How to get admission in bsc psychology In kerala...? Is there any admission process started..?
Posted by Jayakrishnan K, Punalur On 02.07.2021
View Answer
സൈക്കോളജി ബി.എസ്.സി. പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. കേരള സർവകലാശാലയിലെ 2020 ലെ യു.ജി. പ്രോസ്പക്ടസ് പ്രകാരം, ഹയർ സെക്കണ്ടറി/പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് ബി.എസ്.സി. സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പ്ലസ് ടു തലത്തിൽ സൈക്കോളജി, ബയോളജി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിച്ചവർക്ക് വെയ്റ്റേജ് നൽകുന്നുണ്ട്. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് അവരുടെ പ്ലസ് ടു മാർക്കിനൊപ്പം സൈക്കോളജിക്കു ലഭിച്ച മാർക്കിൻ്റെ 15% കൂടി ചേർക്കും. സൈക്കോളജി പഠിക്കാത്തവർ, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ലഭിച്ച മാർക്കിൻ്റെ 10% (രണ്ടും പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉയർന്ന മാർക്കിൻ്റെ 10%) ഹയർ സെക്കണ്ടറി മാർക്കിനോടു കൂട്ടി റാങ്ക് ചെയ്യും. ഇതു മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ഹയർ സെക്കകണ്ടറിയിലെ മൊത്തം മാർക്ക് റാങ്കിംഗിനായി പരിഗണിക്കും. മറ്റു സർവകലാശാലകളിലും ഈ കോഴ്സ് പ്രവേശനത്തിന് സയൻസ് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല.
സൈക്കോളജിയിലെ ബിരുദ പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠനം നിർബന്ധമില്ലെങ്കിലും, സയൻസ് മേഖലയിലെ ചില വിഷയങ്ങൾ കോഴ്സിൻ്റെ ഭാഗമായി പഠിക്കേണ്ടിവരും. കേരള സർവകലാശാലയിൽ ബി.എസ്.സി. സൈക്കോളജി എടുക്കുന്നവർക്ക്, ഒരു കോംപ്ലിമൻ്ററി വിഷയo സ്റ്റാറ്റിസ്റ്റിക്സ് ആയിരിക്കും. രണ്ടാം കോംപ്ലിമൻ്ററി വിഷയം, കോളേജിനനുസരിച്ച്, സുവോളജി/സൈക്കോളജി/ഫിസിയോളജി എന്നിവയിൽ ഒന്നായിരിക്കും. ഈ വിഷയങ്ങളുടെ പാഠ്യപദ്ധതി മനസ്സിലാക്കി, അത് പഠിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. വിവിധ സർവകലാശാലകളുടെ അഡ്മിഷൻ പോർട്ടലുകളിൽ ലഭിക്കുന്ന പ്രോസ്പക്ടസ് പരിശോധിച്ച് കോഴ്സുള്ള കോളേജുകൾ, കോഴ്സിൻ്റെ ഭാഗമായി പഠിക്കേണ്ട വിഷയങ്ങൾ ഏന്നിവ മനസ്സിലാക്കാം.
Admission process for 2021 has not started
ബി എ ജർണലിസം ഉള്ള ഡൽഹി സർവകലാശാല കോളേജുകൾ ഏതൊക്കെയാണ്? 2021 അഡ്മിഷ പ്രക്രിയ എങ്ങനെയാണ്?
Posted by Gayathri C Variar, Mannarkkad On 02.07.2021
View Answer
ഡൽഹി സർവകലാശാലയിലെ സോഷ്യൽ സയൻസ് ഫാക്കൽട്ടിയുടെ കീഴിലുള്ള ഡൽഹി സ്കൂൾ ഓഫ് ജർണലിസം, 5 വർഷ 'ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ജർണലിസം' നടത്തുന്നുണ്ട്.50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. പ്രവേശന പരീക്ഷയുണ്ട്. ജനറൽ അവയർനെസ്, മീഡിയ അവയർനെസ്, കറൻറ് അഫയേഴ്സ്, ഇംഗ്ലീഷ് കോംപ്രിഹൻഷൻ, ഗ്രമാറ്റിക്കൽ & അനലിറ്റിക്കൽ സ്കിൽസ്, ലോജിക്കൽ റീസണിംഗ്, ബേസിക് മാത്തമാറ്റിക്കൽ സ്കിൽസ് എന്നിവയിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പ്രവേശന പരീക്ഷയ്ക്കുണ്ടാകും. 3 വർഷത്തെ പഠനത്തിനു ശേഷം, ബാച്ചലർ ഓഫ് ജർണലിസം ബിരുദത്തോടെ പുറത്തു വരാം (എക്സിറ്റ് ഓപ്ഷൻ). ഡൽഹി സർവകലാശാലയിൽ അപ്ലൈഡ് സോഷ്യൽ സയൻസസ് & ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജർണലിസം ബി.എ (ഓണേഴ്സ് ) പ്രോഗ്രാം ഉണ്ട്. ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ, ഡൽഹി കോളേജ് ഓഫ് ആർട്സ് & കൊമേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സ് എന്നിവിടങ്ങളിലും, കാളിന്ദി, കമലാ നെഹ്റു, മഹാരാജ് അഗ്രസെൻ, ഭാരതി എന്നീ കോളേജുകളിലും ഈ പ്രോഗ്രാം ഉണ്ട്. ഇംഗ്ലീഷിലെ മാർക്ക്, അക്കാദമിക്/ഇലക്ടീവ് വിഷയങ്ങളിലെ മികച്ച 3 എണ്ണത്തിന്റെ മാർക്ക് എന്നിവ പരിഗണിച്ചാണ് പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കുക. ഇന്ദ്രപ്രസ്ത കോളേജ് ഫോർ വിമൺ; മൾട്ടി മീഡിയ & മാസ് കമ്യൂണിക്കേഷൻ ബി.എ (ഓണേഴ്സ്) പ്രോഗ്രാം നടത്തുന്നുണ്ട്. പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നൽകും. എല്ലാ പ്രവേശനങ്ങളുടെയും വിശദാംശങ്ങൾക്ക്, http://admission.du.ac.in കാണണം.
കേരളത്തിൽ bsc(hons) അഗ്രിക്കൾച്ചറിനുള്ള പ്രവേശന നടപടികൾ എന്തൊക്കെയാണ്?
Posted by Arundhathi , Palakkad On 02.07.2021
View Answer
കേരളത്തിൽ, നീറ്റ് റാങ്ക്/ സ്കോർ അടിസ്ഥാനമാക്കി പ്രവേശനപരീക്ഷാ കമ്മീഷണർ നടത്തുന്ന, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ അലോട്ടുമെൻ്റിൻ്റെ പരിധിയിൽ, ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സും ഉൾപ്പെടുന്നു. പ്രവേശനത്തിന് മെഡിക്കൽ അലൈഡ് റാങ്ക് പട്ടികയായിരിക്കും ആധാരം. നീറ്റ് യു.ജി റാങ്ക്/സ്കോർ ആണ്, ഈ റാങ്ക്പട്ടിക തയ്യാറാക്കാൻ പരിഗണിക്കുക. നിങ്ങൾ പ്രവേശന പരീക്ഷാകമ്മീഷണർക്ക് അപേക്ഷിച്ചിരിക്കണം. നീറ്റ് സ്കോർ യഥാസമയം എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റ് വഴി അപ് ലോഡ് ചെയ്തിരിക്കണം. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം അലോട്ടുമെൻ്റ് നടപടികൾ പ്രഖ്യാപിക്കും. അപ്പോൾ ഓപ്ഷ് നൽകി പങ്കെടുക്കാം. ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ - ന്, നാലു കോളേജുകളാണ് ഈ അലോട്ടുമെൻ്റിൻ്റെ പരിധിയിൽ വരുന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന അഗ്രിക്കൾച്ചർ യു.ജി. പ്രവേശനപരീക്ഷ വഴിയാണ്,
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ),
കാർഷിക സർവകലാശാലകളിലെ ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സിന് ഉള്ള 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്. ഈ പരീക്ഷയിൽ നിങ്ങൾ യോഗ്യത നേടിയിട്ടുണ്ടെങ്കിൽ പ്രക്രിയയിൽ പങ്കെടുക്കാം. കേരള കാർഷിക സർവകലാശാലയുടെ 3 കോളേജുകളും ഈ പ്രക്രിയയിൽ ഉൾപ്പെടുന്നുണ്ട്.
ഈ പ്രവേശനത്തിന്, നീറ്റ് യു.ജി. സ്കോർ പരിഗണിക്കുന്നതല്ല.
Which is the entrance exams to join National Defence Academy. What is its eligibility and procedures
Posted by Kailas, Kollam On 02.07.2021
View Answer
The National Defense Academy & Naval Academy examinations is conducted by UPSC See the latest Notification at https://www.upsc.gov.in/sites/default/files/Notif-NDA-NA-II-2021-Engl-09062021_F.pdf to know the terms and conditions including eligibility
What are the entrance exams to get MBA admission in canada . What is the scholarship percentage and their benefits? Which universities is preferable?
Posted by Niveditha.k, Tirupunatra On 30.06.2021
View Answer
Please post the question at Study Abroad in this portal..
Is there a Bsc forensic science course in Rajiv gandhi centre of biotechnology,Trivandrum??
Posted by Anika, Paravur On 29.06.2021
View Answer
There is no course related to Forensic Science at RGCBT, Trivandrum
Can u update on the details of CUCET exam 2021
How can we apply for the ug courses
Posted by Gouri , Ernakulam On 29.06.2021
View Answer
As on date, no notification has come on CUCET as conducted in 2020. Please wait for the official Notification..
Did the application for nusing programme at AIIMS has closed..
Posted by Adheen zakkir hussain S, Kollam On 28.06.2021
View Answer
Yes. It is closed for 2021 admissions
സർവകലാശാല ഡിഗ്രി യ്ക്ക് തുല്യമാണോ സർക്കാർ കോളേജിലെ bsc agriculture
Posted by Hridya k v, Kollam On 28.06.2021
View Answer
Any Degree Program of minimum 3 years duration from any institution is treated a Degree for all purpose.
ഞാൻ ഗവണ്മെന്റ് ടീച്ചർ ആയി ജോലി ചെയ്യുന്നു. എനിക്ക് ഡിസ്റ്റൻസ് ആയി എം. എഡ് ചെയ്യാൻ സാധിക്കുമോ. ഉണ്ടെങ്കിൽ അംഗീകൃത സർവകലാശാല ഏതെല്ലാം?
Posted by ASHA. T, Puthur On 28.06.2021
View Answer
As per the link http://rccochin.ignou.ac.in/programmes/detail/72/2, IGNOU has Distance M.Ed Course. But contact the office and ascertain if it is being conducted now.
Pages:
1 ...
43 44 45 46 47 48 49 50 51 52 53 ...
2959