I have completed humanities with 90% of marks which course should i forward to
Posted by Fida jasmin . K, Kakkad On 29.07.2021
View Answer
There are several courses that you can take up after Humanities. Some of them are BA in Economics, Political Science, Sociology, Philosophy, History, Social Work, Languages (English, Malayalam, Sanskrit etc), There are also new generation courses like Journalism, Communicative English, Functional English, BA International Relations, Archaeology, and many others
I am a plus two pass-out student. how can I get admission in aerospace engineering .plz let us know the details.
Posted by Gouri s, Kallambalam On 29.07.2021
View Answer
ഏറോസ്പേസ് എൻജിനിയറിങ് പഠനത്തിന് അവസരമുള്ള ചില പ്രമുഖ ദേശീയ തലസ്ഥാപനങ്ങളും, അവയിലെ പ്രവേശന രീതിയും, ഇപ്രകാരമാണ്.
ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് (4 വർഷം): ബോംബെ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ് എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ); 5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി): ഐ.ഐ.ടി. ഖരഗ്പൂർ, മദ്രാസ്. ഈ 4/5 വർഷ പ്രോഗ്രാമുകളിലെ പ്രവേശനം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്. ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് യോഗ്യത നേടിയാൽ മാത്രമേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ.മെയിൻ പരീക്ഷയക്കുറിച്ച് അറിയാൻ, https://jeemain.nta.nic.in സന്ദർശിക്കണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ വിശദാംശങ്ങൾക്ക്, http://jeeadv.ac.in കാണണം.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രവേശനo നൽകുന്ന രണ്ടു സ്ഥാപനങ്ങളുണ്ട്. ഷിബ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് & ടെക്നോളജി; ചണ്ടിഗർ, പഞ്ചാബ് എൻജിനിയറിങ് കോളേജ്. ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനം, ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)- യാണ് നടത്തുന്നത്. വെബ്സൈറ്റ്: https://josaa.nic.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്ക്/ സ്കോർ പരിഗണിച്ച് സ്ഥാപനം നേരിട്ടാണ് പ്രവേശനം നൽകുന്നത്. ഈ സ്ഥാപനത്തിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിനൊപ്പം, ഐ.ഐ.എസ്.ടി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. അങ്ങനെ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച്, ഐ.ഐ.എസ്.ടി. തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് അഡ്മിഷൻ. വിവരങ്ങൾക്ക് https://www.iist.ac.in/ കാണുക.
Govt collegil forensic sciencinte admission process enganeyanu eppozhanu start cheyunnath.Eathokke govt colleges anu ullath .Forensic sciencinte branches enthokkeyanu.Forensic science aayi bandhapetta impt details explain cheyyamo
Posted by Anjana, Thrissur On 28.07.2021
View Answer
There are no Govt Colleges in Kerala offering B.Sc Forensic Science
സാർ,പ്ലസ് വൺ എക്സാമിന് ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എപ്ലസ് കിട്ടുമോ?
Posted by Arya, kozhikode On 28.07.2021
View Answer
Yes..
ഞാൻ polytechnic mechanical engineering 2nd semester വിദ്യാർത്ഥിനി ആണ്. എനിക്ക് ചേർത്തല പോളിടെക്നിക്കിലേക്ക് മാറിയാൽ കൊള്ളാം എന്നുണ്ട് അതിന് സാധിക്കുമോ?. സാധിക്കുമെങ്കിൽ അതിനുള്ള
formalities എന്തൊക്കെ ആണെന്ന് പറഞ്ഞു താരമോ??
Posted by Nandana , Chempu On 28.07.2021
View Answer
Please contact your institution and ascertain if there is a provision for inter college transfer and act based on that.
Is PhD is necessary for the post of Assistant professors in Government colleges
Posted by Renjitha M R, Neyyattinkara On 27.07.2021
View Answer
In University it is made mandatory from 1.7.2021. In Colleges, it is not mandatory as of now. But for promotions you will need PhD
ᴄᴀɴ ɪ sᴛᴜᴅʏ ʟʟʙ
Posted by ᴠɪɢɴᴇsʜ ᴋᴜᴍᴀʀ ᴍ. s, ᴇʀɴᴀᴋᴜʟᴀᴍ On 27.07.2021
View Answer
പ്ലസ് ടു കഴിഞ്ഞ്നി നിയമo പഠിക്കാനും ബിരുദം എടുക്കാനും നിരവധി അവസരങ്ങൾ ഉണ്ട്. പ്ലസ് ടു കഴിഞ്ഞ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രോഗാമിന് ചേർന്ന് നിയമബിരുദം എടുക്കാം.
കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുട പ്രവേശന പ്രക്രിയയിൽ താൽപര്യമുണ്ടെങ്കിൽ സർക്കാർ/ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അതിന് അപേക്ഷിച്ച് പ്രക്രിയയിൽ പങ്കെടുക്കണം. പ്രവേശനപരീക്ഷ ഉണ്ട്. വിവിധ സ്ഥാപനങ്ങളിലായി 5 വർഷത്തെ ബി.എ/ബി.കോം/ ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാം ഉണ്ട്.
കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, ബി.ബി.എ എൽഎൽ.ബി. പ്രോഗ്രാം നടത്തുന്നുണ്ട്. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് - ൽ ബി.കോം/ബി.ബി.എ. എൽഎൽ.ബി പ്രോഗ്രാമുകൾ ഉണ്ട്. സർവകലാശാലയുടെ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം.
കണ്ണൂർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് - ൽ, ബി.എ. എൽഎൽ.ബി. പ്രോഗ്രാം ഉണ്ട്.
അലിഗർ മുസ്ലീം സർവകലാശാലയുടെ മലപ്പുറം സെൻ്ററിൽ ബി.എ. എൽഎൽ.ബി പ്രോഗ്രാം ഉണ്ട്. സർവകലാശാലയുടെ പ്രവേശനപരീക്ഷ ഉണ്ടാകും. അലിഗർ, മുർഷിദാബാദ് ക്യാമ്പസുകളിലും പ്രോഗ്രാം ലഭ്യമാണ്.
കേരള ലോ അക്കാദമി, തിരുവനന്തപുരം - ബി.എ/ബി.കോം.എൽഎൽ.ബി.
കേരളത്തിനകത്തോ പുറത്തോ ദേശീയ നിയമ സർവകലാശാലകളിൽ നിയമം പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ 22 ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അഭിമുഖീകരിക്കണം. അതുവഴി കൊച്ചിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവൽസ്) - ൽ ബി.എ. എൽഎൽ.ബി (ഓണേഴ്സ്) പ്രവേശനത്തിന് അവസരമുണ്ട്. മറ്റ് 21 ദേശീയ നിയമസർവകലാശാലകളിലും ബി.എ. എൽഎൽ.ബി ഉണ്ട്. ചിലതിൽ, ബി.കോം/ബി.എസ്.സി/ബി.ബി.എ/ ബി.എസ്.ഡബ്ല്യു എൽഎൽ.ബി. (ഓണേഴ്സ്) പoന അവസരവും ഉണ്ടു്.
ബി.എ. എൽഎൽ.ബി പഠനം ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടത്താം. അവർ നടത്തുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് എഴുതണം.
5 വർഷ ഇൻ്റഗ്രേറ്റഡ് നിയമം പഠിക്കാൻ അവസരമുള്ള മറ്റു ചില സർവകലാശാലകൾ: ബനാറസ് ഹിന്ദു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല - ബി.എ.എൽഎൽ.ബി (ഓണേഴ്സ്) - പ്രവേശന പരീക്ഷ വഴി
ലക്നൗ സർവകലാശാല - എൽഎൽ.ബി (ഇൻ്റഗ്രേറ്റഡ്) 5 വർഷം - പ്രവേശന പരീക്ഷ ഉണ്ടാകും.
നിരവധി കൽപിത സർവകലാശാലകളിലും സ്വകാര്യ സർവകലാശാലകളിലും 5 വർഷ ഇൻ്റഗ്രേറ്റഡ് ലോ പ്രോഗ്രാം ഉണ്ട്.
Njan oru bsc biochemistry student aaaanu enikk forensic science msc chcheyyanamennu agraham undu governmentcollege evde okke undu avde engane admission edukkan athu kazhinju forensic science nte job evde okke undu
Posted by Devika, Thiruvananthapuram On 26.07.2021
View Answer
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് - ൽ (ക്യാമ്പസ് 1) ആണ് എം.എസ്.സി. ഫോറൻസിക് സയൻസ് പ്രോഗ്രാം ഉള്ളത്. പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത ഇപ്രകാരമാണ്. ഫോറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.എസ്.സി; ഫോറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ബി.വോക്; കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്; ബി.സി.എ. എന്നിവയിലൊന്ന് 55% മാർക്ക്/തത്തുല്യ ജി.പി.എ- യോടെ നേടിയിരിക്കണം. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഫോറൻസിക് സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് തുല്യ വെയ്റ്റേജ് നൽകിയുള്ള, ബിരുദനിലവാരത്തിലുള്ള മൊത്തം 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ശരിയുത്തരം 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും. കോഴ്സിന് മൊത്തം 15 സീറ്റുണ്ട്. കൂടാതെ 10 സൂപ്പർന്യൂമററി സീറ്റുകളുമുണ്ട് [കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്നവർ (കെ.ഇ.പി.എ) - 5, ഇ.ഡബ്ലു.എസ് - 2, ഭിന്നശേഷിക്കാർ (ഡി.എ.സി) - 1, ട്രാൻസ്ജൻഡർ (ടി.ജി)- 2].
വിശദാംശങ്ങൾക്ക്, https://admissions.cusat.ac.in കാണണം.
M.Sc Forensic Science Program is also offered at Kerala Police Academy, Thrissur (KEPA), under Calicut University. Applicant should possess B.Sc. Degree in Forensic Science/ B.Voc Forensic Science/B.Voc. Applied Microbiology & Forensic Science / B.Sc. Zoology/B.Sc. Botany/ B.Sc. Chemistry/ B.Sc. Physics/B.Sc. Microbiology/ B.Sc. Medical Microbiology/ B.Sc. Biochemistry/ B.Sc. Medical Biochemistry/B.Sc.Biotechnology/B.Sc. Genetics/ B.Tech Computer Science/ B.Tech Information Technology / BCA/ B.Sc. Computer Science/ B.Sc. Information Technology with at
least 60% marks or equivalent grades of Calicut University or equivalent or recognized. OBC/OEC candidates are eligible to relaxation up to 5%. SC/ST
candidates need only to get a pass. For details ,visit http://cuonline.ac.in/
Sir,I have completed my 12th and i want to go for bsc biotechnology.What are the next steps for the same.Is there any entrance exam?
Posted by devika, TRIVANDRUM On 26.07.2021
View Answer
In Kerala, BSc Biotechnology admissions is based on Plus 2 marks. You can apply to the colleges in various universities once the centralized allotment starts for Undergraduate courses
ഞാൻ സാമൂഹ്യ ശാസ്ത്ര മേഖലയിൽ പി.എച്ച്. ഡി അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മധുര കമരാജ് യൂണിവേഴ്സിറ്റിയുടെ 2021 ജൂലൈ സെഷനിലെ അഡ്മിഷൻ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആ
യൂണിവേഴ്സിറ്റിയിൽ, ഫുൾ ടൈം പി.എച്ച്.ഡി പോലെ തന്നെ ഏതൊരാൾക്കും പാർട്ട് ടൈം പി.എച്ച്. ഡി കൂടി ചെയ്യുവാനുള്ള സൗകര്യമുള്ളതായി അറിഞ്ഞു. കേരളത്തിലെ സർവകലാശാലകളിലും സെൻട്രൽ യൂണിവേഴ്സിറ്റികളിലും നിലവിൽ സ്ഥിര അധ്യാപകർക്ക് മാത്രമാണ് പാർട്ട് ടൈമായി പി.എച്ച്. ഡി ചെയ്യുവാനവസരമുള്ളത്. അതിനാൽ ഇത്തരത്തിൽ പാർട്ട് ടൈം ആയി ചെയ്യുന്ന പി.എച്ച്. ഡിക്ക് അംഗീകാരമുണ്ടാകുമോ ? കോളേജ് അധ്യാപക നിയമനത്തിനുള്ള യു. ജി. സി നിബന്ധനകളിൽ ഫുള്ള ടൈം പി.എച്ച്. ഡി തന്നെ വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടോ ?
Posted by ജൈന. ജെ. പി , ഓച്ചിറ, കരുനാഗപ്പള്ളി On 26.07.2021
View Answer
Part time PhD is equivalent to Full time PhD. Only that it may take a longer period to be completed. For Part time PhD, you should generally be an employed person and satisfy the requirements /conditions of the admitting university.
Pages:
1 ...
33 34 35 36 37 38 39 40 41 42 43 ...
2959