പ്ലസ്ടുവിന് ശേഷം TTC
പഠിക്കാൻ ആഗ്രഹം ഉണ്ട്. മലപ്പുറം ജില്ലയിൽ ഗവണ്മെന്റ് TTC പഠനം എവിടെയെല്ലാം ഉണ്ട്
Posted by Fabna sherin kp, Pandallur On 30.05.2021
View Answer
കേരളത്തിൽ ട്രെയിൻഡ് ടീച്ചർ സർട്ടിഫിക്കറ്റ് (ടി.ടി.സി) എന്ന പേരിൽ നടത്തിവന്നിരുന്ന എൽ.പി/യു.പി അദ്ധ്യാപക പരിശീലന കോഴ്സ്, ആ പേരിൽ ഇപ്പോൾ നടത്തുന്നില്ല. 2013-14 അദ്ധ്യയന വർഷം മുതൽ ഈ കോഴ്സിൻ്റെ പേര് ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ (ഡി.എഡ്) എന്ന് മാറ്റിയിരുന്നു. പിന്നീട്, ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ എന്ന പേര്, ഡിപ്ലോമ ഇൻ എലമൻ്ററി എജ്യൂക്കേഷൻ (ഡി.എൽ.എഡ്) എന്ന് പുനർനാമകരണം ചെയ്തു. നാലു സെമസ്റ്ററുകളിലായി 2 വർഷമാണ് കോഴ്സ് കാലാവധി.
The Notification for Govt/Aided institutions for 2020-21 is available at https://education.kerala.gov.in/2020/08/27/d-el-ed-admission-2020-22-notification/
It contains the list of colleges also.
ഞാൻ ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥി ആണ്. റിസൾട്ടിനു വേണ്ടി വെയിറ്റ് ചെയ്യുവാണ്. Higher സെക്കന്ററി ക്ക് ഏത് സ്ട്രീം തിരഞ്ഞെടുക്കണം എന്നതാണ് ഇപ്പോഴത്തെ സംശയം. എനിക്ക് cse exam എഴുത്തണമെന്നുണ്ട്.. കൂടെ ഒരു proffesional course ചെയ്യണമെന്നും ഉണ്ട്.. അപ്പോൾ ഏതാണ് എനിക്ക് എടുക്കാൻ പറ്റിയത്? Higher secondary കഴിഞ്ഞു ഏത് proffesional course എടുക്കുന്നതാവും better?
Posted by Aisha muhammed, Panmana On 30.05.2021
View Answer
കംപ്യൂട്ടർ സയൻസ് മേഖലയിൽ ബിരുദതല പoനങ്ങൾക്ക് മൂന്നു തരം കോഴ്സുകളെക്കുറിച്ചു ചിന്തിക്കാം.
ബിരുദതല പ്രൊഥഷണൽ പ്രോഗ്രാമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ട 4 വർഷ ബി.ടെക് പ്രോഗ്രാമുണ്ട്. കംപ്യൂട്ടർ സയൻസ് & എൻജിനിയറിങ് ബ്രാഞ്ചാണ് പൊതുവെ ഉള്ളത്. ഇതിൽ പൊതുവായ കോഴ്സുണ്ട്. വിവിധ സ്പെഷ്യലൈസേഷനുകൾ ഉള്ള കോഴ്സുകളും ഉണ്ട്. ചില സ്പെഷ്യലൈസേഷനുകൾ: ബയോഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി, ബിസിനസ് സിസ്റ്റംസ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡാറ്റാ അനലറ്റിക്സ്, നെറ്റ് വർക്കിംഗ് & സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷിൻ ലേണിംഗ്, സൈബർ ഫിസിക്കൽ സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗേമിംഗ് ടെക്നോളജി, സൈബർ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറൻസിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, റൊബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റൊബോട്ടിക്സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ് & ഇൻഷ്വറൻസ് തുടങ്ങിയവ. കൂടാതെ കംപ്യൂട്ടർ എൻജിനിയറിങ്, സോഫ്ട് വെയർ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് & എൻജിയറിങ്, റൊബോട്ടിക്സ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയവയിലും ബി.ടെക് പ്രൊഗ്രാമുകളുണ്ട്.
മൊബൈൽ കംപ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിംഗ് സ്പെഷ്യലൈസേഷൻ ഉളള ഐ.ടി. ബി.ടെക് ഉണ്ട്.
മൂന്നു വർഷം ദൈർഘ്യമുള്ള ബാച്ചലർ ഓഫ് സയൻസ് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ബാച്ചലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് തുടങ്ങിയ കോഴ്സുകളെക്കുറിച്ചുo ചിന്തിക്കാം. ആർട്സ് & സയൻസ് കോളേജുകളിൽ ഈ കോഴ്സുകൾ പഠിക്കാം. കൂടാതെ ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ് & അനലറ്റിക്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറൻസിക്സ് തുടങ്ങിയവയിലും, മൾട്ടിമീഡിയ & ആനിമേഷൻ, ഡാറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളോടെയും ത്രിവത്സര ബാച്ചലർ പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്.
സോഫ്ട് വെയർ ഡവലപ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ആനിമേഷൻ & ഗ്രാഫിക് ഡിസൈൻ, ഇൻഫർമേഷൻ ടെക്നോളജി & സോഫ്ട് വെയർ ഡവലപ്മെന്റ് തുടങ്ങിയ
ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) പ്രോഗ്രാമുകളും ഈ മേഖലയിൽ ഉണ്ട്.
You may take Mathematics Physics Chemistry and Computer Science at Plus 2 level
പ്ലസ് 2 റിസൽറ്റ് കാത്തിരിക്കുന്നു തുടർന്ന് ലാറ്ററൽ എൻടറി വഴി പോളി ടെക്നിക് പഠിക്കുവാൻ ആഗ്രഹിക്കുന്നു ഇതിൽ ഐ തല്ലാം ഡിപ്ലോമാ കോഴ്സിസിനെകയാണ് ജോലി സാധ്യത കൂടുതൽ ഉള്ളത് .ഇതിനു ശേഷം എഞ്ചിനിയറിങ്ങ് ലാറ്ററൽ എൻടറി വഴി പഠികുവാൻ വേണ്ട രീതികൾ വിശദീകരികാമോ.
Posted by ARJUN P, Kozhikode On 30.05.2021
View Answer
Please see the Prospectus of Lateral Entry in Polytechnics after Plus 2 at https://www.polyadmission.org/let/ All Diploma Courses are relevant if you do well in the course. But the course in Demand these days is Computer Science and Engineering. mechanical, Civil, Electrical are also in demand. After Poly you can join B Tech through Lateral Entry. In Kerala the admission for 2020 was done by Commissioner for Entrance Examinations. See the site https://cee.kerala.gov.in/let2020/public/
പ്ലസ്ടു കൊമ്മേഴ്സ് വിദ്യാർഥിനിയാണ്.CA പഠിക്കാൻ ആഗ്രഹിക്കുന്നു. സർ ഇനി എന്ത് കോഴ്സ് പഠിക്കണം?
Posted by Amritha VM, Kumbalam On 30.05.2021
View Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം.
ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ്
രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും.
ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം.
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.
ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.
ഞാൻ BA Economics നു പഠിക്കുകയാണ്. ഡിഗ്രീ k ശേഷം വിദേശത്ത് പഠിക്കാൻ താല്പര്യപ്പെടുന്നു. ഏത് കോഴ്സ് അണ് കൂടുതൽ ജോലി സാധ്യതകൾ ഉള്ളത് economics മായി ബന്ധപ്പെടുന്നത്? ഏത് രാജ്യം അണ് അതിൻ യോജിച്ചത് കുറഞ്ഞ ചെലവും part-time ജോലി കളും ഉള്ള രാജ്യവും കോഴ്സ് m പറഞ്ഞു തരാമോ?
Posted by Amegha PA, Kodungallur On 30.05.2021
View Answer
Post the question at Study Abroad in this portal
ഞാൻ BA Economics നു പഠിക്കുകയാണ്. ഇക്കണോമിക്സ്സ് ആയി ബന്ധപ്പെടുന്ന എതെല്ലാം കോഴ്സ്സുകൾ അണ് കൂടുതൽ ജോലി സാധ്യതകൾ ഉള്ളത് ഡിഗ്രീക് ശേഷം പഠിക്കാൻ സാധിക്കുന്നത്?
Posted by Amegha PA, Kodungallur On 30.05.2021
View Answer
Do not look for Courses based on Employment chances alone. You must have the aptitude to study them also. ഇക്കണോമിക്സിലും ബന്ധപ്പെട്ട വിഷയങ്ങളിലും എം.എ/എം.എസ്.സി. പ്രോഗ്രാം ഉള്ള ചില മുൻനിര ദേശീയതല സ്ഥാപനങ്ങൾ
എം.എ: * സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (തിരുവനന്തപുരം): അപ്ലൈഡ് ഇക്കണോമിക്സ് (ബിരുദം ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയുടേത്); * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ന്യൂഡൽഹി, കൊൽക്കത്ത): ഇക്കണോമിക്സ് (ട്രേഡ് & ഫിനാൻസ്); *ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഹൈദരബാദ്): ഡവലപ്മെന്റ് സ്റ്റഡീസ്; *
ജവഹർലാൽ നെഹ്റു സർവകലാശാല (ന്യൂ ഡൽഹി): ഇക്കണോമിക്സ്, ഇക്കണോമിക്സ് (വേൾഡ് ഇക്കോണമി); *
ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി): ഇക്കണോമിക്സ്, എനർജി ഇക്കണോമിക്സ്; * യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദ്: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്; * അലിഗർ മുസ്ലിം സർവകലാശാല (അലിഗർ): ഇക്കണോമിക്സ്; * പോണ്ടിച്ചേരി സർവകലാശാല: ഇക്കണോമിക്സ്; * ഗുജറാത്ത്, ഹര്യാന, ജമ്മു, കഷ്മിർ, കേരള, കർണാടക, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ, സൗത്ത് ബിഹർ കേന്ദ്ര സർവകലാശാലകൾ: ഇക്കണോമിക്സ്; * തമിഴ്നാട് കേന്ദ്ര സർവകലാശാല: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, അപ്ലൈഡ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, എൻവയൺമെന്റൽ ഇക്കണോമിക്സ്, ആക്ചുവേറിയൽ ഇക്കണോമിക്സ്; *
മദ്രാസ് യൂണിവേഴ്സിറ്റി: ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ് * എം.എസ്.സി:
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (റൂർഖി): ഇക്കണോമിക്സ്; * ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ച് (മുംബൈ): ഇക്കണോമിക്സ്; * പോണ്ടിച്ചേരി സർവകലാശാല: ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്; * ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സ് (പൂനെ): ഫിനാൻഷ്യൽ ഇക്കണോമിക്സ്, അഗ്രിബിസിനസ് ഇക്കണോമിക്സ്, ഇന്റർനാഷണൽ ബിസിനസ് ഇക്കണോമിക്സ് & ഫിനാൻസ്. കൂടാതെ, എം.എസ്.സി/എം.എ. ഇക്കണോമിക്സ്; * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് & ആപ്ലിക്കേഷൻസ് (ഭുവനേശ്വർ): എം.എ/എം.എസ്.സി. കംപ്യൂട്ടേഷണൽ ഫിനാൻസ്.
. I would like to study nursing in abroad. Which country will be better for study and budget frndly. And easy to get part-time job too..
Posted by Sethu lakshmi. S, Cherthala On 29.05.2021
View Answer
Post the question at Study Abroad in this portal
പ്ലസ്ടു കഴിഞ്ഞു. എഞ്ചിനീയറിങ്ങിനൊ മെഡിസിനോ പോകണം.Neet പരീക്ഷയും jee പരീക്ഷയും ഒരേ വർഷം എഴുതാൻ കഴിയുമോ?
Posted by Anandhu Krishna a.s, Kozhikode On 29.05.2021
View Answer
Definitely You can write both examinations in the same year if you satisfy the eligibility requirements for each..
I would like to pursue masters in forensic science from cochin university.can you please get me the details regarding the entrance exam and its syllabus.
Posted by malavika, kollam On 29.05.2021
View Answer
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് - ൽ (ക്യാമ്പസ് 1) ആണ് എം.എസ്.സി. ഫോറൻസിക് സയൻസ് പ്രോഗ്രാം ഉള്ളത്. പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത ഇപ്രകാരമാണ്. ഫോറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.എസ്.സി; ഫോറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ബി.വോക്; കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്; ബി.സി.എ. എന്നിവയിലൊന്ന് 55% മാർക്ക്/തത്തുല്യ ജി.പി.എ- യോടെ നേടിയിരിക്കണം.
പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഫോറൻസിക് സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് തുല്യ വെയ്റ്റേജ് നൽകിയുള്ള, ബിരുദനിലവാരത്തിലുള്ള മൊത്തം 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ശരിയുത്തരം 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും.
കോഴ്സിന് മൊത്തം 15 സീറ്റുണ്ട്. കൂടാതെ 10 സൂപ്പർന്യൂമററി സീറ്റുകളുമുണ്ട് [കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്നവർ (കെ.ഇ.പി.എ) - 5, ഇ.ഡബ്ലു.എസ് - 2, ഭിന്നശേഷിക്കാർ (ഡി.എ.സി) - 1, ട്രാൻസ്ജൻഡർ (ടി.ജി)- 2].
സെമസ്റ്റർ ട്യൂഷൻ ഫീസ് 15315 രൂപയാണ്. മറ്റു ഫീസുകളും ഉണ്ടാകും. പ്രവേശനസമയത്ത് മൊത്തം 20445 രൂപ അടയ്ക്കണം. പട്ടികവിഭാഗക്കാരെങ്കിൽ 1285 രൂപ മതിയാകും.
വിശദാംശങ്ങൾക്ക്, https://admissions.cusat.ac.in കാണണം.
സാർ ഞാൻ ഒരു nios നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ സ്റ്റുഡന്റ് ആണ്. എനിക്ക് കേരളത്തിൽ BAMS ചേരാൻ കഴിയുമോ. PCB 60% ഉണ്ട് . ഞാൻ ഒരു SC കാറ്റഗറി ആണ്
Posted by വിഷ്ണു , മലപ്പുറം On 28.05.2021
View Answer
As of now it is possible subject to the eligibility conditions of admissions
Pages:
1 ...
54 55 56 57 58 59 60 61 62 63 64 ...
2959