Neet-ug എക്സാമിനേഷൻ PWD റിസർവേഷനെ കുറിച്ച് അധികം എവിടെയും കണ്ടില്ല. റിസർവേഷനെ കുറിച്ചും, എവിടെ നിന്നാണ് PWD certificate കൈപ്പറ്റെണടത്, എപ്പോഴാണ് PWD certificate സമർപ്പിക്കേണ്ടത് എന്നതിനെ കുറിച്ചെല്ലാം ഒന്ന് വിശദീകരിക്കാമോ?
Posted by Mujitha CK, MELEKODAKKAD On 20.07.2021
View Answer
Details of PwBD reservation is given in the NEET Information Bulletin. Generally 5% seats are reserved for PwBD in Govt Institutions and Central Universities. on a horizontal basis. The PwBD Certificate for this purpose shall be in the format as given at Appendix-VIII-A and from the designated Centres as given at Appendix-VIII-B of the Information Brochure. Please go through the Brochure. of NEET 2021.
പ്ലസ് ടു സയൻസ് പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ് ഞാൻ.BAMS പഠിക്കാനാണ് ആഗ്രഹം.NEET ഇൽ എത്ര റാങ്ക് വേണം പ്രവേശനം ലഭിക്കാൻ?കേരളത്തിൽ പഠിക്കാൻ എന്ത് ചെയ്യണം?വിശദീകരിക്കാമോ?
Posted by Nandana Rajesh, Kozhikode On 20.07.2021
View Answer
കേരളത്തിലെ ഒരു കുട്ടിയെ സംബന്ധിച്ച് രണ്ടു രീതിയിൽ ബി.എ.എം.എസ്. പ്രവേശനം നേടാം. ഒന്ന്, കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന സീറ്റ് അലോട്ടുമെൻ്റ് വഴിയാണ്. അതിന് ആദ്യം കീം - ന് മെഡിക്കൽ & അലൈഡ് വിഭാഗത്തിൽ കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മീഷണർക്ക് അപേക്ഷിക്കണം. കൂടാതെ നീറ്റ് - യു.ജി. യ്ക്ക് അപേക്ഷിച്ച്, അഭിമുഖീകരിച്ച് യോഗ്യത നേടണം. നീറ്റ് സ്കോർ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് യഥാസമയം നൽകണം. പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഓപ്ഷൻ നൽകി (കോളേജ്/കോഴ്സ്) സീറ്റ് അലോട്ടുമെൻ്റിൽ പങ്കെടുക്കാം.
നീറ്റ് ഫലപ്രഖ്യാപനത്തിനു ശേഷം ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിംഗ് കമ്മറ്റി (എ.എ.സി.സി.സി), ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്. കോഴ്സുകൾക്കൊപ്പം, ബി.എ.എം.എസ്. കോഴ്സിനും അഖിലേന്ത്യാ തലത്തിൽ നിശ്ചിത സീറ്റുകളിലേക്ക് അലോട്ട്മെൻ്റ് നടത്തുന്നുണ്ട്. ഇതിൽ ഗവൺമൻ്റ്, ഗവൺമൻ്റ് എയ്ഡഡ്, കേന്ദ്ര സർവകലാശാലകൾ, ദേശീയ സ്ഥാപനങ്ങൾ, കൽപിത സർവകലാശാലകൾ എന്നിവയിലെ പ്രഖ്യാപിക്കപ്പെട്ട സീറ്റുകൾ ഉൾപ്പെടുന്നു. മറ്റു സ്വകാര്യ സ്ഥാപനങ്ങിലും, അഖിലേന്ത്യ തലത്തിൽ നികത്തുന്ന സീറ്റുകൾ ഉണ്ട്. അതിലേക്കുള്ള അലോട്ടുമൻ്റ് ബന്ധപ്പെട്ട സംസ്ഥാനത്തെ കാൺസലിംഗ് അതോറിറ്റി നടത്തും. ഈ രണ്ടു കൺസലിംഗ് - നും നീറ്റ് യു.ജി.യോഗ്യത നിർബന്ധമാണ്. കൗൺസലിംഗ് പ്രക്രിയ പ്രഖ്യാപിക്കുമ്പോൾ നീറ്റ് യോഗ്യത ഉളളവർക്ക് ഈ പ്രക്രിയയിൽ രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിംഗ് നടത്തി പങ്കെടുക്കാം. ഇതിൻ്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ https://aaccc.gov.in കാണണം.
For last ranks of admissions in Kerala for 2020 visit https://cee-kerala.org/node/231. For AYUSH allotment details, visit https://aaccc.gov.in
is any private college for bsc agriculture in Kerala
Posted by Haneena.c, Maranchery On 20.07.2021
View Answer
No. BSc Agriculture is offered only in Colleges under the Kerala Agricultural University
I completed my 10th grade,I would like to study CA for my higher studies.What stream should I opt for +2.what are it's entrance criteria?
Posted by Nami , Mukkali On 20.07.2021
View Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം.ഏതു സ്ട്രീം എടുക്കുന്നവർക്കും സി.എ പ്രോഗ്രാമിൽ എൻറോൾ ചെയ്യാം . എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം.
ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ്
രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും.
ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം.
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.
ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.
I would like to know about IIT JAM exam.
Posted by Pranav Prathap, Ernakulam On 20.07.2021
View Answer
Please visit the website https://jam.iitr.ac.in/index.html for details of JAM 2020
Does cucet cancelled entrance exams for postgraduate courses too for the academic year 2021-22
Posted by jayakumar vm, ERNAKULAM On 20.07.2021
View Answer
We have to wait for the final decision. on the matter
Is cucet 2021 for postgraduate courses also suspended for this year
Posted by jayakumar vm, ERNAKULAM On 20.07.2021
View Answer
It is not yet clear f the present CUCET will continue. Wait and see the coming announcements
I have completed plus two and waiting for my results. Can I apply for BS in IISC Bangalore?
When is the last date for application?
Posted by Suresh T G, Thampakachuvad, Alappuzha On 19.07.2021
View Answer
As per the information give at https://ug.iisc.ac.in/news.html the time limit to apply for KVPY is over. Check the website to see if the date will be extended.
+2humanities kazhinja vgm job kittunna course Ethan?
Posted by Ashna, Azhikode On 19.07.2021
View Answer
You can try to go for Certificate courses or short term diploma courses that may fetch you a job. Select a course based on your aptitude and interest.
കോളേജ് അധ്യാപനത്തിന് ഇന്റഗ്രേറ്റഡ് msc(bsc+msc) ഒരു തടസം ആകുമോ?
Posted by Athulya r, Kollam On 19.07.2021
View Answer
Generally there should not be any issue. However, it may be better to contact one of the Universities in Kerala to get information on the course that you are planning to take up. or its approval for higher studies and employment
Pages:
1 ...
37 38 39 40 41 42 43 44 45 46 47 ...
2959