പ്ലസ് വണ്ണിൽ പഠിക്കുന്നു. മിലിറ്ററി നഴ്സിങ്ങിന് പഠിക്കാനാണ് താല്പര്യം. അതിന് എന്താണ് പഠിക്കേണ്ടത്? NEET പരിക്ഷ എഴുതിയാൽ പോകാൻ കഴിയുമോ?എവിടെ എല്ലാം ആണ് മിലിറ്ററി നഴ്സിംഗ് കോളേജുകൾ ഉള്ളത്?
Posted by ADHRITHA. S . NAIR, VAIKOM On 08.07.2021
View Answer
പ്ലസ് ടു കഴിഞ്ഞ് പെൺകുട്ടികൾക്കു അപേക്ഷിക്കാവുന്ന മിലിട്ടറി നഴ്സിംഗ് കോഴ്സ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൻ്റെ കീഴിലുള്ള നഴ്സിംഗ് കോളേജുകളിലാണ് ഉള്ളത്. പൂന, കൊൽക്കത്ത, ന്യൂ ഡൽഹി, ലക്നൗ, ബാംഗളൂർ, ഐ.എൻ.എച്ച്.എസ്. അശ്വനി എന്നിവിടങ്ങളിലെ നഴ്സിംഗ് കോളെജുകളിലാണ് കോഴ്സ് നടത്തുന്നത്. ഭാരതീയരായ,
അവിവാഹിതർ/വിവാഹബന്ധം വേർപെടുത്തിയവർ/നിയമപരമായി വേർപിരിഞ്ഞവർ/ബാധ്യതകൾ ഇല്ലാത്ത വിധവകൾ എന്നീ വിഭാഗങ്ങളിലെ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്.
പ്രായ വ്യവസ്ഥ ഉണ്ട് . അപേക്ഷാർത്ഥി, സീനിയർ സെക്കണ്ടറി പരീക്ഷ (10+2)/തത്തുല്യം (12 വർഷത്തെ സ്കൂൾ പഠനo) റഗുലർ വിദ്യാർത്ഥിയായി, അംഗീകൃത സ്കൂളിൽ നിന്നും ആദ്യ ശ്രമത്തിൽതന്നെ ജയിച്ചിരിക്കണം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം. പ്ലസ് ടു പരീക്ഷയിൽ മൊത്തത്തിൽ 50% മാർക്ക്
നേടിയിരിക്കണം. വിജ്ഞാപനവർഷം പ്ലസ് ടു പ്രോഗ്രാമിൻ്റെ അന്തിമ വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. നിശ്ചിത ശാരീരിക നിലവാരo, മെഡിക്കൽ ഫിറ്റ്നസ് എന്നിവ തൃപ്തിപ്പെടുത്തണം.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉണ്ടാകും. ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇൻ്റലിജൻസ് എന്നിവയിൽ നിന്നും ഉള്ള ചോദ്യങ്ങൾ 90 മിനിറ്റ് ദൈർഘുമുള്ള പരീക്ഷയ്ക്കുണ്ടാകും. രണ്ടാം ഘട്ടം, ഇൻ്റർവ്യൂ ആണ്. പ്രവേശനപരീക്ഷ, ഇൻ്റർവ്യൂ എന്നിവയുടെ സംയുക്ത മെരിറ്റ് പരിഗണിച്ച് മെഡിക്കൽ ഫിറ്റ്നസിന് വിധേയമായി അന്തിമ തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർ, കോഴ്സ് കഴിഞ്ഞ് മിലിട്ടറി നഴ്സിംഗ് സർവീസിൽ സേവനം അനുഷ്ഠിക്കേണ്ടി വരും. ഇതിലേക്ക് ഉള്ള എഗ്രിമൻ്റ്/ ബോണ്ട് പ്രവേശനസമയത്ത് നൽകണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, മിലിട്ടറി നഴ്സിംഗ് സർവീസിൽ പെർമനൻ്റ്/ ഷോർട് സർവീസ് കമ്മീഷൻ നൽകും. പരിശീലന കാലത്ത് വിദ്യാർത്ഥിനികൾക്ക് സൗജന്യ റേഷൻ, താമസസൗകര്യം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും.
https://www.joinindianarmy.nic.in വഴിയാണ് അപേക്ഷ നൽകേണ്ടത്.
മിലിട്ടറി നഴ്സിംഗ് 4 വർഷ ബി.എസ്.സി. നഴ്സിംഗ് പ്രോഗ്രാം പ്രവേശനത്തിൻ്റെ വിജ്ഞാപനം ഇന്ത്യൻ ആർമി, റിക്രൂട്ട്മൻ്റ് വെബ്സൈറ്റിലാണ് പ്രസിദ്ധപ്പെടുത്താറുള്ളത്.
https://www.joinindianarmy.nic.in ൽ ഓഫീസർ സെലക്ഷൻ എന്ന ലിങ്കിൽ, "നോട്ടീസസ് ഫോർ ആർ.വി.സി, ടി.എ & എം.എൻ.എസ്. എൻട്രീസ്" ഉപ- ലിങ്കിൽ ഇതു പ്രതീക്ഷിക്കാം. എംപ്ലോയ്മൻ്റ് ന്യൂസ് ഉൾപ്പടെ മറ്റു പ്രസിദ്ധീകരണങ്ങളിലും വിജ്ഞാപനം/ അറിയിപ്പ് പ്രതീക്ഷിക്കാം.
I am a plus two humanities student(girl). I want to become a CBI officer . What are the criterion to apply for this job. When are its exams conducted? What to study after 12?
Posted by Anju R, Palakkad On 08.07.2021
View Answer
For becoming Sub Inspector Central Bureau of Investigation, you need to appear for Combined Graduate Level Examination (CGLE) conducted by Staff Selection Commission. You have to take Graduate degree in any subject. See the details in the Notification at https://ssc.nic.in/SSCFileServer/PortalManagement/UploadedFiles/notice_CGLE_29122020.pdf
I wrote my plustwo exams and I'm waiting for the result right now. I want to become an Advocate. For that what should I do? Can you give me the details about it?
Posted by Lakshmi K B, Manjummel On 08.07.2021
View Answer
അഡ്വക്കറ്റ് ആകാൻ നിയമ ബിരുദം എടുക്കണം . ബിരുദം എടുത്ത ശേഷം ബാർ കൗൺസിൽ രെജിസ്ട്രഷൻ പൂർത്തിയാക്കണം. പ്ലസ് ടു ജയിച്ചവർക്ക്, കേരളത്തിലെ സർക്കാർ ലോ കോളേജിൽ, നിയമപഠനത്തിൽ താൽപര്യമുണ്ടെങ്കിൽ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. കോഴ്സിൽ ചേരാം. പ്ലസ് ടു കോഴ്സിൽ, 45% മാർക്കുണ്ടായിരിക്കണം. സോഷ്യലി & എജ്യൂക്കേഷണലി ബാക് വേഡ് ക്ലാസസ് (എസ്.ഇ.ബി.സി) വിഭാഗക്കാർക്ക്, 42 ഉം, പട്ടിക വിഭാഗക്കാർക്ക്, 40 ഉം, ശതമാനം മാർക്കു മതി. പ്രവേശനവർഷം ഡിസംബർ 31 ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന, രണ്ടു മണിക്കൂർ ദൈർഘ്യമുള്ള, 200 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള, പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ജനറൽ ഇംഗ്ലീഷ് (60 ചോദ്യങ്ങൾ), ജനറൽ നോളജ് (45), അരിത് മറ്റിക് & മെന്റൽ എബിലിറ്റി (25), ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് (70) എന്നിവയിൽ നിന്നുമായിരിക്കും, ചോദ്യങ്ങൾ. ശരിയുത്തരത്തിന് 3 മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ, ഒരു മാർക്ക് നഷ്ടപ്പെടും. പ്രവേശനപരീക്ഷയിൽ യോഗ്യത നേടാൻ, അതുവഴി റാങ്ക് പട്ടികയിൽ സ്ഥാനം ലഭിക്കാൻ, പരീക്ഷയിൽ 10% മാർക്ക് (600ൽ 60) ലഭിക്കണം. പട്ടികവിഭാഗക്കാർക്ക്, 5% മാർക്ക് (30) മതി. റാങ്ക് പട്ടിക വന്ന ശേഷം, എൻട്രൻസ് കമ്മീഷണർ, ഓപ്ഷൻ വിളിച്ച്, സീറ്റ് അലോട്ട്മെന്റ് നടത്തും. സർക്കാർ ലോ കോളേജുകളിൽ,
തിരുവനന്തപുരത്ത്, ബി.എ.എൽഎൽ.ബി, എറണാകുളത്ത്, ബി.കോം.എൽഎൽ.ബി (ഓണേഴ്സ്), തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ, ബി.ബി.എ.എൽഎൽ.ബി (ഓണേഴ്സ്) പ്രോഗ്രാമുകൾ ലഭ്യമാണ്. മുൻ വർഷങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട, വിശദവിവരങ്ങൾക്ക്, http://cee-kerala.org കാണുക. സ്വകാര്യ ലോ കോളേജുകൾ, ദേശീയ നിയമ സർവ്വകലാശാലകൾ ഉൾപ്പടെ നിരവധി സ്ഥാപങ്ങളിൽ നിയം പഠിക്കാം. ബിരുദം കഴിഞ്ഞു മൂന്നു വർഷ നിയമ ബിരുദം എടുത്ത ശേഷവും അഡ്വക്കറ്റ് ആകാം.
Can we choose BA history to pursue a career in Archaeology?Which country is best for MA Archaeology,if we want to settle there and continue our job?
Posted by Siri, Thiruvanathapuram On 07.07.2021
View Answer
Please post eh question at Study Abroad in this portal...
പ്ലസ്ടു ഹ്യുമാനിറ്റിസ് കഴിഞ്ഞ പെൺകുട്ടികൾക്ക് ബിരുദാനന്തരം ആർമിയിൽ
ഓഫീസറാവാൻ സാധ്യമാണോ? എങ്കിൽ ഇതിനായുള്ള പ്രക്രിയകൾ എന്തൊക്കെ?
Posted by Niharika, Kozhikode On 06.07.2021
View Answer
ഹ്യുമാനിറ്റീസ് പഠിച്ച് ബിരുദമെടുത്തശേഷം ആർമിയിൽ ഓസീസറാകാൻ താൽപര്യമുള്ളവർക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴി അതിന് അവസരമുണ്ട്. വർഷത്തിൽ രണ്ടു തവണയാണ് യു.പി.എസ്.സി. ഈ പരീക്ഷ നടത്തുന്നത്. അംഗീകൃത ബിരുദമുള്ള അവിവാഹിതരായ പുരുഷൻമാർക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ കോഴ്സിലെ പ്രവേശനത്തിന് ഈ പരീക്ഷ വഴി അപേക്ഷിക്കാം. 18 മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് ലഫ്ടനൻറ് റാങ്കോടെ ആർമിയിൽ സ്ഥിരം കമ്മീഷൻ ലഭിക്കും. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ (ഒ.ടി.എ) കോഴ്സിലേക്ക് (ഷോർട് സർവീസ് കമ്മിഷൻ) അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. ഒ.ടി.എ - യിലെ നോൺ ടെക്നിക്കൽ കോഴ്സിലേക്ക് (ഷോർട് സർവീസ് കമ്മീഷൻ) അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനം ഏകദേശം 49 ആഴ്ച നീണ്ടു നിൽക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്ടനൻ്റ് റാങ്കോടെ ഷോർട് സർവീസ് കമ്മീഷൻ ലഭിക്കും. വിശദാംശങ്ങൾ മനസ്സിലാക്കാൻ യു.പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കുന്ന സി.ഡി.എസ്. പരീക്ഷാ വിജ്ഞാപനം പരിശോധിക്കണം. പ്ലസ് ടു കഴിഞ്ഞ് 5 വർഷ ഇൻ്റഗ്രേറ്റഡ് നിയമ കോഴ്സ് ജയിച്ചവർക്ക് ജഡ്ജ് അഡ്വോക്കേറ്റ് ജനറൽ (ജെ.എ.ജി) ബ്രാഞ്ച് പ്രവേശനത്തിന് ശ്രമിക്കാം. ഷോർട്ട് സർവീസ് കമ്മീഷനാണ് ലഭിക്കുക. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. എൻ.സി.സി 'സി' സർട്ടിഫിക്കറ്റുള്ള, ബിരുദധാരികളായ, അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും എൻ.സി.സി. സ്പെഷ്യൽ എൻട്രി വഴി ഷോർട് സർവീസ് കമ്മീഷൻ (നോൺ ടെക്നിക്കൽ) കോഴ്സിന് അപേക്ഷിക്കാം. പ്ലസ് ടു ഹ്യുമാനിറ്റീസ് ആൺകുട്ടികൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴി, എൻ.ഡി.എ. പ്രവേശനം നേടി ആർമിയിൽ ഓഫീസറാകാൻ അവസരമുണ്ട്. ഇതിൻ്റെ വിശദാംശങ്ങളും യു.പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കുന്ന വിജ്ഞാപനത്തിൽ ഉണ്ട്. എല്ലാ എൻട്രികൾക്കും പ്രായ വ്യവസ്ഥയുണ്ടാകും.
Can a PCB student apply for bachelor's degree in environmental science? If yes, what are it's syllabus and job opportunities?
Posted by Gourinandana, Kottayam On 04.07.2021
View Answer
എൻവയൺമൻ്റൽ സയൻസ് അനുബന്ധ മേഖലയിലെ പഠനങ്ങൾക്ക് ലഭ്യമായ ചില സ്ഥാപനങ്ങളും കോഴ്സുകളും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗളൂർ: ബി.എസ് (റിസർച്ച്) - എർത്ത് & എൻവയൺമൻ്റൽ സയൻസ് ഒരു മേജർ വിഷയമാണ്. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം (നീറ്റ് യുജി/ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ്/ കെ.വി.പി.വൈ. വഴി പ്രവേശനം ഉണ്ട്).
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ): ഭോപ്പാൽ - എർത്ത് & എൻവയൺമൻ്റൽ സയൻസസ്; പൂനെ - എർത്ത് & ക്ലൈമറ്റ് സയൻസസ്. രണ്ടിടത്തും ബി.എസ് - എം.എസ്. ഡ്യുവൽ ഡിഗ്രി - പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ്/കെ.വി.പി.വൈ/സ്റ്റേറ്റ് - സെൻട്രൽ ബോർഡ് (ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ചാനലുകൾ.
ഐ.ഐ.ടി.കളിൽ: ബോംബെ - എൻവയൺമൻ്റൽ സയൻസ് & എൻജിനിയറിങ് - 5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി); ഭുവനേശ്വർ - 5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി) - ബി.ടെക് സിവിൽ എൻജിനിയറിങ് & എം.ടെക് എൻവയൺമൻ്റൽ എൻജിനിയറിങ്;
ധൻബാദ്- എൻവയൺമൻ്റൽ എൻജിനിയറിങ് - 4 വർഷ ബി.ടെക് - മുന്നിലെയും പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി - ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചുള്ള പ്ലസ് ടു.
രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എൻവയൺമൻ്റൽ സയൻസിൽ ഇൻ്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുണ്ട്. ബയോളജി/ മാത്തമാറ്റിക്സ് ഒരു ഓപ്ഷണലായി പഠിച്ച് 50% മാർക്കു വാങ്ങി പ്ലസ് ടു/ തത്തുല്യ കോഴ്സ് സയൻസ് സ്ട്രീമിൽ ജയിച്ചിരിക്കണം. സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി പ്രവേശനം.
കേരളത്തിലെ ഈ മേഖലയിലെ ചില പ്രോഗ്രാമുകൾ: കേരള സർവകലാശാല: എൻവയൺമൻ്റൽ സയൻസ് & എൻവയൺമൻ്റ് ആൻ്റ് വാട്ടർ മാനേജ്മൻ്റ് (കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം) - ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ് ടു.
മഹാത്മാഗാന്ധി സർവകലാശാല: (i) ബി.എസ്.സി ബോട്ടണി മോഡൽ II എൻവയൺമൻ്റൽ മോണിട്ടറിംഗ് & മാനേജ്മൻ്റ് - പ്ലസ് ടു തലത്തിൽ ബോട്ടണി പഠിച്ചിരിക്കണം (ii) ബി.എ. ഹിസ്റ്ററി - മോഡൽ II - ഫോറസ്ട്രി & എൻവയൺമൻ്റൽ ഹിസ്റ്ററി - പ്ലസ് ടു ജയിച്ചിരിക്കണം.
കോഴിക്കോട്- ബി.എസ്.സി എൻവയൺമൻ്റ് & വാട്ടർ മാനേജ്മൻ്റ് - ഏതെങ്കിലും 2 സയൻസ് വിയങ്ങൾ പഠിച്ച പ്ലസ് ടു.
മൂന്നു സർവകലാശാലകളിലും പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
താൽപര്യമുള്ള പ്രോഗ്രാമിനനുസരിച്ച് പ്ലസ് ടു തല കോംബിനേഷൻ തിരഞ്ഞെടുത്തു പഠിക്കുക.
പ്ലസ്ടു ഹ്യുമാനിറ്റീസ് എടുത്ത വിദ്യാർത്ഥിനിക്ക്(
(പെൺകുട്ടിക്ക്) ബിരുദാനന്തരം ആർമിയിൽ
ഓഫീസറാവാൻ സാധ്യമാണോ? എങ്കിൽ അതിനു മുൻപോട്ടുള്ള പ്രക്രിയകൾ എന്തൊക്കെ?
Posted by Niharika t.p, Kozhikode On 04.07.2021
View Answer
ഹ്യുമാനിറ്റീസ് പഠിച്ച് ബിരുദമെടുത്തശേഷം ആർമിയിൽ ഓസീസറാകാൻ താൽപര്യമുള്ളവർക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴി അതിന് അവസരമുണ്ട്. വർഷത്തിൽ രണ്ടു തവണയാണ് യു.പി.എസ്.സി. ഈ പരീക്ഷ നടത്തുന്നത്.
അംഗീകൃത ബിരുദമുള്ള അവിവാഹിതരായ പുരുഷൻമാർക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ കോഴ്സിലെ പ്രവേശനത്തിന് ഈ പരീക്ഷ വഴി അപേക്ഷിക്കാം. 18 മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് ലഫ്ടനൻ്റ് റാങ്കോടെ ആർമിയിൽ സ്ഥിരം കമ്മീഷൻ ലഭിക്കും.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ (ഒ.ടി.എ) കോഴ്സിലേക്ക് (ഷോർട് സർവീസ് കമ്മിഷൻ) അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. ഒ.ടി.എ - യിലെ നോൺ ടെക്നിക്കൽ കോഴ്സിലേക്ക് (ഷോർട് സർവീസ് കമ്മീഷൻ) അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർക്ക്
ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനം ഏകദേശം 49 ആഴ്ച നീണ്ടു നിൽക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്ടനൻ്റ് റാങ്കോടെ ഷോർട് സർവീസ് കമ്മീഷൻ ലഭിക്കും.
വിശദാംശങ്ങൾ മനസ്സിലാക്കാൻ യു.പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കുന്ന സി.ഡി.എസ്. പരീക്ഷാ വിജ്ഞാപനം പരിശോധിക്കണം.
പ്ലസ് ടു കഴിഞ്ഞ് 5 വർഷ ഇൻ്റഗ്രേറ്റഡ് നിയമ കോഴ്സ് ജയിച്ചവർക്ക് ജഡ്ജ് അഡ്വോക്കേറ്റ് ജനറൽ (ജെ.എ.ജി) ബ്രാഞ്ച് പ്രവേശനത്തിന് ശ്രമിക്കാം. ഷോർട്ട് സർവീസ് കമ്മീഷനാണ് ലഭിക്കുക. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം.
എൻ.സി.സി 'സി' സർട്ടിഫിക്കറ്റുള്ള, ബിരുദധാരികളായ, അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും എൻ.സി.സി. സ്പെഷ്യൽ എൻട്രി വഴി ഷോർട് സർവീസ് കമ്മീഷൻ (നോൺ ടെക്നിക്കൽ) കോഴ്സിന് അപേക്ഷിക്കാം.
പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിക്ക് നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴി, എൻ.ഡി.എ. പ്രവേശനം നേടി ആർമിയിൽ ഓഫീസറാകാൻ അവസരമുണ്ട്. ഇതിൻ്റെ വിശദാംശങ്ങളും യു.പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കുന്ന വിജ്ഞാപനത്തിൽ ഉണ്ട്.
എല്ലാ എൻട്രികൾക്കും പ്രായ വ്യവസ്ഥയുണ്ടാകും.
Which is better; masters in business analytics from a recognized university or learning it through online sites?
Posted by Niranjana Ramesh, Irinjalakuda, Thrissur On 04.07.2021
View Answer
If you want to improve your skills an online course may be enough. But if you are looking for an employment, a regular course would be appropriate
ഞാൻ പ്ലസ് ടു വിദ്യാർത്ഥിനി ആണ്. എനിക്ക് ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കാൻ ആണ് താല്പര്യം.അപ്പോൾ എങ്ങനെയാണ് ഞാൻ അപ്ലൈ ചെയ്യേണ്ടത്?
Posted by Nandana K, Vatakara On 04.07.2021
View Answer
ഫാഷൻ & അപ്പാരൽ ഡിസൈനിംഗ് മേഖലയുമായി ബന്ധപ്പെട്ടുള്ള തുടർപഠനത്തിന് ഏതാനും ത്രിവത്സര ബാച്ചലർ കോഴ്സുകൾ കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ ലഭ്യമാണ്.
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ ഉള്ള ചില കോളേജുകളിൽ ഉള്ള പ്രോഗ്രാമുകൾ * ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി * ബി.എസ്.സി. അപ്പാരൽ & ഫാഷൻ ഡിസൈൻ * ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) - ഫാഷൻ ഡിസൈൻ & മാനേജ്മൻ്റ് * ഫാഷൻ ടെക്നോളജി * ഫാഷൻ ടെക്നോളജി & മർക്കൻഡൈസിംഗ്. ഇവയിലെയെല്ലാം പ്രവേശനം, സർവകലാശാലയുടെ അണ്ടർ ഗ്രാജുവറ്റ് സെൻട്രലൈസ്ഡ് അലോട്ടുമെൻ്റ് പ്രോസസ് (യു.ജി.ക്യാപ്) വഴിയാണ്. http://cap.mgu.ac.in/ugcap/ ൽ 2020 ലെ പ്രോസ്പക്ടസ് ഉള്ളതു പരിശോധിച്ചാൽ പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ കിട്ടും. അവിടെയുള്ള കോഴ്സസ് & കോളേജസ് ലിങ്കിൽ കോഴ്സുകളുടെ ലിസ്റ്റും അത് ലഭ്യമായ കോളേജുകളുടെ ലിസ്റ്റും കിട്ടും.
കോഴിക്കോട് സർവകലാശാലയുടെ കീഴിലെ ചില കോളേജുകളിൽ ബി.എസ്.സി. കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ് പ്രോഗ്രാമുണ്ട്. കൂടാതെ, ടെക്സ്ടൈൽസ് & ഫാഷൻ ടെക്നോളജിയിൽ ബി.എസ്.സി. ഹോം സയൻസ് പ്രോഗ്രാമും, ഫാഷൻ ടെക്നോളജി ബി.വൊക്. പ്രോഗാമും, സർവകലാശാലയുടെ കീഴിലെ കോളെജിൽ ഉണ്ട്. കേന്ദ്രീകൃത അലോട്ട്മെൻ്റ് വഴി പ്രവേശനം.
ബാച്ലർ ഓഫ് സയൻസ് ഇൻ കോസ്റ്റ്യുo ആൻഡ് ഫാഷൻ ഡിസൈനിങ് -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി -കണ്ണൂർ - വിശദാംശങ്ങൾക്ക് http://iihtkannur.ac.in കാണണം.
സ്വയംഭരണ കോളെജുകളിൽ, തൃശൂർ വിമല കോളേജിൽ ബി.എസ്.സി ടെക്സ്ടൈൽ & ഫാഷൻ ടെക്നോളജി പ്രോഗാമും, എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ ബി.എസ്.സി. അപ്പാരൽ & ഫാഷൻ ഡിസൈനിംഗ് കോഴ്സും, ചങ്ങനാശ്ശേരി അസംഷൻ കോളേജിൽ ബാച്ലർ ഓഫ് ഫാഷൻ ടെക്നോളജി പ്രോഗ്രാമും ഉണ്ട്. പ്രവേശനത്തിന് അതതു കോളേജുകളിലേക്ക് അപേക്ഷിക്കണം.
കേരളത്തിൽ കണ്ണൂർ ഉള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി യിൽ (നിഫ്ട്) ബി.ഡസ് (ഫാഷൻ ഡിസൈൻ) പ്രോഗ്രാമുണ്ട്. യോഗ്യത, പ്ലസ് ടു. നിഫ്ട് -ൻ്റെ 17 ക്യാമ്പസുകളിലേക്ക് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. നിഫ്റ്റിൽ മറ്റു സ്പെഷ്യലൈസേഷനുകളിലും ബി.ഡിസ് പ്രോഗ്രാം ഉണ്ട്. പ്രവേശനത്തെപ്പറ്റി/പരീക്ഷയെപ്പറ്റി അറിയാൻ, https://applyadmission.net/nift2021/ കാണുക.
കേരളത്തിൽ കൊല്ലം (കുണ്ടറ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, കേരള - യിൽ (ഐ.എഫ്.ടി.കെ) 4 വർഷ ബി.ഡിസ്. ഫാഷൻ ഡിസൈൻ പ്രോഗ്രാമുണ്ട്. പ്ലസ് ടു 50% മാർക്ക് വാങ്ങി ജയിച്ചിരിക്കണം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇൻ്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിശദാംശങ്ങൾക്ക് https://www.iftk.ac.in കാണുക.
കേരളത്തിൽ കൊല്ലം (ചന്ദനത്തോപ്പ്) കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - ൽ ബി.ഡിസ് പ്രോഗ്രാം ഉണ്ട്. പ്രോഡക്ട്, കമ്യൂണിക്കേഷൻ, ടെക്സ്ടൈൽ, അപ്പാരൽ ഡിസൈൻ സ്പെഷ്യലൈസേഷനുകർ ഇവിടെ ലഭ്യമാണ്. 50% മാർക്ക് പ്ലസ് ടു - ന് വേണം. 2020 ലെ അണ്ടർ ഗ്രാജുവറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഇൻ ഡിസൈൻ (യു.സീഡ്- ബോംബെ ഐ.ഐ.ടി. നടത്തുന്ന പരീക്ഷ) റാങ്ക് പരിഗണിച്ചായിരുന്നു, 2020 ലെ പ്രവേശനം. വിശദാംശങ്ങൾക്ക് https://ksid.ac.in കാണുക.
Notification about Kerala Engineering Entrance
Posted by BINSO P BIJU, Kothamangalam On 04.07.2021
View Answer
KEAM Notification for 2021 was made available at https://cee.kerala.gov.in/main.php. Now the site is withdrawn. Once it is re-activated you can search the Notification there. Anyhow, the time for applying for 2021 is over.
Pages:
1 ...
40 41 42 43 44 45 46 47 48 49 50 ...
2959