ്സുകളും: * ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി: അപ്ലൈഡ് സൈക്കോളജി (എം.എ),
കൗൺസലിംഗ് സൈക്കോളജി (അഡ്വാൻസ്ഡ് ഡിപ്ലോമ) * ഡൽഹി യൂണിവേഴ്സിറ്റി: സൈക്കോളജി, അപ്ലൈഡ് സൈക്കോളജി (എം.എ) * അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി: സൈക്കോളജി (എം.എ) * യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്: കൗൺസലിംഗ് സൈക്കോളജി (എം.എസ്സി), ഹ്യൂമൺ റിസോഴ്സ് ഡവലപ്മൻ്റ് സൈക്കോളജി (എം.എസ്.സി), ജുവനൈൽ ജസ്റ്റിസ് & ജുവനൈൽ സൈക്കോളജി (ഡിപ്ലോമ, സർട്ടിഫിക്കറ്റ്) * മണിപ്പാൽ കോളേജ് ഓഫ് ഹെൽത്ത് പ്രൊഫഷൻസ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ: ക്ലിനിക്കൽ സൈക്കോളജി (എം.എസ്സി) * സെൻ്റ് അലോയ്ഷ്യസ് കോളേജ് മംഗലാപുരം (ഓട്ടോണമസ്): കോർപറേറ്റ് സൈക്കോളജി (എം.എസ്സി) * സെൻ്റ് അഗ്നസ് കോളേജ് മംഗലാപുരം (ഓട്ടോണമസ്): സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി (എം.എസ്സി) * നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി: ക്ലിനിക്കൽ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫോറൻസിക് സൈക്കോളജി (എം.എസ്സി) * ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബംഗളൂരു: എജ്യൂക്കേഷണൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, കൗൺസലിംഗ് സൈക്കോളജി, എച്ച്.ആർ.ഡി.എം. സൈക്കോളജി.
ഓരോ സ്ഥാപനത്തിൻ്റെയും വെബ്സൈറ്റിൽ നിന്നും പ്രവേശന യോഗ്യത ഉൾപ്പടെയുള്ള വിശദാംശങ്ങൾ മനസ്സിലാക്കാം.
+1 commerce വിദ്യാർത്ഥിനി ആണ് ആർമിയിൽ പോകാനാണ് താല്പര്യം തുടർന്ന് എന്താണ് ചെയ്യേണ്ടത് പ്രായപരിധി എങ്ങനെയാണ്?
Posted by Anjana, Kollam On 20.05.2022
View Answer
പ്ലസ്ടു വിദ്യാർത്ഥികൾക്ക് സായുധ സേനയിൽ ഓഫീസറാകാൻ താൽപര്യമുണ്ടെങ്കിൽ, അതിനുള്ള ആദ്യ അവസരം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴിയാണ്. ഓരോ വർഷവും രണ്ടു തവണ പരീക്ഷ നടത്താറുണ്ട് (2022 ലെ രണ്ടാം പരീക്ഷയ്ക്കുള്ള അപേക്ഷ ഇപ്പോൾ വിളിച്ചിട്ടുണ്ട്). പരീക്ഷയ്ക്ക് അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, പ്ലസ് ടു ആണ്. എയർ ഫോഴ്സ്, നേവി എന്നിവയിലേക്ക് പരിഗണിക്കപ്പെടാൻ പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർത്ഥിനി എന്ന രീതിയിൽ ആർമിയിലേക്കു മാത്രമേ നിങ്ങളെ പരിഗണിക്കുകയുള്ളു. .
പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷ വിളിക്കുമ്പോൾ 12 ൽ പഠിക്കുന്നവർക്ക് സാധാരണ ഗതിയിൽ അപേക്ഷിക്കാൻ അവസരമുണ്ട്. അങ്ങനെയുള്ളവർ, പരീക്ഷയുടെ അടിസ്ഥാനത്തിൽ രണ്ടാം ഘട്ടത്തിൽ നടത്തുന്ന സർവീസ് സെലക്ഷൻ ബോർഡ് ഇൻ്റർവ്യൂവിലേക്ക് അവർക്ക് അർഹത ലഭിക്കുന്ന പക്ഷം, അതിന് ഹാജരാകുമ്പോൾ, പ്ലസ് ടു അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അന്ന് അതിന് കഴിയുന്നില്ലെങ്കിൽ നിശ്ചിത കട്ട് ഓഫ് തിയ്യതിക്കകം അതിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിലാസത്തിലേക്ക് അയച്ചു കൊടുക്കണം.
വിജ്ഞാപനത്തിൽ പ്രായവ്യവസ്ഥ നൽകിയിരിക്കും. 2022 രണ്ടാം വിജ്ഞാപന പ്രകാരം (2023 ജൂലായ് - ൽ തുടങ്ങുന്ന സെഷൻ) ആ പരീക്ഷയ്ക്ക് 2004 ജനവരി 2 നും 2007 ജനവരി 1 നും ഇടയ്ക്ക് ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത ഉള്ളത്. 2022 ആദ്യ വിജ്ഞാപന പ്രകാരം (2023 ജനവരി സെഷൻ) ആ പരീക്ഷയ്ക്ക് 2003 ജൂലായ് 2 നും 2006 ജൂലായ് 1 നും ഇടയ്ക്ക് ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത ഉണ്ടായിരുന്നത്. ഇതിൽ നിന്നും പ്രായ വ്യവസ്ഥ മനസ്സിലാക്കാം.
പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു പേപ്പറുകളാണുള്ളത് - ആദ്യ പേപ്പർ മാത്തമാറ്റിക്സ് (300 മാർക്ക്), രണ്ടാം പേപ്പർ, ജനറൽ എബിലിറ്റി ടെസ്റ്റ് (600 മാർക്ക്). രണ്ടു പേപ്പറിലെയും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് രീതിയിലായിരിക്കും. വിശദമായ സിലബസ് വിജ്ഞാപനത്തിൽ ഉണ്ടാകും.
രണ്ടു പേപ്പർ ഉൾപ്പെടുന്ന ആദ്യഘട്ട പരീക്ഷയിൽ, കമ്മീഷൻ നിശ്ചയിക്കുന്ന യോഗ്യതാമാർക്ക് നേടുന്നവർ രണ്ടാം ഘട്ടത്തിൽ ഇൻ്റലിജൻസ് & പഴ്സണാലിറ്റി ടെസ്റ്റിന് സർവീസ് സെലക്ഷൻ ബോർഡിനു മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ടത്തിന് 900 മാർക്ക് ഉണ്ട്. രണ്ടാം ഘട്ടത്തിൻ്റെ വിശദാംശങ്ങളും വിജ്ഞാപനത്തിൽ നൽകിയിരിക്കും.
പരീക്ഷയുടെ ഏറ്റവും പുതിയ വിജ്ഞാപനം https://www.upsc.gov.in/ ൽ ഉള്ളത് പരിശോധിച്ച് വ്യവസ്ഥകൾ മനസ്സിലാക്കുക. സിലബസ് അനുസരിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുക. അപേക്ഷിക്കാനുള്ള അർഹത ലഭിക്കുന്ന വിജ്ഞാപന വരുമ്പോൾ, അതുപ്രകാരം അപേക്ഷിക്കുക.
ഞാൻ കേരള സർവകലാശാല ബി എസ് സി ഗണിത വിദ്യാർത്ഥിയായിരുന്നു. അവസാന സെമസ്റ്റർ രണ്ട് പേപ്പറുകൾ പരാജയപ്പെട്ടതിനാൽ ബിരുദം പൂർത്തിയാകാൻ ഒരു വർഷം കൂടി എടുക്കും. ഈ കാലയളവിൽ എനിക്ക് ചെയ്യാൻ സാധിക്കുന്ന അംഗീകൃത തൊഴിൽ അധിഷ്ഠിതമോ അല്ലാത്തതോ ആയ ഏതെങ്കിലും കോഴ്സുകൾ ഉണ്ടോ ?
Posted by Karun, KOLLAM On 11.04.2022
View Answer
It depends on your area of interest. There are short term courses in several sectors such as Computer Programing, Computer hardware, Net Working, Digital Marketing , Design, Photography, Video editing, Desk top Publishing, Photoshop and so on Identify your area o0f itnerest and find a suitable course,
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിൽ ബി എ മലയാളം കോഴ്സ് ഉണ്ടോ... എങ്കിൽ ഡോമൈൻ വിഷയങ്ങൾ ഏതൊക്കെ തിരഞ്ഞെടുക്കേണ്ടതുണ്ട്
Posted by Aparna. R, Alappuzha On 11.04.2022
View Answer
In Central University of Kerala, there is no BA Malayalam course. Suh a course has not come to our notice undr CUET UG 2022.
Sir,I am a +2 student appearing for this year's public exam.I am interested integrated pg in forensic science. Which are the best colleges in india who provide this course and which exam should I attend??What are the major job oppurtunities?
Posted by Sangeeta Rajeev, Ottapalam On 11.04.2022
View Answer
There is no Integrated PG in Forensic Science as per our information
What are the higher study courses after mechanical engineering
Posted by JISHNU K M, KANNUR On 09.04.2022
View Answer
വിവിധ സ്ഥാപനങ്ങളിലെ മെക്കാനിക്കൽ വകുപ്പുകൾ, എം.ടെക് - ന് സ്ഥാപനമനുസരിച്ച് നിരവധി സ്പെഷ്യലൈഷേനുകൾ നൽകുന്നുണ്ട്. ചിലതിന് ബി.ടെക്. മെക്കാനിക്കൽ ബിരുദം വേണ്ടി വരാം. മറ്റു ചിലതിന് മറ്റു ബ്രാഞ്ചുകളിലെ ബി.ടെക് ബിരുദക്കാരെയും പരിഗണിക്കാം.
കേരളത്തിലെയും മറ്റു ചില മുൻനിര സ്ഥാപനങ്ങളിലും മെക്കാനിക്കൽ ഡിപ്പാർട്ടുമെൻ്റുകളിൽ ഉള്ള ചില സ്പെഷ്യലൈസേഷനുകൾ:
കേരളത്തിലെ ടെക്നിക്കൽ എജ്യൂക്കേഷൻ വകുപ്പിൻ്റെ കീഴിൽ വിവിധ ഗവൺമൻ്റ്/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിൽ മെക്കാനിക്കൽ വകുപ്പിൽ ഉള്ള സ്പെഷ്യലൈസേഷനുകൾ:
തെർമൽ സയൻസ്, മെഷിൻ ഡിസൈൻ, പ്രൊപ്പൽഷൻ എൻജിനിയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ഫൈനാൻഷ്യൽ എൻജിനിയറിങ്, മാനുഫാക്ചറിങ് & ഓട്ടോമേഷൻ (കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം), ഇൻഡസ്ട്രിയൻ എൻജിനിയറിങ് & മാനേജ്മൻ്റ്, എൻജിനിയറിങ് ഡിസെൻ (ആർ.ഐ.ടി കോട്ടയം), പ്രൊഡക്ഷൻ എൻജിനിയറിങ് (ഗവ. എൻജിനിയറിങ് കോളേജ്, തൃശൂർ), അഡ്വാൻസ്ഡ് മാനുഫാക്ചറിങ് & മെക്കാനിക്കൽ സിസ്റ്റം (ഗവ.കോളെജ് ഓഫ് എൻജിനിയറിങ്, കണ്ണൂർ), മെഷിൻ ഡിസൈൻ (ജി.ഇ.സി. ബാർട്ടൺ ഹിൽ, തിരുവനന്തപുരം), എനർജി സിസ്റ്റംസ് - അനാലിസിസ് & ഡിസൈൻ (ജി.ഇ.സി. കോഴിക്കോട്), റൊബോട്ടിക്സ് (ജി.ഇ.സി. പാലക്കാട്), ഇൻഡസ്ട്രിയൽ റഫറിജറേഷൻ & ക്രയോജനിക് എൻജിനിയറിങ് (ടി.കെ.എം. കൊല്ലം), തെർമൽ പവ്വർ എൻജിനിയറിങ് (എം.എ, കോതമംഗലം), കംപ്യൂട്ടർ ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിങ് (എൻ.എസ്.എസ് പാലക്കാട്)
ഐ.ഐ.ടി. മദ്രാസ്- തെർമൽ എൻജിനിയറിങ്, മെക്കാനിക്കൽ ഡിസൈൻ, മാനുഫാക്ചറിങ് എൻജിനിയറിങ്.
ഐ.ഐ.ടി. ബോംബെ: തെർമൽ & ഫ്ല്യൂയിഡ് എൻജിനിയറിങ്, ഡിസൈൻ എൻജിനിയറിങ്, മാനുഫാക്ചറിങ് എൻജിനിയറിങ്
ഐ.ഐ.ടി. പാലക്കാട്: മാനുഫാക്ചറിങ് & മെറ്റീരിയൽസ് എൻജിനിയറിങ്
എൻ.ഐ.ടി കോഴിക്കോട്: എനർജി എൻജിനിയറിങ് & മാനേജ്മൻ്റ്, ഇൻഡസ്ട്രിയൽ എൻജിനിയറിങ് & മാനേജ്മൻ്റ്, മെഷിൻ ഡിസൈൻ, മെറ്റീരിയൽസ് സയൻസ് & ടെക്നോളജി, തെർമൽ സയൻസസ്.
എൻ.ഐ.ടി. സൂറത്കൽ: മെക്കാനിക്കൽ ഡിസൈൻ, മാനുഫാക്ചറിങ് എൻജിനിയറിങ്, മെക്കട്രോണിക്സ് എൻജിനിയറിങ്, തെർമൽ എൻജിനിയറിങ്.
എൻ.ഐ.ടി. തിരുച്ചിറപ്പള്ളി: ഇൻഡസ്ട്രിയൽ സേഫ്ടി എൻജിനിയറിങ്, തെർമൽ പവ്വർ എൻജിനിയറിങ്.
താൽപര്യമുള്ള സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ പരിശോധിച്ച് അവിടെ ലഭ്യമായ സ്പെഷ്യലൈസേഷനുകൾ കണ്ടെത്താവുന്നതാണ്.
എന്റെ ഇടത്തെ കണ്ണിന് - 1 D വലത്തെ കണ്ണിൻ -0.75 D പവറുമാണ്.
NDA വഴി എനിക്ക് INDIAN NAVY -യിൽ Join ചെയ്യാൻ സാധിക്കുമോ ?
Please Replay
Posted by ദേവ നവമി കെ.എസ് , തിരുവനന്തപുരം On 07.04.2022
View Answer
Please consult a Doctor with the specifications related to medical fitness given in the Notification for NDA examination available at https://www.upsc.gov.in/examinations/active-exams
My Ambition is to become a ca , which stream should I select in 11nth?
Posted by Sreelakshmi kaimal, Nadakkavu kerala On 05.04.2022
View Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം.
ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ്
രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും.
ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം.
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.
ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.
BA literature 1st yr student ahnu.Ithinoodu koode padikan sadhikunna matulla courses ne kurich oru vivaranam nalkamo
Posted by Seethalakshmi, Kottayam On 28.03.2022
View Answer
There are several short term courses that you can take up along with your Degree courses. One of the fields that you can think of is short term courses related to Computer science filed. You can also try DTP, Photoshop, Networking and similar course. Identify your interest area and explore courses...
Pages:
1 2 3 4 5 6 7 8 9 10 11 ...
2959