ബിരുദ കോഴ്സ് പഠിക്കുമ്പോൾ രണ്ടാം വര്ഷം സെല്ഫ് ഫൈനാൻസിങ് കോളേജിൽ നിന്ന് എയ്ഡഡ് അല്ലെങ്കിൽ ഗവണ്മെന്റ് കോളജിലേക്ക് മാറാൻ സാധിക്കുമോ?
Posted by Sidharth Chandran, Kasaragod On 11.10.2018
View Answer
ഒഴിവുകൾ ഉണ്ടെങ്കിൽ, ആദ്യ ബിരുദ പ്രോഗ്രാമിൽ, ആദ്യ വർഷത്തിൽ പഠിക്കുന്നവർക്ക്, മൂന്നാം സെമസ്റ്ററിൽ, കോളേജ് മാറ്റത്തിന് അപേക്ഷിക്കാൻ വ്യവസ്ഥയുണ്ട്. പക്ഷെ, സമാനവിഭാഗത്തിലെയും, ഫീസ് ഘടനയിലെയും കോളേജുകൾ തമ്മിലുള്ള മാറ്റമേ, പരിഗണിക്കുകയുള്ളു. ഒരു ഗവൺമെന്റ് /എയ്ഡഡ് കോളേജിൽ നിന്നും, മറ്റൊരു ഗവൺമെന്റ് /എയ്ഡഡ് കോളേജിലേക്ക്; അല്ലെങ്കിൽ, ഒരു സ്വാശ്രയ കോളേജിൽ നിന്നും മറ്റൊരു സ്വാശ്രയ കോളേജിലേക്ക്. രണ്ടിടത്തെയും സീറ്റുകളിലെ ഫീസും ഒന്നു തന്നെയായിരിക്കണം. സ്വാശ്രയത്തിൽ നിന്നും ഗവ /എയ്ഡഡ് വിഭാഗത്തിലേക്ക് മാറ്റം പറ്റില്ല.
Iam a pg student studying in amrita university. Can I apply for ASPIRE scholarship?
Posted by Merin, Kollam On 11.10.2018
View Answer
no. it is open only for those studying in Govt/Aided Arts and Science Colleges and 6 universities in Kerala (Kerala, MG,Calicut,Kannur,CUSAT, Sanskrit universities)
I'm studying in +2 biology science. I want to be B.A.M.S doctor. What should I do next . What rank should I get to get seat on B.A.M.S
Posted by Varsha, Palakkad On 11.10.2018
View Answer
പ്ലസ് ടു തലത്തിൽ ഫിസിക്സ് , കെമിസ്ട്രി ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം. ഇപ്പോൾ ബി.എ.എം.എസ കോഴ്സ് പ്രവേശനത്തിന് നീറ്റ് പരീക്ഷയിൽ യോഗ്യത നേടണം. കേരളത്തിലെ പ്രവേശന പരീക്ഷ കമ്മീഷണർ അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം. 2018 ൽ ഇതുവരെ യുള്ള അലോട്ട്മെന്റ് പൂർത്തടിയായപ്പോൾ, 4900 അടുത്ത് വരെ റാങ്കുള്ളവർക്ക് സർക്കാർ കോളേജിൽ അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്. സ്വാശ്രയത്തിൽ ഇത് 16000 വരെയൊക്കെ പോയിട്ടുണ്ട്. www.cee-kerala.org യിൽ മുൻവർഷങ്ങളിലെ അലോട്ട്മെന്റ് സ്ഥിതിയുള്ളതു നോക്കുക.
Bsc geography കഴിഞ്ഞതിനു ശേഷം Msc oceanography പഠിക്കാൻപറ്റുമോ?
Posted by ANANDHU, Kozhikkod On 11.10.2018
View Answer
പൊതുവെ പറ്റില്ല.
എം.എസ്.സി. ഓഷ്യനോഗ്രഫി ഉള്ള ചില സ്ഥാപനങ്ങളും പ്രവശന യോഗ്യതയും:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല: ഫിസിക്സ്/ മാത്തമാറ്റിക്സ് ബിരുദം. ഉപവിഷയമായി യഥാക്രമം, മാത്തമാറ്റിക്സ് / ഫിസിക്സ് പഠിച്ചിരിക്കണം (http:dpo.cusat.ac.in)
ഒഡീഷയിലെ ബർഹാംപൂർ യൂണിവേഴ്സിറ്റി: ഫിസിക്സ്/ കെമിസ്ട്രി/മാത്തമാറ്റിക്സ്/ജിയോളജി ബിരുദം (www.bamu.nic.in)
കൊച്ചി, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്: ഫിസിക്കൽ ഓഷ്യനോഗ്രഫിയിൽ എം.എസ്.സി - ഫിസിക്സ് മെയിൻ. മാത്തമാറ്റിക്സ് ഒരു ഉപവിഷയമായി പഠിച്ചിരിക്കണം. രണ്ടാമത്തെ ഉപവിഷയം, കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് /കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് /ഇലക്ടോണിക്സ്/ജോഗ്രഫി എന്നിവയിലൊന്ന്; മാത്തമാറ്റിക്സ് മെയിൻ -ഫിസിക്സ് നിർബന്ധ ഉപവിഷയം, കൂടാതെ സ്റ്റാറ്റിസ്റ്റിക്സ് / കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലൊന്നും; ഫിസിക്, മാത്തമാറ്റിക്സ് വിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നമുള്ള ട്രിപ്പിൾ മെയിൻ; ബി.എസ്.സി.നോട്ടിക്കൽ സയൻസ് (www.kufos.ac.in)
Keam last cut off rank in third round allotment
Bsc.agriculture in kau college?
Posted by Ajay a s, Thrissur On 11.10.2018
View Answer
See the last rank details given at http://cee-kerala.org/docs/keam2018/allot/last_rank_p8.pdf
I need to study in ISRO...I am now completing my higher secondary study so this year I will complete+2 so which entrance should I write what should I choose to study and get into isro....
Hoping for your reply soon
..
Posted by Arvind, Kannur On 11.10.2018
View Answer
ബഹിരാകാശ വകുപ്പിന്റെ കീഴിൽ, തിരുവനന്തപുരത്ത് വലിയമലയിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിൽ (www.iist.ac.in), പ്ലസ്ടു സയൻസ് വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പഠിച്ചവർക്കായി, 3 കോഴ്സുകളുണ്ട്.
ഏറോസ്പേസ് എഞ്ചിനീയറിഗ്, ഏവിയോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ബി.ടെക് കോഴ്സുകളും, അഞ്ചു വർഷ, ഡ്യുവൽ ഡിഗ്രി (ബി.ടെക് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി) കോഴ്സുo. ഐ.ഐ.ടി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (അഡ്വാൻസ്ഡ്) റാങ്ക് പരിഗണിച്ചാണ് പ്രവേശനം. ഈ പരീക്ഷ എഴുതാൻ യോഗ്യത കിട്ടണമെങ്കിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) അഭിമുഖീകരിച്ച്, കാറ്റഗറിയനുസരിച്ച് അർഹത നേടാവുന്നവരിൽ, ഒരാളാകണം. ഐ.ഐ.എസ്. ടി, പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, വ്യവസ്ഥകൾ, ഒഴിവുകൾ എന്നിവയ്ക്കു വിധേയമായി, ബഹിരാകാശ വകുപ്പ് /ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) സ്ഥാപനങ്ങളിൽ, സയന്റിസ്റ്റ് /എഞ്ചിനീയർ തസ്തികയിൽ, ജോലിയും ലഭിക്കും.
whats the difference between IIT and the common colleges
Posted by ganga as, thiruvananthapuram On 11.10.2018
View Answer
It is a question of reputation and acceptance . The Indian Institutes of technology are internationally accepted institutions with better infrastructure facilities, teaching staff, research activities and academic ambiance. Studying in such colleges can change the overall approach of a student. The institution has a label of acceptance. One gets better exposure.
i am studying bachelor in design.can i write the upsc examination???
Posted by ganga, thiruvananthapuram On 11.10.2018
View Answer
പറ്റും. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. പ്രൊഫഷണൽ, ടെക് നിക്കൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി.
i am a final year BA political science degree student.
what can i do after complete it?
Posted by Hridya.SL, varkala On 10.10.2018
View Answer
The first choice naturally should be an MA in Political science. If not you can go for related courses like Public Administration, International Relations, Urban Policy and Government, rural Development and Governance, Regulatory Governance, Peace and Conflict Studies etc
The last rank take in keam for Bsc.agriculture in 3rd round allotment?
Posted by Ajay a s, Thrissur On 10.10.2018
View Answer
See http://cee-kerala.org/docs/keam2018/allot/last_rank_p8.pdf