What is the scope of data analytics? Is Simplilearn's post graduate program in Data Analytics worth it??
Posted by Niranjana Ramesh, Thrissur On 21.06.2021
View Answer
ശേഖരിച്ച വിപുലമായ വിവരങ്ങൾ (ഡാറ്റാ) അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ആണ് ഡാറ്റ സയൻസ്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പ്രോഗ്രാമിങ്, ഡൊമൈൻ ജ്ഞാനം എന്നിവ ഇതിന്റെ ഘടകങ്ങളാണ്. അതിനാൽ ഡാറ്റാ സയൻസിന് മൾട്ടി ഡിസിപ്ലിനറി സ്വഭാവമുണ്ട്.
സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്കൽ) തത്വങ്ങൾ ഉപയോഗിച്ചു നടത്തുന്ന ഈ പഠനങ്ങൾ വഴി, ഡാറ്റ സംബന്ധിച്ച മുഖ്യ സൂചനകൾ, അതിന്റെ ഗുണഗണങ്ങൾ തുടങ്ങിയവ വെളിവാക്കപ്പെടുന്നു. ഡാറ്റാ സയൻസിൽകൂടി ഡാറ്റ വ്യാഖ്യാനിക്കുവാനും, അവയിലെ അർത്ഥപൂർണമായ മാതൃകകൾ തിരിച്ചറിയുവാനും കഴിയുന്നു.
വിവരങ്ങളുടെ ക്രമാനുഗതമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനമാക്കിയുള്ള വിശകലന പഠനമാണ്, അനലറ്റിക്സ്.
വാണിജ്യ (ബിസിനസ്) മേഖലയിലെ മുഖ്യമായ തീരുമാനങ്ങളിലേക്ക് എത്തുവാൻ നടത്തുന്ന വിശകലനങ്ങളുടെ പഠനങ്ങളാണ് ബിസിനസ് അനലറ്റിക്സ്. വാണിജ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ്, വാണിജ്യ സംബന്ധിയായ നിഗമനങ്ങളിലേക്കു നയിക്കുവാനുള്ള പഠനങ്ങൾ ഇവിടെ നടത്തുന്നത്.
ഈ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി, മുൻനിര സ്ഥാപനങ്ങളിൽ കോഴ്സുകൾ ലഭ്യമാണ്. അവയിൽ ചിലത്:
* എം.ടെക്. ഡാറ്റ സയൻസ് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഗൗഹാട്ടി
* എം.ടെക്. ഡാറ്റ സയൻസ് - ഐ.ഐ.ടി, ഹൈദരബാദ്
* പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലറ്റിക്സ്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) - കോഴിക്കോട്, ചെന്നൈ കേന്ദ്രങ്ങളിൽ
* പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലറ്റിക്സ് - കൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം); ഖരഗ്പൂർ ഐ.ഐ.ടി; കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) സംയുക്ത പ്രോഗ്രാം
* മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിസിനസ് അനലറ്റിക്സ്) - ഐ.ഐ.എം. ബാംഗളൂർ
* എം.എസ്.സി കംപ്യൂട്ടർ സയൻസ് (ഡാറ്റാ അനലറ്റിക്സ്) - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം), ടെക്നോപാർക്ക് ക്യാമ്പസ്, കഴക്കൂട്ടം, തിരുവനന്തപുരം
* എം.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റാ അനലറ്റിക്സ് -കേരള സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് പoന വകുപ്പ്, കാര്യവട്ടം, തിരുവനന്തപുരം
സർട്ടിഫിക്കറ്റ്, എക്സിക്യൂട്ടീവ്, ഓൺലൈൻ പ്രോഗ്രാമുകളും ലഭ്യമാണ്.
We don't give opinion on specific centers.
Bsc Nursing നു govt college ഇൽ അഡ്മിഷൻ ലഭിക്കാൻ +2 ഇന് ethra % mark venam??
Posted by Krishnapriya. SH, Trivandrum, Attingal On 21.06.2021
View Answer
2020 ൽ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം നടത്തിയത്, എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആയിരുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓരോന്നും ജയിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്കു വാങ്ങി പ്ലസ് ടു തല പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാമായിരുന്നു. പ്ലസ് ടു പ്രോഗ്രാമിൻ്റെ രണ്ടാം വർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്കു ലഭിച്ച മാർക്ക് 100 ൽ വീതം കണക്കാക്കി, പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം നോർമലൈസ് ചെയ്തത് കൂട്ടുമ്പോൾ 400 ൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കിയാണ് ബി.എസ്.സി.നഴ്സിംഗ് പ്രവേശനത്തിൻ്റെ റാങ്ക് പട്ടിക തയ്യാറാക്കിയത്.
മൊത്തം 7 സർക്കാർ നഴ്സിംഗ് കോളേജുകളിലാണ് 2020 ൽ ഈ കോഴ്സിന് അലോട്ടുമെൻ്റ് നടത്തിയത്. കോളേജുകളും സ്റ്റേറ്റ് മെരിറ്റിലെ അവസാനറാങ്കും ഇപ്രകാരമായിരുന്നു. തിരുവനന്തപുരം -879, തൃശൂർ -1418, കോട്ടയം -474, കോഴിക്കോട് -1702 എറണാകുളം -798, കണ്ണൂർ -878, ആലപ്പുഴ -797. സ്റ്റേറ്റ് മെരിറ്റിൽ സംസ്ഥാനതലത്തിൽ അവസാന അലോട്ടുമെൻ്റ് ലഭിച്ച 1702 എന്ന റാങ്കിൻ്റെ ഇൻഡക്സ് മാർക്ക് (റാങ്ക് പട്ടികയിൽ) 400 ൽ 394.17 മാർക്ക് ആയിരുന്നു. You can see the rank list and other admission details of 2020 at https://lbscentre.in/profparamdegree2020/index.aspx
My son is doing his 11th class(Intermediate) in Hyderabad and he born and brought-up in Hyderabad. Bascicaly we are from Kerala. He wants to do the degree in engineering in kerala. Can you please tell me what is the proceedure.
Posted by manikandan, Hyderabad On 21.06.2021
View Answer
If you are from Kerala, and if you can give the necessary document in this regard, your child will get the Keralite Status and he would be eligible for all reservation benefits applicable to the admission process. You can see the Prospectus of KEAM 2021 at www.cee.kerala.gov.in and understand the conditions. As and when applications are called by the Commissioner for Entrance examinations Kerala, you can apply for that and take part in the admissions process. There will be an Entrance examination as part of the process. In preparing Engineering rank list entrance mark gets 50% weightage and the remaining 50% weightage is for the marks in Physics, Chemistry and Mathematics at second year exam of Plus 2 (after effecting standardization). Details can be seen in the Prospectus
ബി. എ ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.
സൈക്കോളജിസ്റ്റ് ആവാൻ ആഗ്രഹിക്കുന്നു. പിജി സൈക്കോളജി എടുക്കാൻ പറ്റുമോ? എന്താണു ചെയ്യണ്ടത്?
Posted by Ashitha, Malappuram On 21.06.2021
View Answer
For taking up MSc Psychology you need to have BA/BSC Psychology or you should have studied a Psychology paper at the UG level or should have some additional qualification related to Psychology See the Prospectus of Kerala University for 2020-21 at https://admissions.keralauniversity.ac.in/pg2020/
How to study forensic
Posted by Adhya.B.S, Kollam On 20.06.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
Keam ആപ്പേക്ഷയാർത്ഥിയാണ്. മാനേജ്മെന്റ് കോട്ടയിൽ പല govt - ഐഡഡ് സ്ഥാപനങ്ങളും എഞ്ചിനീയറിംഗ്യിൽ അഡ്മിഷൻ എടുക്കുന്നുണ്ട് എന്ന് അറിഞ്ഞു. ഇങ്ങനെ കിട്ടണേമെങ്കിൽ എത്രെ റാങ്ക് വേണം? അതുപോലെ പ്രോസടുരെസും എന്തൊക്ക ആണ്? ജനറൽ വിഭാഗമാനു ഞാൻ.
Posted by Vishwas Vasudev P, Chaganacherry, kottayam On 20.06.2021
View Answer
For Management seats in Govt Aided Institutions, please contact the Management concerned.
1 year Certification Coursekalude opportunity endhaann... MG universityude certification Cource allotment vannu.
Posted by Akhil, Malappuram On 20.06.2021
View Answer
It depends on the course you are doing.
I'm a +1 science student.i need to be an aerospace engineer in future.what should i do?
Posted by Nandana M , Chittilamcherry On 20.06.2021
View Answer
ഏറോസ്പേസ് എൻജിനിയറിങ് പഠനത്തിന് അവസരമുള്ള ചില പ്രമുഖ ദേശീയ തലസ്ഥാപനങ്ങളും, അവയിലെ പ്രവേശന രീതിയും, ഇപ്രകാരമാണ്.
ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് (4 വർഷം): ബോംബെ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ് എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ);
5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി): ഐ.ഐ.ടി. ഖരഗ്പൂർ, മദ്രാസ്.
ഈ 4/5 വർഷ പ്രോഗ്രാമുകളിലെ പ്രവേശനം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് യോഗ്യത നേടിയാൽ മാത്രമേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ.മെയിൻ പരീക്ഷയക്കുറിച്ച് അറിയാൻ,
https://jeemain.nta.nic.in സന്ദർശിക്കണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ വിശദാംശങ്ങൾക്ക്, http://jeeadv.ac.in കാണണം.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രവേശനo നൽകുന്ന രണ്ടു സ്ഥാപനങ്ങളുണ്ട്. ഷിബ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് & ടെക്നോളജി; ചണ്ടിഗർ, പഞ്ചാബ് എൻജിനിയറിങ് കോളേജ്.
ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനം, ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)- യാണ് നടത്തുന്നത്. വെബ്സൈറ്റ്: https://josaa.nic.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്ക്/ സ്കോർ പരിഗണിച്ച് സ്ഥാപനം നേരിട്ടാണ് പ്രവേശനം നൽകുന്നത്. ഈ സ്ഥാപനത്തിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിനൊപ്പം, ഐ.ഐ.എസ്.ടി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. അങ്ങനെ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച്, ഐ.ഐ.എസ്.ടി. തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് അഡ്മിഷൻ. വിവരങ്ങൾക്ക് https://www.iist.ac.in/ കാണുക.
What are the job oppurtunities after ma economics
Posted by Sneha, Palakkad On 20.06.2021
View Answer
Opportunities are there in Government sector- You can appear for the Indian Economic Service examination conducted by the UPSC. In Kerala there are opportunities in Economics & Statistics Dept, State Planning Board etc. There are openings in Reserve Bank of India as well as other Banks. You can also take up teaching either at College/University level or Higher Secondary/Central Schools level. Additional eligibility may be needed for that.
Sir I'm studying plus two humanities can I do after bsc geography ? That will be good course for my future?
Posted by Aswathi sasikumar, Ernakulam On 20.06.2021
View Answer
The eligibility for admission to B.Sc Geography in Kerala University is as follows: A Pass in Higher Secondary Examination of the state or an Examination accepted by the University as equivalent thereto. Must have studied either Geography as one of the Optional subjects or any of the following subjects, Mathematics, Geology, Chemistry, Physics, Statistics, Computer Science. So depending on the subjects you have studied and the eligibility conditions given you can identify if you are eligible. The suitability of this course for your future will depend on how you do the course and your aptitude in this area.
Pages:
1 ...
48 49 50 51 52 53 54 55 56 57 58 ...
2959