Which is the best book for preparing bsc nursing entrance exam
Posted by Pragya pandey, Luckonw On 26.06.2021
View Answer
We dont suggest books for preparation. There are several books available in the market. You can try any book related to this area if there ae questions related to the subjects of the Test you are appearing for. You can also take and practice online tests for Nursing admissions
IIST,IISER tudangiya stapanangalil engane aanu pravesanam?
Posted by Bhagya, Alappuzha On 26.06.2021
View Answer
തിരുവനന്തപുരത്ത് വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി), മൂന്ന് ബിരുദതല പ്രോഗ്രാമുകളാണ് നടത്തുന്നത്. ഏറോസ്പേസ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ 4 വർഷ ബി.ടെക് പ്രോഗ്രാമുകളും, 5 വർഷ ഡ്യുവൽ ഡിഗ്രി ബി.ടെക്+മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി പ്രോഗ്രാമും.
മൂന്നു പ്രോഗ്രാമുകളിലെയും പ്രവേശനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) പ്രവേശന പരീക്ഷയായ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാണ്. ഈ പരീക്ഷയ്ക്ക്, ഒരാൾക്ക് നേരിട്ട് അപേക്ഷിക്കാൾ കഴിയില്ല. ജെ.ഇ.ഇ.മെയിൻ പരീക്ഷ വഴി മാത്രമേ ഈ പരീക്ഷയെഴുതാൻ അർഹത കിട്ടുകയുള്ളു. അതിനാൽ, ഐ.ഐ.എസ്.ടി. പ്രവേശനത്തിൽ താൽപര്യമുള്ളവർ, ആദ്യം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ.മെയിൻ പരീക്ഷയുടെ ബി.ഇ/ബി.ടെക് പേപ്പർ അഭിമുഖീകരിക്കണം (2020 പ്രവേശനത്തിനുള്ള, ജെ.ഇ.ഇ.മെയിൻ-ന്റെ, ഒരു പരീക്ഷ കഴിഞ്ഞു. രണ്ടാം പരീക്ഷയ്ക്ക് ഫെബ്രവരി 7 മുതൽ രജിസ്റ്റർ ചെയ്യാം). ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ യോഗ്യത നേടണം. തുടർന്ന്, ജെ.ഇ.ഇ. അഡ്വാൻസ്ഡ്-ന് രജിസ്റ്റർ ചെയ്ത്, പരീക്ഷ അഭിമുഖീകരിച്ച്, ജെ.ഇ.ഇ.അഡ്വാൻസ്ഡ്-ൽ മിനിമം യോഗ്യതാ മാർക്ക് വാങ്ങി, ജെ.ഇ.ഇ.അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ സ്ഥാനം നേടണം. അതോടൊപ്പം, ഐ.ഐ.എസ്.ടി, അവരുടെ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ, ഐ.ഐ.എസ്.ടി-യിലേക്ക്, അപേക്ഷിക്കുകയും വേണം. ഐ.ഐ.എസ്.ടി-യിലേക്ക് അപേക്ഷിക്കുന്നവരുടെ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാണ്, ഐ.ഐ.എസ്.ടി പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രവേശനം തേടുന്നവർ, പ്ലസ് ടു തല പരീക്ഷയിലെ വിഷയങ്ങൾ, മാർക്ക്, എന്നിവ സംബന്ധിച്ച വ്യവസ്ഥകളും തൃപ്തിപ്പെടുത്തണം.
മുൻ വർഷങ്ങളിലെ പ്രവേശന വ്യവസ്ഥകൾ മനസ്സിലാക്കാൻ, www.iist.ac.in/admissions/undergraduate ലിങ്ക് കാണുക.
തിരുവനന്തപുരത്ത് ഉള്ളതുൾപ്പടെ, 7 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ) നടത്തുന്ന അഞ്ചു വർഷത്തെ ബി.എസ് - എം.എസ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേക്ക് മൂന്നു ചാനലുകൾ വഴി പ്രവേശനം നൽകുന്നുണ്ട്. (i) കിഷോർ വൈജ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ) ചാനൽ (ii) ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് ചാനൽ (iii) സ്റ്റേറ്റ് & സെൻട്രൽ ബോർഡ് ചാനൽ (എസ്.സി.ബി). കെ.വി.പി.വൈ. ഫെല്ലോഷിപ്പ് ലഭിച്ചവരെയാണ് ആദ്യ ചാനലിൽ പരിഗണിക്കുന്നത്. രണ്ടിൽ, ജെ.ഇ.ഇ അഡ്വാൻസ്ഡ് - ൽ 10000 റാങ്കിനകം (ജനറൽ/കാറ്റഗറി) വന്നവരെ പരിഗണിക്കും. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി) വഴിയാണ് മൂന്നാം ചാനൽ പ്രവേശനം.
2020 ലോ 2021 ലോ സയൻസ് സ്ട്രീമിൽ പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് 2021 ലെ പ്രവേശനത്തിന് അപേക്ഷിക്കാം. 2021 ലെ ഐസർ ഡ്യുവൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷാർത്ഥി, ഏതു ബോർഡിൽ നിന്നായാലും പ്ലസ് ടു തലത്തിൽ 60% മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങിയിരിക്കണം. പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് 55%/തത്തുല്യ ഗ്രേഡ് മതിയാകും. ഐ.എ.ടി. നടത്തുമ്പോൾ ബോർഡ് പരീക്ഷാ ഫലം വന്നിട്ടില്ലാത്തവർക്കും ഐ.എ.ടി.അഭിമുഖീകരിക്കാൻ അനുമതി നൽകും. യോഗ്യത നേടുന്നതിനു വിധേയമായിരിക്കും അവരുടെ തിരഞ്ഞെടുപ്പ്.കോവിഡ് സാഹചര്യത്തിൽ, ഐ.എ.ടി. നടത്തുന്ന തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. തിയ്യതി മുൻകൂട്ടി വെബ്സൈറ്റ് വഴി (www.iiseradmission.in) പ്രസിദ്ധപ്പെടുത്തും. പരീക്ഷ അഗസ്റ്റ് മദ്ധ്യത്തിലോ അതിനു ശേഷമോ നടത്തുമെന്നാണ് താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്.
കെ.വി.പി.വൈ, എസ്.സി.ബി (ഐ.എ.ടി വഴി) ചാനലുകൾ വഴിയുള്ള പ്രവേശനത്തിനുള്ള അപേക്ഷാ പോർട്ടൽ,താമസിയാതെ തുറക്കും . ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ വഴിയുള്ള പ്രവേശനത്തിനുള്ള അപേക്ഷാ സൗകര്യം, ജെ.ഇ.ഇ. അഡ്വാൻസ്ഡ് ഫലപ്രഖ്യാപനത്തിനു ശേഷമേ ലഭിക്കുകയുള്ളു. ജെ.ഇ.ഇ മെയിൻ ഏപ്രിൽ/മേയ് പരീക്ഷകൾ മാറ്റി വച്ചിരിക്കുകയാണ്. അത് പൂർത്തിയാക്കി ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടിക വരുമ്പോൾ മാത്രമേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുകയുള്ളു. അതിനു ശേഷമേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് നടക്കുകയുള്ളു.
പുതിയ വിവരങ്ങൾ അറിയാൻ ഐസർ പ്രവേശനത്തിൻ്റെ വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടിരിക്കുക.
വെബ്സൈറ്റ്: www.iiseradmission.in
പ്ലസ് ടു വിദ്യാർഥിനിയാണ്.തുടർന്ന് ബി.എസ്.ഇ ഫോറൻസിക് സയൻസ് പഠിക്കാനാണ് താല്പര്യം.ഏതൊക്കെ കോളേജുകളിലാണ് ഇതിനായി പഠന സാധ്യതകൾ ഉള്ളത്.ഇതിനായി എൻട്രൻസ് ടെസ്റ്റുകൾ ഉണ്ടോ?ഏതാണത്
Posted by പ്രാർത്ഥന, പാലക്കാട് On 26.06.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
Njan ba Sanskrit private aayanu padikunathu ethu kazinju b'ednum MA kum evideyoke apply cheyan sasdhikum ,vere ethoke coursesinu apply cheyan sasdhikum
Posted by Bindu, Kollam On 26.06.2021
View Answer
Your first choice should be MA in Sanskrit. There are courses that any Graduate can take up, if you are not interested in continuing to study Sanskrit. You can visit the website https://admissions.keralauniversity.ac.in/; http://cat.mgu.ac.in/; http://cuonline.ac.in/ and see the courses of your interest.
I'm interested in drawing and wish to do a certification course.I can't do BFA due to its duration because iam 24 years old.Therefore please tell me about the diploma course in Kerala.
Posted by Sulekha p., Palakkad On 25.06.2021
View Answer
Please visit the weblink https://www.keralatourism.org/trainingcentres/centre_details.php?id=21; https://www.rangsangam.com/
I would like to join part time course offered by Department of English and foreign languages of CUSAT. How much will be the fees for this?From where should I get prospectus regarding this?
Posted by Athira, Kanjirapaly On 25.06.2021
View Answer
Link for application is https://admissions.cusat.ac.in/foreign-lan/
You can check the CUSAT Prospectus available at https://admissions.cusat.ac.in/pros_2020
മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർഥിയാണ് . Archeology പടിക്കാൻ ആണ് താത്പര്യം. ഏതെല്ലാം യൂണിവേഴ്സിറ്റി കളിലാണ് ഇപ്പോൾ ബിരുദാനന്തര ബിരുദത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്
Posted by Jayasree, Meenchanda On 25.06.2021
View Answer
ആർക്കിയോളജി കോഴ്സുള്ള സ്ഥാപനങ്ങൾ.* ബനാറസ് ഹിന്ദു സർവകലാശാല: (i)ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി * ഡൽഹി സർവകലാശാല: ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി * മദ്രാസ് സർവകലാശാല: ഏൻഷ്യൻറ് ഹിസ്റ്ററി & ആർക്കിയോളജി; * ഡോ.ഹരി സിംഗ് വിശ്വവിദ്യാലയ, സാഗർ: ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി * കേരള സർവകലാശാല: ആർക്കിയോളജി (പഠന വകുപ്പിൽ) * ഹര്യാന കേന്ദ്ര സർവകലാശാല: ഹിസ്റ്ററി & ആർക്കിയോളജി * കർണാടക് യൂണിവേഴ്സിറ്റി, ധാർവാർഡ്: ഹിസ്റ്ററി & ആർക്കിയോളജി
* തമിഴ് യൂണിവേഴ്സിറ്റി, തഞ്ചാവൂർ: ഹിസ്റ്ററി & ആർക്കിയോളജി * ആന്ധ്ര യൂണിവേഴ്സിറ്റി- ഏൻഷ്യൻറ് ഹിസ്റ്ററി & ആർക്കിയോളജി * കുരുക്ഷേത്ര യൂണിവേഴ്സിറ്റി: ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി * യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർട്സ് & സോഷ്യൽ സയൻസസ്, ഒസ്മാനിയ യൂണിവേഴ്സിറ്റി: ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി; * സെൻറർ ഫോർ ഹെരിറ്റേജ് സ്റ്റഡീസ്, തൃപ്പൂണിത്തുറ: പി.ജി. ഡിപ്ലോമ (i) ആർക്കിയോളജി (ii) മ്യൂസിയോളജി (iii) ആർക്കൈവൽ സ്റ്റഡീസ് (iv) കൺസർവേഷൻ.
സ്ഥാപന വെബ്സൈറ്റ് സന്ദർശിച്ച പ്രവേശന വിവരം മനസിലാക്കണം
Applied for KEAM. While uploading I forgot to upload NCL certificate. There was no provision to upload or correction of the file already uploaded.Bot we can upload new documents till June 30. So uploaded it under the "Sanskrit" certificate . Will they accept it? Do they give any chance to re-upload certificates for correction purpose. Kindly answer.
Posted by unniraj, Chennai On 25.06.2021
View Answer
If you have not uploaded any Certificate at the NCL link, you can upload that there by 30.6.2021.
How can i study bsc nautical science?
Which exam should i write?
And how to get sponsorship in bsc nautical science?
Posted by Sayandev , Kalamuri On 25.06.2021
View Answer
You can study B.Sc Nautical Science at approved institutions affiliated to Indian Maritime University. You can see the list of Institutions in the Prospectus at https://www.imu.edu.in/images/Academic%20Brochure%20-2020-2021%20-%2030.06.2020.pdf Admissions are based on the Common Entrance Test conducted by Indian Maritime University. Details are given in the Prospectus.
ഞാൻ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ് എനിക്ക് ബി സി വി ടി എന്ന കോഴ്സിന് ഉപരിപഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കാൻ ആണ് താല്പര്യം അപ്പോൾ അവിടെ കിട്ടാൻ എത്ര ശതമാനം മാർക്ക് വേണം
Posted by Arya, Kozhikkode On 25.06.2021
View Answer
You can see the admission details of 2020 at https://lbscentre.in/profparamdegree2020/
Pages:
1 ...
45 46 47 48 49 50 51 52 53 54 55 ...
2959