When the application for BSc(hons) nursing AIIMS 2021 is invited?
Posted by Anagha B I, Vamanapuram On 27.06.2021
View Answer
Application deadline for 2021 admissions is over..
ഞാൻ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഡാൻസ് ഡിഗ്രി ഡിസ്റ്റന്റായിട്ട് കഴിഞ്ഞതാണ് എനിക്ക് ഈ ഡിഗ്രി വച്ച് സിവിൽ സർവീസ് അറ്റന്റ് ചെയ്യാൻ കഴിയുമോ
Posted by Rajesh kumar, Harippad On 27.06.2021
View Answer
For applying for civil services you need only a approved Degree of minimum three years duration. If the degree you have taken comes in this category you can apply for Civil services.
I completed MA dance in annamalai university like distance education .is this valid for attend civil service exam
Posted by Rajesh kumar, Harippad On 27.06.2021
View Answer
Answered
കേരളത്തിന് അകത്തും പുറത്തുമായി ബിബിഎ ഏവിയേഷൻ ചെയ്യാൻ സാധിക്കുന്ന കോളേജുകൾ ഏതൊക്കെയാണ്?
Posted by Ardra, Malappuram On 27.06.2021
View Answer
Try these websites:
https://www.rgnau.ac.in/
https://presidencyuniversity.in/school/school-of-management/
https://srinivasuniversity.edu.in/College-Of-AM/BBA-Aviation-Management
https://hindustancollege.in/special-courses/b-b-a-aviation-management/
https://kristujayanti.edu.in/academics/College-Arts-Science-Commerce/faculty-commerce-management/management/bba-Aviation-Management.php
https://nehrucolleges.org.in/About-Us/B.B.A-airline-airport-management.html
https://www.gdgoenkauniversity.com/school-of-management/programmes-eligibility/
https://acharya.ac.in/aigs/bba-aviation.html
https://www.upes.ac.in/course/bba-aviation-management
പ്ലസ്ടൂ ഫലം കാത്തിരിക്കുന്നു. ബി. എ. മ്യൂസിക് എടുക്കാനാണ് താൽപ്പര്യം. പ്രവേശന പരീക്ഷയുടെ സിലബസ് എന്താണ്? എവിടെ കിട്ടും?
Posted by മീനാക്ഷി , പാലക്കാട് On 27.06.2021
View Answer
പ്ലസ് ടു കഴിഞ്ഞ് സംഗീതത്തിൽ ബിരുദപഠനം നടത്താൻ കേരളത്തിൽ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും അവസരമുണ്ട്. പൊതുവെ അഭിരുചി പരീക്ഷ ഉണ്ടാകും. ചിലയിടത്ത് ഇൻ്റർവ്യൂവും കണ്ടേക്കാം.
കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. മ്യൂസിക് പ്രവേശനത്തിന്, സർവകലാശാല നടത്തുന്ന കേന്ദ്രീകൃത ബിരുദ അലോട്ട്മെൻ്റ് പ്രക്രിയയിൽ വിദ്യാർത്ഥി രജിസ്റ്റർ ചെയ്യണം. പക്ഷെ ബി.എ. മ്യൂസിക് - ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് ഇല്ല. അപേക്ഷയുടെ പ്രിൻ്റ് ഔട്ട് ബന്ധപ്പെട്ട കോളേജിൽ നൽകണം. തുടർന്ന് കോളേജ് തലത്തിൽ നടത്തുന്ന അഭിരുചി പരീക്ഷ അഭിമുഖീകരിക്കണം.
പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു മൊത്തം മാർക്ക്, ഹയർ സെക്കണ്ടറിയിൽ മ്യൂസിക് ഓപ്ഷണൽ എടുത്തിട്ടുണ്ടെങ്കിൽ ആ മാർക്ക്, അഭിരുചി പരീക്ഷയിലെ മാർക്ക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
ഗവ.വിമൻസ് കോളെജ്, വഴുതക്കാട്, തിരുവനന്തപുരം; എൻ.എസ്.എസ്. കോളേജ് ഫോർ വിമൺ, നീറമൺകര, തിരുവനന്തപുരം; എസ്.എൻ. കോളേജ് ഫോർ വിമൺ, കൊല്ലം എന്നീ കോളേജുകളിൽ ബി.എ.മ്യൂസിക് പ്രോഗ്രാമുണ്ട്. മൂന്നിടത്തും കോംപ്ലിമൻ്ററി, വീണ, സംസ്കൃതം എന്നീ വിഷയങ്ങളാണ്.
ബിരുദതല സംഗീത കോഴ്സ് പഠിക്കാവുന്ന മറ്റു ചില സ്ഥാപനങ്ങൾ. വിശദാംശങ്ങൾക്ക് വെബ് സൈറ്റ് കാണണം.
തൃശൂർ ചെറുതുരുത്തി കേരള കലാമണ്ഡലം: ബി.എ. കർണാടിക് മ്യൂസിക്. അപേക്ഷ സ്ഥാപനത്തിൻ്റെ വിജ്ഞാപനപ്രകാരം നൽകണം (www.kalamandalam.ac.in)
ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ്, കാലടി, എറണാകുളം (മെയിൻ ക്യാമ്പസ്): ബി.എ. മ്യൂസിക് (വോക്കൽ). സർവകലാശാലയുടെ വിജ്ഞാപനം വരുമ്പോൾ അപേക്ഷിക്കണം (www.ssu.ac.in)
ആർ.എൽ.വി.കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, എറണാകുളം- ബി.എ. സംഗീതം (വായ്പാട്ട്) പ്രോഗ്രാം. സ്ഥാപനത്തിൻ്റെ വിജ്ഞാപനപ്രകാരം അപേക്ഷിക്കണം (www.rlvcollege.com)
കോഴിക്കോട് സർവകലാശാല: ഗവ.കോളേജ്, ചിറ്റൂർ-ബി.എ.മ്യൂസിക്; ചെമ്പൈ മെമ്മോറിയൽ ഗവ. മ്യൂസിക് കോളേജ്, പാലക്കാട്; എസ്.ആർ.വി. ഗവ.കോളേജ് ഓഫ് മ്യൂസിക് & പെർഫോമിംഗ് ആർട്സ്, തൃശൂർ - ബി.എ. വോക്കൽ. കോഴിക്കോട് സർവകലാശാലയുടെ കേന്ദ്രീകൃത അലോട്ടുമെൻ്റ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സർവകലാശാല കോളേജുകൾക്ക് കൈമാറും. കോളെജ് തലത്തിൽ അഭിരുചി പരീക്ഷ നടത്തി പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തും (http://cuonline.ac.in)
മഹാരാജാസ് കോളേജ്, എറണാകുളം (സ്വയംഭരണം): ബി.എ.മ്യൂസിക്. കോളേജ് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം (https://maharajas.ac.in)
സ്വാതി തിരുനാൾ ഗവ.മ്യൂസിക് കോളേജ്, തൈക്കാട്, തിരുവനന്തപുരം - ബാച്ചലർ ഓഫ് പെർഫോമിംഗ് ആർട്സ് (മ്യൂസിക്) ഡിഗ്രി (വോക്കൽ) കോഴ്സ് ഉണ്ട്. സ്ഥാപനതലത്തിലാണ് അപേക്ഷിക്കേണ്ടത്.
സംഗീതത്തിലെ അഭിരുചി അളക്കുന്ന അഭിരുചി പരീക്ഷയ്ക്ക് പ്രത്യേകിച്ച് ഒരു സിലബസ് ഉള്ളതായി അറിവില്ല. കോളേജുമായി ബന്ധപ്പെടുക.
Bsc agriculture കഴിഞ്ഞ് ips ന് പോകാൻ താല്പര്യം
ഉണ്ട്. അതിനെപറ്റി ഒന്ന് വിശദീകരിക്കുവോ
Posted by Hridya k v, Kollam On 27.06.2021
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന
സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും (ഇതിൽ ഒന്ന് കൊമേഴ്സ് & അക്കൗണ്ടൻസി ആണ്) ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്.
മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും.
റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം.
പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
Can I do masters in psychology after btech or with out degree in psychology..... If so which are the universities...
Posted by Jayakrishnan, Punalur On 27.06.2021
View Answer
You need BA/B.Sc Psychology to do MA/M.Sc in psychology
Online coaching for teachers
Posted by Jyothi.K, Kannur On 27.06.2021
View Answer
Please specify the area you are looking for
ഞാൻ എട്ടാം ക്ലാസ്സ് മുതൽ 12 വരെ കലാമണ്ഡലത്തിൽ കഥകളി പഠിക്കുകയായിരുന്നു. ഇപ്പോൾ 12 കഴിഞ്ഞ് എനിക്ക് മറ്റെതെങ്കിലും തൊഴിൽ അധിഷ്ഠിത കോഴ്സോ ബിരുധമോ എടുക്കണമെന്നുണ്ട്. തുടർന്നുള്ള സാധ്യതകളെ പറ്റി പറഞ്ഞു തരാമോ?
Posted by Nandu gopan, Varkala On 27.06.2021
View Answer
You can do degree and PG at Kalamandalam itself. The courses there are job oriented. Or else you can do professional courses outside depending on your aptitude and interest . Ther are courses related to Law, Hospitality and Hotel Management, CA, CS,CMA, Film, Theatre, Design etc. If you specify the area of your interest more specific courses can be suggested.
ഞാൻ പത്താം ക്ലാസ്സിലെ റിസൾട്ടിന് കാത്തിരിക്കുന്നു.എനിക്ക് 12ആം ക്ലാസ്സ് കഴിഞ്ഞ് ഫോറൻസിക് സയൻസ് പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് .അതിനു വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് ?
Posted by Devika , Ernakulam On 26.06.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
Pages:
1 ...
44 45 46 47 48 49 50 51 52 53 54 ...
2959