പ്ലസ്ടു സയൻസ് കഴിഞ്ഞ ഒരു വിദ്യാർഥിയാണ് ഞാൻ. KAS എഴുതണമെന്ന് താല്പര്യമുണ്ട്. KAS ലുടെ പോലീസ് സേനയിലേക്ക് നിയമനം ലഭിക്കുമോ? ലഭിക്കുമെങ്കിൽ ഏതു തസ്തികയിലേക്ക് ആയിരിക്കും പ്രാരംഭ നിയമനം?
Posted by K. Raja, Kollam On 09.06.2021
View Answer
KAS is not related to Police Department. It is Administrative service. If you want to be Police Officer, recruitments are made to the post of Sub Inspector of Police through Public Service Commission.
Is there any scholarships after plus two to study in UK?
Posted by Sreejith Warriar J S, Malappuram On 09.06.2021
View Answer
Post the question at Study Abroad in this portal
I am decided to take bsc MLT after plus two.Can you please tell about the scope of it .And also best colleges in Kerala for it
Posted by Akshaya, Ernakulam On 09.06.2021
View Answer
മകൾ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി) കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നു. അതിനുള്ള കോളേജുകളെപ്പറ്റിയും പ്രവേശന രീതിയെപ്പറ്റിയും അറിയാൻ താൽപര്യമുണ്ട്.
രോഗനിർണയം, ചികിത്സ, രോഗം വരാതെ സൂക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ടു നടത്തുന്ന ലബോറട്ടറി പരിശോധനകളുടെ പഠനങ്ങളുടെ മേഖലയാണ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി). ഒരു രോഗത്തിൻ്റെ പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തുക, അതിൻ്റെ വിവിധ ഘട്ടങ്ങൾ വിലയിരുത്തുക, അതിനുള്ള ചികിത്സയുടെ ഫലപ്രാപ്തി നിരീക്ഷിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ടു നടത്തുന്ന പരീക്ഷണങ്ങളും വിശകലനങ്ങളും ഇതിൻ്റെ ഭാഗമാണ്. രക്തം, ശരീര ദ്രാവകങ്ങൾ, ശരീരകോശങ്ങൾ തുടങ്ങിയവയുൾപ്പടെയുള്ളവയുടെ വിശകലങ്ങളിലൂടെയാണ് ഇവ നടത്തുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ടു വർഷ ഡിപ്ലോമ പ്രോഗ്രാമും (ഡി.എം.എൽ.ടി) നാലു വർഷ ബിരുദ പ്രോഗ്രാമും (ബി.എസ്.സി - എം.എൽ.ടി) ഉണ്ട്. പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) അണ് യോഗ്യത. പ്രവേശനം നടത്തിവരുന്നത് എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ്. പ്ലസ് ടു നിശ്ചിത വിഷയങ്ങളിലെ മാർക്ക്, പ്രോസ്പക്ടസ് വ്യവസ്ഥകൾ പ്രകാരം പരിഗണിച്ചാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. മുൻവർഷത്തെ പ്രവേശനത്തിന്റെ വിശദാംശങ്ങൾക്ക് https://lbscentre.in/profparamdegree2020/ , https://lbscentre.in/pardiplcourse2020/ കാണുക
എയിംസ്, ജിപ്മർ എന്നീ സ്ഥാപനങ്ങളിലേക്കുള്ള എംബിബിസ് പ്രവേശനം നീറ്റ് പരീക്ഷയെ അടിസ്ഥാനമാക്കി ഏതു രീതിയിൽ ആണ്?
Posted by AASTHA P VASANTH, CHEROOPA On 09.06.2021
View Answer
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവറ്റ് (നീറ്റ് - യു.ജി) അടിസ്ഥാനമാക്കിയാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് - 19 ക്യാമ്പസുകൾ - ന്യൂഡൽഹി, ഭോപ്പാൽ, ഭൂവനേശ്വർ, ജോദ്പൂർ, ഗോരഖ്പൂർ, നാഗ്പൂർ, പട്ന, റായ്പുർ, റിഷികേശ്, ബത്തിൻഡ, ദിയോഗർ, കല്യാണി, മoഗളഗിരി, റായ്ബറേലി, തെലങ്കാന, ബിലാസ്പൂർ, ഗൗഹാട്ടി, ജമ്മു, രാജ്കോട്ട്); ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ- 2 ക്യാമ്പസുകൾ, പുതുശ്ശേരി, കാരൈക്കൽ) എന്നീ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്.പ്രവേശനം.
കേന്ദ്ര സർക്കാരിൻ്റെ മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) ആണ് ഈ സ്ഥാപനങ്ങിലേക്ക് സീറ്റ് അലോട്ടുമെൻ്റ് നടത്തുന്നത്. എം.സി.സി.യുടെ കൗൺസലിംഗ് പ്രക്രിയയിൽ നിരവധി സ്ഥാപനങ്ങളിലേക്ക് അലോട്ടുമെൻ്റ് നടത്തുന്നുണ്ട്. എയിംസ്, ജിപ്മർ എന്നിവയിലെ എം.ബി.ബി.എസ്. സീറ്റുകൾ കൂടാതെ, സർക്കാർ മെഡിക്കൽ/ഡൻ്റൽ കോളേജുകളിലെ 15% ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, ഇ.എസ്.ഐ.ക്വാട്ട സീറ്റുകൾ തുടങ്ങിയവയിലെ അലോട്ട്മെൻ്റുകൾ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. [എ.എഫ്.എം.സി ചോയ്സ് ഫില്ലിംഗ് ഈ പ്രക്രിയയുടെ ഭാഗമാണ്]. എം.സി.സി. അലോട്ടുമെൻ്റിൻ്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലേക്ക് സംയുക്തമായ ഒരു അലോട്ടുമെൻ്റ് രീതിയാണ് നടപ്പാക്കിയിരിക്കുന്നത്. അർഹതയ്ക്കു വിധേയമായി ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന വിവിധ സ്ഥാപനങ്ങളിലേക്കും കോഴ്സുകളിലേക്കും നീറ്റ് യു.ജി. യോഗ്യത നേടുന്നവർക്ക് ആപേക്ഷിക മുൻഗണന നിശ്ചയിച്ച് ചോയ്സ് ഫില്ലിംഗ് നടത്താം. 2020 ൽ 19 എയിംസിലായി മൊത്തം 1899 സീറ്റുകളാണ് എം.ബി.ബി.എസ് - ന് ഉണ്ടായിരുന്നത്. അതിൽ ഓപ്പൺ (ജനറൽ) സീറ്റുകൾ 765 ആയിരുന്നു. ഒബി.സി - 473, ഇ.ഡബ്ല്യു.എസ്-172, എസ്.സി- 267, എസ്ടി- 129. ഭിന്നശേഷി വിഭാഗത്തിൽ മൊത്തം 93 സീറ്റ്. ഈ സീറ്റുകളിലേക്കെല്ലാം ദേശീയ തലത്തിലാണ് അലോട്ടുമെൻ്റ് നടത്തുന്നത്. പ്രതിവർഷ ട്യൂഷൻ ഫീസ് 1350 രൂപ.
ജിപ്മർ-ൽ എം.ബി.ബി.എസ് - ന് 2020 അലോട്ടുമെൻ്റിൽ 2 കേന്ദ്രങ്ങളിലായി മൊത്തം 249 സീറ്റുണ്ടായിരുന്നു. പക്ഷെ ഇവയിൽ ദേശീയതലത്തിൽ നികത്തിയത് 179 സീറ്റുകളാണ് (ജിപ്മർ ഓപ്പൺ സീറ്റുകൾ). ബാക്കിയുള്ളത് പുതുശ്ശേരിക്കാർക്കുള്ള സംവരണ സീറ്റുകളും എൻ.ആർ.ഐ. സീറ്റുകളുമായിരുന്നു. ദേശീയ തലത്തിൽ നികത്തിയ സീറ്റുകളിൽ വിവിധ വിഭാഗങ്ങളിലെ സീറ്റുകൾ ഇപ്രകാരമായിരുന്നു. ഓപ്പൺ (ജനറൽ) - 74 സീറ്റുകൾ, ഒ.ബി.സി - 47, ഇ.ഡബ്ല്യു.എസ്-16, എസ്.സി- 23, എസ്.ടി- 11. ഭിന്നശേഷി വിഭാഗത്തിൽ മൊത്തം 8 സീറ്റ്. ജിപ്മർ- ൽ പ്രതിവർഷ ട്യൂഷൻ ഫീസ് - 1400 രൂപയായിരുന്നു.
എയിംസ് /ജിപ്മർ എന്നിവയിലേക്ക്, രണ്ടു റഗുലർ അലോട്ടുമെൻ്റുകൾ, ഒരു മോപ് അപ് അലോട്ടുമെൻ്റ് എന്നിവ എം.സി.സി. നടത്തിയിരുന്നു. അതിനു ശേഷമുണ്ടായ ഒറ്റപ്പെട്ട ഒഴിവുകളിലേക്ക് എo.സി.സി. നൽകിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ സ്ഥാപനതലത്തിൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് റൗണ്ട് ഉണ്ടായിരുന്നു.
വിശദ വിവരങ്ങൾക്ക്
https://mcc.nic.in/UGcounselling കാണേണ്ടതാണ്.
How can I go to seoul national university after 12
Posted by Nandana MS , Thrissur On 07.06.2021
View Answer
Post the question at Study Abroad in this portal
പ്ലസ് ടൂ computer science ആണ് പഠിച്ചത് ഇനി എനിക്ക് MLT പഠിക്കാൻ സാധിക്കുമോ? എതെല്ലാം കോളേജ് കൾ ആണ് ഉള്ളത്?
Posted by Gouri J S, Kollam paravoor On 05.06.2021
View Answer
പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ഡി.എം.എൽ.ടി - യ്ക്കോ, ബി.എസ്.സി. എം.എൽ.ടി - യ്ക്കോ പ്രവേശനത്തിന് അർഹതയുണ്ട്. മാർക്ക് വ്യവസ്ഥ ഉണ്ടാകും.
കേരളത്തിൽ വെറ്റിനറി സയൻസ് കോഴ്സിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
Posted by Irene Therese, Kalpetta On 05.06.2021
View Answer
ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്) എന്ന കോഴ്സ് പഠിക്കാൻ, കേരളത്തിൽ രണ്ടു കോളേജുകളുണ്ട് - കേരള ആനിമൽ & വെറ്ററിനറി സയൻസസ് സർവകലാശാലയുടെ കീഴിൽ മണ്ണൂത്തിയിലും (തൃശൂർ) പൂക്കോട്ടും (വയനാട്) ഉള്ള കോളേജ് ഓഫ് വെറ്ററിനറി & ആനിമൽ സയൻസസ്.
പ്ലസ് ടു കഴിഞ്ഞ് ഇവിടെ രണ്ടു രീതിയിൽ പ്രവേശനം നേടാം. ഒന്ന്, കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ അലോട്ട്മെൻ്റ് വഴിയുള്ളതാണ്. അതിൽ താൽപര്യമുള്ളപക്ഷം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. അതോടൊപ്പം പ്രവേശനപരീക്ഷാ കമ്മീഷണർ പ്രൊഫഷണൽ ബിരുദകോഴ്സുകളിലെ പ്രവേശനത്തിന് (എൻജിനിയറിംഗ്, മെഡിക്കൽ (മെഡിക്കൽ അനുബന്ധം ഉൾപ്പെട), ആർക്കിട്ടക്ചർ, ഫാർമസി എന്നിവയ്ക്ക്) അപേക്ഷ വിളിക്കുമ്പോൾ മെഡിക്കൽ വിഭാഗത്തിൽ അപേക്ഷിക്കണം. നീറ്റ് യു.ജി.യിൽ 720 ൽ 20 മാർക്ക് നേടിയാൽ അപേക്ഷാർത്ഥിയെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും . തുടർന്ന് ഓപ്ഷൻ നൽകി പ്രക്രിയയിൽ പങ്കെടുക്കാം. പ്രവേശന വിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.
രണ്ടാമത്തേത് ഓൾ ഇന്ത്യ ക്വാട്ട വഴിയാണ്. രാജ്യത്തെ 54 ൽ പരം വെറ്ററിനറി കോളെജുകളിലെ ബി.വി.എസ്.സി & എ.എച്ച്. പ്രോഗ്രാമിലെ 15% അഖിലേന്ത്യ ക്വാട്ട സീറ്റുകൾ, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നികത്തുന്നു. ഈ പ്രക്രിയ വഴി കേരളത്തിലെ രണ്ടു വെറ്ററിനറി കോളെജുകളിലെയും 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നുണ്ട്. ഈ അലോട്ടുമെൻ്റിൽ പങ്കെടുക്കാൻ അപേക്ഷാർത്ഥി, നീറ്റ് യു.ജി.യോഗ്യത നേടണം (50-ാം പെർസൻടൈൽ സ്കോർ നേടണo. സംവരണക്കാർക്ക് ഇളവുണ്ട്). നീറ്റ് യു.ജി. ഫലം വന്നശേഷം വെറ്ററിനറി കൗൺസിൽ, ഓപ്ഷൻ വിളിക്കുമ്പോൾ രജിസ്റ്റർ ചെയ്ത് പ്രക്രിയയിൽ പങ്കെടുക്കാം.
Is the degree awarded by Rabindranatha Tagore University approved by Kerala PSC for job purposes
Posted by Pushpan Cholayil , Ramanattukara On 05.06.2021
View Answer
Please contact the academic section of any of the Universities in the state. If it is approved by any university in Kerala. it will be approved by the PSC
Is the degree awarded by Bharathiar University approved by Kerala PSC for job purposes
Posted by Pushpan Cholayil , Ramanattukara On 05.06.2021
View Answer
Please contact the academic section of any of the Universities in the state. If it is approved by any university in Kerala. it will be approved by the PSC
admission to which all courses in kerala comes under icar?
Posted by devi, kerala On 05.06.2021
View Answer
ICAR conducts admission on an All India basis for Undergraduate courses except BVSc & AH. In Kerala, there will be allotments to 15% seats for BSc Agriculture , BSc Forestry, Bachelor of Fisheries science, B.Tech Agricultural Engineering, B Tech Dairy Technology, B Tech food Technology
Pages:
1 ...
52 53 54 55 56 57 58 59 60 61 62 ...
2959