Sir , I am an economic gradtute. May I know the various streams that I can chose after going for pg with history as main . Can you please suggest whether economics or history will have more scope .
Posted by Vishnupriya Vp, Kozhikode On 20.06.2021
View Answer
Some of the possible courses at PG level related to History are the following MA (i) History (ii) Ancient Indian History Culture & Archaeology (iii) History of Art (iv) M.A/M.Sc in Museology (v) Manuscriptology and Paleography (vi) Heritage Management (vii) MA Islamic History (viii) P.G. Diploma in Museology (AMU) (ix) History (Ancient History) (x) History - Medieval History (xi) History -Modern History (xii) Master of Fine arts (Art History & Art Appreciation) (xiii) P.G. Diploma in Epigraphy (after MA History) (xiv) History of Art (xv) Conservation) . A course is not to be selected based on the scope alone. You must decide on a course based on your aptitude and interest. Economics and History are entirely two different areas each having its own importance and relevance.
how to apply for mbbs abd bds in kerala colleges, is there a website to register for getting admission in kerala colleges
Posted by sivadas, Chennai On 20.06.2021
View Answer
You have to apply for KEAM and also NEET after NEET results are out, the same ha s to be given to Commissioner for Entrance Examinations online. Then rank list will be published After that options will be invited for admission to MBBS and BDS At that time you can give choices to various colleges and course.
കേരളത്തിലെ സർക്കാർ മേഖലയിലെ Bടം നഴ്സിങ് മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശന രീതി എങ്ങനെയാണ്
Posted by Anil, Pariyaram On 19.06.2021
View Answer
2020 ൽ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം നടത്തിയത്, എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആയിരുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓരോന്നും ജയിച്ച്
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്കു വാങ്ങി പ്ലസ് ടു തല പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാമായിരുന്നു. പ്ലസ് ടു പ്രോഗ്രാമിൻ്റെ രണ്ടാം വർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്കു ലഭിച്ച മാർക്ക് 100 ൽ വീതം കണക്കാക്കി, പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം നോർമലൈസ് ചെയ്തത് കൂട്ടുമ്പോൾ 400 ൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കിയാണ് ബി.എസ്.സി.നഴ്സിംഗ് പ്രവേശനത്തിൻ്റെ റാങ്ക് പട്ടിക തയ്യാറാക്കിയത്.
കേരളത്തിൽ, പാരാമെഡിക്കൽ ഡിപ്ലോമ, ഡിഗ്രി കോഴ്സ് പ്രവേശനം, പൊതുവെ, പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ്.
മെഡിക്കൽ ലബോറട്ടറി ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ഒപ്ടോമെട്രി, ഫിസിയോതെറാപ്പി, ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി എന്നിവയിൽ, കേരളത്തിൽ, ഡിഗ്രി പ്രോഗ്രാം ഉണ്ട്. ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പക്ടർ, ഓഫ്താൽമിക് അസിസ്റ്റൻസ്, ഡന്റൽ മെക്കാനിക്സ്, ഡന്റൽ ഹൈജിനിസ്റ്റ്, തുടങ്ങിയവ ഉൾപ്പടെ, 15-ഓളം ഡിപ്ലോമ പ്രോഗ്രാമുകളും, കേരളത്തിൽ ഉണ്ട്. ഡിഗ്രി/ഡിപ്ലോമ പ്രവേശനം, എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് & ടെക്നോളജി ആണ് നടത്തുന്നത്. പ്രവേശനവിവരങ്ങൾ, https://lbscentre.in എന്ന സൈറ്റിൽ ലഭിക്കും.
Does the B.Ed course under Tamilnadu teachers education university,has an equal value to that of B.Ed courses in kerala.I would also like to be informed of the job oppurtunities after that course,in kerala.
Posted by Sindhu, Kottayam On 19.06.2021
View Answer
You may verify from one of the Universities in Kerala if the B Ed you plan to do in Tamil Nadu is equivalent to B.Ed in Kerala. With a B.Ed and a pass in the Kerala Teacher Eligibility Test, you can apply for appointment as High School Assistant (HSA) through Kerala Public Service Commission for Govt Schools. In case of Aided schools, you may need to apply to the Management of the school concerned.
Sir
Can you pls tell about the course Msc Molecular medicine and the chances of this course
Posted by Pooja, Kollam On 19.06.2021
View Answer
Molecular medicine is the study of molecular and cellular phenomena in biological systems that enhances the understanding of human diseases and facilitates discovery research in disease prevention, diagnosis and therapy. Molecular Medicine offers new scientific tools to address mechanistic aspects of different diseases, both in diagnostics and therapy. Molecular medicine is an upcoming discipline with lots of scope in both industries and academics. With the advancements in Genomics, personalized medicine is becoming a reality and studying Molecular Medicine enables one to apply this to individual subjects. Pharma industries are interested in application of Molecular Medicine to design tailored drugs. it is Very much a Specialized area. You can go for MSc in Molecular Medicine and research also. Scope is with the medical industry and pharmaceutical industry
BTechകാർക്ക് NET എഴുതാൻ പറ്റുമോ? പറ്റുമെങ്കിൽ ഏതൊക്കെ വിഷയത്തിൽ എഴുതാം? NET എഴുതാൻ MTech വേണോ?
Posted by Danish K Z, Areekode On 19.06.2021
View Answer
Please see the Information Brochures at https://ugcnet.nta.nic.in/webinfo/File/GetFile?FileId=2&LangId=P and https://csirnet.nta.nic.in/webinfo/File/GetFile?FileId=32&LangId=P to see the subjects in which NET is conducted. Engineering is not included in it.
I studied in Kendriya vidyalaya till 12. So far I didn't had a course in Malayalam. But I know the language. Is there any problem in getting a job through Kerala PSC.
Posted by Parthan s, Thiruvananthapuram On 19.06.2021
View Answer
There is no problem in applying for PSC jobs
Which all colleges/universities are there in outside India for aerospace engineering?and which all exams should we write to get admission there?
Posted by Parvathy, Chengannur On 18.06.2021
View Answer
Post the question at Study Abroad in this portal
പ്ലസ്ടുവിന് സംസ്കൃതം ആയിരുന്നു സെക്കൻ്റ് ലാംഗ്വേജ്. ഡിഗ്രി ബി. എ മലയാളം എടുക്കുന്നതിൽ സാധ്യതകുറവുണ്ടോ?
ബി.എ മലയാളം with journalism കോഴ്സ് കേരളത്തിൽ ലഭ്യമാണോ?
Posted by Karthika Ramesh, Perinjanam On 18.06.2021
View Answer
കോഴിക്കോട് സർവകലാശാലയിൽ ബി.എ. മലയാളം പ്രോഗ്രാം പ്രവേശനത്തിന് ഉന്നത പഠനത്തിനുള്ള അർഹതയോടെ ഹയർ സെക്കണ്ടറി/ തത്തുല്യ പ്ലസ് ടു തല പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ മലയാളം രണ്ടാം ഭാഷയായി പഠിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല. അതിനാൽ, സംസ്കൃതം രണ്ടാം ഭാഷയായി പ്ലസ് ടു തലത്തിൽ പഠിച്ചവർക്കും ബി.എ. മലയാളം പ്രോഗ്രാമിന് അപേക്ഷിക്കുവാൻ കഴിയും.
എന്നാൽ പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക്/റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ മലയാളം സെക്കൻഡ് ലാംഗ്വേജ് ആയി പഠിച്ചവർക്ക് വെയ്റ്റേജ് കിട്ടും. മലയാളം രണ്ടാം ഭാഷയായി പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അവരുടെ പ്ലസ് ടു മൊത്തം മാർക്കിനൊപ്പം മലയാളത്തിന് കിട്ടിയ മൊത്തം മാർക്കിൻ്റെ രണ്ടിരട്ടി മാർക്ക് കൂടി ചേർക്കും. സംസ്കൃതം രണ്ടാം ഭാഷയായി പഠിച്ച നിങ്ങൾക്ക് ഈ വെയ്റ്റേജ് കിട്ടില്ല. മലയാളം ഓപ്ഷണൽ വിഷയമായി പഠിച്ചിട്ടുള്ളവർക്ക് 20 മാർക്ക് വെയ്റ്റേജ് കിട്ടും.
നിങ്ങളുടെ കാര്യത്തിൽ മലയാളം ഓപ്ഷണൽ വിഷയമായി പഠിച്ചിട്ടില്ലെങ്കിൽ, റാങ്കിംഗിനായി നിങ്ങളുടെ പ്ലസ് ടു മാർക്ക് മാത്രമേ പരിഗണിക്കുകയുള്ളു. ഇക്കാരണത്താൽ മലയാളം രണ്ടാം ഭാഷയായി പഠിച്ചവർക്ക്/ ഓപ്ഷണലായി പഠിച്ചവർക്ക് പ്രവേശന റാങ്ക് പട്ടികയിൽ അൽപം മുൻതൂക്കം കിട്ടാം.
കേരള സർവകലാശാാലയിലും ബി.എ. മലയാളം പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാൻ നിങ്ങൾക്ക് തടസ്സമില്ല. പക്ഷെ റാങ്കിംഗിൽ, മലയാളം ഓപ്ഷണലായി പഠിച്ചവർക്ക് അതിലെ മാർക്കും രണ്ടാം ഭാഷയായ പഠിച്ചവർക്ക് അതിനു ലഭിച്ച മാർക്കിൻ്റെ 50% ഉം പ്ലസ് ടു മാർക്കിനോടു ചേർക്കും. മലയാളം ഓപ്ഷണലായി നിങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ ഇവിടെയും നിങ്ങളുടെ പ്ലസ് ടു മാർക്ക് മാത്രമേ റാങ്കിംഗിനായി പരിഗണിക്കുകയുള്ളു.
2020 ലെ യു.ജി.പ്രവേശന പ്രോസ്പക്ടസ് പ്രകാരം കണ്ണൂർ സർവകലാശാലയിലെ 3 കോളേജുകളിൽ ബി.എ. മലയാളം കോഴ്സിൽ കോംപ്ലിമൻ്ററി വിഷയങ്ങളായി മലയാളഠ, ജർണലിസം എന്നിവ ലഭ്യമാണ്. കേരള സർവകലാശാലയിൽ മലയാളം & മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാം, 3 സ്ഥാപനങ്ങളിൽ ഉണ്ട്. കോഴിക്കോട് സർവകലാശാലയുടെ കീഴിൽ 5 കോളേജുകളിൽ ജർണലിസം ഒരു കോംപ്ലിമൻ്ററി വിഷയമായുള്ള ബി.എ. മലയാളം പ്രോഗ്രാം ഉണ്ട്. സർവകലാശാലകളുടെ അഡ്മിഷൻ വെബ്സൈറ്റുകൾ പരിശോധിക്കുക.
How is the admission procedures for BSc in Delhi University?
Posted by Harsha , Malappuram On 18.06.2021
View Answer
ഡൽഹി സർവകലാശാലയിൽ ബിരുദ പ്രോഗ്രാം പ്രവേശനം, രണ്ടു രീതിയിൽ നടത്തിവരുന്നു. 12-ാം ക്ലാസ് ബോർഡ്/യോഗ്യതാപരീക്ഷാ മാർക്ക് പരിഗണിച്ചുകൊണ്ടുള്ള "മെരിറ്റ് അധിഷ്ഠിത" പ്രവേശനമാണ് ഒന്ന്. പ്രവേശനം തേടുന്ന കോഴ്സിനനുസരിച്ച്, എഴുത്ത്/പ്രാക്ടിക്കൽ പരീക്ഷ അടിസ്ഥാനമാക്കിയുള്ള "എൻട്രൻസ് അധിഷ്ഠിത" പ്രവേശനമാണ് രണ്ടാമത്തേത്. ഏതു രീതിയിലുള്ള പ്രവേശനമാണെങ്കിലും, പ്രവേശനം തേടുന്നവർ https://ug.du.ac.in വഴി രജിസ്റ്റർ ചെയ്യണം. ഇൻഫർമേഷൻ ബുള്ളളറ്റിൻ ഈ സൈറ്റിൽ ലഭ്യമാക്കും. 2020 ലെ ബുള്ളറ്റിൽ ഇവിടെ ലഭ്യമാണ്.
മെരിറ്റ് അധിഷ്ഠിത പ്രവേശനത്തിൽ, അഫിലിയേറ്റഡ് കോളെജുകളിലെ ആർട്സ്, സോഷ്യൽ സയൻസസ്, അപ്ലൈഡ് സോഷ്യൽ സയൻസ് & ഹ്യുമാനിറ്റീസ്, കൊമേഴ്സ് & ബിസിനസ് സ്റ്റഡീസ്, സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഇൻ്റർ ഡിസിപ്ലിനറി & അപ്ലൈഡ് സയൻസസ് ഫാക്കൽട്ടികളിലാണ് പ്രോഗ്രാമുകൾ ഉള്ളത്. കോഴ്സിനനുസരിച്ചാണ്, പ്രവേശനത്തിന്, പ്രസ് ടു കോഴ്സിൽ, പഠിച്ചിരിക്കേണ്ട വിഷയങ്ങളുടെ
കോംബിനേഷൻ നിശ്ചയിക്കപ്പട്ടിരിക്കുന്നത്. ഈ കോംബിനേഷനിൽ ഉൾപ്പെടുന്ന, കൂടുതൽ മാർക്കുള്ള, നിശ്ചിത വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മെരിറ്റ് പട്ടിക തയ്യാറാക്കും.
സയൻസസ്, അപ്ലൈഡ് സയൻസസ് ഫാക്കൽട്ടികളിൽ, കൂടുതൽ മാർക്കുള്ള 3 വിഷയങ്ങളും, മറ്റുള്ളവയിൽ കൂടുതൽ മാർക്കുള്ള 4 വിഷയങ്ങളും ഇതിനായി പരിഗണിക്കും.
അപേക്ഷാർത്ഥി, 10+2 രീതിയിലെ പരീക്ഷ, മെരിറ്റ് കണക്കാക്കാൻ പരിഗണിക്കുന്ന ഓരോ വിഷയത്തിലും ജയിച്ച്, പ്രവേശനം തേടുന്ന കോഴ്സിനനുസരിച്ച് നിശ്ചിത ശതമാനം മാർക്ക് വാങ്ങി പാസ്സായിരിക്കണം. മെരിറ്റ് പട്ടിക തയാറാക്കിയശേഷം, കട്ട് - ഓഫ് മാർക്ക് പ്രഖ്യാപിക്കും. തുടർന്ന് കട്ട് ഓഫ് നേടുന്നവർ ഓൺലൈനായി കോഴ്സ് - കോളേജ് സെലക്ഷൻ നടത്തണം. അതിനുശേഷo, ഓൺലൈൻ രേഖാപരിശോധനയാണ്.
എത്ര റൗണ്ടുകളിലായി പ്രവേശനം പൂർത്തിയാക്കുമെന്ന് സർവകലാശാല നിശ്ചയിക്കും. 2020 പ്രവേശന രീതി ഇപ്രകാരമായിരുന്നു.
പ്രവേശന പരീക്ഷ അധിഷ്ഠിത രീതിയിലെ പ്രവേശന പരീക്ഷ, 2020 ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നടത്തിയത്. 2020 പ്രവേശനവുമായി ബന്ധപ്പെട്ട, ഇതിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകൾ, പ്രവേശനപരീക്ഷാ ഘടന, പ്രവേശന യോഗ്യത, റാങ്ക് പട്ടിക തയ്യാറാക്കൽ എന്നിവയുടെയെല്ലാം വിശദാംശങ്ങൾ,
https://nta.ac.in/DuetExam - ലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും സർവകലാശാലാ യു.ജി.അഡ്മിഷൻ വെബ്സൈറ്റിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലുമായി ലഭിക്കും.
2021 ലെ പ്രവേശന അറിയിപ്പു വരുമ്പോൾ 2021 ലെ പ്രവേശനരീതി മനസ്സിലാക്കാൻ കഴിയും.
Pages:
1 ...
49 50 51 52 53 54 55 56 57 58 59 ...
2959