Top 10 engineering colleges in Kerala
Posted by Saji S Nair, Kottayam On 04.07.2021
View Answer
Please se the last rank details at http://www.cee-kerala.org/docs/keam2020/result/last_rank_pthree.pdf
+2 പഠിക്കുന്നു.. കേരളത്തിൽ ഡിഗ്രിക്ക് forensic science ഗവണ്മെന്റ് /എയ്ഡഡ് കോളേജുകൾ എതൊക്കെയാണ്?? M.sc forensic science(ഗവണ്മെന്റ് കോളേജ്) കേരളത്തിൽത്തന്നെ ഉണ്ടോ?? പ്രവേശനം എങ്ങനെയാണ്??
Posted by Lakshmi, Thiruvalla On 04.07.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
ഫോറൻസിക് സയൻസ് എം.എസ്.സിയുള്ള ചില സ്ഥാപനങ്ങൾ:വാരണാസി ബനാറസ് ഹിന്ദു സർവകലാശാല; ഹൈദരബാദ് ഒസ്മാനിയ സർവകലാശാല; ഛത്തിസ്ഗർ
ഗുരു ഘാസിദാസ് വിശ്വ വിദ്യാലയ; റോത്തക് മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി; സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വ വിദ്യാലയ; അഹമ്മദാബാദ് രക്ഷ ശക്തി യൂണിവേഴ്സിറ്റി;
ഗാന്ധിനഗർ ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി; ഹരിയാന ജി.ഡി.ഗോയെങ്കെ യൂണിവേഴ്സിറ്റി; നോയിഡ അമിറ്റി യൂണിവേഴ്സിറ്റി; ലക്നൗ അംബേദ്കർ യൂണിവേഴ്സിറ്റി (എം.എസ്.സി ഫോറൻസിക് സയൻസ് & ക്രിമിനോളജി); ചെന്നൈ മദ്രാസ് സർവകലാശാല (സൈബർ ഫോറൻസിക് സ് & ഇൻഫർമേഷൻ സെക്യൂറിറ്റി); പുതുശ്ശേരി പോണ്ടിച്ചേരി സർവകലാശാല (പി.ജി.ഡിപ്ലോമ). ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ, ഫൊറൻസിക് സൈക്കോളജി, പി.എച്ച്.ഡി. പ്രോഗ്രാമുണ്ട്. ധാർവാർഡ് കർണാടക് യൂണിവേഴ്സിറ്റിയിൽ, ക്രിമിനോളജി & ഫോറൻസിക് സയൻസിൽ എം.എ, എം.ഫിൽ, പി.എച്ച്.ഡി ലഭ്യമാണു്. കോഴിക്കോട് സർവകലാശാലയിൽ എം.എസ്.സി. പ്രോഗ്രാം ഉണ്ട്. (കേരളാ പോലീസ് അക്കാദമി തൃശൂർ)
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് - ൽ (ക്യാമ്പസ് 1) ആണ് എം.എസ്.സി. ഫോറൻസിക് സയൻസ് പ്രോഗ്രാം ഉണ്ട്
calicut university is they conduct 2021 msw entrance examination
Posted by AKHIL, K On 03.07.2021
View Answer
Please visit the site http://cuonline.ac.in/ for updates on Entrances for PG Courses. Last date to apply was 30.6.21.
Nios ബോർഡിന്റെ കീഴിൽ പഠിച്ചാൽ mgr യൂണിവേഴ്സിറ്റിക്ക് കീഴിൽ കോഴ്സ്ന് അപേക്ഷിക്കാൻ സാധിക്കുമോ..?അതിന് ഉള്ള നടപടികൾ എന്താണ്.
Posted by Sibin Mathew, Thrissur On 03.07.2021
View Answer
Please check the eligibility conditions for admission to MGR University at their website..
പ്ലസ് ടു സയൻസ് പഠിക്കുന്നു. കേരളത്തിൽ bsc സൈക്കോളജി ഉള്ള ഗവണ്മെന്റ് / എയ്ഡഡ് കോളേജുകൾ ഏതൊക്കെ? പ്രവേശനം എങ്ങനെയാണ്?
Posted by Rachna Sha , Kozhikode On 03.07.2021
View Answer
സൈക്കോളജി ബി.എസ്.സി. പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. കേരള സർവകലാശാലയിലെ 2020 ലെ യു.ജി. പ്രോസ്പക്ടസ് പ്രകാരം, ഹയർ സെക്കണ്ടറി/പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് ബി.എസ്.സി. സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പ്ലസ് ടു തലത്തിൽ സൈക്കോളജി, ബയോളജി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിച്ചവർക്ക് വെയ്റ്റേജ് നൽകുന്നുണ്ട്. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് അവരുടെ പ്ലസ് ടു മാർക്കിനൊപ്പം സൈക്കോളജിക്കു ലഭിച്ച മാർക്കിൻ്റെ 15% കൂടി ചേർക്കും. സൈക്കോളജി പഠിക്കാത്തവർ, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ലഭിച്ച മാർക്കിൻ്റെ 10% (രണ്ടും പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉയർന്ന മാർക്കിൻ്റെ 10%) ഹയർ സെക്കണ്ടറി മാർക്കിനോടു കൂട്ടി റാങ്ക് ചെയ്യും. ഇതു മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ഹയർ സെക്കകണ്ടറിയിലെ മൊത്തം മാർക്ക് റാങ്കിംഗിനായി പരിഗണിക്കും. മറ്റു സർവകലാശാലകളിലും ഈ കോഴ്സ് പ്രവേശനത്തിന് സയൻസ് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല.
സൈക്കോളജിയിലെ
ബിരുദ പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠനം നിർബന്ധമില്ലെങ്കിലും, സയൻസ് മേഖലയിലെ ചില വിഷയങ്ങൾ കോഴ്സിൻ്റെ ഭാഗമായി പഠിക്കേണ്ടിവരും. കേരള സർവകലാശാലയിൽ ബി.എസ്.സി. സൈക്കോളജി എടുക്കുന്നവർക്ക്, ഒരു കോംപ്ലിമൻ്ററി വിഷയo സ്റ്റാറ്റിസ്റ്റിക്സ് ആയിരിക്കും. രണ്ടാം കോംപ്ലിമൻ്ററി വിഷയം, കോളേജിനനുസരിച്ച്,
സുവോളജി/സൈക്കോളജി/ഫിസിയോളജി എന്നിവയിൽ ഒന്നായിരിക്കും. ഈ വിഷയങ്ങളുടെ പാഠ്യപദ്ധതി മനസ്സിലാക്കി, അത് പഠിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. വിവിധ സർവകലാശാലകളുടെ അഡ്മിഷൻ പോർട്ടലുകളിൽ ലഭിക്കുന്ന പ്രോസ്പക്ടസ് പരിശോധിച്ച് കോഴ്സുള്ള കോളേജുകൾ, കോഴ്സിൻ്റെ ഭാഗമായി പഠിക്കേണ്ട വിഷയങ്ങൾ ഏന്നിവ മനസ്സിലാക്കാം.
Kerala; https://admissions.keralauniversity.ac.in/ug2020/; MG University:https://cap.mgu.ac.in/ Kozhikode:http://cuonline.ac.in/; Kannur: https://admission.kannuruniversity.ac.in/
How to get adimmision for distant mba in any university in kerala , specifically in kerala University tvm ..for getting admission in kerala University did i want to pass entrance exams like CAT, MAT ect.., or is there any entrance exam conducted by the University itself ? Also tell about fees structure for distant mba in kerala
Posted by Krishnapriya, Thrissur On 03.07.2021
View Answer
കേരള സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ (എസ്.ഡി.ഇ), 2 വർഷത്തെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാം നടത്തുന്നുണ്ട്. പാർട് III ൽ 50% മാർക്കു വാങ്ങി അംഗീകൃത ബി.എ/ബി.എസ്.സി/ബി.കോം ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മറ്റു ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അവർക്ക് ബിരുദപ്രോഗ്രാമിൽ മൊത്തം 50% മാർക്ക് വേണം. പട്ടിക/മറ്റു പിന്നാക്ക വിഭാഗക്കാർക്ക് സർവകലാശാലാ വ്യവസ്ഥകൾ പ്രകാരമുള്ള മാർക്ക് ഇളവ് ഉണ്ടാകും. 5 വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയം ഉള്ളവർക്ക് യോഗ്യതാ പ്രോഗ്രാമിൽ വേണ്ട മാർക്കിൽ 3% ഇളവു നൽകും. 2020 ലെ എസ്.ഡി.ഇ. പ്രോസ്പക്ടസ് വ്യവസ്ഥയാണിത്.
അഞ്ച് സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. ഫൈനാൻഷ്യൽ മാനേജ്മൻ്റ്, മാർക്കറ്റിംഗ് മാനേജ്മൻ്റ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മൻ്റ്, ഓപ്പറേഷൻസ് മാനേജ്മൻ്റ്, സിസ്റ്റംസ് മാനേജ്മൻ്റ്. ഇതിൽ ആദ്യ മൂന്നിനു മാത്രo, എസ്.ഡി.ഇ. സെൽഫ് ലേണിംഗ് മെറ്റീരിയൽ നൽകുo. കൂടാതെ, അവയ്ക്ക് പെഴ്സണൽ കോണ്ടാക്ട് പ്രോഗ്രാമും സംഘടിപ്പിക്കും. മറ്റ് രണ്ടെണ്ണത്തിനും വിദ്യാർത്ഥി സ്വന്തം ക്രമീകരണം നടത്തണം.
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക.
കേരള സർവകലാശാലയിൽ നിന്നും യോഗ്യതാ പ്രോഗ്രാം ജയിച്ചവർക്ക്
എം.ബി.എ. ആദ്യ സെമസ്റ്റർ -ൽ ട്യൂഷൻ ഫീസ് 7875 രൂപ ഉൾപ്പടെ 11085 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്. സെമസ്റ്റർ 2 - 10240, സെമസ്റ്റർ 3- 10555, സെമസ്റ്റർ 4- 9295. മൊത്തം - 41175 രൂപ. മറ്റു സർവകലാശാലകളിൽ നിന്നും യോഗ്യതാപരീക്ഷ ജയിച്ചവർക്ക് മൊത്തം ഫീസിൽ ചെറിയ വ്യത്യാസം ഉണ്ടാകും. http://ideku.net/ ൽ ഉള്ള 2020 ലെ പ്രവേശന പ്രോസ്പക്ടസ് പരി ശോധിക്കുക.
Is there any updates regarding neet 2021 medical entrance exam ?
Posted by Archana, Ramanattukara On 03.07.2021
View Answer
As on date there is no update. Keep visiting https://ntaneet.nic.in/ and https://nta.ac.in/ to know the updates
mg യൂണിവേഴ്സിറ്റിയുടെ Ph.D entrance ന് അപേക്ഷ അയയ്ക്കുമ്പോൾ guide ൻ്റെ പേര് വയ്ക്കേണ്ടത് ഉണ്ടോ?
Posted by Aടwini G Nair, Ponnezha On 03.07.2021
View Answer
It is needed. The Notification says as follows: Candidates shall procure a letter of consent from the supervising teacher, whose name is
suggested and letter of agreement from the head of the research centre and submit them along with the application form.
Company secretary
Posted by Mythili, Kottayam On 03.07.2021
View Answer
Visit : https://www.icsi.edu/home/
Sir njan polytechnic Mechanical engineering second semester vidyaarthini aan .10 th kazhinj aan njn ee course nu chernnath ippol enikk company secretary exam ezhuthiyaal kollaam enn und. Enikk aa exam ezhthuvaan saadhikkumo? saadhikkumenkil athinullaa formalities enthokke aan??
Posted by NANDANA P A, Vaikom On 03.07.2021
View Answer
You need Plus two/equivalent to go for CS Course. As of now there is no possibility to go for CS after Diploma
Pages:
1 ...
41 42 43 44 45 46 47 48 49 50 51 ...
2959