ടിവി ചാനലുകളിൽ ജേർണലിസ്റ്റ് ആയി ജോലി ചെയ്യാൻ ആവശ്യമായ യോഗ്യത എന്താണ്? പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യാൻ സമാന യോഗ്യത മതിയോ?
Posted by Sradha prakash p, Kuthuparamba On 19.07.2021
View Answer
Generally Graduation should be the minimum qualification. It may vary from one agency to another.
After 12th I wish to become a lawyer. Which course should I choose, Is there any entrance exam for this?
Which all are the best colleges offering this course in kerala and in south India?
Posted by Soorya, Kochi On 19.07.2021
View Answer
അഡ്വക്കറ്റ് ആകാൻ നിയമ ബിരുദം എടുക്കണം. ബിരുദം എടുത്ത ശേഷം ബാർ കൗൺസിൽ എൻറോൾമൻ്റ് നടപടികൾ പൂർത്തിയാക്കണം. ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ യോഗ്യത നേടിയ ശേഷം അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യാം.
പ്ലസ് ടു കഴിഞ്ഞ്നി നിയമo പഠിക്കാനും ബിരുദം എടുക്കാനും നിരവധി അവസരങ്ങൾ ഉണ്ട്. പ്ലസ് ടു കഴിഞ്ഞ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രോഗാമിന് ചേർന്ന് നിയമബിരുദം എടുക്കാം.
കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുട പ്രവേശന പ്രക്രിയയിൽ താൽപര്യമുണ്ടെങ്കിൽ സർക്കാർ/ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അതിന് അപേക്ഷിച്ച് പ്രക്രിയയിൽ പങ്കെടുക്കണം. പ്രവേശനപരീക്ഷ ഉണ്ട്. വിവിധ സ്ഥാപനങ്ങളിലായി 5 വർഷത്തെ ബി.എ/ബി.കോം/ ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാം ഉണ്ട്.
കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, ബി.ബി.എ എൽഎൽ.ബി. പ്രോഗ്രാം നടത്തുന്നുണ്ട്. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് - ൽ ബി.കോം/ബി.ബി.എ. എൽഎൽ.ബി പ്രോഗ്രാമുകൾ ഉണ്ട്. സർവകലാശാലയുടെ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം.
കണ്ണൂർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് - ൽ, ബി.എ. എൽഎൽ.ബി. പ്രോഗ്രാം ഉണ്ട്.
അലിഗർ മുസ്ലീം സർവകലാശാലയുടെ മലപ്പുറം സെൻ്ററിൽ ബി.എ. എൽഎൽ.ബി പ്രോഗ്രാം ഉണ്ട്. സർവകലാശാലയുടെ പ്രവേശനപരീക്ഷ ഉണ്ടാകും. അലിഗർ, മുർഷിദാബാദ് ക്യാമ്പസുകളിലും പ്രോഗ്രാം ലഭ്യമാണ്.
കേരള ലോ അക്കാദമി, തിരുവനന്തപുരം - ബി.എ/ബി.കോം.എൽഎൽ.ബി.
കേരളത്തിനകത്തോ പുറത്തോ ദേശീയ നിയമ സർവകലാശാലകളിൽ നിയമം പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ 22 ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അഭിമുഖീകരിക്കണം. അതുവഴി കൊച്ചിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവൽസ്) - ൽ ബി.എ. എൽഎൽ.ബി (ഓണേഴ്സ്) പ്രവേശനത്തിന് അവസരമുണ്ട്. മറ്റ് 21 ദേശീയ നിയമസർവകലാശാലകളിലും ബി.എ. എൽഎൽ.ബി ഉണ്ട്. ചിലതിൽ, ബി.കോം/ബി.എസ്.സി/ബി.ബി.എ/ ബി.എസ്.ഡബ്ല്യു എൽഎൽ.ബി. (ഓണേഴ്സ്) പoന അവസരവും ഉണ്ടു്.
ബി.എ. എൽഎൽ.ബി പഠനം ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടത്താം. അവർ നടത്തുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് എഴുതണം.
5 വർഷ ഇൻ്റഗ്രേറ്റഡ് നിയമം പഠിക്കാൻ അവസരമുള്ള മറ്റു ചില സർവകലാശാലകൾ: ബനാറസ് ഹിന്ദു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല - ബി.എ.എൽഎൽ.ബി (ഓണേഴ്സ്) - പ്രവേശന പരീക്ഷ വഴി
ലക്നൗ സർവകലാശാല - എൽഎൽ.ബി (ഇൻ്റഗ്രേറ്റഡ്) 5 വർഷം - പ്രവേശന പരീക്ഷ ഉണ്ടാകും.
നിരവധി കൽപിത സർവകലാശാലകളിലും സ്വകാര്യ സർവകലാശാലകളിലും 5 വർഷ ഇൻ്റഗ്രേറ്റഡ് ലോ പ്രോഗ്രാം ഉണ്ട്.
ബിരുദത്തിനു ശേഷം 3 വർഷ എൽഎൽ.ബി എടുത്ത ശേഷവും, മറ്റു നടപടികൾ പൂർത്തിയാക്കി അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യാം.
12th കഴിഞ്ഞ് Lawyer ആവാൻ ഏതു course ആണ് പഠിക്കുക?
Posted by Sangeetha, Kozhikode On 19.07.2021

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി യിൽ പിജി പഠനം, റ്റെഗുലർ പിജിക്കു തുല്ല്യമാണോ?,കേരളത്തിൽ സർവകലാശാല കൾ അംഗീകാരം ഉണ്ടോ?
Posted by Vyshnav km , KUTTIKKATTOOR On 19.07.2021
View Answer
Yes it is approved and equivalent to the regular courses of the same nature,. You may also contact the academic section of any University in Kerala to get clarification on the matter.
Sir,
I want to know how to work a cyber security officer. And what are the steps the studies of cyber security and ethical hacking. Is it a govt institude,other institudes.
Posted by Anand, Thiruvananthapuram On 19.07.2021
View Answer
You may first for a B.Tech in Computer Science and Engineering and then go for specialization in Cyber Security and Ethical Hacking at the next level
കേരള കാർഷിക സർവകലാശാലയുടെ b.tech ബയോടെക്നോളജി
പ്രവേശനം എങ്ങനെയാണ് ? ആകെ എത്ര സീറ്റുകളുണ്ട് ?നല്ല പ്ലെയ്സ്മെന്റ് ഉണ്ടോ?
Posted by Aditi, Kannur On 19.07.2021
View Answer
This is the first time the admission to the course is made through NEET UG. There are 40 seats for the course as per the KEAM Prospectus 2021. For placement chances, you may contact eh University as no information on that is available in public domain. Check http://www.kau.in/ for detail of the Program.
i am waiting for my plus two result.And I need to study bsc psychology in any central univeresities . I need the details common entrance test for central universities
for UG students and also the detailsof pondicheri university ug course
Posted by rajeev kottakkal, Kottakkal On 19.07.2021
View Answer
Details of CUCET for 2021 is awaited.
Can I take BSC Physics at IIT through JEE?Is there Forensic Science in IIT?
Posted by Midhun M, Kollam On 19.07.2021
View Answer
മൂന്നു വർഷത്തെ ബാച്ചലർ ഓഫ് സയൻസ് (ബി.എസ്.സി) പ്രോഗ്രാം ആണ് ഉദ്ദേശിച്ചതെങ്കിൽ അത്
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി
(ഐ.ഐ.ടി) സംവിധാനത്തിൽ ലഭ്യമല്ല.
എന്നാൽ കാൺപൂർ ഐ.ഐ.ടി -യിൽ 4 വർഷത്തെ ബാച്ചലർ ഓഫ് സയൻസ് (ബി.എസ്) പ്രോഗ്രാം ലഭ്യമാണ്.
ഈ പ്രോഗ്രാമിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ആദ്യം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ - ൻ്റെ ബി.ഇ/ബി.ടെക് - പേപ്പർ 1 അഭിമുഖീകരിക്കണം. ആ പരീക്ഷയുടെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയിൽ നിന്നും മുന്നിലെത്തുന്ന രണ്ടരലക്ഷം പേർക്കാണ് ഐ.ഐ.ടി. പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത ലഭിക്കുക. ഓപ്പൺ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു വിദ്യാർത്ഥിയാണെങ്കിൽ നിലവിലെ വ്യവസ്ഥ പ്രകാരം, ജെ.ഇ.ഇ. മെയിൻ പേപ്പർ 1 ൽ 96187 റാങ്കിനകം വന്നാലേ ജെ.ഇ.ഇ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ യോഗ്യത ലഭിക്കൂ.
തുടർന്ന് 2 പേപ്പറുകളുള്ള ജെ.ഇ.ഇ. അഡ്വാൻസ്ഡ് - ന് രജിസ്റ്റർ ചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് -ൽ യോഗ്യത നേടാൻ ജനറൽ/ഓപ്പൺ വിഭാഗക്കാർക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി
എന്നിവയിൽ ഓരോന്നിലും 10% മാർക്ക് വേണം. കൂടാതെ രണ്ടു പേപ്പറുകൾക്കും കൂടി 35% മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് ഇതിൽ ഇളവുണ്ട്.
റാക് പട്ടികയിൽ ഉൾപ്പെട്ടാൽ ജോയൻ്റ് സീറ്റ് അലോക്കേഷ് അതോറിറ്റി (ജോസ) നടത്തുന്ന കേന്ദ്രീകൃത അലോട്ടുമെൻ്റ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്ത് ഓപ്ഷൻ നൽകി പങ്കെടുക്കാം.
2020 ലെ പ്രവേശനത്തിൽ ആറാം റൗണ്ടിൽ ഓപ്പൺ ജൻഡർ ന്യൂട്രൽ വിഭാഗത്തിൽ ഇവിടെ അലോട്ടു മെൻ്റ് ലഭിച്ച അവസാന റാങ്ക് 4241 ആണ്.
ഐ.ഐ.ടി. കളിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ് - (i) ഫിസിക്സ് (ഖരഗ്പൂർ, റൂർഖി) (ii) എക്സ്പ്ലൊറേഷൻ ജിയോ ഫിസിക്സ് (ഖരഗ്പൂർ) എന്നിവയിലും, 5 വർഷ ബാച്ചലർ ഓഫ് സയൻസ്, മാസ്റ്റർ ഓഫ് സയൻസ് (ഡ്യുവൽ ഡിഗ്രി) - ഫിസിക്സ് (മദാസ്) -ലും ലഭ്യമാണ്.
വിശദാംശങ്ങൾത്ത് https://josaa.nic.in കാണുക.
There is no course on Forensic Science at IIT
i am waiting for my plus two results.i want to study aerospace engineering.what is the course for it.
Posted by GOURI S, ATTINGAL On 12.07.2021
View Answer
ഏറോസ്പേസ് എൻജിനിയറിങ് പഠനത്തിന് അവസരമുള്ള ചില പ്രമുഖ ദേശീയ തലസ്ഥാപനങ്ങളും, അവയിലെ പ്രവേശന രീതിയും, ഇപ്രകാരമാണ്.
ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് (4 വർഷം): ബോംബെ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ് എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ);
5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി): ഐ.ഐ.ടി. ഖരഗ്പൂർ, മദ്രാസ്.
ഈ 4/5 വർഷ പ്രോഗ്രാമുകളിലെ പ്രവേശനം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് യോഗ്യത നേടിയാൽ മാത്രമേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ.മെയിൻ പരീക്ഷയക്കുറിച്ച് അറിയാൻ,
https://jeemain.nta.nic.in സന്ദർശിക്കണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ വിശദാംശങ്ങൾക്ക്, http://jeeadv.ac.in കാണണം.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രവേശനo നൽകുന്ന രണ്ടു സ്ഥാപനങ്ങളുണ്ട്. ഷിബ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് & ടെക്നോളജി; ചണ്ടിഗർ, പഞ്ചാബ് എൻജിനിയറിങ് കോളേജ്.
ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനം, ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)- യാണ് നടത്തുന്നത്. വെബ്സൈറ്റ്: https://josaa.nic.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്ക്/ സ്കോർ പരിഗണിച്ച് സ്ഥാപനം നേരിട്ടാണ് പ്രവേശനം നൽകുന്നത്. ഈ സ്ഥാപനത്തിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിനൊപ്പം, ഐ.ഐ.എസ്.ടി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. അങ്ങനെ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച്, ഐ.ഐ.എസ്.ടി. തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് അഡ്മിഷൻ. വിവരങ്ങൾക്ക് https://www.iist.ac.in/ കാണുക.
Sir is MBBS necessary to become a neurosurgeon?
I read somewhere candidates can opt for neurosurgery career after completing neurophysiology technology.
Posted by Nandana, Calicut On 11.07.2021
View Answer
Yes to do surgery you need to be a doctor
Pages:
1 ...
38 39 40 41 42 43 44 45 46 47 48 ...
2959