സർ പ്ലസ് വൺ എക്സാമിന് കൂടുതൽ ആയിട്ടും മലയാളം എഴുതിയാൽ മാർക്ക് പോകുമോ
Posted by Arya, kozhikode On 26.08.2021
View Answer
No.
What is iiser? How can I start my career in iiser?
Can I get into isro after that?
Posted by Sanchana Saleesh, Edakulam On 26.08.2021
View Answer
Visit the site http://www.iiseradmission.in/ and https://www.iisertvm.ac.in/ to know about IISER and its areas of functioning . There is no absorption into ISRI after the courses in IISER
പ്ലസ് ടു commerce കഴിഞ്ഞു ca പഠിക്കാൻ ആഗ്രഹിക്കുന്നു എവിടെ പഠിക്കും? സൗജന്യ പഠനം സാധിക്കുമോ മികച്ച സർവകലാശാലകൾ ഏതൊക്കെ
Posted by Sreedersh , Kozhikode On 24.08.2021
View Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം.
ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ്
രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും.
ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം.
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.
ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.
ഈ വർഷം വിദൂര വിദ്യാഭ്യാസത്തിന് അപേഷിക്കാമോ? എപ്പോഴാണ് അപേക്ഷിക്കേണ്ടത് എന്തല്ലാം ആണ് വേണ്ടത്
Posted by Anila , Alanallur On 18.08.2021
View Answer
Notification for Distance Courses usually comes after the regular admissions are completed. As of now, Notification has not come for Distance Admission of Kerala, Calicut or Kannur Universities. Keep visiting the websites concerned regularly for updates. The procedure can be understood from http://ideku.net/
VHSE പഠിക്കുന്നവർക്ക് NEETഎഴുത്താൻ പറ്റുമോ?പറ്റുമെങ്കിൽ VHSEയിൽ എത് കോഴ്സ് ആണ് എടുക്കെഠത്ത്
Posted by AYISHA FIDA, Payyoli On 18.08.2021
View Answer
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവയും മറ്റേതെങ്കിലും ഒരു വിഷയവും (മൊത്തം 5 വിഷയങ്ങൾ) പഠിച്ച് പ്ലസ് ടു/തത്തുല്യം ജയിച്ചവർക്ക് നീറ്റ് യു.ജി.ക്ക് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ നിങ്ങൾ 6 വിഷയങ്ങൾ പഠിക്കുന്നുണ്ടല്ലൊ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഉൾപ്പെടുന്ന കോംബിനേഷൻ എടുത്താണ് നിങ്ങൾ പഠിക്കുന്നതെങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാം.
പോസ്റ്റ് ബേസിക് bsc nursing അപേക്ഷ ക്ഷണിക്കാറായോ. എപ്പോഴാണ് അതിന്റെ government തലത്തിലുള്ള പ്രവേശന പരീക്ഷ ഉണ്ടാവുക
Posted by THEERTHA, Vatakara On 18.08.2021
View Answer
Admissions in Kerala are done by LBS Centre for Science and Technology . See the website https://lbscentre.in/ for latest updates. You can see the details of 2020 admissions at https://lbscentre.in/postbdegr2020/
ഞാൻ sslc മുഴുവൻ വിഷയങ്ങൾക്കും A+നേടി വിജയിച്ചു.
കേരളത്തിലെ ഏതെങ്കിലും സൈനിക, നേവിക സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ എന്തു ചെയ്യണം?
Posted by Nihal Rahman , Thaliparamba On 18.08.2021
View Answer
After Plus 2 you can go for Higher Secondary in Govt/Aided Schools in Kerala. There is no Sainik/.Navy school in Kerala admitting students in Class 11 .
I am B.Tech Computer Science student.Can I do another degree together with my b.tech? Two degree at same time?
Posted by Nirupama Chandran, Balussery On 18.08.2021
View Answer
You cannot do two regular courses at a time. You can try some short term courses that can be done outside your normal study hours.
10 ലെ മാർക്ക് ഉപയോഗിച്ചുള്ള കോഴ്സ് ഇതെല്ലാം?
Posted by Shamon, Palakkad On 17.08.2021
View Answer
പത്താം ക്ലാസ് കഴിഞ്ഞ് പോകാവുന്ന ചില കോഴ്സുകൾ
* ഹയർ സെക്കണ്ടറി
* തൊഴിലധിഷ്ഠിത വൊക്കേഷണൽ ഹയർ സെക്കണ്ടറി - 2 വർഷം
* എൻജിനിയറിങ്/ടെക്നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂ ട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ - 3 വർഷം - പോളിടെക്നിക്ക്
* ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് - 2 വർഷം - ഗവൺമെൻ്റ് കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
* ഫുഡ് ക്രാഫ്ട് കോഴ്സുകൾ - 1 വർഷം - ഫുഡ് ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ട്
* കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകൾ - 1 വർഷം - സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി. ആപ്റ്റ്)
* വെസ്സൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ ട്രേഡ് കോഴ്സുകൾ - 2 വർഷം -
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ & എൻജിനിയറിങ് ട്രെയിനിംങ്ങ് (സിഫ് നെറ്റ്), കൊച്ചി
* ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ - 10 മാസം - സംസ്ഥാന സഹകര യൂണിയൻ
* സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് - 6 മാസം - സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
* ചെയിൻ സർവേ കോഴ്സ് - 3 മാസം - ഡയറക്ടറേറ്റ് ഓഫ് സർവേ & ലാൻഡ് റിക്കാർഡ്സ്
* പ്ലാസ്റ്റിക് എൻജിനിയറിങ് ഡിപ്ലോമ - 3 വർഷം - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കസ് എൻജിനിയറിങ് & ടെക്നോളജി (സിപറ്റ്) കൊച്ചി
* പ്ലസ് ടു - 2 വർഷം - കേരള കലാമണ്ഡലം
* ടെക്സ്ടൈൽ ഡിസെൻ, ടെക്നോളജി കോഴ്സുകൾ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, കണ്ണൂർ
* ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ) ട്രേഡ് കോഴ്സുകൾ (1/2 വർഷം)
* ഫുട് വിയർ ഡിസൈൻ കോഴ്സുകൾ - സെൻട്രൽ ഫുട് വിയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ
* കെൽ ട്രോൺ നോളജ് സെന്റർ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ് സെന്റർ , സി.ഡിറ്റ്, അപ്പാരൽ & ഡിസൈൻ സെൻ്റർ, ആയുർവേദ/ ഹോമിയോപ്പതി കോളേജുകൾ തുടങ്ങിയവയും, പത്താം ക്ലാസ് കഴിഞ്ഞവർക്ക് വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്.
ഞാൻ നിലവിൽ പ്ലസ്ടു പാസ്സ് ആയ വിദ്യാർഥിനിയാണ്. ഇനി TTC ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതിൻ്റെ അപേക്ഷ നടപടികൾ എങ്ങനെ ആണ് ? ഈ കോഴ്സിൻ്റെ തൊഴിൽ സാധ്യത എത്രത്തോളം ഉണ്ട് ? 2021 ലേക്കുള്ള ആപ്ലിക്കേഷൻ ലഭ്യമായോ ?
Posted by Meera S, Puthoor On 17.08.2021
View Answer
TTC is not he name now. It is Diploma in Elementary Education (D.El.Ed).
Application for 2021 has not been invited. You can teach at the LP and UP levels in Schools after clearing D.El.Ed and KTET
Pages:
1 ...
27 28 29 30 31 32 33 34 35 36 37 ...
2959