In schools in kerala, is distant B.ed education is valid ?
If so which universities one should consider ?
Posted by sachu, kottayam On 26.07.2021
View Answer
Distance B.Ed is not valid in Kerala teacher open selection process. For in service teachers, it may be accepted.
To be an ISRO Scientist
Posted by PARTHIP MURALI , Changanacherry Kottayam,Kerala On 26.07.2021
View Answer
വിവിധ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ) ജോലി കിട്ടാം.
സെക്കണ്ടറി സ്ക്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി) യോഗ്യത വേണ്ട തസ്തിക മുതൽ, ഡോക്ടറേറ്റ് (പി. എച്ച്.ഡി) യോഗ്യതയായി വരുന്ന തസ്തികകളിലേക്കു വരെ ഐ.എസ്.ആർ.ഒ. അപേക്ഷ വിളിച്ചിട്ടുണ്ട്.
കൂടുതൽ അവസരങ്ങൾ ഉള്ള യോഗ്യതകളും പരിമിതമായ അവസരങ്ങളുള്ള യോഗ്യതയും ഇതിൽ ഉണ്ടാകും.
മുൻവർഷങ്ങളിലെ നിയമന വിജ്ഞാപനങ്ങൾ പരിശോധിച്ചാൽ, സയൻസ്, എൻജിനീയറിംഗ്/ടെക്നോളജി ബിരുദ/ ബിരുദാനന്തര/ഗവേഷണ യോഗ്യത, ടേഡ്, ഡിപ്ലോമ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലുള്ള, വിവിധ തലങ്ങളിലെ ജോലി അവസരങ്ങളാണ് കൂടുതലും വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിധ എൻജിനിയറിങ് ശാഖകളിൽ ബി.ഇ/ബി.ടെക്/ബി.എസ്.സി (എൻജിനിയറിങ്), വിവിധ സ്പെഷ്യലൈസേഷനുകളിൽ എം.ടെക്/എം.ഇ/ എം.എസ്.സി (എൻജിനിയറിങ്)/പി.എച്ച്.ഡി, വിവിധ സയൻസ് വിഷയങ്ങളിൽ ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി, വിവിധ ബ്രാഞ്ചുകളിലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ തുടങ്ങിയവ വച്ചു കൊണ്ട് നിരവധി വിജ്ഞാപനങ്ങൾ വന്നിട്ടുണ്ട്.
എം.എ ഹിന്ദി, എം.ബി.എ, എം.ബി. ബി.എസ്, എം.എസ്.സി. അഗ്രിക്കൾച്ചർ, എം.എസ്.സി. ഫിഷറീസ്, മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ്, ബാച്ചലർ ഓഫ് ആർക്കിട്ടക്ചർ, പി.ജി.പ്ലാനിംഗ്, പി.എച്ച്.ഡി (സോഷ്യോളജി, സോഷ്യൽ വർക്ക്, ഡവലപ്മെൻറ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ), ഡിപ്ലോമ ഇൻ സിനിമറ്റോഗ്രഥി/വീഡിയോഗ്രഫി/സൗണ്ട് എൻജിനിയറിങ്/സൗണ്ട് റിക്കാർഡിംഗ്,
എസ്.എസ്.എൽ.സി/എസ്.എസ്.സി
യോഗ്യതയ്ക്കൊപ്പം നിശ്ചിത ഐ.ടി.ഐ ട്രേഡ് യോഗ്യത, എസ്.എസ്.എൽ.സി/എസ്.എസ്.സി തുടങ്ങിയ യോഗ്യതകൾ വച്ചും ഐ.എസ്.ആർ.ഒ.യിൽ തൊഴിൽ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
മുൻകാലങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ തൊഴിൽ വിജ്ഞാപനങ്ങൾ, www.isro.gov.in/careers ൽ ലഭ്യമാണ്. അത് പരിശോധിച്ച്, വിവിധ തൊഴിൽ അവസരങ്ങളെക്കുറിച്ചും, ഓരോന്നിനും വേണ്ട യോഗ്യതയെക്കുറിച്ചും, മനസ്സിലാക്കുക. അതിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കുക.
പ്ലസ് ടു വിദ്യാർഥിയാണ് BCVT എന്ന കോഴ്സ് പഠിക്കാൻ ആണ് താല്പര്യം എങ്ങനെ മുന്നോട്ടു പോകണം?കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ പഠിക്കാൻ പ്ലസ് ടു വിൻറെ മാർക്ക് ആവശ്യമില്ലേ?
Posted by Arya, kozhikode On 26.07.2021
View Answer
Please see the Prospectus of 2020 at https://lbscentre.in/profparamdegree2020/downloads/prospectus.pdf Admissions are based on mark in the qualifying examination..
Njn btech degree holder anu. Distance education thru mba cheyan keralathil ethoke collegeil anu ipol admission edukan patuka? Pls give details
Posted by Gokul nath, Alleppey On 25.07.2021
View Answer
Distance education can be pursued through Institutes of Distance Education or Open Universities. Regular colleges do not have Distance Education Programs. School of Distance Education University of Kerala offers this course in distance mode. Visit http://ideku.net/
സയൻസ് വിഷയങ്ങളിൽ ഇന്ത്യയിൽ ഏതെല്ലാം കോളേജുകളിൽ ആണ് ഇന്റഗ്രേറ്റഡ് PHD ഉള്ളത്. അതിനുവേണ്ടിയുള്ള എൻട്രൻസ് എക്സാം ഏതൊക്കെയാണ്?
Posted by Anjana, Kozhikkode On 25.07.2021
View Answer
Please specify the subject of your interest. There are so many science subjects.
Which are the central institutions providing Dual degree in science subjects. How to get admission there?
Posted by Athul krishna T.A, THRISSUR On 25.07.2021
View Answer
Please give the subject you are interested in as there are several science subjects.
I did not choose the architecture course when I registered for KEAM as I did not take the NATA test. But this year the CoA announced the third exam for NATA. If I write the third NATA exam and pass it, will I get admission to the B.Arch course in Kerala?
Posted by Jk, Kollam On 25.07.2021
View Answer
കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ അലോട്ടുമെൻ്റ് വഴി ബി.ആർക്ക് പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ അപേക്ഷാർത്ഥി ചില കാര്യങ്ങൾ തൃപ്തിപ്പെടുത്തണം. പ്രവേശനപരീക്ഷാ കമ്മീഷണർക്ക് നൽകുന്ന അപേക്ഷയിൽ ആർക്കിട്ടക്ചർ തിരഞ്ഞെടുക്കണം. നാറ്റാ അഭിമുഖീകരിച്ച് യോഗ്യത നേടണം. പ്ലസ് ടു, നാറ്റാ മാർക്കുകൾ യഥാസമയം പ്രവേശനപരീക്ഷാ കമ്മീഷണർക്കു നൽകണം. തുടർന്നു പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയിൽ സ്ഥാനം നേടണം. ഓപ്ഷൻ വിളിക്കുമ്പോൾ അത് നൽകി പ്രക്രിയയിൽ പങ്കെടുക്കണം.
നിലവിൽ, ഇതിൽ ആദ്യ രണ്ടു കാര്യങ്ങൾ നിങ്ങൾ തൃപ്തിപ്പെടുത്തുന്നില്ല. അതിനാൽ നിലവിലെ സാഹചര്യത്തിൽ എൻട്രൻസ് കമ്മീഷണറേറ്റ് ബി.ആർക്ക് പ്രവേശനത്തിന് നിങ്ങളെ പരാഗണിക്കില്ല.
നാറ്റ അഭിമുഖീകരിക്കാൻ ആർക്കിട്ടക്ചർ കൗൺസിൽ ഒരവസരം കൂടി നൽകുന്നത് നിങ്ങൾ ഉപയോഗിച്ച് യോഗ്യത നേടിയാലും കീം അപേക്ഷയിൽ ആർക്കിട്ടക്ചർ തിരഞ്ഞെടുത്തിട്ടില്ലാത്തതിനാൽ നിങ്ങൾക്ക് എൻട്രൻസ് കമ്മീഷണർ നടത്തുന്ന ബി.ആർക്ക് പ്രവേശനത്തിന് അർഹത ഉണ്ടാകില്ല. എന്നാൽ, സ്വകാര്യ സ്വാശ്രയ മേഖലയിലെ ഏതെങ്കിലും സ്ഥാപനം അവരുടെ മാനേജ്മൻ്റ് സീറ്റിലേക്ക് നാറ്റ യോഗ്യത നേടിയവരെ പരിഗണിക്കുമെങ്കിൽ അതിലേക്ക് നിങ്ങൾക്ക് അപേക്ഷിച്ച് മാനേജ്മൻ്റ് സീറ്റിൽ ബി.ആർക്ക് പ്രവേശനത്തിന് ശ്രമിക്കാം. അതിന് ബന്ധപ്പെട്ട മാനേജ്മൻ്റിനെ സമീപിക്കണം. കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലേക്കും അവരുടെ വ്യവസ്ഥകൾക്കു വിധേയമായി ശ്രമിക്കാം.
എൻട്രൻസ് കമ്മീഷണറേറ്റ്, കീം അപേക്ഷ നൽകിയവർക്ക് അപേക്ഷയിൽ കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഭാവിയിൽ അവസരം നൽകിയാൽ ആ വേളയിൽ നിങ്ങൾക്ക് ആർക്കിട്ടക്ചർ ഉൾപ്പെടുത്താം. ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രക്രിയയിൽ പങ്കെടുക്കാം.
അപേക്ഷാസമർപ്പണം പൂർത്തിയായ ശേഷം, പുതിയ അപേക്ഷ നൽകാനും നൽകിയ അപേക്ഷയിൽ കോഴ്സുകൾ/സ്ട്രീമുകൾ കൂട്ടിച്ചേർക്കാനും എൻട്രൻസ് കമീഷണറേറ്റ് മുൻ വർഷങ്ങളിൽ (2018, 2019, 2020) വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നൽകിയിട്ടുണ്ട്. പക്ഷെ, ഇക്കാര്യത്തിൽ നയപരമായ തീരുമാനം വന്നാലേ ആ സൗകര്യം വിദ്യാർത്ഥികൾക്ക് ലഭ്യമാവുകയുള്ളു. അങ്ങനെ ഒരു തീരുമാനം ഈ വർഷവും വന്നാൽ, ആർക്കിട്ടക്ചർ കോഴ്സ്, കീം അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ നിങ്ങൾക്കു കഴിയും.
എന്തായാലും നാറ്റ മുന്നാം പരീക്ഷയ്ക്ക് അപേക്ഷിക്കുക. യോഗ്യത നേടുക. ആർക്കിട്ടക്ചർ കോഴ്സ് കീം അപേക്ഷയിൽ ഉൾപ്പെടുത്താൻ എൻട്രൻസ് കമ്മീഷണറേറ്റ് അനുമതി നൽകുന്നുണ്ടോ എന്നു ശ്രദ്ധിച്ചു കൊണ്ടിരിക്കുക.
How to become strategic advisor in defence in foreign countries after completing BA political science.
Posted by Lizbath sevi, Ernakulam On 25.07.2021
View Answer
Post the question at Study Abroad in this portal
+2 കഴിഞ്ഞ് എൻവയോൺമെൻ്റൽ സയൻസിൽ ഡിഗ്രി ചെയ്യാൻ തെരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ മികച്ച കോളേജുകൾ ഏതെല്ലാം? പ്രവേശന പരീക്ഷകൾ എന്തെല്ലാം?
Posted by Hridya.K.G., Kozhikode On 25.07.2021
View Answer
എൻവയൺമൻ്റൽ സയൻസ് അനുബന്ധ മേഖലയിലെ പഠനങ്ങൾക്ക് ലഭ്യമായ ചില സ്ഥാപനങ്ങളും കോഴ്സുകളും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗളൂർ: ബി.എസ് (റിസർച്ച്) - എർത്ത് & എൻവയൺമൻ്റൽ സയൻസ് ഒരു മേജർ വിഷയമാണ്. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം (നീറ്റ് യുജി/ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ്/ കെ.വി.പി.വൈ. വഴി പ്രവേശനം ഉണ്ട്). ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ): ഭോപ്പാൽ - എർത്ത് & എൻവയൺമൻ്റൽ സയൻസസ്; പൂനെ - എർത്ത് & ക്ലൈമറ്റ് സയൻസസ്. രണ്ടിടത്തും ബി.എസ് - എം.എസ്. ഡ്യുവൽ ഡിഗ്രി - പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ്/കെ.വി.പി.വൈ/സ്റ്റേറ്റ് - സെൻട്രൽ ബോർഡ് (ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ചാനലുകൾ. ഐ.ഐ.ടി.കളിൽ: ബോംബെ - എൻവയൺമൻ്റൽ സയൻസ് & എൻജിനിയറിങ് - 5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി); ഭുവനേശ്വർ - 5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി) - ബി.ടെക് സിവിൽ എൻജിനിയറിങ് & എം.ടെക് എൻവയൺമൻ്റൽ എൻജിനിയറിങ്; ധൻബാദ്- എൻവയൺമൻ്റൽ എൻജിനിയറിങ് - 4 വർഷ ബി.ടെക് - മുന്നിലെയും പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി - ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചുള്ള പ്ലസ് ടു.
രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എൻവയൺമൻ്റൽ സയൻസിൽ ഇൻ്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുണ്ട്. ബയോളജി/ മാത്തമാറ്റിക്സ് ഒരു ഓപ്ഷണലായി പഠിച്ച് 50% മാർക്കു വാങ്ങി പ്ലസ് ടു/ തത്തുല്യ കോഴ്സ് സയൻസ് സ്ട്രീമിൽ ജയിച്ചിരിക്കണം. സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി പ്രവേശനം.
കേരളത്തിലെ ഈ മേഖലയിലെ ചില പ്രോഗ്രാമുകൾ: കേരള സർവകലാശാല: എൻവയൺമൻ്റൽ സയൻസ് & എൻവയൺമൻ്റ് ആൻ്റ് വാട്ടർ മാനേജ്മൻ്റ് (കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം) - ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ് ടു.
മഹാത്മാഗാന്ധി സർവകലാശാല: (i) ബി.എസ്.സി ബോട്ടണി മോഡൽ II എൻവയൺമൻ്റൽ മോണിട്ടറിംഗ് & മാനേജ്മൻ്റ് - പ്ലസ് ടു തലത്തിൽ ബോട്ടണി പഠിച്ചിരിക്കണം (ii) ബി.എ. ഹിസ്റ്ററി - മോഡൽ II - ഫോറസ്ട്രി & എൻവയൺമൻ്റൽ ഹിസ്റ്ററി - പ്ലസ് ടു ജയിച്ചിരിക്കണം. കോഴിക്കോട്- ബി.എസ്.സി എൻവയൺമൻ്റ് & വാട്ടർ മാനേജ്മൻ്റ് - ഏതെങ്കിലും 2 സയൻസ് വിയങ്ങൾ പഠിച്ച പ്ലസ് ടു. മൂന്നു സർവകലാശാലകളിലും പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
ഞാൻ ഇപ്പൊ +2 ഹ്യുമാനിറ്റീസ് കഴിന്ന്. പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമി ഓഫീസർ അയി വർക്ക് ചെയ്യാൻ പറ്റോ , എത് പരീക്ഷയാണ് എഴുതാൻടാതെ, എത് പ്രായം വരയാണ് പരീക്ഷ എഴുതാൻ പറ്റുക
Posted by Manya, Nadakave On 24.07.2021
View Answer
As of now there is no officer entry for girls in Indian Army . You can try the Combined Defense Service entry after Graduation. You will be considered for Short Service Commission.
Pages:
1 ...
34 35 36 37 38 39 40 41 42 43 44 ...
2959